Connect with us

kerala

‘ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായി ജഡ്ജി വക്കീലിനെ അവരില്ലാത്ത സമയത്ത് മാധ്യമങ്ങളുടെ സാന്നിദ്ധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തി’

വിചാരണകോടതി ജഡ്ജിയുടെ വിമര്‍ശനത്തിനെതിരെ അഡ്വ. ടി ബി മിനി

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ വിമര്‍ശനത്തിനെതിരെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ജഡ്ജി കോടതി മുറിയില്‍ വക്കീല്‍ ഇല്ലാത്ത സമയത്ത് കളവ് പറഞ്ഞ് അപകീര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മിനി ടി ബി വിമര്‍ശിച്ചു. ഒന്നര വര്‍ഷക്കാലം താന്‍ ട്രയല്‍ കോടതിയില്‍ ഉണ്ടായ ആളാണെന്നും മിനി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘ഈ കേസില്‍ ആദ്യം വക്കാലത്ത് സഞ്ജയ് എന്ന വക്കീലിനായിരുന്നു. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ചു. ഒരാള്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തു. ഈ കോടതിയില്‍ ഈ കേസ് നടത്തുവാന്‍ വരുവാന്‍ പ്രോസിക്യൂട്ടറായി പലരും തയ്യാറായില്ല. മെമ്മറി കാര്‍ഡ് ലീക്കായ കേസ് ഞാന്‍ ഹൈക്കോടതിയില്‍ കേസ് നല്‍കി. ഇതിനിടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മെമ്മറി കാര്‍ഡ് പരിശോധിക്കുവാന്‍ ഈ കോടതിയില്‍ അപേക്ഷ വച്ചു. എങ്കിലും കോടതി അതിന് തയ്യാറായില്ല. മാത്രമല്ല ഫര്‍ദര്‍ അന്വേഷണത്തിന് അത് വലിയ തടസ്സം സൃഷ്ടിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഫയല്‍ ചെയ്ത ആ ഹര്‍ജിയില്‍ ഹാജരായ അഡ്വ അജകുമാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയോഗിച്ചപ്പോള്‍ സഞ്ജയ് വക്കീല്‍ വക്കാലത്ത് മാറി എനിക്ക് വന്നു. അതിജീവിത ഈ സമയത്ത് അഡ്മിനിസ്ട്രേറ്റീവ് നിലയിലും ജുഡീഷറി ലെവലിലും ഈ ജഡ്ജി നീതി നടപ്പിലാക്കില്ല എന്ന ആരോപണവുമായി ബഹു കേരള ഹൈക്കോടതിയിലും പിന്നെ സുപ്രീം കോടതിയിലും ഹര്‍ജിനല്‍കി. പക്ഷെ അത് അനുവദിച്ചില്ല’, മിനി പറയുന്നു.

പുതിയതായി വന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കും ആ കോടതിയില്‍ നല്ല അനുഭവമായിരുന്നില്ലെന്നും പൂര്‍ണ്ണമായി ഒരു വശം പിടിക്കുന്നു എന്ന് തോന്നുന്ന രീതിയായിരുന്നു ഇടപെടലെന്നും മിനി കൂട്ടിച്ചേര്‍ത്തു. പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒന്നര വര്‍ഷത്തില്‍ അസുഖമായിട്ടോ ജില്ലയില്‍ പുറത്ത് വര്‍ക്ക് വന്നിട്ടോ ഞാന്‍ കോടതിയില്‍ ചെന്നില്ല എന്നതൊഴിച്ചാല്‍ എല്ലാ ദിവസവും താന്‍ ആ കോടതിയില്‍ ഉണ്ടായിരുന്നുവെന്നും മിനി വ്യക്തമാക്കി. തനിക്ക് ഒരു റോളും അനുവദിക്കപ്പെട്ടിട്ടില്ലെന്നും അതിന് നിയമപരമായി അതിജീവിതയുടെ അഭിഭാഷകയ്ക്ക് വിചാരണ കോടതിയില്‍ അനുവാദമില്ലെന്നും അവര്‍ വ്യക്തമാക്കി. അതിജീവിതയായ നടിയുടെ കേസിന്റെ വിചാരണ കോടതിയില്‍ ഒന്നര വര്‍ഷത്തോളം സ്ഥിരം ഇരുന്ന ഒരു വക്കീലിനെതിരെ മാധ്യമങ്ങള്‍ കേള്‍ക്കുവാന്‍ 10 ദിവസത്തില്‍ താഴെ മാത്രം കോടതിയില്‍ വന്നു എന്ന് കോടതിയുടെ കേസ് വിധി പറഞ്ഞ ശേഷം ഒരു ജഡ്ജി കളവായി ഡെക്കോറത്തിന് ചേരാത്ത വിധത്തില്‍ എന്തിന് പറഞ്ഞെന്നും മിനി പറഞ്ഞു.

