Connect with us

Culture

വെക്കേഷൻ പൊളിച്ചടുക്കാൻ “അതിരടി” മെയ് 15ന്; ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’ മെയ് 15 ന് ആഗോള റിലീസായെത്തും എന്ന് റിപ്പോർട്ടുകൾ.

Published

on

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’ മെയ് 15 ന് ആഗോള റിലീസായെത്തും എന്ന് റിപ്പോർട്ടുകൾ. ചിത്രത്തിൻ്റെ ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും. ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റെർറ്റൈനെർ ആയൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ.

ക്യാമ്പസിന്റെ പശ്‌ചാത്തലത്തിൽ ആക്ഷനും കോമഡിയും കോർത്തിണക്കി ഒരുക്കുന്ന ഒരു പക്കാ ഫെസ്റ്റിവൽ ചിത്രമായാണ് അതിരടി ഒരുങ്ങുന്നത്. പ്രേക്ഷകരുടെ ഇഷ്ട താരമായ ബേസിൽ ജോസഫിൻ്റെ ആദ്യ നിർമ്മാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ വലുതാണ്. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്. അടുത്തിടെ ചിത്രത്തിലെ ബേസിൽ ജോസഫിന്റെ കാരക്ടർ പോസ്റ്റർ പുറത്തു വന്നിരുന്നു. സാം ബോയ് എന്ന പേരിൽ സ്റ്റൈലിഷ് മാസ്സ് ലുക്കിലാണ് ബേസിലിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കോളേജ് വിദ്യാർഥിയുടെ ലുക്കിൽ ഗംഭീര മേക്കോവറിലാണ് ബേസിൽ ജോസഫിനെ ഇതിൽ കാണാൻ സാധിക്കുക. ബേസിൽ ജോസഫ് – ടോവിനോ തോമസ് – വിനീത് ശ്രീനിവാസൻ ടീമിൻ്റെ തകർപ്പൻ പ്രകടനം ആയിരിക്കും ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നാണ് റിപ്പോർട്ട്.

ഇത് കൂടാതെ,  ബേസിൽ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരെ ഏറെ രസകരമായും മാസ്സ് ആയും അവതരിപ്പിച്ച, ചിത്രത്തിന്റെ  ടൈറ്റിൽ ടീസറും ചിത്രത്തിന്റെ ഫൺ എൻ്റർടെയ്നർ മൂഡ് പ്രേക്ഷകർക്ക് പകർന്നു നൽകുന്നുണ്ട്. അത്കൊണ്ട് തന്നെ വെക്കേഷൻ കാലത്ത് എല്ലാത്തരം പ്രേക്ഷകർക്കും തീയേറ്ററിൽ വന്നു ആഘോഷിച്ചു കാണാവുന്ന രീതിയിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.

മിന്നൽ മുരളിക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നുണ്ട്. ബേസിൽ ജോസഫ് ഒരുക്കിയ മിന്നൽ മുരളിയുടെ രചയിതാക്കളിൽ ഒരാളായ  അരുൺ അനിരുദ്ധൻ്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണ് അതിരടി. മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസ്, ബേസിൽ ജോസഫ്, സമീർ താഹിർ, അരുണ്‍ അനിരുദ്ധൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചത്.

ഛായാഗ്രഹണം – സാമുവൽ ഹെൻറി, സംഗീതം – വിഷ്ണു വിജയ്, എഡിറ്റർ – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മാനവ് സുരേഷ്, കോസ്റ്റ്യൂം – മഷർ ഹംസ, മേക്കപ്പ് – റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ – നിക്സൺ ജോർജ്, വരികൾ – സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ – ആൻ്റണി തോമസ്, എക്സികുട്ടീവ് പ്രൊഡ്യൂസർ- നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, ഫിനാൻസ് കൺട്രോളർ – ഐഡൻചാർട്ട്സ്, വിഎഫ്എക്സ് – മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുകു ദാമോദർ, സോഹിൽ, സ്റ്റിൽസ് – രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ – സർക്കാസനം, പബ്ലിസിറ്റി ഡിസൈൻ – റോസ്റ്റഡ് പേപ്പർ, പിആർഒ – വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.

