Connect with us

News

ഡബ്ല്യുപിഎൽ: ഹർമൻപ്രീത് തിളക്കം; ഗുജറാത്തിനെതിരെ മുംബൈയ്ക്ക് ഏഴ് വിക്കറ്റ് ജയം

ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ 43 പന്തിൽ പുറത്താകാതെ നേടിയ 71 റൺസാണ് മുംബൈയുടെ വിജയശിൽപി.

Published

on

മുംബൈ: വനിത പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സിനെതിരെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് ഏഴ് വിക്കറ്റ് ജയം. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ 43 പന്തിൽ പുറത്താകാതെ നേടിയ 71 റൺസാണ് മുംബൈയുടെ വിജയശിൽപി. സീസണിലെ മുംബൈയുടെ രണ്ടാം ജയമാണിത്. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ നാല് ബോൾ ബാക്കി നിൽക്കെയാണ് മുംബൈ ലക്ഷ്യം മറികടന്നത്.

നവി മുംബൈയിലെ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടി. 33 പന്തിൽ 43 റൺസ് നേടിയ ജോർജിയ വാരെഹാമാണ് ടോപ് സ്‌കോറർ. ബെത്ത് മൂണി (33), ഭാരതി ഫുൽമാലി (36), കനിക അഹുജ (35) എന്നിവരും ഗുജറാത്തിന്റെ സ്‌കോറിന് കരുത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് മൂന്നാം ഓവറിൽ തന്നെ ഓപ്പണർ ഗുണലൻ കമാലിനിയെ നഷ്ടമായി. രേണുക സിങ്ങാണ് വിക്കറ്റ് വീഴ്ത്തിയത്. പിന്നാലെ അമൻജോത് കൗർ 26 പന്തിൽ ഏഴ് ബൗണ്ടറികൾ അടിച്ച് 40 റൺസ് നേടി ചേസിന് ശക്തി പകർന്നു. തുടർന്ന് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആക്രമണാത്മക ബാറ്റിംഗുമായി മുന്നിൽ നിന്നു.

അവസാന ഓവറിൽ അഞ്ച് റൺസ് മാത്രം വേണ്ടിയിരുന്നപ്പോൾ, ആദ്യ പന്തിൽ ഒരു റണ്ണെടുത്ത് നിക്കോള കെയറി ഹർമൻപ്രീതിന് സ്ട്രൈക്ക് കൈമാറി. രണ്ടാം ബോളിൽ ബൗണ്ടറി അടിച്ച് ഹർമൻപ്രീത് മുംബൈ ഇന്ത്യൻസിന് ആവേശകരമായ ജയം സമ്മാനിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഗുഡ്സ് ട്രെയിനിലെ ടാങ്കറിന് തീപിടിത്തം; വൻ ദുരന്തം ഒഴിവായി

തമ്പാനൂരിനടുത്തുള്ള ഉപ്പിടാമൂട് പാലത്തിന് താഴെ, ഓവർഹെഡ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ ഒരു കാക്ക ടാങ്കറിന്റെ മുകളിലെ മൂടിക്ക് സമീപം വീണതാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തി.

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുഡ്സ് ട്രെയിനിലെ ഇന്ധന ടാങ്കറിന് തീപിടിത്തമുണ്ടായ സംഭവം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. തമ്പാനൂരിനടുത്തുള്ള ഉപ്പിടാമൂട് പാലത്തിന് താഴെ, ഓവർഹെഡ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ ഒരു കാക്ക ടാങ്കറിന്റെ മുകളിലെ മൂടിക്ക് സമീപം വീണതാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തി.

ഇരുമ്പനത്തിൽ നിന്ന് തിരുനെൽവേലിയിലേക്കു ഇന്ധനവുമായി പോയ ഗുഡ്സ് ട്രെയിനിലെ ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും യാത്രക്കാരും ഉടൻ ലോക്കോപൈലറ്റിനെ വിവരമറിയിച്ചതോടെ അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു.