വിചാരണസമയത്ത് പത്ത് ദിവസത്തില്‍ താഴെയാണ് അഭിഭാഷക കോടതിയില്‍ ഹാജരായതെന്നായിരുന്നു കഴിഞ്ഞ ദിവസം ജഡ്ജി വിമര്‍ശിച്ചത്. കോടതിയില്‍ എത്തിയാല്‍ ഉറങ്ങാറാണ് പതിവെന്നും കോടതി പരിഹസിച്ചിരുന്നു. കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു വിമര്‍ശനം. അരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളത്. ആ സമയം ഉറങ്ങുകയാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയില്‍ എത്താറുള്ളത്. എന്നിട്ട് ‘കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല’ എന്നാണ് പറയാറുള്ളതെന്നും കോടതി വിമര്‍ശിച്ചു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായി ഒരു ജഡ്ജി ഒരു വക്കീലിനെ കോടതി മുറിയില്‍ അവരില്ലാത്ത സമയത്ത് പത്രക്കാരുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തി കളവും വാസ്തവ വിരുദ്ധവുമായ കാര്യം പറഞ്ഞു അപകീര്‍ത്തിപ്പെടുത്തിയിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ എന്നെ അപമാനിച്ച് സംഘടിതമായി എന്റെ പ്രൊഫഷനേയും എന്നേയും അപകീര്‍ത്തിപ്പെടുത്തുന്നത് കൂടാതെ ഇന്നലെ 12-1-25 ന് ജില്ലാ ജഡ്ജിയും ഈ കേസിലെ വിധി പറഞ്ഞ് 4 പ്രതികളെ വെറുതെ വിടുകയും 6 പേരെ ശിക്ഷിക്കുകയും ചെയ്ത ജസ്ജി ഹണി എം. വര്‍ഗ്ഗീസ് എന്ന ജഡ്ജി കളവായി കാര്യങ്ങള്‍ പറഞ്ഞത്.

ഒന്നര വര്‍ഷക്കാലം ഞാന്‍ ട്രയല്‍ കോടതിയില്‍ ഉണ്ടായ ഒരാളാണ്. ഈ കേസില്‍ ആദ്യം വക്കാലത്ത് സഞ്ജയ് എന്ന വക്കീലിനായിരുന്നു. 2 പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ചു ഒരാള്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തു. ഈ കോടതിയില്‍ ഈ കേസ് നടത്തുവാന്‍ വരുവാന്‍ പ്രോസിക്യൂട്ടറായി പലരും തയ്യാറായില്ല. മെമ്മറി കാര്‍ഡ് ലീക്കായ കേസ് ഞാന്‍ ഹൈക്കോടതിയില്‍ കേസ് നല്‍കി.

ഇതിനിടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മെമ്മറി കാര്‍ഡ് പരിശോധിക്കുവാന്‍ ഈ കോടതിയില്‍ അപേക്ഷ വച്ചു. എങ്കിലും കോടതി അതിന് തയ്യാറായില്ല. മാത്രമല്ല ഫര്‍ദര്‍ അന്വേഷണത്തിന് അത് വലിയ തടസ്സം സൃഷ്ടിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഫയല്‍ ചെയ്ത ആ ഹര്‍ജിയില്‍ ഹാജരായ അഡ്വ അജകുമാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയോഗിച്ചപ്പോള്‍ സജജയ് വക്കീല്‍ വക്കാലത്ത് മാറി എനിക്ക് വന്നു. അതിജീവിത ഈ സമയത്ത് അഡ്മിനിസ്ട്രേറ്റീവ് നിലയിലും ജുഡീഷറി ലെവലിലും ഈ ജഡ്ജി നീതി നടപ്പിലാക്കില്ല എന്ന ആരോപണവുമായി ബഹു കേരള ഹൈക്കോടതിയിലും പിന്നെ സുപ്രീം കോടതിയിലും ഹര്‍ജിനല്‍കി. പക്ഷെ അത് അനുവദിച്ചില്ല.

