Connect with us

GULF

നാല്‍പതു തവണ ഹജ്ജ്‌ കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;

142 വയസ്സിലാണ് മരണം സംഭവിച്ചത്

Published

on

റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്നവകാശപ്പെടുന്ന നാസര്‍ ബിന്‍ റദാന്‍ ആലുറാശിദ് അല്‍വാദഇ റിയാദില്‍ അന്തരിച്ചു. 142 വയസ്സിലാണ് മരണം സംഭവിച്ചത്.

അധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവ് രാജ്യം ഏകീകരിക്കുന്നതിന് സാക്ഷ്യം വഹിച്ചയാളാണ് നാസര്‍ അല്‍വാദഇ. അബ്ദുല്‍ അസീസ് രാജാവ്, സൗദ് രാജാവ്, ഫൈസല്‍ രാജാവ്, ഖാലിദ് രാജാവ്, ഫഹദ് രാജാവ്, അബ്ദുല്ല രാജാവ് മുതല്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ കാലഘട്ടം വരെയുള്ള രാജ്യത്തിന്റെ പ്രയാണത്തിനും ചരിത്രത്തിനും സാക്ഷ്യം വഹിച്ചു.

ദക്ഷിണ സൗദിയിലെ അസീര്‍ പ്രവിശ്യയില്‍ പെട്ട ദഹ്റാന്‍ അല്‍ജനൂബില്‍ ഹിജ്റ 1305 ലാണ് ജനനം. ജനിക്കുന്നതിനു മുമ്പു തന്നെ പിതാവ് മരണപ്പെട്ടിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ സൗദിയിലെ വിവിധ പ്രദേശങ്ങളിലും യെമനിലും ജീവിതമാര്‍ഗം തേടി സഞ്ചരിച്ചു. മുഴുവന്‍ സൗദി ഭരണാധികാരികളെയും സന്ദര്‍ശിക്കാന്‍ പ്രത്യേകം താല്‍പര്യം കാണിച്ചിരുന്നു. അബ്ദുല്‍ അസീസ് രാജാവിനെ സന്ദര്‍ശിക്കുകയും രാജാവ് ഉപഹാരം സമ്മാനിക്കുകയും ചെയ്തു. ഏറ്റവും ഒടുവില്‍ ഉപഹാരം നല്‍കിയത് അബ്ദുല്ല രാജാവായിരുന്നു. അബ്ദുല്ല രാജാവ് ഒരു ലക്ഷം റിയാലാണ് സമ്മാനിച്ചത്.

നാല്‍പതു തവണ ഹജ് കര്‍മം നിര്‍വഹിച്ചു. മൂന്ന് ആണ്‍ മക്കളും പത്തു പെണ്‍മക്കളുമാണുള്ളത്. ആണ്‍ മക്കളില്‍ ഒരാളും പെണ്‍മക്കളില്‍ നാലു പേരും നേരത്തെ മരണപ്പെട്ടിട്ടുണ്ട്. മക്കളും പേരമക്കളുമായി 134 പേരുണ്ട്.

 

GULF

കൂടപ്പിറപ്പുകള്‍ പോയതറിയാതെ കുഞ്ഞുപെങ്ങള്‍

Published

on

ദുബൈ: തന്റെ നാലുകൂടപ്പിറപ്പുകള്‍ പോയതറിയാതെ കുഞ്ഞുപെങ്ങള്‍. അബുദാബി വാഹനപകടത്തില്‍ മരണമടഞ്ഞ തന്റെ നാലു സഹോദരങ്ങളുടെ മരണ വാര്‍ത്ത അവശേഷിച്ച ഒരേയൊരു കുട്ടിയായ ഇസ്സയെ ഇതുവരെ അറിയിച്ചിട്ടില്ല.
അബ്ദുല്‍ലത്തീഫ്-റുക്‌സാന ദമ്പതികളുടെ അഞ്ചുമക്കളില്‍ നാലുപേരും അപകടത്തില്‍ മരണപ്പെട്ടു. അവശേഷിക്കുന്ന ഒരേയൊരാള്‍ ഇസ്സയാണ്. തന്റെ മൂത്ത രണ്ടുസഹോദരന്മാരും ഇളയ രണ്ടു സഹോദരന്മാരും എന്നന്നേക്കുമായി ഈ ലോകത്തോട് വിട പറഞ്ഞ കാര്യം പത്തുവയസ്സുകാരിയായ ഇസ്സ അറിഞ്ഞിട്ടില്ല.
Continue Reading