തീപിടിത്തത്തെ തുടർന്ന് ട്രെയിൻ ഗതാഗതം ഏകദേശം രണ്ട് മണിക്കൂറോളം സ്തംഭിച്ചു. തുടർന്ന് റെയിൽവേ സുരക്ഷാ വിഭാഗം വാഗൺ പരിശോധിച്ചു. പരിശോധനയിൽ യാതൊരു കേടുപാടുകളോ ഇന്ധന ചോർച്ചയോ മറ്റ് സുരക്ഷാ പ്രശ്നങ്ങളോ കണ്ടെത്തിയില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

വാഗണിലെ ഇന്ധനം പ്രത്യേകം രൂപകൽപ്പന ചെയ്ത സീൽ ചെയ്ത സ്റ്റീൽ ടാങ്കിനുള്ളിലാണെന്നും, ചെറിയ തീപ്പൊരികളോ തീപിടിത്തമോ മൂലം അപകടസാധ്യതയില്ലെന്നും റെയിൽവേ വ്യക്തമാക്കി. വാഗണിന്റെ മുകളിൽ വീണ വസ്തുവിലാണ് തീ കത്തിയതെന്നും, അകത്തുള്ള ടാങ്കും ഇന്ധനവും പൂർണമായും സുരക്ഷിതമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Continue Reading

kerala

പത്തനംതിട്ടയിൽ വഴിയാത്രക്കാരെ ആക്രമിച്ച് കവർച്ച; ഒന്നാം പ്രതി പിടിയിൽ

വലഞ്ചുഴി സ്വദേശി, 37 വയസ്സുകാരനായ അക്ബർ ഖാൻ ആണ് പിടിയിലായത്.

Published

on

പത്തനംതിട്ട: വഴിയാത്രക്കാരെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർച്ച ചെയ്ത കേസിൽ ഒന്നാം പ്രതിയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. വലഞ്ചുഴി സ്വദേശി, 37 വയസ്സുകാരനായ അക്ബർ ഖാൻ ആണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം മൂന്ന് പേർ ചേർന്നാണ് യാത്രക്കാരനെ ആക്രമിച്ച് കൊള്ളയടിച്ചത്. സംഭവത്തിൽ 27,000 രൂപ വിലവരുന്ന മൊബൈൽ ഫോണും 1,500 രൂപയും കവർന്നതായി പൊലീസ് അറിയിച്ചു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Continue Reading

india

ഒമ്പത് പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; കേരളത്തിന് ഒന്നുമില്ല

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമ ബംഗാളിന് ഏഴും തമിഴ്‌നാടിന് മൂന്നും അസമിന് രണ്ടും സർവീസുകളാണ് അനുവദിച്ചത്.

Published

on

ന്യൂഡൽഹി: രാജ്യത്ത് ഒമ്പത് പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമ ബംഗാളിന് ഏഴും തമിഴ്‌നാടിന് മൂന്നും അസമിന് രണ്ടും സർവീസുകളാണ് അനുവദിച്ചത്. എന്നാൽ കേരളത്തിന് ഒരു സർവീസും അനുവദിച്ചിട്ടില്ല.

ബംഗാളിൽ നിന്ന് ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കുള്ള റൂട്ടുകളിലാണ് പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തിൽ ബംഗാളിനാണ് റെയിൽവേ മുൻഗണന നൽകിയതെന്ന വിമർശനവും ഉയരുന്നുണ്ട്.

കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ദീർഘദൂര സർവീസ് നടത്തുന്ന ട്രെയിനുകളാണ് അമൃത് ഭാരത് എക്‌സ്പ്രസ്. 800 കിലോമീറ്ററിൽ കൂടുതൽ ദൂരമുള്ള നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ ട്രെയിനുകളുടെ പ്രത്യേകത.

Continue Reading

Trending