പുതിയതായി വന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കും ആ കോടതിയില്‍ നല്ല അനുഭവമായിരുന്നില്ല. പൂര്‍ണ്ണമായി ഒരു വശം പിടിക്കുന്നു എന്ന് തോന്നുന്ന രീതിയായിരുന്നു കോടതിയില്‍. പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒന്നര വര്‍ഷത്തില്‍ അസുഖമായിട്ടോ ജില്ലയില്‍ പുറത്ത് വര്‍ക്ക് വന്നിട്ടോ ഞാന്‍ കോടതിയില്‍ ചെന്നില്ല എന്നതൊഴിച്ചാല്‍ എല്ലാ ദിവസവും ഞാന്‍ ആ കോടതിയില്‍ ഉണ്ടായിരുന്നു. എനിക്ക് ഒരു റോളും അനുവദിക്കപ്പെട്ടിട്ടില്ല . അത് നിയമപരമായി വിക്ടിം ലോയര്‍ന് ട്രയല്‍ കോടതിയില്‍ അനുവാദമില്ല.

8-12-25 ന് കേസില്‍ വിധി വന്നതു മുതല്‍ സംഘടിതമായി യൂടൂബ് ചാനലുകള്‍ അതിജീവിതയെയും എന്നേയും ആക്രമിച്ചു കൊണ്ടിരുന്നു. പക്ഷെ ഇന്നലെ 12- 1-25 ന് ഈ കേസില്‍ ഉണ്ടായിരുന്നതും പലരും വാദികളുമായുള്ള കോടതി അലക്ഷ്യ കേസുകള്‍ വാദത്തിന് വച്ചിരുന്നു.
ഷെര്‍ലി എന്ന ഒരു വാദിയുടെ കേസില്‍ എനിക്ക് വക്കാലത്തുണ്ടായിരുന്നു. അതിജീവിതയല്ല ആ കേസില്‍ വാദി. പത്രമാധ്യമങ്ങളും അതിജീവിതക്കു വേണ്ടി ഞാന്‍ ഹാജരായില്ല എന്നൊക്കെ പറയുന്നത് കേട്ടു.

ആ കേസ് പ്രോസിക്യൂട്ടറുടെ ഹിയറിംഗിന് വച്ചിരുന്നതാണ്. എനിക്ക് ഹൈക്കോടതിയില്‍ കേസുണ്ടായതിനാല്‍ എന്റെ ജൂനിയേഴ്സിനെ ഈ കേസ് പറയുവാന്‍ ഞാന്‍ ഏര്‍പ്പാടാക്കി. കേസ് വിളിച്ചപ്പോള്‍ ജൂനിയര്‍ എഴുന്നേറ്റു നിന്നു കേസില്‍ വാദം പറയുവാന്‍ തയ്യാറായപ്പോഴാണ് അസാധാരണമായി ജഡ്ജി സീനിയറിനെ കുറിച്ച് ഈ കേസുമായി ബന്ധമില്ലാത്തതും തീര്‍ന്നു പോയതുമായ നടിയെ ആക്രമിച്ച കേസില്‍ ഞാന്‍ കോടതിയില്‍ 10 ദിവസം പോലും വന്നിട്ടില്ല, വന്നാല്‍ ഉറങ്ങുകയായിരുന്നു എന്നും വാസ്തവ വിരുദ്ധമായി മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞത് എന്നെ അപകീര്‍ത്തിപ്പെടുത്തുന്ന ഈ വാചകങ്ങള്‍ പുറത്ത് വിട്ടതിനുശേഷം 24 ചാനലില്‍ നിന്നും എന്നെ വിളിച്ചു പറഞ്ഞപ്പോഴാണ് ഞാന്‍ ഇത് അറിഞ്ഞത്. പിന്നീട് ജൂനിയേഴ്സ് കോടതിയില്‍ നിന്നും വന്നപ്പോള്‍ കൃത്യമായി പറഞ്ഞു.

