News
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; ഇറാനില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് അമേരിക്കയില്‍ തിരക്കിട്ട ചര്‍ച്ചകള്‍
പ്രക്ഷോഭകരെ അമര്‍ച്ച ചെയ്താല്‍ സൈനികമായി ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
തെഹ്റാന്: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെട്ടതോടെ അമേരിക്കയില്‍ ഇറാനില്‍ സ്വീകരിക്കേണ്ട നിലപാടിനെ സംബന്ധിച്ച് തിരക്കിട്ട ചര്‍ച്ചകള്‍. രണ്ടാഴ്ച പിന്നിട്ട ഭരണവിരുദ്ധ പ്രക്ഷോഭം കൂടുതല്‍ കനത്തുവരുകയാണ്. അതേസമയം പ്രക്ഷോഭകരെ അമര്‍ച്ച ചെയ്താല്‍ സൈനികമായി ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഏതു രീതിയില്‍ നടപ്പാക്കാന്‍ കഴിയും എന്നതാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ഇറാന് സൈനിക കേന്ദ്രങ്ങളിലേക്ക് വന്‍തോതില്‍ വ്യോമാക്രമണങ്ങള്‍ നടത്തുന്നതും യുഎസിന്റെ പരിഗണനയിലുണ്ട്.
അതേസമയം ഇറാന് യുദ്ധത്തിന്റെ നടുവിലാണെന്നും ഇതിന് പിന്നില്‍ ഇസ്രാഈലാണെന്നും ഇറാന് സുപ്രിംനാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി പറഞ്ഞു. അതിനാല്‍ വെടിനിര്‍ത്തലിനോ സമാധാനത്തിനോ പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ പ്രതിഷേധക്കാരെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ പ്രഖ്യാപിച്ചെങ്കിലും ഇറാനില്‍ പ്രക്ഷോഭങ്ങല്‍ ശക്തമാവുകയാണ്. എന്നാല്‍ ഇറാനില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരെ ”ദൈവത്തിന്റെ ശത്രു” ആയി കാണുമെന്നും അതിന് മരണശിക്ഷ വരെ ലഭിക്കാമെന്നുമാണ് അറ്റോര്‍ണി ജനറല്‍ മഹമ്മദ് മോവാഹേദി അസാദ് മുന്നറിയിപ്പ് നല്‍കിയത്.
തെഹ്റാന് പുറമെ കിഴക്കന്‍ മേഖലയിലെ മശ്ഹദ്, തബ്രിസ് എന്നിവിടങ്ങളിലും ഉത്തര ഇറാനിലെ ഖുമ്മിലുമടക്കം പ്രതിഷേധം ശക്തമാണ്. 64 പേര് ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരില്‍ 14 സുരക്ഷ ഉദ്യോഗസ്ഥരും ഉള്‍പ്പെടും. ഇന്നലെ മാത്രം 200ലേറെ പേര് പിടിയിലായി.
Film
മിഥുൻ മാനുവൽ തോമസ് – ജയസൂര്യ ചിത്രം ആട് 3 പാക്കപ്പ് ; ചിത്രം 2026 മാർച്ച് 19 ന് തീയേറ്ററുകളിലെത്തും
ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം എത്തുന്ന ഈ മൂന്നാം ഭാഗം വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. 2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ് എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ ഈ വമ്പൻ ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 ഒരുങ്ങുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം എത്തുന്ന ഈ മൂന്നാം ഭാഗം വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മാർച്ച് 19 ന് പാൻ ഇന്ത്യൻ യാഷ് ചിത്രമായ ടോക്സിക്കിനൊപ്പം ക്ലാഷ് റിലീസായാണ് ആട് 3 എത്തുന്നതെന്നതും മലയാള സിനിമാ പ്രേമികളുടെ ആകാംഷയും ആവേശവും വർധിപ്പിച്ചിട്ടുണ്ട്.
മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 2018 , അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച മാളികപ്പുറം, രേഖാചിത്രം തുടങ്ങിയവയും നിർമ്മിച്ചിട്ടുള്ള കാവ്യാ ഫിലിം കമ്പനി ആട് ഫ്രാൻഞ്ചൈസിലേക്കു കടന്ന് വന്നതോടെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ വർധിച്ചിട്ടുണ്ട്. കാവ്യാ ഫിലിം കമ്പനി, ഫ്രൈഡേ ഫിലിം ഹൌസ് എന്നിവർ നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് ആട് 3 എന്ന പ്രത്യേകതയും ഉണ്ട്. 22 ചിത്രങ്ങൾ ഇതിനു മുൻപ് നിർമ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ 23 മത്തെ ചിത്രമാണ് ആട് 3. ജയസൂര്യ കൂടാതെ, വിനായകൻ, വിജയ് ബാബു, സൈജു കുറുപ്പ്, ധർമജൻ ബോൾഗാട്ടി, ഭഗത് മാനുവൽ, രഞ്ജി പണിക്കർ, സണ്ണി വെയ്ൻ, ചെമ്പൻ വിനോദ്, സുധി കോപ്പ, ഹരികൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു, ഛായാഗ്രഹണം – അഖിൽ ജോർജ്ജ്, സംഗീതം – ഷാൻ റഹ്മാൻ, എഡിറ്റർ – ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ -ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ അനീസ് നാടോടി, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ, ക്രിയേറ്റീവ് ഡയറക്ടർ- വിഷ്ണു ഭരതൻ, വിഎഫ്എക്സ് സൂപ്പർവൈസർ – ജിഷ്ണു ആർ ദേവ്, സ്റ്റിൽ ഫോട്ടോഗ്രാഫി – വിഷ്ണു എസ് രാജൻ, വാർത്താ പ്രചാരണം- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻസ് – കോളിൻസ് ലിയോഫിൽ.
Cricket
ഏകദിന പരമ്പരക്ക് ഇന്ന് വഡോദരയില്‍ തുടക്കം
മിച്ചല്‍ ബ്രേസ് വെല്‍ നയിക്കുന്ന ഏകദിന സംഘത്തിലെ പകുതിയിലധികം കളിക്കാരും ആദ്യമായി ഇന്ത്യയില്‍ കളിക്കുന്നവരാണ്.
വഡോദര ടി-20 ലോകകപ്പ് സമാഗതമാകവെ അതിനൊരുങ്ങുന്ന ടീമുകള്‍ തമ്മില്‍ ഇന്ന് മുതലൊരു ഏകദിന പരമ്പര ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മൂന്ന് മല്‍സര ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാവുമ്പോള്‍ പതിവ് ആവേശമില്ല. ലോകകപ്പ് സംഘത്തില്‍ ഇടം ലഭിക്കാതിരുന്ന ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ സംഘം 22 ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് വരുമ്പോള്‍ കിവി സംഘത്തിലും പുതുമുഖങ്ങളാണ്. മിച്ചല്‍ ബ്രേസ് വെല്‍ നയിക്കുന്ന ഏകദിന സംഘത്തിലെ പകുതിയിലധികം കളിക്കാരും ആദ്യമായി ഇന്ത്യയില്‍ കളിക്കുന്നവരാണ്. ഉച്ചതിരിഞ്ഞ് 1-30ന് ആരംഭിക്കുന്ന അങ്കത്തില്‍ ടോസ് നിര്‍ണായകമാവും. രാത്രി ബാറ്റിംഗ് ദുഷ്ക്കരമാവുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ആദ്യം ബാറ്റ് ചെയത് വലിയ സ്കോര്‍ നേടുകയാണ് പ്രധാനം. സീനിയേഴ്സായ വിരാത് കോലിയും രോഹിത് ശര്‍മയും കളിക്കുമ്പോള്‍ ഗ്യാലറി നിറയും. പരുക്കില്‍ നിന്ന് മുക്തരായി ഗില്ലും ശ്രേയസ് അയ്യരുമെത്തും. ബാറ്റിംഗില്‍ ഇന്ത്യക്ക് പ്രശ്നങ്ങളില്ല. ബൗളിംഗില്‍ മുഹമ്മദ് സിറാജ് തിരികെ വരുമ്പോള്‍ പേസ് വകുപ്പില്‍ അര്ഷദിപ് സിംഗും ഹര്‍ഷിത് റാണയുമുണ്ട്. സ്പിന്‍ വക്താക്കളായി വാഷിംഗ്ടണ്‍ സുന്ദര്‍, രവിന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരും. കിവി സംഘത്തില്‍ ഡിവോണ്‍ കോണ്‍വേ, ഡാരില്‍ മിച്ചല്‍, കൈല്‍ ജാമിസണ് തുടങ്ങിയവര്‍ മാത്രമാണ് ഇന്ത്യയില്‍ പരിചയമുള്ളവര്‍. മൈക്കല്‍ ബ്രോവെല്‍ നയിക്കുന്ന ടീമില്‍ നിക് കെല്ലി, വില്‍ യംഗ്, ഹെന്‍ട്രി നിക്കോളാസ് തുടങ്ങിയവര്‍ക്കും അവസരങ്ങളുണ്ടാവും.
