News
‘അനുമതി കിട്ടാന്‍ കാത്തു നില്‍ക്കേണ്ട അടിച്ചോളു’; ട്രപിന്റെ ഭീഷണിക്കിടെ സൈന്യത്തിന് നിര്‍ണായക നിര്‍ദേശവുമായി ഡെന്മാര്ക്ക് ഭരണക്കൂടം
ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള ഏതൊരു ശ്രമത്തെയും സൈനികമായി നേരിടാന്‍ ഡെന്മാര്ക്ക് പ്രതിരോധ മന്ത്രാലയം സൈന്യത്തിന് അനുമതി നല്കി.
കോപ്പന്‍ഹേഗന്‍: സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡിന് മേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശവാദം ഉന്നയിച്ചതോടെ ഡെന്മാര്ക്കും അമേരിക്കയും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക്. ഗ്രീന്‍ലാന്‍ഡിന് നേരെ അമേരിക്കയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാല്‍ പ്രത്യാക്രമണം നടത്താന്‍ ഡാനിഷ് സൈന്യം കര്‍ശനമായ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.
ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള ഏതൊരു ശ്രമത്തെയും സൈനികമായി നേരിടാന്‍ ഡെന്മാര്ക്ക് പ്രതിരോധ മന്ത്രാലയം സൈന്യത്തിന് അനുമതി നല്കി. 1952-ലെ ‘റോയല്‍ ഡിക്രീ’ സൈനിക ഉത്തരവ് നിലവില്‍ വന്നതോടെയാണിത്. വിദേശ സൈന്യം ഗ്രീന്‍ലാന്‍ഡില്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ ഉന്നതങ്ങളില്‍ നിന്നുള്ള പ്രത്യേക ഉത്തരവിനായി കാത്തുനില്‍ക്കാതെ തന്നെ വെടിയുതിര്‍ക്കാനും പ്രതിരോധിക്കാനും സൈനികര്‍ക്ക് അധികാരം നല്‍കുന്നതാണ് ഈ ഉത്തരവ്. നാറ്റോ സഖ്യകക്ഷിയായ അമേരിക്കയില്‍ നിന്നാണ് ഭീഷണിയെങ്കില്‍ പോലും വിട്ടുവീഴ്ച വേണ്ടെന്നാണ് ഡെന്മാര്ക്കിന്റെ നിലപാട്.
ഗ്രീന്‍ലാന്‍ഡിന്റെ തന്ത്രപ്രധാനമായ സ്ഥാനവും പ്രകൃതിവിഭവങ്ങളും കണക്കിലെടുത്ത് ഈ പ്രദേശം അമേരിക്കയുടെ നിയന്ത്രണത്തിലാകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പ്രസിഡന്റ് ട്രംപ് ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. ചൈനയുടെയും റഷ്യയുടെയും ആര്‍ട്ടിക് മേഖലയിലെ സ്വാധീനം കുറയ്ക്കാന്‍ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്. നയതന്ത്ര ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കുമെങ്കിലും സൈനിക നീക്കം ഒരു സാധ്യതയായി അമേരിക്ക തള്ളിക്കളഞ്ഞിട്ടില്ല.
‘എന്തുവന്നാലും ഗ്രീന്‍ലാന്‍ഡിനെ സംരക്ഷിക്കും. അമേരിക്കയുടെ ഈ നീക്കം നാറ്റോ സഖ്യത്തിന്റെ തകര്‍ച്ചയ്ക്കും യൂറോപ്പില്‍ വലിയ യുദ്ധത്തിനും വഴിതെളിക്കും.’ – റാസ്മസ് ജാര്‍ലോവ് (ഡെന്മാര്ക്ക് പ്രതിരോധ സമിതി അധ്യക്ഷന്‍) പറഞ്ഞു.
ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങള്‍ ഡെന്മാര്ക്കിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രീന്‍ലാന്‍ഡിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ഒന്നിച്ച് നില്‍ക്കുമെന്നാണ് യൂറോപ്യന്‍ നേതാക്കളുടെ സംയുക്ത പ്രസ്താവന. നാറ്റോ സഖ്യം പ്രതിസന്ധിയില്‍ ഒരു നാറ്റോ രാജ്യം മറ്റൊരു അംഗരാജ്യത്തെ ആക്രമിക്കുന്നത് സഖ്യത്തിന്റെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമായ സാഹചര്യമാണ്. ഗ്രീന്‍ലാന്‍ഡിന് നേരെയുള്ള ആക്രമണം നാറ്റോയുടെ ‘ആര്‍ട്ടിക്കിള്‍ 5’ പ്രകാരമുള്ള സംയുക്ത പ്രതിരോധ സംവിധാനത്തെ തന്നെ അപ്രസക്തമാക്കും.
kerala
ജാമിഅ എന്നും ജ്വലിച്ച് നില്ക്കുന്ന മഹത്തായ സ്ഥാപനം -പി.കെ കുഞ്ഞാലിക്കുട്ടി
മത വിദ്യാഭ്യാസവും മഹല്ലില്‍ ദീനും നിലനില്ക്കാന് ദീര്‍ഘവീക്ഷണത്തോടെ തുടങ്ങിയ സ്ഥാപനമാണ് പട്ടിക്കാട് ജാമിഅയെന്നും പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഇന്നും ജ്വലിച്ചു നില്‍ക്കുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി.
