Connect with us

News

ടി20 ലോകകപ്പ്: ബംഗ്ലാദേശ് മത്സരങ്ങൾക്ക് തിരുവനന്തപുരവും ചെന്നൈയും വേദിയായേക്കും

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം ഐസിസി അംഗീകരിക്കാനിടയില്ലെന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Published

on

മുംബൈ: ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി20 ലോകകപ്പിൽ ബംഗ്ലാദേശ് ടീമിന്റെ മത്സരങ്ങൾക്ക് തിരുവനന്തപുരവും ചെന്നൈയും വേദിയായേക്കുമെന്ന സൂചന. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം ഐസിസി അംഗീകരിക്കാനിടയില്ലെന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ലോകകപ്പ് തുടങ്ങാൻ വെറും മൂന്ന് ആഴ്ച മാത്രമാണ് ശേഷിക്കെ, ബംഗ്ലാദേശ് ഇന്ത്യയിലേക്ക് എത്തുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. നിലവിലെ മത്സരക്രമപ്രകാരം ഫെബ്രുവരി 7ന് വെസ്റ്റ് ഇൻഡീസിനെതിരെയും, ഫെബ്രുവരി 9ന് ഇറ്റലിയെതിരെയും, ഫെബ്രുവരി 14ന് ഇംഗ്ലണ്ടിനെതിരെയും ബംഗ്ലാദേശ് കൊൽക്കത്തയിൽ കളിക്കണം. തുടർന്ന് ഫെബ്രുവരി 17ന് നേപ്പാളിനെതിരെ മുംബൈയിലാണ് അടുത്ത മത്സരം.

വേദികൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷനുമായും തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനുമായും ബിസിസിഐ ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. ഇതിനോടകം തന്നെ ചെപ്പോക്ക് സ്റ്റേഡിയം ഏഴ് മത്സരങ്ങളുടെ വേദിയായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

ബിസിസിഐയുടെ നിർദ്ദേശത്തെ തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പേസർ മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കിയതോടെയാണ് ഇന്ത്യയിലേക്കുള്ള യാത്രയെക്കുറിച്ച് ബംഗ്ലാദേശ് സുരക്ഷാ ആശങ്കകൾ ഉന്നയിച്ചത്. ഇതുസംബന്ധിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് രണ്ട് തവണ കത്തെഴുതി മത്സരവേദി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഫെബ്രുവരി ഏഴിന് ടൂർണമെന്റ് ആരംഭിക്കാനിരിക്കെ, ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റുന്നത് വലിയ വെല്ലുവിളിയാകുമെന്നാണ് ഐസിസിയുടെ നിലപാട്. ഇതോടെ ഇന്ത്യയിൽ തന്നെ, തിരുവനന്തപുരവും ചെന്നൈയും ഉൾപ്പെടെയുള്ള വേദികളിലേക്ക് ബംഗ്ലാദേശ് മത്സരങ്ങൾ മാറ്റാൻ സാധ്യതയുണ്ടെന്നാണ് സൂചന.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

2025ലെ ഓടക്കുഴൽ പുരസ്കാരം ഇ.പി. രാജഗോപാലന്

അദ്ദേഹത്തിന്റെ സാഹിത്യ വിമർശന ഗ്രന്ഥമായ ‘ഉൾക്കഥ’ യ്ക്കാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

Published

on

കൊച്ചി: 2025ലെ ഓടക്കുഴൽ പുരസ്കാരം സാഹിത്യ വിമർശകൻ ഇ.പി. രാജഗോപാലന് ലഭിച്ചു. അദ്ദേഹത്തിന്റെ സാഹിത്യ വിമർശന ഗ്രന്ഥമായ ‘ഉൾക്കഥ’ യ്ക്കാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

ഫെബ്രുവരി 2ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. സാഹിത്യനിരൂപകനും വിമർശകനും നാടകകൃത്തുമായ ഇ.പി. രാജഗോപാലൻ കാസർകോട് പിലിക്കോട് മാണിയാട്ട് സ്വദേശിയാണ്. 2018ൽ കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ചു.

കേരള സാഹിത്യ അക്കാദമി അംഗമായ അദ്ദേഹം പുരോഗമന കലാ–സാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. 2006ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ഇ.പി. രാജഗോപാലന് ലഭിച്ചിട്ടുണ്ട്.

Continue Reading

kerala

എറണാകുളം കടുങ്ങല്ലൂരിൽ ഭക്ഷ്യവിഷബാധ; നൂറിലേറെ പേർ ചികിത്സയിൽ

എടയാർ ഫാത്തിമ മാതാപള്ളി പെരുന്നാളിനോടനുബന്ധിച്ച് വിതരണം ചെയ്ത ഐസ്‌ക്രീം കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്.

Published

on

എറണാകുളം: എറണാകുളം കടുങ്ങല്ലൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നൂറിലേറെ പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ. എടയാർ ഫാത്തിമ മാതാപള്ളി പെരുന്നാളിനോടനുബന്ധിച്ച് വിതരണം ചെയ്ത ഐസ്‌ക്രീം കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്.

ഇന്നലെയായിരുന്നു പള്ളിപ്പെരുന്നാൾ. പെരുന്നാളിനിടെ സ്വകാര്യ കമ്പനിയുടെ ഐസ്‌ക്രീം കഴിച്ചവർക്കാണ് വയറിളക്കം, ഛർദ്ദി ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടത്. സംഭവത്തിൽ ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ഐസ്‌ക്രീം സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

kerala

വയനാട് മേപ്പാടിയിൽ വാഹനാപകടം: സീബ്രാ ലൈനിലൂടെ നടന്ന സ്കൂൾ വിദ്യാർഥികൾക്ക് പരിക്ക്

സീബ്രാ ലൈനിലൂടെ നടന്ന് റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർഥികളെ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.

Published

on

വയനാട്: വയനാട് മേപ്പാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് പരിക്കേറ്റു. സീബ്രാ ലൈനിലൂടെ നടന്ന് റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർഥികളെ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്കൂൾ സമയങ്ങളിൽ ഓടാൻ നിയന്ത്രണമുള്ള ടിപ്പർ ലോറി നിയമം ലംഘിച്ചാണ് റോഡിലൂടെ സഞ്ചരിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തെ തുടർന്ന് ടിപ്പർ ലോറി പിടിച്ചെടുത്തിട്ടുണ്ട്.

നൂറുകണക്കിന് വാഹനങ്ങൾ ഈ സമയങ്ങളിൽ ഈ റോഡിലൂടെ കടന്നുപോകുന്നതായും, അപകടത്തിന് ശേഷം ടിപ്പർ ലോറിയുടെ അടിയിൽ കുടുങ്ങിയ കുട്ടികളെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തതായും റിപ്പോർട്ടുണ്ട്.

Continue Reading

Trending