Connect with us

kerala

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്

Published

on

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് എത്തി. ഇന്നലെ രാത്രി പ്രത്യേക വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയത്. ഇന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്ന അദ്ദേഹം ഇവിടെ പൂജ നടത്തും. തുടർന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പുതിയ ബിജെപി പ്രതിനിധികളുമായി സംസാരിക്കും. രാവിലെ 11നു കവടിയാറിലാണ് ബിജെപി ജനപ്രതിനിധി സമ്മേളനം.

വൈകീട്ട് ഏഴ് മണിയോടെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും. എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമിടാനാണ് അമിത് ഷാ കേരളത്തിലെത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മകരവിളക്ക് ബുധനാഴ്ച; വെര്‍ച്വല്‍ ക്യൂ ബുക്കിങ് 30,000 മാത്രം

തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും

Published

on

കൊച്ചി: മകരവിളക്ക് പ്രമാണിച്ച് ശബരിമലയിലും തീര്‍ഥാടന പാതയിലും തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി. ഓരോ പ്രധാന കേന്ദ്രത്തിലും ഉള്‍ക്കൊള്ളാവുന്നവരുടെ എണ്ണംകൂടി കണക്കിലെടുത്താണ് ജസ്റ്റിസ് വി രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. മകരവിളക്കിന് ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര തിങ്കളാഴ്ച പന്തളം കൊട്ടാരത്തില്‍നിന്ന് പുറപ്പെടും. തിങ്കള്‍ പകല്‍ ഒന്നിനാണ് ഘോഷയാത്ര ആരംഭിക്കുന്നത്.

മകരവിളക്ക് ദിവസമായ 14ന് വെര്‍ച്വല്‍ ക്യൂ ബുക്കിങ് 30,000 പേര്‍ക്ക് മാത്രമായിരിക്കും. 13ന് 35,000 പേര്‍ക്കും 15 മുതല്‍ 18 വരെ 50,000 പേര്‍ക്കും 19ന് 30,000 പേര്‍ക്കും പാസ് അനുവദിക്കും. സ്പോട്ട് ബുക്കിങ് 5000 പേര്‍ക്കായി നേരത്തേ പരിമിതപ്പെടുത്തിയിരുന്നു. പാസില്ലാത്തവരെയും തീയതിയും സമയവും തെറ്റിച്ചുവരുന്നവരെയും പ്രവേശിപ്പിക്കില്ല. തീര്‍ഥാടകര്‍ക്ക് കുടിവെള്ളം, ലഘുഭക്ഷണം, അന്നദാനം എന്നിവ ഉറപ്പാക്കണം. 14ന് രാവിലെ 10നുശേഷം നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കും 11നുശേഷം പമ്പയില്‍നിന്ന് സന്നിധാനത്തേക്കും തീര്‍ഥാടകരെ അനുവദിക്കില്ല.

തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാനും ശുചീകരണത്തിനുമായി പകല്‍ 12 മുതല്‍ സന്നിധാനത്ത് കര്‍ശന നിയന്ത്രണമുണ്ടാകും. പതിനെട്ടാംപടിക്ക് മുകളിലുള്ള ഭാഗത്ത് (ഫ്ലൈ ഓവര്‍ ഉള്‍പ്പെടെ) 5000 പേരില്‍ കൂടുതല്‍ പാടില്ല. 13നും 14നും എരുമേലി വഴിയുള്ള കാനനപാതയിലൂടെ 1000 തീര്‍ഥാടകരെയും സത്രം- പുല്ലുമേടുവഴി 1500 പേരേയും മാത്രമേ അനുവദിക്കൂ. അപ്പാച്ചിമേട് -ബെയ്‌ലി ബ്രിഡ്ജ് വനപാതയിലൂടെ ആരെയും പ്രവേശിപ്പിക്കില്ല.

മകരവിളക്ക് ദര്‍ശിക്കാന്‍ പുല്ലുമേട്ടില്‍ പാസുള്ള 5000 പേരില്‍ കൂടുതല്‍ ഇല്ലെന്ന് ഉറപ്പാക്കണം. പൊന്നമ്പലമേട്ടില്‍ മകരജ്യോതി ചടങ്ങിന് ചുമതലപ്പെട്ടവര്‍മാത്രമേ പാടുള്ളൂ. തീര്‍ഥാടകരുടെ മടക്കയാത്രയ്ക്കായി പമ്പാ ഹില്‍ടോപ്പില്‍ ആവശ്യമെങ്കില്‍ പാര്‍ക്കിങ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

 

 

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് ചികിത്സയില്‍ തുടരുന്നു

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ MICU ഒന്നിലാണ് തന്ത്രിയുള്ളത്.

Published

on

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠരര് രാജീവര് ചികിത്സയില്‍ തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ MICU ഒന്നിലാണ് തന്ത്രിയുള്ളത്. തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം നടന്ന വൈദ്യ പരിശോധനയില്‍ ബിപിയില്‍ വ്യതിയാനം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ആരോഗ്യ നില തൃപ്തികരമാണെന്ന് അറിയിച്ചാല്‍ തന്ത്രിയെ പൂജപ്പുര സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും. ശേഷം നാളെ കൊല്ലം വിജിലന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.