പട്ടിക്കാട്: മത വിദ്യാഭ്യാസവും മഹല്ലില്‍ ദീനും നിലനില്ക്കാന് ദീര്‍ഘവീക്ഷണത്തോടെ തുടങ്ങിയ സ്ഥാപനമാണ് പട്ടിക്കാട് ജാമിഅയെന്നും പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഇന്നും ജ്വലിച്ചു നില്‍ക്കുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി. അതിന്റെ മഹത്തായ സമ്മേളനത്തില്‍ ഭാഗമാവുക എന്നത് ഭാഗ്യമാണ്. മഹത്തായ ബാഫഖി തങ്ങളുടെ ആശയത്തില്‍ നിന്നാണ് മഹത്തായ സ്ഥാപനത്തിന്റെ പിറവി. ആയിരക്കണക്കിന് മത പണ്ഡിതരാണ് ജാമിഅയില്‍ നിന്നും പുറത്തിറങ്ങി ഇന്ന് സമൂഹത്തില്‍ സേവനം ചെയ്യുന്നത്. ഇസ്ലാമിക പ്രബോധന രംഗത്ത് ജാമിഅയുടെ സന്തതികള്‍ മാതൃക പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇസ്ലാമിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമണം നടത്തുന്നവരെ പ്രതിരോധിക്കാന്‍ പണ്ഡിതര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു
kerala
കുമ്പളയില്‍ ടോള്‍ പിരിവ്; പ്രതിഷേധിച്ച എ.കെ.എം അഷ്റഫ് എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
കാസര്‍കോട് – മംഗളൂരു ദേശീയപാതയില്‍ കുമ്പളയില്‍ സ്ഥാപിച്ച ടോള്‍ ബൂത്തില്‍ യൂസര്‍ ഫീ പിരിക്കാനുള്ള തീരുമാനത്തിരെ വന്‍ പ്രതിഷേധം
കുമ്പള: കാസര്‍കോട് – മംഗളൂരു ദേശീയപാതയില്‍ കുമ്പളയില്‍ സ്ഥാപിച്ച ടോള്‍ ബൂത്തില്‍ യൂസര്‍ ഫീ പിരിക്കാനുള്ള തീരുമാനത്തിരെ വന്‍ പ്രതിഷേധം. എ.കെ.എം അഷ്റഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. ഇതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി സമരക്കാര്‍ക്ക് നേരെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പിന്നാലെ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഇന്ന് രാവിലെ ഏഴരയോടെയാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ദേശീയപാത അതോറിറ്റി നിശ്ചയിച്ച ടോള്‍ പ്ലാസകള്‍ക്കിടയിലെ ദൂരപരിധി 60 കിലോമീറ്റര്‍ ആണ്. ഇത് ലംഘിച്ചാണ് കുമ്പളയിലെ ടോള്‍പ്ലാസ എന്നാണ് ആക്ഷന്‍ കമ്മറ്റിയുടെ ആരോപണം. നിലവിലുള്ള തലപ്പാടി ടോളില്‍ നിന്ന് 22 കിലോമീറ്റര്‍ ദൂരത്ത് ബൂത്ത് സ്ഥാപിക്കുന്നതിനെതിരെയാണ് സമരസമിതിയുടെ പ്രതിഷേധം. ടോള്‍ വിരുദ്ധ സമിതിയുടെ ഹരജി ഹൈക്കോടതി പരിഗണിച്ച ശേഷം മാത്രമേ പിരിവ് തുടങ്ങൂ എന്നാണ് നേരത്തെ ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നത്. എന്നാല്‍ ഹരജി പലതവണ മാറ്റിവെച്ചതോടെയാണ് വീണ്ടും ടോള്‍ പിരിവ് തുടങ്ങിയത്.
kerala
ഇസ്ലാമോഫോബിയ കരുത്താര്‍ജിക്കുന്ന കാലത്ത് വിജ്ഞാനമാണ് പ്രതിരോധം -സാദിഖലി തങ്ങള്‍
ഇസ്ലാമോഫോബിയ ശക്തിപ്പെടുന്ന കാലത്ത് അറിവിലൂടെ അതിനെ പ്രതിരോധിക്കാനാവണമെന്ന് തങ്ങള്‍ പറഞ്ഞു.
ഒരു നൂറ്റാണ്ടിന്റെ നിറവില്നില്ക്കുന്ന പ്രാസ്ഥാനിക ചരിത്രത്തിലെ സമുജ്വല അധ്യായമായ സമസ്ത കേരള ജംഇയത്തുല്‍ ഉലമ നയിച്ച വൈജ്ഞാനിക വിപ്ലവത്തിന് അടിത്തറയായ പട്ടിക്കാട് ജാമിഅ നൂരിയ അറബിയ്യ 63-ാം വാര്‍ഷിക 61-ാം സനദ് ദാന മഹാ സമ്മേളനത്തിന് പ്രൗഢോജ്വല സമാപനം. മൂന്ന് ദിവസം നീണ്ടു നിന്ന സമ്മേളനത്തിലൂടെ 585 യുവ ഫൈസി പണ്ഡിതരാണ് സമൂഹത്തിലേക്കിറങ്ങുന്നത്.
