india
മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ് ആശുപത്രിയിൽ
ജനുവരി 10ന് രണ്ടുതവണ ബോധരഹിതനായി വീണതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതെന്ന് ഡോക്ടർമാർ അറിയിച്ചു.
ന്യൂഡൽഹി: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 10ന് രണ്ടുതവണ ബോധരഹിതനായി വീണതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതെന്ന് ഡോക്ടർമാർ അറിയിച്ചു.
ശുചിമുറിയിൽ പോയ സമയത്താണ് ധൻഘഡ് ആദ്യം ബോധരഹിതനായി വീണത്. പിന്നാലെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതോടെ വിശദമായ ആരോഗ്യ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷണത്തിലാണെന്നും ആവശ്യമായ എല്ലാ പരിശോധനകളും പുരോഗമിക്കുകയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
2025 ജൂലൈ 21നാണ് ജഗ്ദീപ് ധൻഘഡ് ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. ആരോഗ്യപ്രശ്നങ്ങളാണ് രാജിക്ക് കാരണമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ കേന്ദ്രസർക്കാരുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ് രാജിയെന്ന തരത്തിലുള്ള റിപ്പോർട്ടുകളും അന്ന് പുറത്തുവന്നിരുന്നു.
india
ഇന്ത്യൻ പാസ്പോർട്ടുകാർക്ക് ജർമനിയിൽ വിസാ ഫ്രീ ട്രാൻസിറ്റ്
ജർമനി വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി പ്രത്യേക ജർമൻ ട്രാൻസിറ്റ് വിസ എടുക്കേണ്ടതില്ല.
ന്യൂഡൽഹി: ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് വിസാ ഫ്രീ ട്രാൻസിറ്റ് അനുവദിച്ച് ജർമനി. ജർമനി വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി പ്രത്യേക ജർമൻ ട്രാൻസിറ്റ് വിസ എടുക്കേണ്ടതില്ല. ഇന്ത്യ–ജർമനി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്.
ജനുവരി 12 മുതൽ 13 വരെ നടക്കുന്ന ജർമൻ വൈസ് ചാൻസലർ ഫ്രൈഡ്റിച്ച് മെഴ്സിന്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഇന്ത്യ–ജർമനി സംയുക്ത പ്രസ്താവനയിലാണ് പ്രഖ്യാപനം ഉൾപ്പെടുത്തിയിരിക്കുന്നത്. ഫെഡറൽ ചാൻസലർ ആയ ശേഷം ഏഷ്യയിലേക്കുള്ള മെഴ്സിന്റെ ആദ്യ സന്ദർശനമാണിത്.
വിസാ ഫ്രീ ട്രാൻസിറ്റ് തീരുമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈസ് ചാൻസലർക്കു നന്ദി അറിയിച്ചു. വിദ്യാർഥികൾ, ഗവേഷകർ, വിദഗ്ദ തൊഴിലാളികൾ എന്നിവരുടെ പരസ്പര കൈമാറ്റം ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ സഹകരണ രൂപരേഖ രൂപപ്പെടുത്തുന്നതിനും ഇന്ത്യയും ജർമനിയും ധാരണയിലെത്തി.
india
കരൂർ ദുരന്തം: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയിന്റെ മൊഴിയെടുപ്പ് പൂർത്തിയായി
ഡൽഹിയിലെ സിബിഐ ഓഫീസിൽ നേരിട്ടെത്തിയാണ് വിജയ് മൊഴി നൽകിയത്.
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. ഡൽഹിയിലെ സിബിഐ ഓഫീസിൽ നേരിട്ടെത്തിയാണ് വിജയ് മൊഴി നൽകിയത്. മൊഴിയെടുപ്പ് നടപടികൾ വീഡിയോയിൽ പകർത്തിയിട്ടില്ലെന്നാണ് വിവരം.
കരൂർ പരിപാടിയുടെ പൂർണ ഉത്തരവാദിത്വം ആരെയാണ് ഏൽപ്പിച്ചിരുന്നതെന്ന്, പരിപാടിക്ക് ലഭിച്ച അനുമതികൾ എന്തൊക്കെയാണെന്ന്, തദ്ദേശ ഭരണകൂടവുമായി മുൻകൂട്ടി അപകടസാധ്യത വിലയിരുത്തിയിരുന്നോയെന്ന് ഉൾപ്പെടെ നിരവധി ചോദ്യങ്ങളാണ് സിബിഐ വിജയിയോട് ഉന്നയിച്ചത്. കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരുന്നോയെന്നും, വേദിയിൽ ഏഴു മണിക്കൂർ വൈകിയെത്തിയതിന്റെ കാരണമെന്തെന്നും അന്വേഷണ സംഘം ചോദിച്ചു.