മാധ്യമങ്ങള്‍ പലരും പലതും പറഞ്ഞു. അതിജീവിതക്കു വേണ്ടി ഹാജരായില്ല എന്ന് വരെ. പക്ഷെ ആ കേസ് അതിജീവിത ഫയല്‍ ചെയ്തതാണോ എന്ന് വെരിഫൈ ചെയ്യാതെയാണ് അവര്‍ അത് പറഞ്ഞത്. മാത്രമല്ല വക്കീലിന്റെ പ്രതിനിധി കോടതിയില്‍ ഉണ്ടായിരുന്നു. അതിജീവിതയായ നടിയുടെ കേസിന്റെ ട്രയല്‍ കോടതിയില്‍ ഒന്നര വര്‍ഷത്തോളം സ്ഥിരം ഇരുന്ന ഒരു വക്കീലിനെതിരെ മാധ്യമങ്ങള്‍ കേള്‍ക്കുവാന്‍ 10 ദിവസത്തില്‍ താഴെ മാത്രം കോടതിയില്‍ വന്നു എന്ന് കോടതിയുടെ കേസ് വിധി പറഞ്ഞ ശേഷം ഒരു ജഡ്ജി കളവായി ഡെക്കോറത്തിന് ചേരാത്ത വിധത്തില്‍ എന്തിന് പറഞ്ഞു?

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം വരുന്നു

അടിയന്തര ചികിത്സ ഒഴികെയുള്ള സേവനങ്ങളും അധ്യാപനവും ബഹിഷ്‌കരിക്കും

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചട്ടപ്പടി സമരം നടത്തുന്ന ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.സി.ടി.എ) നിലപാട് കടുപ്പിക്കുന്നു. ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷേധാക്തമക നിലപാടില്‍ പ്രതിഷേധിച്ച് അനിശ്ചിതകാലത്തേക്ക് അധ്യാപനവും തുടര്‍ന്നുള്ള ആഴ്ച്ച മുതല്‍ അടിയന്തിരമല്ലാത്ത ചികിത്സകളും നിര്‍ത്തിവെക്കാന്‍ കെ.ജി.എം.സി.ടി.എ തിരുമാനിച്ചു. ഇന്ന് മുതല്‍ ഉദ്ദേശിച്ച സമരം
ഇന്നലെ വൈകി നടന്ന മന്ത്രി തല യോഗത്തിന്റെ അടിസ്ഥാനത്തില്‍ തല്‍ക്കാലത്തേക്ക് മാറ്റിയിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി ഇന്ന് എല്ലാ മെഡിക്കല്‍ കോളേജ് കേന്ദ്രങ്ങളിലും തിരുവനന്തപുരം ഡി.എം.ഇ ഓഫീസിനു മുന്നിലും ധര്‍ണ നടത്തും. സമര ത്തിന്റെ പ്രാരംഭ സൂചനയെന്ന നിലയില്‍ ഒപി സേവനങ്ങളും ബഹിഷ്‌കരിക്കും. അവശ്യ ആരോഗ്യ സേവനങ്ങളായ ക്യാഷാലിറ്റി, ലേബര്‍ റൂം, ഐ.സി.യു, ഐ.പി ചികിത്സ മറ്റ് അടിയന്തിര ചികിത്സകള്‍, അടിയന്തിര ശസ്ത്രക്രിയകള്‍, പോസ്റ്റ്‌മോര്‍ട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കി
യിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ ജനുവരി 19ന് രണ്ടം ഘട്ടമായി സെക്രട്ടറിയേറ്റിനു മുന്നില്‍ ധര്‍ണയും സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോ ളേജുകളിലെയും പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് നിരാഹാര സത്യാഗ്രഹവും ആരംഭിക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുക, നിലവിലുള്ള അധ്യാപകരെ കൂട്ട ത്തോടെ പുതിയ മെഡിക്കല്‍ കോളജുകളിലേക്ക് സ്ഥലംമാറ്റിയ നടപടി പിന്‍വലിക്കുക, ദിര്‍ഘകാലമായി കുടിശികയായ ശമ്പളവും ഡി.എയും വിതരണം ചെയ്യുക, ആശുപത്രി സംരക്ഷണം ഉറപ്പാക്കുക തൂ
ടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് 2005 ജൂലൈ മുതല്‍ ഡോക്ടര്‍മാര്‍ സമരംഗത്തുണ്ട്. ചട്ടപ്പടി സമരവും നി സ്സഹകരണ സമരവും നടത്തിയ ഡോക്ടര്‍മാര്‍ പിന്നീട് ഒപി നിര്‍ത്തിവെച്ചുള്ള സമരവും നടത്തി. റിലേ ഒപി ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള പ്രത്യ ക്ഷസമരത്തിലേക്ക് കടന്നതോടെ കഴിഞ്ഞ നവംബറില്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയ ആ രോഗ്യമന്ത്രി ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഉറപ്പുകളൊന്നും പാലി ക്കപ്പെട്ടില്ലെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.ടി. റോസ്‌നാര ബിഗം, ജനറല്‍ സെക്രട്ടറി ഡോ. സി.എസ്. അരവിന്ദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കാതെ ഇതുവരെ നടത്തിയ സമര ങ്ങാളോട് സര്‍ക്കാര്‍ മുഖം തിരിച്ച സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിനിറങ്ങുന്നതെന്ന് ഇരുവരും പറഞ്ഞു.
രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് നിലവിലുള്ളത്. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് കേന്ദ്ര നിരക്കിലുള്ള ശമ്പളമായതിനാല്‍ സംസ്ഥാന നിരക്കിലുള്ള പെന്‍ ഷന്‍ സീലിംഗ് ഏര്‍പ്പെടുത്തടിയത് അന്യായമാണെന്നും അര്‍ഹതപ്പെട്ട പെന്‍ഷന്‍ ലഭിക്കാതിരിക്കാന്‍ ഇത് ഇടയാക്കുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു

 

Continue Reading

kerala

ക്ഷേത്രോത്സവത്തിന് ആശംസകളുമായി എത്തി പാണക്കാട് സയ്യിദ്‌ മുനവ്വറലി ശിഹാബ് തങ്ങൾ

മലപ്പുറം വേങ്ങര കിളിനക്കോട് ശ്രീകരിങ്കാളി കരുവൻകാവിൽ കിരാതമൂർത്തി ക്ഷേത്രത്തിലാണ് സയ്യിദ്‌ മുനവ്വറലി ശിഹാബ് തങ്ങൾ എത്തിയത്.

Published

on

പാണക്കാട് നിന്ന് സയ്യിദ്‌ മുനവ്വറലി ശിഹാബ് തങ്ങൾ ക്ഷേത്രോത്സവത്തിന് ആശംസകളുമായി എത്തി. മലപ്പുറം വേങ്ങര കിളിനക്കോട് ശ്രീകരിങ്കാളി കരുവൻകാവിൽ കിരാതമൂർത്തി ക്ഷേത്രത്തിലാണ് സയ്യിദ്‌ മുനവ്വറലി ശിഹാബ് തങ്ങൾ എത്തിയത്.

വർഷങ്ങളായി ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിലെത്താറുണ്ട് പാണക്കാട് കുടുംബാഗങ്ങൾ. ക്ഷേത്ര ഭാരവാഹികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് മട ങ്ങാറുള്ളത്. ഇത്തവണ പാണക്കാട് നിന്ന് മുനവ്വറലി ശിഹാബ് തങ്ങൾ ഉത്സവത്തിന് ആശംസകളുമായി എത്തി.

