Connect with us

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് എത്തുന്നത്.

Published

on

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് എത്തുന്നത്.

സ്വര്‍ണക്കൊള്ളയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഇരുവരുടെയും വാദം. എന്നാല്‍ ഇത് നിഷേധിച്ച് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും, ശബരിമലയില്‍ നിന്ന് സ്വര്‍ണം മോഷ്ടിക്കാന്‍ വ്യാപകമായ ഗൂഢാലോചന നടന്നുവെന്നുമാണ് എസ്‌ഐടിയുടെ നിലപാട്.

ഗോവര്‍ധനും പങ്കജ് ഭണ്ഡാരിയും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ഉണ്ണികൃഷ്ണന്‍ പോറ്റി ഗൂഢാലോചന നടത്തിയതായി അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി ജയശ്രീയെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും. ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരുന്നെങ്കിലും, ചോദ്യം ചെയ്യലിന് പൂര്‍ണമായും സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്.

ശബരിമലയിലെ സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാഫലം ഉടന്‍ ലഭിക്കുമെന്നാണ് സൂചന. ഈ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ എത്രത്തോളം സ്വര്‍ണം സംഘം തട്ടിയെടുത്തുവെന്നതില്‍ വ്യക്തത വരുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

അതേസമയം, അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വാദം കേള്‍ക്കും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘം ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥനെന്ന നിലയില്‍ മേല്‍ത്തട്ടില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ഫയല്‍ നീക്കുക മാത്രമാണ് ചെയ്തതെന്നാണ് ജാമ്യാപേക്ഷയില്‍ ശ്രീകുമാര്‍ വ്യക്തമാക്കുന്നത്.

 

kerala

ദുര്‍ബലരായ ആദിവാസി വിഭാഗങ്ങളുടെ വനാവകാശം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കണം: കേരള സര്‍ക്കാരിനോട് പ്രിയങ്ക ഗാന്ധി

പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി
ഒ ആര്‍ കേളുവിന് അയച്ച കത്തിലാണ് പ്രിയങ്ക ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്.

Published

on

സംസ്ഥാനത്തെ പ്രത്യേകിച്ച് ദുര്‍ബലരായ ആദിവാസി വിഭാഗങ്ങളുടെ (പിവിടിജി) വനാവകാശം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി വദ്ര കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. പട്ടികജാതി-പട്ടികവര്‍ഗ സംസ്ഥാന മന്ത്രി ഒ ആര്‍ കേളുവിന് അയച്ച കത്തിലാണ് പ്രിയങ്ക ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ചപ്പോള്‍ വനാവകാശ നിയമം 2006 പ്രകാരമുള്ള അവകാശങ്ങള്‍ ഇതുവരെ പിവിടിജികള്‍ക്ക് നല്‍കിയിട്ടില്ലെന്ന് അറിയിച്ചതായി അവര്‍ കത്തില്‍ പറയുന്നു.

ആവാസവ്യവസ്ഥയുടെ അവകാശങ്ങള്‍ അംഗീകരിക്കേണ്ടത് നിര്‍ണായകമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത് ആദിവാസികളുടെ ഭൂമിയുടെ അവകാശം സ്ഥിരീകരിക്കുക മാത്രമല്ല, അവരുടെ സാംസ്‌കാരിക ആചാരങ്ങളും പരമ്പരാഗത ജീവിതവും സംരക്ഷിക്കുകയും ചെയ്യുന്നു.

വനം കയ്യേറ്റവും വനനശീകരണവും കാലാവസ്ഥാ വ്യതിയാനവും ആദിവാസി സമൂഹങ്ങളുടെ ജീവിതത്തെ താറുമാറാക്കുന്നുവെന്ന് കോണ്‍ഗ്രസ് എംപി പറഞ്ഞു. വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളും ആവാസവ്യവസ്ഥയുടെ തകര്‍ച്ചയും അവരുടെ ജീവിതരീതിക്ക് വലിയ ഭീഷണിയാണെന്നും അവര്‍ കത്തില്‍ കൂട്ടിച്ചേര്‍ത്തു.

