india
കൊല്‍ക്കത്തയിലെ എസ്ഡിപിഐ റാലിയിൽ മുര്‍ഷിദാബാദ് സിപിഎം ജില്ലാ സെക്രട്ടറിയും
കൊല്‍ക്കത്ത: എസ്ഡിപിഐ റാലിയിൽ സിപിഎം ജില്ലാ സെക്രട്ടറിയും അധ്യാപക സംഘടനാ നേതാവും. എസ്ഡിപിഐ മുർഷിദാബദിലെ ഡോംകലിൽ സംഘടിപ്പിച്ച വിവേചന വിരുദ്ധ സമ്മേളനത്തിലാണ് സിപിഎം മുർഷിദാബാദ് ജില്ലാ സെക്രട്ടറി സമീർ മൊല്ല പങ്കെടുത്തത്.
ബംഗാൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുർഷിദ ഖാത്തൂണും പരിപാടിയുടെ ഭാഗമായി. എസ്ഡിപിഐ ദേശീയ സെക്രട്ടറി തൈദുൽ ഇസ്‌ലാം, സംസ്ഥാന പ്രസിഡന്റ് ഹക്കികുൽ ഇസ്‌ലാം, ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി സുമൻ മണ്ഡൽ, സെക്രട്ടറി മസൂദുൽ ഇസ്‌ലാം, ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം മൊണ്ടൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു
india
അയോധ്യ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാരവിതരണത്തിന് നിരോധനം
ഓൺലൈൻ ഡെലിവറിക്കും വിലക്ക്
അയോധ്യ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാരവിതരണത്തിന് നിരോധനം. ഓൺലൈൻ ഡെലിവറിക്കും വിലക്ക്. ജില്ലാ ഭരണകൂടമാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ ഓൺലൈൻ ഡെലിവറി കമ്പനികൾ അടക്കമുള്ളവർക്ക് വിലക്ക് ബാധകമാണ്.
ക്ഷേത്രത്തിൻ്റെ പരിസരപ്രദേശങ്ങളിൽ മുമ്പ് മാംസാഹാരത്തിന് ഭാഗികമായി നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ചില ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളും കമ്പനികളും മാംസാഹാരം എത്തിക്കുന്ന വന്ന പരാതിയെ തുടർന്നാണ് പുതിയ നീക്കം. ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളുടെ പവിത്രത നിലനിർത്താനുള്ള നീക്കമെന്നാണ് ഉത്തരവിന് നൽകുന്ന വിശദീകരണം.
രാം പഥിലെ ഇറച്ചി കടകള്‍ കോര്‍പ്പറേഷന്‍ നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ മദ്യശാലകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്നാണ് അയോധ്യ ഭരണകൂടം അറിയിച്ചു.
കടകള്‍ക്കും ഹോട്ടലുകള്‍ക്കും പുറമെ സൊമാറ്റോ, സ്വിഗി ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ആപ്പ് വഴിയും പ്രദേശത്ത് മാംസാഹരങ്ങള്‍ വില്‍ക്കുന്നതും വിതരണം ചെയ്യുന്നതിനും അധികൃതര്‍ വിലക്കി. ഇതിന് പുറമെ ഗസ്റ്റ് ഹൗസുകളിലും ഹോംസ്റ്റേകളിലും മാംസാഹാരം വിളമ്പുന്നതിലും വിലക്കുണ്ട്.
നിര്‍ദേശം പൂര്‍ണ്ണമായും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. പ്രദേശവാസികളുടെയും നാട്ടുകാരുടെയും തുടര്‍ച്ചയായ പരാതിയെത്തുടര്‍ന്നാണ് മാംസാഹാരത്തിന് പൂര്‍ണ്ണമായ വിലക്കേര്‍പ്പെടുത്തിയതെന്നാണ് അധികൃതരുടെ വാദം. നിയന്ത്രണം സംബന്ധിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് സംസ്ഥാനത്ത അസിസ്റ്റന്റ് ഫുഡ് ഇന്‍സ്പെക്ടര്‍ പ്രതികരിച്ചു.
india
ജനനായകൻ വിവാദം: സെൻസർ ബോർഡിനെ കേന്ദ്ര സർക്കാർ ആയുധമാക്കുന്നു; എം.കെ. സ്റ്റാലിൻ
സെൻസർ ബോർഡിനെ കേന്ദ്ര സർക്കാർ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് ആരോപിച്ച സ്റ്റാലിൻ, ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.