Film

മിഥുൻ മാനുവൽ തോമസ് – ജയസൂര്യ ചിത്രം ആട് 3 പാക്കപ്പ് ; ചിത്രം 2026  മാർച്ച് 19 ന് തീയേറ്ററുകളിലെത്തും

ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം എത്തുന്ന ഈ മൂന്നാം ഭാഗം വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

Published

on

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. 2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ് എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ ഈ വമ്പൻ ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 ഒരുങ്ങുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം എത്തുന്ന ഈ മൂന്നാം ഭാഗം വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മാർച്ച് 19 ന് പാൻ ഇന്ത്യൻ യാഷ് ചിത്രമായ ടോക്‌സിക്കിനൊപ്പം ക്ലാഷ് റിലീസായാണ് ആട് 3 എത്തുന്നതെന്നതും മലയാള സിനിമാ പ്രേമികളുടെ ആകാംഷയും ആവേശവും വർധിപ്പിച്ചിട്ടുണ്ട്.

മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 2018 , അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച മാളികപ്പുറം, രേഖാചിത്രം തുടങ്ങിയവയും നിർമ്മിച്ചിട്ടുള്ള കാവ്യാ ഫിലിം കമ്പനി ആട് ഫ്രാൻഞ്ചൈസിലേക്കു കടന്ന് വന്നതോടെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ വർധിച്ചിട്ടുണ്ട്. കാവ്യാ ഫിലിം കമ്പനി, ഫ്രൈഡേ ഫിലിം ഹൌസ് എന്നിവർ നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് ആട് 3 എന്ന പ്രത്യേകതയും ഉണ്ട്. 22 ചിത്രങ്ങൾ ഇതിനു മുൻപ് നിർമ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ 23 മത്തെ ചിത്രമാണ് ആട് 3. ജയസൂര്യ കൂടാതെ, വിനായകൻ, വിജയ് ബാബു, സൈജു കുറുപ്പ്, ധർമജൻ ബോൾഗാട്ടി, ഭഗത് മാനുവൽ, രഞ്ജി പണിക്കർ, സണ്ണി വെയ്ൻ, ചെമ്പൻ വിനോദ്, സുധി കോപ്പ, ഹരികൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു,  ഛായാഗ്രഹണം – അഖിൽ ജോർജ്ജ്,  സംഗീതം – ഷാൻ റഹ്മാൻ, എഡിറ്റർ – ലിജോ പോൾ,  ലൈൻ പ്രൊഡ്യൂസർ -ഗോപകുമാർ ജി കെ,  പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ,  പ്രൊഡക്ഷൻ ഡിസൈനർ അനീസ് നാടോടി,  മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ,  ക്രിയേറ്റീവ് ഡയറക്ടർ- വിഷ്ണു ഭരതൻ,  വിഎഫ്എക്സ് സൂപ്പർവൈസർ – ജിഷ്ണു ആർ ദേവ്,  സ്റ്റിൽ ഫോട്ടോഗ്രാഫി – വിഷ്ണു എസ് രാജൻ, വാർത്താ പ്രചാരണം- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻസ് – കോളിൻസ് ലിയോഫിൽ.

Continue Reading

Film

പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ല; മോഹന്‍ലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

മണപ്പുറം ഫിനാന്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയിലായിരുന്നു പരാതി.

Published

on

കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന മോഹന്‍ലാലിനെതിരായ പരാതിയില്‍, കേസ് ഹൈക്കോടതി റദ്ദാക്കി. മണപ്പുറം ഫിനാന്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയിലായിരുന്നു പരാതി. കുറഞ്ഞ പലിശ നിരക്കിന് സ്വര്‍ണവായ്പ എന്നായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ച പരസ്യങ്ങളിലെ വാഗ്ദാനം. എന്നാല്‍, വായ്പ തിരിച്ചടച്ച് പണയ സ്വര്‍ണം എടുക്കാന്‍ എത്തിയപ്പോള്‍ മണപ്പുറം ഫിനാന്‍സ് ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കിയെന്നാണ് പരാതിക്കാര്‍ പറയുന്നത്.

