Connect with us

kerala

കൊച്ചി ബ്രോഡ്‌വേയില്‍ വന്‍ തീപിടിത്തം; 12 ഓളം കടകള്‍ കത്തിയമര്‍ന്നു

പുലര്‍ച്ചെ 1:15-ഓടെ ശ്രീധര്‍ തിയേറ്ററിനടുത്തുള്ള കടകള്‍ക്കാണ് തീപിടിച്ചത്.

Published

on

കൊച്ചി: എറണാകുളം നഗരത്തിലെ ബ്രോഡ്വേയില്‍ വന്‍ തീപിടിത്തം. 12 ഓളം കടകള്‍ കത്തിനശിച്ചു. ഫാന്‍സി ഉത്പന്നങ്ങളും കളിപ്പാട്ടങ്ങളും വില്‍ക്കുന്ന കടകളാണ് കത്തിനശിച്ചത്. പുലര്‍ച്ചെ 1:15-ഓടെ ശ്രീധര്‍ തിയേറ്ററിനടുത്തുള്ള കടകള്‍ക്കാണ് തീപിടിച്ചത്.

പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഫാന്‍സി സാധനങ്ങളും ഉള്ള കടകളായതിനാല്‍ തീ അതിവേഗം പടരുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ 11 യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമായതായി അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണകൊള്ള; പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്ന പരാതി, ഡി. മണിയെ ചോദ്യം ചെയ്യും

തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഡി മണിയോട് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

Published

on

തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്ന പരാതിയില്‍ ഡി. മണിയെ ഇന്ന് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഡി മണിയോട് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. മണിയുടെ സഹായികളായ ശ്രീകൃഷ്ണന്‍, ബാലമുരുകന്‍ തുടങ്ങിയവരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ഡി മണിയെ ഡിണ്ടിഗലിലെത്തി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ വിഗ്രഹക്കടത്തില്‍ തനിക്ക് പങ്കില്ലെന്നാണ് മണി മൊഴി നല്‍കിയിരുന്നത്. ശബരിമലയിലെ ഒരു ഉന്നതന്റെ സഹായത്തോടെ പോറ്റി ഇടപെട്ട് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തി എന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി.

അതേസമയം, കേസില്‍ അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ദ്ധനെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ സമര്‍പ്പിക്കും. കൊല്ലം വിജിലന്‍സ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ നല്‍കുന്നത്.

സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെയും സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധനെയും കൂടുതല്‍ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഇരുവരെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുന്ന കസ്റ്റഡി അപേക്ഷ കോടതി അടുത്ത ദിവസം പരിഗണിക്കും. കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ എ. പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി തീരുന്നതിനെ തുടര്‍ന്ന് ഇന്ന് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. പത്മകുമാര്‍ സമര്‍പ്പിച്ച ജാമ്യപേക്ഷയും വിജിലന്‍സ് കോടതി പരിഗണിക്കും.

Continue Reading

kerala

മലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

പാണ്ടിക്കാട് കുറ്റിപ്പുളിയില്‍ ചക്കാലക്കുത്ത് അബ്ദുവിന്റെ വീട്ടിലാണ് സംഘം ആക്രമണം നടത്തിയത്.

Published

on

മലപ്പുറം: മലപ്പുറം പാണ്ടിക്കാട്ട് വീട്ടില്‍ അഞ്ചംഗ സംഘം അതിക്രമിച്ചു കയറി ആക്രമണം. 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. പാണ്ടിക്കാട് കുറ്റിപ്പുളിയില്‍ ചക്കാലക്കുത്ത് അബ്ദുവിന്റെ വീട്ടിലാണ് സംഘം ആക്രമണം നടത്തിയത്.

ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതോടെ അക്രമി സംഘത്തിലെ നാല് പേര്‍ കാറില്‍ കയറി രക്ഷപ്പെട്ടു. ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.പിടിയിലായ ബേപ്പൂര്‍ സ്വദേശി അനീസിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പരിക്കേറ്റ അബ്ദുവും കുടുംബവും പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കവര്‍ച്ചാ ശ്രമമെന്നാണ് പ്രാഥമിക നിഗമനം.

 

Continue Reading

kerala

ബേക്കല്‍ ഫെസ്റ്റില്‍ റാപ്പര്‍ വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും; കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ആശുപത്രിയില്‍

കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ആശുപത്രിയിലാണെന്നാണ് വിവരം.

Published

on

കാസര്‍ഗോഡ് ബേക്കല്‍ ഫെസ്റ്റില്‍ റാപ്പര്‍ വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും. നിരവധി പേര്‍ക്ക് പരുക്കേറ്റു. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ആശുപത്രിയിലാണെന്നാണ് വിവരം.

ഇതിനിടെ പരിപാടിക്ക് സമീപം റെയില്‍വേ പാളം മറികടക്കുന്നതിനിടെ യുവാവിനെ ട്രെയിന്‍ തട്ടി. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതീക്ഷിച്ചതിലധികം ആളുകളെത്തിയതാണ് അപകടത്തിന് കാരണം.

 

Continue Reading

Trending