kerala
2025ലെ ഓടക്കുഴൽ പുരസ്കാരം ഇ.പി. രാജഗോപാലന്
അദ്ദേഹത്തിന്റെ സാഹിത്യ വിമർശന ഗ്രന്ഥമായ ‘ഉൾക്കഥ’ യ്ക്കാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
കൊച്ചി: 2025ലെ ഓടക്കുഴൽ പുരസ്കാരം സാഹിത്യ വിമർശകൻ ഇ.പി. രാജഗോപാലന് ലഭിച്ചു. അദ്ദേഹത്തിന്റെ സാഹിത്യ വിമർശന ഗ്രന്ഥമായ ‘ഉൾക്കഥ’ യ്ക്കാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ഫെബ്രുവരി 2ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. സാഹിത്യനിരൂപകനും വിമർശകനും നാടകകൃത്തുമായ ഇ.പി. രാജഗോപാലൻ കാസർകോട് പിലിക്കോട് മാണിയാട്ട് സ്വദേശിയാണ്. 2018ൽ കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ചു.
കേരള സാഹിത്യ അക്കാദമി അംഗമായ അദ്ദേഹം പുരോഗമന കലാ–സാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. 2006ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ഇ.പി. രാജഗോപാലന് ലഭിച്ചിട്ടുണ്ട്.
kerala
എറണാകുളം കടുങ്ങല്ലൂരിൽ ഭക്ഷ്യവിഷബാധ; നൂറിലേറെ പേർ ചികിത്സയിൽ
എടയാർ ഫാത്തിമ മാതാപള്ളി പെരുന്നാളിനോടനുബന്ധിച്ച് വിതരണം ചെയ്ത ഐസ്‌ക്രീം കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്.
എറണാകുളം: എറണാകുളം കടുങ്ങല്ലൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നൂറിലേറെ പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ. എടയാർ ഫാത്തിമ മാതാപള്ളി പെരുന്നാളിനോടനുബന്ധിച്ച് വിതരണം ചെയ്ത ഐസ്‌ക്രീം കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്.
ഇന്നലെയായിരുന്നു പള്ളിപ്പെരുന്നാൾ. പെരുന്നാളിനിടെ സ്വകാര്യ കമ്പനിയുടെ ഐസ്‌ക്രീം കഴിച്ചവർക്കാണ് വയറിളക്കം, ഛർദ്ദി ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടത്. സംഭവത്തിൽ ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ഐസ്‌ക്രീം സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
kerala
വയനാട് മേപ്പാടിയിൽ വാഹനാപകടം: സീബ്രാ ലൈനിലൂടെ നടന്ന സ്കൂൾ വിദ്യാർഥികൾക്ക് പരിക്ക്
സീബ്രാ ലൈനിലൂടെ നടന്ന് റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർഥികളെ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
വയനാട്: വയനാട് മേപ്പാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് പരിക്കേറ്റു. സീബ്രാ ലൈനിലൂടെ നടന്ന് റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർഥികളെ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂൾ സമയങ്ങളിൽ ഓടാൻ നിയന്ത്രണമുള്ള ടിപ്പർ ലോറി നിയമം ലംഘിച്ചാണ് റോഡിലൂടെ സഞ്ചരിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തെ തുടർന്ന് ടിപ്പർ ലോറി പിടിച്ചെടുത്തിട്ടുണ്ട്.
നൂറുകണക്കിന് വാഹനങ്ങൾ ഈ സമയങ്ങളിൽ ഈ റോഡിലൂടെ കടന്നുപോകുന്നതായും, അപകടത്തിന് ശേഷം ടിപ്പർ ലോറിയുടെ അടിയിൽ കുടുങ്ങിയ കുട്ടികളെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തതായും റിപ്പോർട്ടുണ്ട്.
kerala
ജയില്‍ കൂലി കുതിച്ചു; ആശയ്ക്ക് കൂലിയില്ല; സ്‌കില്‍ഡ് തടവുകാര്‍ക്ക് 620 രൂപ
ജയില്‍ മേധാവിയുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് പുതിയ വേതനനിരക്ക് നിലവില്‍ വന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ ജയില്‍ അന്തേവാസികളുടെ വേതനത്തില്‍ സര്‍ക്കാര്‍ വന്‍ വര്‍ധനവ് നല്‍കി. ഏഴ് വര്‍ഷത്തിന് ശേഷമാണ് വേതനം പരിഷ്‌കരിക്കുന്നത്. ജയില്‍ മേധാവിയുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് പുതിയ വേതനനിരക്ക് നിലവില്‍ വന്നത്.
