സിനിമാ താരം ടൊവിനോ തോമസിന്റെ ബോക്‌സര്‍ ലുക്കില്‍ നില്‍ക്കുന്ന പുതിയ ഫോട്ടോഷൂട്ട് വൈറല്‍. സിക്‌സ് പാക്ക് ലുക്കില്‍ പഞ്ചിംഗ് പ്രാക്ടീസ് നടത്തുന്ന ചിത്രമാണ് പുറത്തുവന്നത്. താരത്തിന്റെ ശരീരഭംഗി വ്യക്തമാക്കുന്ന തരത്തിലുള്ള ലൈറ്റിങ്ങിലാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണാണ് ചിത്രത്തിന് പിന്നില്‍. ലോക്ക്ഡൗണിലെ ജോമോന്റെ ഫോട്ടോഗ്രാഫി താല്‍പ്പര്യത്തെത്തുടര്‍ന്ന് പിറന്നതാണ് ഫോട്ടോഷൂട്ട് എന്നാണ് ടൊവിനോ കുറിച്ചിരിക്കുന്നത്.

One of the ace cinematographers of the country found a new interest during lockdown, and I'm glad to be part of it….

Posted by Tovino Thomas on Wednesday, September 2, 2020

കൂടാതെ തന്റെ ഫിറ്റ്‌നസ് ട്രെയിനര്‍ അലി അസ്‌കറിനും ടൊവീനോ നന്ദി പറഞ്ഞിട്ടുണ്ട്. ലോക്ക്ഡൗണില്‍ തന്നെ പ്രോത്സാഹിപ്പിച്ച് തന്നെ ഫിറ്റാക്കി നിര്‍ത്തിയത് അദ്ദേഹമാണെന്നാണ് താരം പറയുന്നത്. എന്തായാലും ആരാധകരുടെ കയ്യടി നേടുകയാണ് ചിത്രം. മലയാള സിനിമയുടെ മസില്‍മാനാണ് ടൊവിനോ എന്നാണ് ആരാധകര്‍ പറയുന്നത്. ലോക്ക്ഡൗണില്‍ നിരവധി ജിമ്മില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും വിഡിയോയുമാണ് താരം പങ്കുവെച്ചത്. ഇതെല്ലാം വൈറലായിരുന്നു.