kerala
ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു
നെയ്യാറ്റിന്‍കര കവളാകുളം സ്വദേശികളായ സുജിന്‍കൃഷ്ണപ്രിയ ദമ്പതികളുടെ മകന് ഇഖാന്‍ ആണ് മരിച്ചത്.
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ദുരൂഹത. നെയ്യാറ്റിന്‍കര കവളാകുളം സ്വദേശികളായ സുജിന്‍കൃഷ്ണപ്രിയ ദമ്പതികളുടെ മകന് ഇഖാന്‍ ആണ് മരിച്ചത്.
ഇന്നലെ രാത്രി വീട്ടിലിരിക്കെയാണ് കുഞ്ഞ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ കുഞ്ഞ് മരിക്കുകയായിരുന്നു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഒരാഴ്ച മുമ്പ് കുഞ്ഞ് നിലത്ത് വീണ് പരിക്കേറ്റിരുന്നുവെന്നും ഈ പരിക്കാണ് മരണത്തിലേക്ക് നയിച്ചതോയെന്ന സംശയമാണ് ഉയരുന്നതെന്നും അധികൃതര്‍ അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമായൂവെന്ന് പൊലീസ് അറിയിച്ചു.
kerala
മൂന്ന് മാസമായി ബില്ല് അടച്ചില്ല; എംവിഡി ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
ഏതാണ്ട് ഒരു ലക്ഷത്തോളം രൂപ ബില്ല് അടക്കാന്‍ ഉണ്ടെന്നാണ് കെഎസ് ഇബി പറയുന്നത്
കാസര്‍കോട്: മൂന്ന് മാസമായി ബില്ലടക്കാത്തതിന്റെ പേരില്‍ എംവിഡി ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. ഇതോടെ ഒരാഴ്ചയായി ഓഫീസില്‍ വൈദ്യുതി ഇല്ല. ഏതാണ്ട് ഒരു ലക്ഷത്തോളം രൂപ ബില്ല് അടക്കാന്‍ ഉണ്ടെന്നാണ് കെഎസ് ഇബി പറയുന്നത്. എ ഐ കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്ന എം വി ഡി എന്‍ഫോഴ്സ്മെന്റ് ഓഫീസിലാണ് വൈദ്യുതി വിച്ഛേദിച്ചത്. പണം ഉടന്‍ അടയ്ക്കുമെന്നാണ് എം വി ഡിയുടെ വിശദീകരണം. അതേ സമയം വൈദ്യുതി കണക്ഷന് വിച്ചേധിക്കപ്പെട്ടതിനാല്‍ ഈ ഓഫീസിലെ പ്രവര്‍ത്തനം തത്കാലികമായി തടസപ്പെട്ടതായി അറിയിച്ചു കൊണ്ടുള്ള നോട്ടീസ് എം വി ഡി പതിപ്പിച്ചിട്ടുണ്ട്.
kerala
ചൂരല്‍മല ദുരിതബാധിതര്‍ക്ക് ഇരുട്ടടി; സഹായധനം നിര്‍ത്തി സര്‍ക്കാര്‍
മറ്റൊരു വഴിയില്ലാത്തതിനാല്‍ പുനരധിവാസം പൂര്‍ത്തിയാകുംവരെയെങ്കിലും സഹായധനം നല്‍കുന്നത് അവസാനിപ്പിക്കരുതെന്നാണ് ദുരന്തബാധിതര്‍ ആവശ്യപ്പെടുന്നത്.
കല്‍പ്പറ്റ: വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് സഹായധനം നിര്‍ത്തി സര്‍ക്കാര്‍. ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്കി വന്നിരുന്ന 9000 രൂപ സഹായ ധനം അവസാനിപ്പിച്ചു. മാതൃകാ പരമായ പുനരധിവാസം വാഗ്ദാനം ചെയ്തായിരുന്നു സഹായധനം പ്രഖ്യാപിച്ചത്. മൂന്ന് മാസം പ്രഖ്യാപിച്ച സഹായം വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് ഡിസംബര്‍ വരെ നീട്ടിയിരുന്നു. ദുരന്ത ബാധിതര്‍ പലര്‍ക്കും കൃത്യമായ വരുമാനം ഇല്ലാത്തതിനാല്‍ ധന സഹായം തുടര്‍ന്നും നീട്ടണം എന്ന് ആവശ്യം. ആയിരത്തോളം ദുരന്തബാധിതര്‍ക്കാണ് 9000 രൂപ കൈത്താങ്ങായിരുന്നത്.