GULF

മക്കളെ അന്ത്യയാത്രയക്കാന്‍ മരവിച്ച മനസ്സുമായി ബാപ്പ വീല്‍ ചെയറിലെത്തി

Published

on

ദുബൈ: മക്കളെ അവസാനമായി ഒരുനോക്ക് കാണാനും ജനാസ നമസ്‌കരിക്കുന്നതിനുമായി പിതാവ് അബ്ദുല്‍ ലത്തീഫ് വീല്‍ ചെയറിലാണ് എത്തിയത്. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് പ്ലാസ്റ്ററിട്ട കൈകളുമായി വീല്‍ ചെയറില്‍ എത്തിയപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണുകള്‍ സജലങ്ങളായി. ഊഹിക്കാന്‍ പോലും കഴിയാനാവാത്ത ഒരു പിതാവിന്റെ അവസ്ഥ നേരിട്ടുകണ്ടവരും സങ്കടം സഹിക്കാനാവാതെ വിങ്ങിപ്പൊട്ടി. ജനാസ നമസ്‌കാരത്തിനായി പള്ളിയിലേക്കെടുത്ത നാലു മയ്യിത്തുകള്‍ അബ്ദുല്‍ ലത്തീഫ് മരവിച്ച മനസ്സുമായി നോക്കിയിരിക്കുകയായിരുന്നു.
ലിവ ഫെസ്റ്റ് കണ്ട സന്തോഷത്തോടെ മടങ്ങി വരികയായിരുന്നു ലത്തീഫും കുടുംബവും. ഒരു നിമിഷത്തില്‍ ഉറക്കത്തിലേക്ക് വഴുതിയതാവാം അപകട കാരണമെന്നാണ് അനുമാനിക്കുന്നത്. ലത്തീഫിന് അക്കാര്യം വ്യക്തമായി ഓര്‍ക്കാനാവുന്നില്ല. അല്ലെങ്കിലും അദ്ദേഹത്തോട് കൂടുതലൊന്നും ചോദിച്ചറിയുവാന്‍ കഴിയുന്ന മാനസികാവസ്ഥയിലുമല്ല ഉള്ളത്.
Continue Reading

GULF

അബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി

Published

on

അബുദാബി: കഴിഞ്ഞദിവസം അബുദാബിയിലുണ്ടായ വാഹനപകടത്തില്‍ ഒരുകുട്ടി കൂടി മരണത്തിന് കീഴടങ്ങി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന അസം (7) ആണ് ഇന്ന് യുഎഇ സമയം ആറരയോടെ മരണപ്പെട്ടത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ശസ്ത്രക്രിയ ഇന്നായിരുന്നു
കൊണ്ടോട്ടി സ്വദേശി അബ്ദുല്‍ലത്തീഫിന്റെയും വടകര കുന്നുമ്മക്കര സ്വദേശിനി റുക്‌സാനയുടെയും മൂന്നുമക്കളും ഇവരുടെ വീട്ടുജോലിക്കാരിയായ മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി ബുഷറയും കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു. അബ്ദുല്‍ലത്തീഫും ഭാര്യ റുക്‌സാനയും ഇവരുടെ മൂന്നാമത്തെ മകള്‍ പത്തുവയസ്സുകാരി ഇസ്സയും അബുദാബി ഷഖ്ബൂത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂവരുടെയും പരുക്ക് ഗുരുതരമല്ല. റുക്‌സാനയുടെ കൈക്ക ഇന്നലെ ശസ്ത്രക്രിയ നടത്തി.
ശനിയാഴ്ച രാത്രി അബുദാബിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ ലിവയില്‍ ലിവ ഫെസ്റ്റിന് പോയി മടങ്ങുന്ന വഴിയില്‍ ഷഹാമക്കു സമീപമാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ച നിസ്സാന്‍ പട്രോള്‍ ഇടിച്ചു മറിയുകയായിരുന്നു. സഹോദരങ്ങളായ അഷാസ് (14) അമ്മാര്‍ (12) അയാഷ്(5) എന്നിവരാണ് അപകടദിവസംതന്നെ മരിച്ചത്.  മരി ച്ച കുട്ടികളുടെ മയ്യിത്തുകള്‍ ബനിയാസ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. വീട്ടുജോലിക്കാരി ചെമ്രവട്ടം സ്വദേശിനി ബുഷറയുടെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോയി.
Continue Reading

Trending