Connect with us

kerala

‘പണിതന്ന് ഇന്‍സ്റ്റഗ്രാം’; 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പനക്ക്

സംഭവത്തിൽ ഇൻസ്റ്റഗ്രാമിന്‍റെ മാതൃകമ്പനിയായ മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല

Published

on

സമൂഹമാധ്യമ ആപ്പായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഉപയോക്താക്കളുടെ യൂസെർ നെയിം, പാസ്‌വേഡ്, ഇ-മെയിൽ ഐ.ഡി, ഫോൺ നമ്പർ, ലൊക്കേഷൻ വിവരങ്ങൾ എന്നിവയുൾപ്പെടെയാണ് ചോർന്നത്. വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനക്ക് വെച്ചതായും സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സിന്‍റെ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ഇൻസ്റ്റഗ്രാമിന്‍റെ മാതൃകമ്പനിയായ മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പാസ്‌വേഡ് റീസെറ്റ് ചെയ്യാനുള്ള ഒ.ടി.പി പലർക്കും ഇ-മെയിലിൽ ലഭിച്ചതോടെയാണ് വിവരങ്ങൾ ചോർന്നതായി സംശയമുണ്ടായത്. പിന്നാലെ മാൽവെയർബൈറ്റ്സ് ഡാർക്ക് വെബ് നിരീക്ഷണ ശ്രമങ്ങൾക്കിടെയാണ് ഈ ലംഘനം ഉറപ്പിച്ചത്. ആൾമാറാട്ട തട്ടിപ്പുകൾ, ഫിഷിങ് ആക്രമണങ്ങൾ, ക്രെഡൻഷ്യൽ മോഷണം എന്നിവയ്ക്കായി ചോർന്ന ഡേറ്റ ഉപയോഗിക്കാമെന്ന് കമ്പനി മുന്നറിയിപ്പ് നൽകുന്നു. സുരക്ഷ ഉറപ്പാക്കാനായി ഉപയോക്താക്കൾ പാസ്‌വേഡ് റീസെറ്റ് ചെയ്യണമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.

അക്കൗണ്ട് സുരക്ഷിതമാക്കുന്നതിനുള്ള ഘട്ടങ്ങൾ ഇതാ: ഇൻസ്റ്റഗ്രാമിൽ നിന്നുള്ള സുരക്ഷാ ഇ-മെയിലുകൾ പരിശോധിക്കുക

നിങ്ങളുടെ അക്കൗണ്ടിലെ മാറ്റങ്ങൾ, ഉദാഹരണത്തിന് ഇമെയിൽ അല്ലെങ്കിൽ പാസ്‌വേഡ് അപ്‌ഡേറ്റ് എന്നിവയെക്കുറിച്ച് അറിയിക്കുന്ന ഇ-മെയിൽ [email protected]ൽനിന്ന് ലഭിച്ചാൽ, ആ സന്ദേശത്തിൽ ‘Secure my account’ എന്നത് തെരഞ്ഞെടുത്ത് നിങ്ങൾക്ക് അവ പഴയപടിയാക്കാൻ കഴിഞ്ഞേക്കും.

ഒരു ലോഗിൻ ലിങ്ക് അഭ്യർഥിക്കുക

നിങ്ങളുടെ അക്കൗണ്ടിലേക്കുള്ള ആക്‌സസ് വീണ്ടെടുക്കാൻ:

1. ലോഗിൻ സ്‌ക്രീനിൽ ‘Forgotten password?’ സെലക്ട് ചെയ്യുക.

2. നിങ്ങളുടെ യൂസെർനെയിം, ഇ-മെയിൽ അല്ലെങ്കിൽ ഫോൺ നമ്പർ നൽകുക, തുടർന്ന് Send login link ക്ലിക്കുചെയ്യുക.

3. captcha നൽകി ‘Next’ ക്ലിക്ക് ചെയ്യുക.