മൂന്ന് വിഭാഗങ്ങളിലായാണ് വേതന വര്‍ധന നടപ്പാക്കുന്നത്. സ്‌കില്‍ഡ് ജോലികള്‍ക്ക് ദിവസവേതനം 620 രൂപയും, സെമി-സ്‌കില്‍ഡ് ജോലികള്‍ക്ക് 560 രൂപയും, അണ്‍-സ്‌കില്‍ഡ് ജോലികള്‍ക്ക് 530 രൂപയുമാണ് പുതുക്കിയ നിരക്ക്. നേരത്തെ ഇത് 63 രൂപ മുതല്‍ 230 രൂപ വരെയായിരുന്നു.
ജയില്‍ അന്തേവാസികളുടെ വേതനം പരിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണെന്നും, മറ്റ് സംസ്ഥാനങ്ങളില്‍ ഇതിനകം തന്നെ സമാനമായ വേതനപരിഷ്‌കരണം നടപ്പിലാക്കിയിട്ടുണ്ടെന്നും ജയില്‍ മേധാവിയുടെ ശിപാര്‍ശയില്‍ പറയുന്നു. കേരളത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി തടവുകാരുടെ വേതനം പരിഷ്‌കരിക്കപ്പെടാത്ത സാഹചര്യത്തില്‍ കാലോചിതമായ വര്‍ധന അനിവാര്യമാണെന്നും വ്യക്തമാക്കുന്നു.
അതേസമയം, തടവുപുള്ളികളുടെ വേതനം കുത്തനെ ഉയര്‍ത്തിയ സര്‍ക്കാര്‍ ആശ വര്‍ക്കര്‍മാരുടെ കൂലി വര്‍ധിപ്പിക്കാത്ത സാഹചര്യമാണ് കാണിക്കുന്നത്. ദീര്‍ഘകാലമായി വേതനപരിഷ്‌കരണം ആവശ്യപ്പെടുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് കൂലിയില്‍ നിലവില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല.
നിലവില്‍ സംസ്ഥാനത്തെ ജയിലുകളില്‍ ആറ് വ്യത്യസ്ത വേതന ഘടനകളാണ് നിലവിലുള്ളത്. രാജ്യത്തെ ജയിലുകളില്‍ പൊതുവെ സ്‌കില്‍ഡ്, സെമി-സ്‌കില്‍ഡ്, അണ്‍-സ്‌കില്‍ഡ് എന്നിങ്ങനെയാണ് വേതന ഘടന തരംതിരിച്ചിട്ടുള്ളത്.
-
kerala1 day agoകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്
-
News1 day agoഎക്സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു
-
kerala1 day ago‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്
-
News1 day agoഎഫ്എ കപ്പില്‍ നിന്ന് ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന് ടീം
-
News1 day agoദക്ഷിണാഫ്രിക്കന്‍ കടലില്‍ ‘ബ്രിക്സ് പ്ലസ്’ നാവിക അഭ്യാസം തുടങ്ങി ചൈന, റഷ്യ, ഇറാന്
-
GULF1 day agoനാല്പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
-
kerala1 day agoദേശീയപാത 66: വെങ്ങളം-രാമനാട്ടുകര റീച്ചിലെ ടോള്‍ പിരിവിന് വിജ്ഞാപനം; ടോള്‍ പിരിവ് ചൊവ്വാഴ്ച തുടങ്ങിയേക്കും
-
kerala1 day agoപേരിലേ ബാലനുള്ളൂ, വർഗീയതയിൽ മൂത്തോൻ; എ.കെ. ബാലനെതിരെ ഷാഫി പറമ്പിൽ