ആദിവാസി സമൂഹങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ സംരംഭങ്ങള്‍ വിജയിക്കാത്തതിന്റെ ഒരു കാരണം ഈ വിഭാഗങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് പിവിടിജികള്‍ക്കിടയില്‍, അവരുടെ അവകാശങ്ങളെക്കുറിച്ചും അവ ഇല്ലാതാക്കുന്നതിനെക്കുറിച്ചും അവബോധമില്ലായ്മയാണെന്ന് കോണ്‍ഗ്രസ് എംപി വാദിച്ചു.

ആദിവാസി സമൂഹങ്ങളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിന് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തു,

നിലമ്പൂരിലെ ചോലനായ്ക്കന്‍ ഗോത്രത്തെ താന്‍ സന്ദര്‍ശിച്ച സമയത്തെക്കുറിച്ചും അവരുടെ ജ്ഞാനവും സമത്വ മനോഭാവവും പരിസ്ഥിതിയോടുള്ള ആദരവും തന്നില്‍ എങ്ങനെ മതിപ്പുളവാക്കിയെന്നും പ്രിയങ്ക ഗാന്ധി തന്റെ കത്തില്‍ പരാമര്‍ശിച്ചു.

ആവാസവ്യവസ്ഥയെ സംരക്ഷിക്കാനുള്ള ചോലനായ്ക്കന്‍ ഗോത്രത്തിന്റെ പ്രതിബദ്ധതയില്‍ നിന്നും വനത്തിലെ ഭൂമി, നദികള്‍, സസ്യങ്ങളുടെ ഔഷധമൂല്യം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള പരമ്പരാഗത അറിവില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ധാരാളം കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുമെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

 

Continue Reading

kerala

തിരുവനന്തപുരം കോര്‍പറേഷന്‍ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; BJP കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുടെ വോട്ട് അസാധു

നഗരാസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലായിരുന്നു സംഭവം.

Published

on

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുടെ വോട്ട് അസാധു. ബാലറ്റ് പേപ്പറില്‍ ഒപ്പിടാത്തതിനാലാണ് വോട്ട് അസാധുവാക്കിയത്. നഗരാസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലായിരുന്നു സംഭവം.

വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ നടത്തിയ പരിശോധനയില്‍ ആര്‍ ശ്രീലേഖ ബാലറ്റ് പേപ്പറില്‍ ഒപ്പിടാത്തത് കണ്ടെത്തുകയായിരുന്നു. 12 അംഗ സമിതിയിലേക്കുള്ള നിര്‍ണായക വോട്ടെടുപ്പായിരുന്നു ഇത്. അതേസമയം വിഷയത്തില്‍ ബിജെപി നേതൃത്വമോ ശ്രീലേഖയോ പ്രതികരിച്ചിട്ടില്ല. അതേസമയം എട്ട് സ്ഥിരം സമിതികളില്‍ 3 സമിതികളില്‍ മാത്രമാണ് ക്വാറം തികഞ്ഞത്. ഇനിയും ക്വാറം തികയാന്‍ 5 സമിതികള്‍ കൂടിയുണ്ട്. വെള്ളിയാഴ്ചയോടെയായിരിക്കും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുക.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ ഡിജിപിയുമാണ് ശാസ്തമംഗലത്ത് നിന്ന് കൗണ്‍സിലറായി വിജയിച്ച ആര്‍ ശ്രീലേഖ.

Continue Reading

kerala

ചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് സണ്ണി ജോസഫ്

ചന്ദ്രിക ദിനപത്രത്തിലെ ചീഫ് ഫോട്ടോഗ്രാഫര്‍ കെ ഗോപകുമാറിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചിച്ചു.

Published

on

ചന്ദ്രിക ദിനപത്രത്തിലെ ചീഫ് ഫോട്ടോഗ്രാഫര്‍ കെ ഗോപകുമാറിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചിച്ചു. സൗമ്യശീലനായ മികച്ച ഫോട്ടോ ജേണലിസ്റ്റായിരുന്നു ഗോപകുമാര്‍. തിരുവനന്തപുരം നഗരത്തിലെ എല്ലാ പൊതുപരിപാടികളിലെയും നിത്യസാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ അകാല വേര്‍പാട് അതീവ ദുഖകരമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫര്‍ കെ ഗോപകുമാര്‍ (58) കാരയ്ക്കാമണ്ഡപത്തിനു സമീപം വാഹനാപകടത്തിലാണ് മരിച്ചത്. ഗോപകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ ബിന്ദുവിന് പരുക്കേറ്റു.

 

Continue Reading

Trending