തന്ത്രിയുടെ ആലപ്പുഴയിലെ വീട്ടിലെ പരിശോധന 8 മണിക്കൂര്‍ നീണ്ടു. രാത്രി വൈകി അവസാനിപ്പിച്ച പരിശോധന ഇന്നും തുടരാനാണ് സാധ്യത. ദേവന്റെ അനുവാദമില്ലാതെയും താന്ത്രിക നടപടികള്‍ പാലിക്കാതെയുമാണ് പാളികള്‍ കൈമാറുന്നതെന്നു തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിനെ അറിയിച്ചില്ലെന്നാണ് എസ്.ഐ.ടി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ട തന്ത്രി സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറുന്നത് തടഞ്ഞില്ലെന്നും എസ്.ഐ.ടി പറഞ്ഞിരുന്നു. ദേവസ്വം മാനുവല്‍ പ്രകാരം വിലപിടിപ്പുള്ള വസ്തുക്കള്‍ ക്ഷേത്രത്തിനു പുറത്തു കൊണ്ട് പോകാന്‍ പാടില്ലെന്നും തന്ത്രിക്ക് അറിയാം. ശ്രീകോവില്‍ സ്വര്‍ണം പൂശുമ്പോള്‍ തന്ത്രി സ്ഥാനം വഹിച്ച കണ്ഠരര് രാജീവര്‍ക്ക് പാളികളിലും സ്വര്‍ണ്ണം പതിച്ചതാണെന്നു വ്യക്തമായി അറിയാമായിരുന്നിട്ടും പോറ്റിക്ക് ഇത് വിട്ടു നല്‍കിയതില്‍ ദുരൂഹത ഉണ്ടെന്നാണ് എസ്.ഐ.ടി വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്ത്രിക്ക് പോറ്റിയുമായി ബന്ധമുണ്ടോ എന്നുള്ളത് എസ്.ഐ.ടി പരിശോധിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും.

 

Continue Reading

india

മലയാള ഭാഷാബിൽ; എതിർപ്പ് ശക്തമാക്കാൻ കർണാടക

ബില്ലിന് അനുമതി നൽകുന്നത് തടയാൻ സർക്കാരിന്റെ പ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണും.

Published

on

ബെംഗളൂരു: കേരള നിയമസഭ പാസാക്കിയ മലയാള ഭാഷാ ബില്ലിനെതിരേ കർണാടക സർക്കാർ എതിർപ്പ് ശക്തമാ ക്കുന്നു. ബില്ലിന് അനുമതി നൽകുന്നത് തടയാൻ സർക്കാരിന്റെ പ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണും.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകു മാർ എന്നിവരുടെ നേതൃത്വത്തിലാകും സന്ദർശനം. കന്നഡ സാംസ്കാരിക വകുപ്പുമന്ത്രി ശിവരാജ് തംഗഡഗിയാണ് ഇക്കാര്യം അറിയിച്ചത്. മലയാളത്തെ കേരളത്തിന്റെ ഔദ്യോഗിക ഭാഷയാക്കാൻ ലക്ഷ്യമിടുന്ന ബിൽ കഴിഞ്ഞ ഒക്ടോബർ ഒൻപതിനാണ് കേരള നിയമസഭ പാസാക്കിയത്. എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കും മലയാളം ഉപയോഗിക്കുക, കേരളത്തിന്റെ സമസ്‌ത മേഖലകളിലും ഭാഷയുടെ പ്രയോഗം ഉറപ്പാക്കുക, മ ലയാളത്തിൻ്റെ വളർച്ചയും വ്യാപനവും പരിപോഷണവും പരിപാലനവും ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ബിൽ കൊണ്ടുവന്നത്. കേരളത്തിലെ സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിൽ പത്താം ക്ലാസ് വരെ നിർബന്ധിത ഒന്നാം ഭാഷ മലയാളമാകണമെന്നതാണ് കർണാടകം എതിർപ്പുയർത്താൻ കാരണം. അതിർത്തി ജില്ലയായ കാസർകോട്ടെ കന്നഡ മീഡിയം സ്കൂ‌ളുകളിൽ ഇത് പ്രശ്‌നമുണ്ടാക്കുമെന്നാണ് ആക്ഷേപം. കാസർകോട് മേഖലയിൽ ഏഴര ലക്ഷം കന്നഡിഗരുണ്ടെന്ന് കർണാടക സർക്കാർ പറയുന്നു.

210 കന്നഡ സ്‌കൂളുകൾ അതിർത്തി പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

ഇവരുടെമേൽ മലയാളം അടിച്ചേൽപ്പിക്കുന്നതാണ് കേരളത്തിൻ്റെ പുതിയ ബില്ലെന്നും വിമർശിക്കുന്നു. നിയമസഭ പാസാക്കിയെങ്കിലും ബില്ലിന് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല.

അംഗീകാരം നൽകരുതെന്നാവശ്യപ്പെട്ട് കർണാടക ബോർഡർ ഏരിയാ ഡിവലപ്മെന്റ് അതോറിറ്റി പ്രതിനിധികൾ ഗ വർണറെ കണ്ട് നിവേദനം നൽകിയിരുന്നു. ഇതിനു പിന്നാലെ പിണറായി വിജയൻ സർക്കാരിനെ വിമർശിച്ച് കർ ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി.

Continue Reading

Trending