ഹൈദരാബാദ്: ലഹരി ഇടപാട് കേസുമായി ബന്ധപ്പെട്ട കേസില്‍ നടി നിക്കി ഗില്‍റാണിയുടെ സഹോദരിയും കന്നഡ സിനിമാതാരവുമായ സഞ്ജന ഗല്‍റാണിയെ ചോദ്യം ചെയ്യുന്നു. കേസില്‍ അറസ്റ്റിലായ വ്യവസായി രാഹുല്‍ ഷെട്ടിയുമായി സഞ്ജനയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണത്തിലാണ് ഇവരെ സെന്‍ട്രന്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. ഇരുവരും ഒരുമിച്ച് പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

കേസില്‍ നേരത്തെ നടി രാഗിണി ദ്വിവേദി അറസ്റ്റിലായിരുന്നു. രാഗിണിയെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. കൂടുതല്‍ പ്രമുഖരിലേക്ക് അന്വേഷണം നീങ്ങുന്നതായാണ് സൂചന. മുഹമ്മദ് അനൂപുമായുള്ള മറ്റു കണ്ണികളെ കുറിച്ച് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണവും പുരോഗമിക്കുകയാണ്.