കഴിഞ്ഞ ഒരുപാട് വർഷമായി ഈ ക്ഷേത്രത്തിൽ നടക്കുന്ന മഹോത്സവത്തിൽ ഞങ്ങളുടെ സാന്നിദ്യവും നേതൃത്വവും ഉണ്ടായിരുന്നു. ഞാൻ ആദ്യമായിട്ടാണ് വരു ന്നത്. ഇത് പാണക്കാട് അടുത്തുള്ള പ്രദേശമാണ്. ഇവരെല്ലാം നമ്മുടെ പരിചയക്കാരാണ്. ഇവിടെ ഉത്സവം നടക്കുമ്പോൾ ഞങ്ങളുടെ സാന്നിദ്യം അറിയിക്കുക എന്ന ത് ഞങ്ങളുടെ വലിയ സന്തോഷവും നമ്മുടെ പാരമ്പര്യമായ ഉത്തരവാദിത്തമാണ്, മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

പാണക്കാട് കുടുംബാംഗങ്ങൾ ക്ഷേത്രത്തിലേക്ക് വരുന്നതും അവരുടെ സാന്നിധ്യവും ഏറെ സന്തോഷം നൽകുന്നതെന്ന് ക്ഷേത്ര ഉഭാരവാഹികൾ. എല്ലാ വർശത്തെ ഉത്സവത്തിലും പാണക്കാട് നിന്ന് ഒരു സാന്നിധ്യം ഞങ്ങൾക്ക് അനുഗ്രഹമാണെന്നും വളരെ നന്ദിയുണ്ടെന്നും തങ്ങളുടെ ഇല്ല അനുഗ്രഹവും ഞങ്ങൾക്ക് ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.

സമീപ പ്രദേശങ്ങളിൽനിന്നടക്കം ജാതിഭേദമന്യേ നിരവധി പേരാണ് ഉത്സവത്തിന്റെ ഭാഗമായതും ഉച്ചഭക്ഷണം കഴിക്കാൻ ക്ഷേത്വത്തിൽ എത്തിയതും. സ്നേഹ സൗഹൃദത്തിന്റെ മറ്റൊരു മാതൃക തീർക്കുകയാണ് ക്ഷേത്ര ഭാരവാഹികൾ.

Continue Reading

kerala

ചോദ്യം ഏതുമാകട്ടെ, ഉത്തരം ‘പിണറായി വിജയന്‍’; വിവാദമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്

സ്‌കൂള്‍, കോളജ് വി ദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മത്സരത്തിലെ ചോദ്യങ്ങള്‍ പൂര്‍ണമായും ഇടത് സര്‍ക്കാരിന്റെ പരസ്യ പ്രചാരണമാണെന്ന് വിമര്‍ശം.

Published

on

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി മെഗാ ക്വിസ് വിവാദത്തില്‍. സ്‌കൂള്‍, കോളജ് വി ദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മത്സരത്തിലെ ചോദ്യങ്ങള്‍ പൂര്‍ണമായും ഇടത് സര്‍ക്കാരിന്റെ പരസ്യ പ്രചാരണമാണെന്ന് വിമര്‍ശം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മു ന്നില്‍ കണ്ട് കുട്ടികളില്‍ നിര്‍ബന്ധപൂര്‍വം ഇടതുമുന്നണിയുടെ പ്രകടന പത്രികയും ഇടതു രാഷ്ട്രീയവും അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സംഘടനകള്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടി കേവലം പാര്‍ട്ടി പ്രചാരണമായി മാറിയെന്ന് ആരോപിച്ച് പ്രതിഷേധം ശക്ത
മാക്കാനാണ് പ്രതിപക്ഷ തീരുമാനം. ചോദ്യങ്ങളില്‍ പലതിനും ഉത്തരം ‘മുഖ്യമന്ത്രി പിണറായി വിജയന്‍’ എന്നാണെന്നും സര്‍ക്കാര്‍ വലിയ നേട്ടമായി അവകാശപ്പെടുന്ന കെ ഫോണ്‍, അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം തുടങ്ങിയ പദ്ധതികള്‍ മാത്രമാണ് ചോദ്യങ്ങളിലുള്ളതെന്നും പ്രതിപക്ഷ സംഘടനകള്‍ ചൂണ്ടി ക്കാട്ടുന്നു. വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കമാണിതെന്നും ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും കെ.പി.എസ്ടി.എ ആവശ്യപ്പെട്ടു. പ്രാരംഭഘട്ട മത്സരം തിങ്കളാഴ്ച പൂര്‍ത്തിയായി. 5000 സ്‌കൂളുകളിലും 750 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി അഞ്ച് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.

 

Continue Reading

Trending