മോഹന്‍ലാലിന്റെ വാഗ്ദാനം വിശ്വസിച്ചാണ് വായ്പ എടുത്തതെന്നും അതിനാല്‍ സേവനത്തിലെ പിഴവിന് താരം ഉത്തരവാദിയാണ് എന്നുമായിരുന്നു പരാതി. എന്നാല്‍ പരാതിക്കാരും മോഹന്‍ലാലും തമ്മില്‍ നേരിട്ട് ഒരു ഇടപാടും നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ സ്ഥാപനത്തിന്റെ സേവനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് മോഹന്‍ലാല്‍ ചെയ്തത്. പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പൂര്‍ണ ഉത്തരവാദിത്തം സ്ഥാപനത്തിനാണ്. ഇക്കാര്യത്തില്‍ ബ്രാന്‍ഡ് അംബാസഡര്‍ക്ക് ഉത്തരവാദിത്തമില്ലെന്നും ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ഉത്തരവിലുണ്ട്.

തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനും സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനും നേരത്തെ മോഹന്‍ലാലിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ വിസമ്മതിച്ചിരുന്നു. ഇതിനെതിരെ മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

 

 

Continue Reading

main stories

എസ്‌ഐആര്‍; ‘പ്രത്യേക ജാഗ്രതാ ക്യാമ്പുകളും വോട്ടര്‍ പട്ടിക പരിശോധനയും ഇന്ന്’: പി കെ കുഞ്ഞാലിക്കുട്ടി

ഇന്ന് മുതല്‍ മുസ്ലിം ലീഗ് ബൂത്ത് തലങ്ങളില്‍ വോട്ടര്‍പട്ടികയുടെ സുതാര്യത ഉറപ്പ് വരുത്താന്‍ താഴേതട്ടിലേക്ക് ഇറങ്ങുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Published

on

നീതിപൂര്‍ണമായ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനം സുതാര്യമായ വോട്ടര്‍പട്ടികയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. ഇന്ന് മുതല്‍ മുസ്ലിം ലീഗ് ബൂത്ത് തലങ്ങളില്‍ വോട്ടര്‍പട്ടികയുടെ സുതാര്യത ഉറപ്പ് വരുത്താന്‍ താഴേതട്ടിലേക്ക് ഇറങ്ങുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിലെ എസ്.ഐ.ആര്‍ നടപടികള്‍ കേവല വോട്ടര്‍ പട്ടിക ശുദ്ധീകരണം മാത്രമല്ല ലക്ഷ്യം വെക്കുന്നതെന്നും പൗരത്വപരിശോധന കൂടി നടപ്പിലാക്കുന്നുണ്ടെന്നും നാം മനസ്സിലാക്കിയാതാണെന്നും അദ്ദേഹം പറഞ്ഞു.

‘ഈ അവസരത്തില്‍ 18 വയസ്സ് തികഞ്ഞ എല്ലാ വോട്ടര്‍മാരും എസ്.ഐ.ആര്‍ പട്ടികയിലുണ്ടാവുമെന്ന് ഉറപ്പ് വരുത്താന്‍ നാം വിശദമായ ബൂത്ത് തല പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി തലങ്ങളില്‍ പ്രത്യേക ജാഗ്രതാ ക്യാമ്പുകളും വോട്ടര്‍ പട്ടിക പരിശോധനയും ഇന്ന് സംഘടിപ്പിക്കപ്പെടുന്നു. ഇതില്‍ നല്‍കപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് ബൂത്ത് തലങ്ങളില്‍ മുഴുവന്‍ വോട്ടര്‍മാരെയും പട്ടികയില്‍ ചേര്‍ക്കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അടുത്ത 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. പൗരാവകാശം ഉറപ്പുവരുത്താനുള്ള ഈ മഹത്തായ ഉദ്യമത്തില്‍ ജാതി മത ഭേദമന്യേ മുഴുവന്‍ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, മത സംഘടനകളുടെയും സഹകരണം ഉറപ്പുവരുത്താന്‍ പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കണം. ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക ആപ്പും ഡിജിറ്റില്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്,’ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Continue Reading

Trending