സമ്മേളനം തെലുങ്കാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അ്സ്ഹറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജാമിഅ നൂരിയ അറബിയ്യ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇസ്ലാമോഫോബിയ ശക്തിപ്പെടുന്ന കാലത്ത് അറിവിലൂടെ അതിനെ പ്രതിരോധിക്കാനാവണമെന്ന് തങ്ങള്‍ പറഞ്ഞു. ഉലമാ ഉമറാ ബന്ധത്തിന്റെ ശക്തിയിലും ഊഷ്മളതയിലുമാണ് ഇവിടെ സമുദായം വളര്‍ന്നത്. ആ പാരമ്പര്യം തന്നെയാണ് നമ്മുടെ കരുത്ത്. പരിശുദ്ധ ദീനിന്റെ പവിത്രതക്ക് ഭംഗം വരുത്തുന്ന ഭിന്നതയും ഛിത്രതയും ഒരിക്കലും അംഗീകരിക്കാനാവില്ല. ചേര്‍ന്ന് നില്‍ക്കുന്നതിനാണ് സൗന്ദര്യം. അതിനാണ് വിജയം. മുന്‍ കാല നേതാക്കള്‍ കാണിച്ചു തന്ന വഴിയാണ് മുസ്ലിം സമൂഹത്തിന്റെ കരുത്ത്. അത് ആത്മീയമായ കരുത്താണ്. ഉലമ, ഉമറ സാദാത്തീങ്ങളുടെ കൂട്ടായ്മയുടെ കരുത്താണ്. ഇതിന്റെയെല്ലാം പ്രചാരകരായി യുവ പണ്ഡിതര്‍ മാറണം. പരിശുദ്ധ ദീനിന്റെ ശുദ്ധി നഷ്ടപ്പെടാതെ നിലനിര്‍ത്തുക എന്നതാണ് സമസ്തയുടെ ലക്ഷ്യം. ആ ലക്ഷ്യം തന്നെയാണ് ജാമിഅയുടെയും ലക്ഷ്യം. പുതിയ പണ്ഡിതര്‍ പുതിയ കാലത്തെയാണ് അഭിസംബോധന ചെയ്യുന്നത്. വെല്ലുവിളികള്‍ പലതാണ്. അതിനെ അതിജീവിച്ച് മുന്നേറാന്‍ കഴിയണമെന്നും തങ്ങള്‍ പറഞ്ഞു.
ജാമിഅയില്‍ അധ്യാപകനായി അരനൂറ്റാണ്ടോളം പിന്നിട്ട പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാരെ തങ്ങള്‍ ആദരിച്ചു. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സനദ് ദാന പ്രസംഗം നിര്‍വഹിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ സ്വാഗതം പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എം.പി, എം.പി അബ്ദുസമദ് സമദാനി എം.പി, സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, എം.എല്‍.എമാരായ പി അബ്ദുല്‍ ഹമീദ്, മഞ്ഞളാംകുഴി അലി, അഡ്വ. യു എ ലത്തീഫ്, സമസ്ത കേന്ദ്രമുശാവറ അംഗങ്ങളായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, ഉമര്‍ ഫൈസി മുക്കം, സെയ്താലി മുസ്ലിയാര് മാമ്പുഴ, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്, ഡോ. അബ്ദുറഹിമാന് ഫൈസി അരിപ്ര, അലവി ഫൈസി കുളപ്പറമ്പ് പ്രസംഗിച്ചു. എം.ടി അബ്ദുള്ള മുസ്ലിയാര് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി.
-
india3 days agoബി.ജെ.പിയെ ‘ഭ്രഷ്ട് ജനതാ പാർട്ടി’യെന്ന് രാഹുൽ ഗാന്ധി; ഇരട്ട എൻജിൻ സർക്കാറുകൾ ജനജീവിതം നശിപ്പിക്കുന്നുവെന്ന് ആരോപണം
-
kerala1 day agoകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്
-
News1 day agoഎക്സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു
-
News1 day agoഎഫ്എ കപ്പില്‍ നിന്ന് ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന് ടീം
-
News1 day agoദക്ഷിണാഫ്രിക്കന്‍ കടലില്‍ ‘ബ്രിക്സ് പ്ലസ്’ നാവിക അഭ്യാസം തുടങ്ങി ചൈന, റഷ്യ, ഇറാന്
-
kerala23 hours ago‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്
-
GULF22 hours agoനാല്പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
-
kerala1 day agoദേശീയപാത 66: വെങ്ങളം-രാമനാട്ടുകര റീച്ചിലെ ടോള്‍ പിരിവിന് വിജ്ഞാപനം; ടോള്‍ പിരിവ് ചൊവ്വാഴ്ച തുടങ്ങിയേക്കും