അപകടത്തെക്കുറിച്ച് വിജയ് അറിഞ്ഞ സമയം, വേദിയിൽ എത്തിച്ചേർന്നതും മടങ്ങിയതുമായ കൃത്യമായ സമയക്രമം തുടങ്ങിയ കാര്യങ്ങളിലും സിബിഐ വിശദീകരണം തേടി. മൊഴിയെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ വിജയ് നാളെ വൈകിട്ടോടെ ചെന്നൈയിലേക്ക് മടങ്ങുമെന്നാണ് വിവരം.
india
തെരഞ്ഞെടുപ്പ് കമീഷണർമാർക്ക് ആജീവനാന്ത സംരക്ഷണം; കേന്ദ്രത്തിനും ഇലക്ഷൻ കമീഷനും സുപ്രീംകോടതിയുടെ നോട്ടീസ്
സിവിൽ, ക്രിമിനൽ കുറ്റങ്ങളിൽ ചീഫ് ഇലക്ഷൻ കമീഷണർക്കും ഇലക്ഷൻ കമീഷണർമാർക്കും ആജീവനാന്ത സംരക്ഷണം നൽകുന്ന 2023ലെ ബില്ലിനെതിരെ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനും ഇലക്ഷൻ കമീഷനും നോട്ടീസ് അയച്ചു.
ന്യൂഡൽഹി: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഉണ്ടാകുന്ന സിവിൽ, ക്രിമിനൽ കുറ്റങ്ങളിൽ ചീഫ് ഇലക്ഷൻ കമീഷണർക്കും ഇലക്ഷൻ കമീഷണർമാർക്കും ആജീവനാന്ത സംരക്ഷണം നൽകുന്ന 2023ലെ ബില്ലിനെതിരെ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനും ഇലക്ഷൻ കമീഷനും നോട്ടീസ് അയച്ചു.
ഭരണഘടനാ പരിധി ലംഘിച്ചാണ് ബിൽ വഴി സംരക്ഷണം നൽകുന്നതെന്നും, ഇത് ഭരണഘടനാ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തബോധം ദുർബലപ്പെടുത്തുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ജഡ്ജിമാർക്കുപോലും നൽകാത്ത തരത്തിലുള്ള ആജീവനാന്ത സംരക്ഷണം തെരഞ്ഞെടുപ്പ് കമീഷണർമാർക്ക് അനുവദിക്കുന്നത് ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ഹരജിക്കാർ വാദിക്കുന്നു.
ഹരജിയിൽ ഉന്നയിച്ച ആശങ്കകൾ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, വിഷയത്തിൽ കൂടുതൽ ആഴത്തിലുള്ള ജുഡീഷ്യൽ പരിശോധന അനിവാര്യമാണെന്ന് വ്യക്തമാക്കി. കേസ് തുടർപരിഗണനയ്ക്ക് മാറ്റി.
-
kerala1 day agoകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്
-
News1 day agoഎക്സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു
-
News1 day agoഎഫ്എ കപ്പില്‍ നിന്ന് ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന് ടീം
-
News1 day agoദക്ഷിണാഫ്രിക്കന്‍ കടലില്‍ ‘ബ്രിക്സ് പ്ലസ്’ നാവിക അഭ്യാസം തുടങ്ങി ചൈന, റഷ്യ, ഇറാന്
-
kerala1 day ago‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്
-
kerala1 day agoദേശീയപാത 66: വെങ്ങളം-രാമനാട്ടുകര റീച്ചിലെ ടോള്‍ പിരിവിന് വിജ്ഞാപനം; ടോള്‍ പിരിവ് ചൊവ്വാഴ്ച തുടങ്ങിയേക്കും
-
GULF1 day agoനാല്പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
-
kerala1 day agoപേരിലേ ബാലനുള്ളൂ, വർഗീയതയിൽ മൂത്തോൻ; എ.കെ. ബാലനെതിരെ ഷാഫി പറമ്പിൽ