തമിഴക രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച നടൻ വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ സംബന്ധിച്ച വിവാദത്തിൽ, ചിത്രത്തിന് പരോക്ഷ പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തെത്തി. സെൻസർ ബോർഡിനെ കേന്ദ്ര സർക്കാർ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് ആരോപിച്ച സ്റ്റാലിൻ, ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. എക്‌സിലൂടെയായിരുന്നു പ്രതികരണം. എന്നാൽ വിജയ്‌യുടേയോ ജനനായകൻ എന്ന ചിത്രത്തിന്റേയോ പേര് സ്റ്റാലിൻ പരാമർശിച്ചില്ല.
“സിബിഐ, ഇഡി, ഇൻകം ടാക്സ് എന്നിവ പോലെ തന്നെ ഇപ്പോൾ സെൻസർ ബോർഡിനെയും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ആയുധമാക്കിയിരിക്കുകയാണ്. ഇത് ശക്തമായി അപലപിക്കുന്നു” എന്നാണ് സ്റ്റാലിൻ തമിഴിൽ എക്‌സിൽ കുറിച്ചത്.
സ്വന്തമായി പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്ക് കടന്ന വിജയ്, തന്റെ പ്രധാന രാഷ്ട്രീയ എതിരാളിയായി സ്റ്റാലിനെയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൊതുയോഗങ്ങളിലും പ്രസംഗങ്ങളിലും വിജയ് സ്റ്റാലിനെയും ഡിഎംകെയെയുംതിരെ കടുത്ത വിമർശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ ട്വീറ്റ് രാഷ്ട്രീയമായി ശ്രദ്ധേയമാകുന്നത്.
ജനനായകൻ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. എന്നാൽ പിന്നീട് ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയും ചിത്രത്തിന്റെ റിലീസ് താത്കാലികമായി തടയുകയും ചെയ്തു. പൊങ്കൽ അവധിക്ക് ശേഷമാണ് കേസ് വീണ്ടും പരിഗണിക്കുക. ഇതോടെ ജനനായകൻ പൊങ്കൽ റിലീസായി എത്തില്ലെന്ന് വ്യക്തമായി.
സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതോടെയാണ് ചിത്രം വിവാദത്തിലായത്. ഏകദേശം ഒരു മാസം മുൻപേ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) മുമ്പാകെ ചിത്രം സമർപ്പിച്ചിരുന്നെങ്കിലും, സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ തിരുത്തലുകൾ വേണമെന്നായിരുന്നു ബോർഡിന്റെ നിർദേശം. ഇതോടെയാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്.
india
ഷിംല–കുപ്വി റൂട്ടിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം
ബസ് ഏകദേശം 300 മീറ്റർ താഴ്ചയിലേക്കാണ് മറിഞ്ഞത്.
ഷിംല: ഷിംലയിൽ നിന്ന് കുപ്വിയിലേക്ക് യാത്രക്കാരുമായി പോയ ബസ് റോഡിൽ നിന്ന് തെന്നി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് വീണു. റോഡിലെ വളവിൽ വെച്ചാണ് അപകടം ഉണ്ടായത്. ബസ് ഏകദേശം 300 മീറ്റർ താഴ്ചയിലേക്കാണ് മറിഞ്ഞത്.
അപകടം ഉണ്ടായ ഉടൻ തന്നെ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
india3 days ago‘മോദി ട്രംപിന്റെ അനുയായി, ഇന്ത്യന്‍ ജനാധിപത്യത്തിനും ബിജെ.പിക്കും ഭീഷണി’; ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി
-
india3 days agoകേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് അവതരണം ഫെബ്രുവരി 1 ഞായറാഴ്ച
-
india1 day agoബി.ജെ.പിയെ ‘ഭ്രഷ്ട് ജനതാ പാർട്ടി’യെന്ന് രാഹുൽ ഗാന്ധി; ഇരട്ട എൻജിൻ സർക്കാറുകൾ ജനജീവിതം നശിപ്പിക്കുന്നുവെന്ന് ആരോപണം
-
kerala3 days agoശബരിമല സ്വര്‍ണക്കൊള്ള; എ. പത്മകുമാര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് കോടതി
-
kerala2 days ago‘പഴയ ആശയവുമായി നിന്നാല്‍ വികസനമുണ്ടാവില്ല’; സിപിഎം സഹയാത്രികന് റെജി ലൂക്കോസ് ബിജെപിയില്‍
-
Sports2 days agoമുസ്താഫിസുറിന് പിന്തുണയുമായി സഹതാരങ്ങള്‍; ‘ഇവിടെ ചില കാര്യങ്ങള്‍ ശരിയല്ല’ -മോയിന്‍ അലി
-
india2 days agoമാതാ വൈഷ്ണോ ദേവി മെഡിക്കല്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കിയ സംഭവം: ക്യാമ്പസുകളില്‍ ബിജെപി നടപ്പിലാക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പതിപ്പ്: ഒമര്‍ അബ്ദുള്ള
-
Sports2 days agoന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി; യുവതാരം പരിക്കേറ്റ് പുറത്ത്