india
പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല
ജാര്‍ഖണ്ഡില്‍ പശു മോഷണം ആരോപിച്ച് മുസ്ലിം യുവാവിനെ തല്ലിക്കൊന്നു
റാഞ്ചി: ഒരിടവേളക്ക് ശേഷം രാജ്യത്ത് പശുവിന്റെ പേരില്‍ കൊലപാതകം. ജാര്‍ഖണ്ഡില്‍ പശു മോഷണം ആരോപിച്ച് മുസ്ലിം യുവാവിനെ അടിച്ചുകൊന്നു. 45 കാരനായ പപ്പു അന്‍സാരിയാണ് കൊല്ലപ്പെട്ടത്.
ഗോഡ് ജില്ലയിലെ മതിഹാനി ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഒരു കുട്ടം ആളുകള്‍ പപ്പു അന്‍സാരിയെ ആക്രമിച്ചത്. അക്രമം നടത്തിയത് ആരാണെന്ന് വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്നതായി സ്ഥിരീകരിച്ച ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജെ.പി.എന്‍ ചൗധരി പ്രതികളെ കണ്ടത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി. അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് മാധ്യമങ്ങളെ അറിയിക്കുമെന്നും ജെ.പി.എന്‍ ചൗധരി പറഞ്ഞു. കൊല്ലപ്പെട്ട പപ്പു അന്‍സാരി നേരത്തെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നും ജയിലില്‍ കിടന്നിട്ടുണ്ടെന്നും ചൗധരി പറഞ്ഞു. അതേ സമയം വാഹനം തടഞ്ഞ് നിര്‍ത്തിയ ശേഷം പേര് ചോദിച്ചാണ് അക്രമികള്‍ ഭര്‍ത്താവിനെ മര്‍ദ്ദിച്ചതെന്നും മഴു, ദണ്ഡ് തുടങ്ങിയ ആയുധങ്ങളുമായി ക്രൂര മര്‍ദ്ദനമാണ് പശു ഗുണ്ടകള്‍ നടത്തിയതെന്ന് കൊല്ലപ്പെട്ട അന്‍സാരിയുടെ ഭാര്യ ആയ ശ ബീഗം നല്കിയ പരാതിയില്‍ പറയുന്നു. അന്‍സാരി കാലിക്കടത്തുകാരന്‍ അല്ലെന്നും നിയമപ്രകാരമാണ് കന്നുകാലിളെ കൊണ്ടു പോയതെന്നും സഹോദരന് ഫുര്‍ ഖാന് അന്‍സാരി പറഞ്ഞു.
-
india2 days agoബി.ജെ.പിയെ ‘ഭ്രഷ്ട് ജനതാ പാർട്ടി’യെന്ന് രാഹുൽ ഗാന്ധി; ഇരട്ട എൻജിൻ സർക്കാറുകൾ ജനജീവിതം നശിപ്പിക്കുന്നുവെന്ന് ആരോപണം
-
kerala3 days agoശബരിമല സ്വര്‍ണക്കൊള്ള; എ. പത്മകുമാര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് കോടതി
-
kerala3 days ago‘പഴയ ആശയവുമായി നിന്നാല്‍ വികസനമുണ്ടാവില്ല’; സിപിഎം സഹയാത്രികന് റെജി ലൂക്കോസ് ബിജെപിയില്‍
-
Sports3 days agoമുസ്താഫിസുറിന് പിന്തുണയുമായി സഹതാരങ്ങള്‍; ‘ഇവിടെ ചില കാര്യങ്ങള്‍ ശരിയല്ല’ -മോയിന്‍ അലി
-
india3 days agoമാതാ വൈഷ്ണോ ദേവി മെഡിക്കല്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കിയ സംഭവം: ക്യാമ്പസുകളില്‍ ബിജെപി നടപ്പിലാക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പതിപ്പ്: ഒമര്‍ അബ്ദുള്ള
-
kerala3 days agoവേണുവിന്റെ മരണത്തില്‍ ആശുപത്രികള്‍ക്ക് ഗുരുതര വീഴ്ച; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
-
Sports3 days agoന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി; യുവതാരം പരിക്കേറ്റ് പുറത്ത്
-
india2 days agoഇന്‍ഡോറില്‍ മലിനജലം കുടിച്ച് മരണം; കലക്ടര്‍ ആര്‍എസ്എസ് ഓഫീസില്‍ ചര്‍ച്ചയില്‍