4. ലോഗിൻ ചെയ്യാനും നിർദ്ദേശങ്ങൾ പാലിക്കാനും നിങ്ങളുടെ ഇ-മെയിലിലേക്കോ SMS-ലേക്കോ അയച്ച ലിങ്ക് ഉപയോഗിക്കുക. ബന്ധപ്പെട്ട ഇ-മെയിൽ, ഫോൺ നമ്പർ അല്ലെങ്കിൽ യൂസെർനെയിം എന്നിവയിലേക്ക് നിങ്ങൾക്ക് ആക്‌സസ് ഇല്ലെങ്കിൽ, കൂടുതൽ മാർഗ്ഗനിർദ്ദേശത്തിനായി ഇൻസ്റ്റഗ്രാമിന്റെ help പേജ് സന്ദർശിക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എസ്‌ഐആർ: കുറ്റ്യാടിൽ ബിഎൽഒയുടെ പിഴവിൽ പട്ടികയിൽ നിന്ന് പുറത്തായവർക്കുള്ള ഹിയറിങ് ഒഴിവാക്കി

Published

on

കോഴിക്കോട്: ബിഎൽഒ എസ്‌ഐആർ ഫോം തെറ്റായി അപ്‌ലോഡ് ചെയ്തതിനെ തുടർന്ന് കുറ്റ്യാടിൽ എസ്‌ഐആർ പട്ടികയിൽ നിന്ന് ഒഴിവായവർക്കുള്ള ഹിയറിങ് ഒഴിവാക്കി. റവന്യു അധികൃതർ വിളിച്ച യോഗത്തിലാണ് തീരുമാനം. കുറ്റ്യാടി മണ്ഡലത്തിലെ 106-ാം നമ്പർ ബൂത്തിൽ 487 പേർക്കാണ് ഹിയറിങ്ങിനുള്ള നോട്ടീസ് ലഭിച്ചത്. ബൂത്തിലെ മൊത്തം വോട്ടർമാരിൽ പകുതിയോളം പേർക്കാണ് ഹിയറിങ് നോട്ടീസ് ലഭിച്ചത്.

ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താവില്ലെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും കലക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് റവന്യു അധികൃതരുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നത്. യോഗത്തിലാണ് ബിഎൽഒയുടെ പിഴവ് മൂലം എസ്‌ഐആർ പട്ടികയിൽ നിന്ന് ഒഴിവായ 450 പേർക്കുള്ള ഹിയറിങ് നടപടി ഒഴിവാക്കിയത്.

രേഖകൾ തെറ്റായി സമർപ്പിച്ചതിനെ തുടർന്ന് ഹിയറിങ് നോട്ടീസ് ലഭിച്ച 37 പേർ ഹിയറിങ്ങിന് ഹാജരാവണം. ബിഎൽഒ തെറ്റായി ഫോം അപ് ലോഡ് ചെയ്തത് മൂലം ഹിയറിങ് നോട്ടീസ് ലഭിച്ച സംഭവം ചേറോടും ഉണ്ടായിട്ടുണ്ട്.ഇതിനെതിരെ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും കലക്ടർ ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.

Continue Reading

kerala

കണ്ഠരര് രാജീവരെ ഐസിയുവിൽ പ്രവേശിപ്പിച്ചു

ഇന്ന് രാവിലെ കണ്ഠരര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കണ്ഠരര് രാജീവരെ ഐസിയുവിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജിലെ എംഐസിയു 1 ആണ് കണ്ഠരര് രാജീവരെ പ്രവേശിപ്പിച്ചത്. കൂടുതൽ പരിശോധനകൾക്കായി തന്ത്രിയെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.ഇന്ന് രാവിലെ കണ്ഠരര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയിരുന്നത്. ഇവിടെ നിന്ന് ഇസിജി അടക്കമുള്ള പരിശോധനകള്‍ നടത്തുകയും പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഡ്രോപ് ടെസ്റ്റ് നടത്തുന്നതിനായാണ് തന്ത്രിയെ ഇതിന് ശേഷം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പിന്നീട് ഐസിയുവിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം, ഉണ്ണികൃഷ്ണന്‍ പോറ്റുയുമായുള്ള ബന്ധം, സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ കുറിച്ചുള്ള തെളിവുകള്‍ ശേഖരിക്കുന്നതിന് എസ്ഐടി തന്ത്രിയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് എസ്‌ഐടി സംഘം ചെങ്ങന്നൂരിലെ താഴ്മണ്‍ മഠത്തിലെത്തി പരിശോധന ആരംഭിച്ചത്. എസ്‌ഐടിയുടെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരാണ് പരിശോധനയ്‌ക്കെത്തിയത്.