ദുരന്തബാധിതരില്‍ ഏറെയും കൂലിത്തൊഴില്‍ ചെയ്തിരുന്നവരായിരുന്നു. സ്ഥലമടക്കം ഉരുള്‍പൊട്ടലില്‍ നഷ്ടമായതോടെ തൊഴിലിന് പോകാന്‍ കൂടി സാധിക്കാത്ത അവസ്ഥയിലാണ് ദുരന്തബാധിതരുള്ളത്. പല വിധ പ്രതിസന്ധികളിലാണ് ആളുകളുള്ളത്. നിലവിലുള്ളത് മാസ വാടക മാത്രമാണ്. മറ്റൊരു വഴിയില്ലാത്തതിനാല്‍ പുനരധിവാസം പൂര്‍ത്തിയാകുംവരെയെങ്കിലും സഹായധനം നല്‍കുന്നത് അവസാനിപ്പിക്കരുതെന്നാണ് ദുരന്തബാധിതര്‍ ആവശ്യപ്പെടുന്നത്.
kerala
ന്യായമായ നിയമസഹായം ലഭിച്ചില്ല; 14 വര്‍ഷമായി തടവില്‍ കഴിയുന്ന കൊലക്കേസ് പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു
കോട്ടയം കുന്നേല്‍പ്പിടികയില്‍ വിജീഷ് വധക്കേസിലെ പ്രതിയായ പാമ്പാടി വെള്ളൂര്‍ സ്വദേശി സി.ജി. ബാബുവിനെയാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്.
കൊച്ചി: ന്യായമായ നിയമസഹായം ലഭിക്കാത്ത സാഹചര്യം വിലയിരുത്തി 14 വര്‍ഷമായി തടവില്‍ കഴിയുന്ന കൊലക്കേസ് പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. കോട്ടയം കുന്നേല്‍പ്പിടികയില്‍ വിജീഷ് വധക്കേസിലെ പ്രതിയായ പാമ്പാടി വെള്ളൂര്‍ സ്വദേശി സി.ജി. ബാബുവിനെയാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച ജീവപര്യന്തം തടവും പിഴയും റദ്ദാക്കി.
പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവത്തില്‍ വിചാരണ നടത്തുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് വി. രാജവിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ വിധി.
2011 സെപ്റ്റംബര്‍ 18ന് ഓണാഘോഷത്തിനിടെയാണ് വിജീഷ് കുത്തേറ്റ് മരിച്ചത്. പ്രോസിക്യൂട്ടറുടെ അഭാവത്തില്‍ വിചാരണ കോടതി ജഡ്ജി തന്നെ വിചാരണ നടത്തിയെങ്കിലും, വിചാരണ വേളയില്‍ പ്രതിക്ക് ന്യായമായ നിയമസഹായം ലഭിച്ചില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. തെളിവുകള്‍ ശരിയായി വിലയിരുത്തിയില്ലെന്നും യോഗ്യനായ അഭിഭാഷകന്റെ സഹായം ലഭിച്ചില്ലെന്നും പ്രതി ഉന്നയിച്ച വാദം കോടതി അംഗീകരിച്ചു.
14 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ച സാഹചര്യത്തില്‍ വീണ്ടും വിചാരണ നടത്തുന്നത് നീതിയുക്തമല്ലെന്നും ഭരണഘടന ഉറപ്പ് നല്കുന്ന ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ ലംഘനമാണ് സംഭവിച്ചതെന്നും കോടതി വ്യക്തമാക്കി. സൗജന്യ നിയമസഹായം പ്രതിയുടെ അവകാശമാണെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള വിചാരണ നിയമപരമായി നിലനില്‍ക്കില്ലെന്നും വ്യക്തമാക്കിയ കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു.
-
kerala2 days agoവീണയിൽ എ ഗ്രേഡ് നേടി അരുന്ധതി എസ്
-
kerala2 days agoഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടി വൈശാഖി അശോക്
-
kerala2 days agoശബരിമല സ്വർണക്കൊള്ള: രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി
-
kerala2 days agoഉംറ തീർഥാടകരുടെ യാത്ര മുടങ്ങി; 46 പേർ വിമാനത്താവളത്തിൽ കുടുങ്ങി
-
kerala2 days agoബിഗ് സ്ക്രീനിലെ കുഞ്ഞ് താരം മീതിക വെനേഷ് കലോത്സവ വേദിയിലും തിളങ്ങി
-
Video Stories17 hours agoനാഗ്പൂർ കോർപറേഷനിൽ മുസ്ലിം ലീഗിന് നാല് സീറ്റ്
-
india2 days agoഅറബിക്കടലിൽ പാകിസ്താൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തു; ഒമ്പത് പേർ കസ്റ്റഡിയിൽ
-
News20 hours agoകാനഡ–ചൈന വ്യാപാര ബന്ധങ്ങള്‍ക്ക് പുതുജീവന്‍; താരിഫുകള്‍ കുറച്ചു