സ്വർണക്കൊള്ള കേസിൽ പതിമൂന്നാം പ്രതിയാണ് കണ്ഠരര് രാജീവര്. തന്ത്രി പ്രതികൾക്കൊപ്പം ഗൂഢാലോചനയിൽ പങ്കാളിയായി. കട്ടിള പാളിയിലെ സ്വർണം, പ്രഭാപാളി എന്നിവ കൊണ്ടുപോയിട്ടും തന്ത്രി ഇടപെടിട്ടില്ല, ആചാര ലംഘനത്തിന് കൂട്ടുനിന്നു. ഒന്നും ഒൻപതും പത്തും പ്രതികൾക്ക് ഒപ്പം ലാഭം ഉണ്ടാക്കാനും കൂട്ടുനിന്നു എന്നും തന്ത്രിക്കെതിരെ എസ്ഐടിയുടെ റിപ്പോർട്ടിൽ പറയുന്നത്.

Continue Reading

kerala

സി.ഐ.ടി.യു പ്രവർത്തകരെ സ്ഥിരപ്പെടുത്തിയാൽ ശക്തമായ പ്രക്ഷോഭം: പി.കെ ഫിറോസ്

Published

on

കോഴിക്കോട്: കഴിഞ്ഞ പത്ത് വർഷമായി തദ്ദേശസ്ഥാപനങ്ങളിൽ കരാർ നിയമനം വഴി ജോലി നേടിയ സി.ഐ.ടി.യു പ്രവർത്തകരെ സ്ഥിരപ്പെടുത്തിയാൽ ശക്തമായ പ്രക്ഷോഭത്തിന് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർഭരണം ഉണ്ടാവില്ലെന്ന തിരിച്ചറിവിൽ പിണറായി സർക്കാർ വ്യാപകമായ രീതിയിൽ പിൻവാതിൽ നിയമനങ്ങൾ നടത്തുകയാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

പി.എസ്.സി വഴി ജോലിക്ക് കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന നിലപാടാണിത്. പാർട്ടി പ്രവർത്തകരും ദേശാഭിമാനി വരിക്കാരുമായവരെ തദ്ദേശസ്ഥാപനങ്ങളിലെ ടെക്നിക്കൽ അസിസ്റ്റൻ്റുമാരായി നിയമിക്കണമെന്നാണ് സി.പി.എമ്മിൻ്റെ തൊഴിലാളി സംഘടനയായ സി.ഐ.ടി.യു ആവശ്യപ്പെടുന്നത്. 900 ടെക്നിക്കൽ അസിസ്റ്റൻ്റുമാരിൽ 872 പേരും സി.ഐ.ടി.യു അംഗങ്ങളാണെന്നും ദേശാഭിമാനി പത്രത്തിൻ്റെ വരിക്കാരാണെന്നും വ്യക്തമാക്കുന്ന കത്താണ് സി.ഐ.ടി.യു കേരള ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റൻ്റ് ഓർഗനൈസേഷൻ സംസ്ഥാന കമ്മറ്റി എളമരം കരീമിന് നൽകിയത്. ഒരു സംവരണ മാനദണ്ഡങ്ങളും പാലിക്കാതെയുള്ള താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ഫിറോസ് വ്യക്തമാക്കി.

ഇതോടൊപ്പം അംഗനവാടികളിലും പബ്ലിക് ലൈബ്രറികളിലും നടത്തിയ പാർട്ടി നിയമനങ്ങളെ സ്ഥിരപ്പെടുത്താനും കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചതായറിയുന്നു. സംവരണ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് താൽക്കാലിക നിയമനങ്ങൾ നടത്തിയത്. അതിനാൽ തന്നെ പി.എസ്.സി നിയമനം കാത്ത് നിൽക്കുന്ന ഉദ്യോഗാർത്ഥികളെയും സംവരണ സമുദായങ്ങളെയും ബാധിക്കുന്നതിനാൽ പി.എസ്.സി യെ നോക്കുകുത്തിയാക്കി നടത്തുന്ന നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

Continue Reading

Trending