Connect with us

kerala

‘തൃശൂര്‍ പിടിച്ചതുപോലെ എന്‍എസ്എസ് പിടിക്കാന്‍ വരേണ്ട’; രൂക്ഷ വിമര്‍ശനവുമായി സുകുമാരന്‍ നായര്‍

സുരേഷ് ഗോപി ജനിച്ചതിന് ശേഷം എന്‍എസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ലെന്നും ഒരിക്കല്‍ വന്നത് രാഷ്ട്രീയ ലക്ഷ്യവുമായാണെന്ന് സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.

Published

on

തിരുവനന്തപുരം: ‘തൃശൂര്‍ പിടിച്ചതുപോലെ എന്‍എസ്എസ് പിടിക്കാന്‍ വരേണ്ട’; രൂക്ഷ വിമര്‍ശനവുമായി സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുരേഷ് ഗോപി ജനിച്ചതിന് ശേഷം എന്‍എസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ലെന്നും ഒരിക്കല്‍ വന്നത് രാഷ്ട്രീയ ലക്ഷ്യവുമായാണെന്ന് സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. ബജറ്റ് ദിവസമായിരുന്നു സുരേഷ് ഗോപിയുടെ വരവ്. എന്‍എസ്എസ് പരമാധികാര സഭയില്‍ വന്നത് ആരോടും ചോദിക്കാതെയാണ്. അയാള്‍ തൃശ്ശൂര്‍ പിടിച്ച പോലെ എന്‍എസ്എസ് പിടിക്കാന്‍ വരണ്ട എന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

kerala

തെക്കന്‍ ജില്ലകളിലെ മുസ്‌ലിം ലീഗ് ജനപ്രതിനിധി സംഗമം നാളെ

Published

on

കോഴിക്കോട്: എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകലെ മുസ്‌ലിം ലീഗ്  ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവരുടെ സംഗമം നാളെ കൊല്ലം ആശ്രാമത്തിലെ ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തില്‍ നടക്കും. രാവിലെ 11 മണിക്ക് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്യും. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാവും. സംസ്ഥാന നേതാക്കള്‍, ജില്ലാ പ്രസിഡന്റ് – സെക്രട്ടറിമാര്‍, യു.ഡി.എഫ് നേതാക്കള്‍ സംബന്ധിക്കും.

ഇരട്ടിയിലധികം സീറ്റുകള്‍ നേടിയാണ് ഇത്തവണ തെക്കന്‍ ജില്ലകളില്‍ മുസ്‌ലിം ലീഗ് കരുത്ത് തെളിയിച്ചത്. മൂന്ന് ജില്ലാ പഞ്ചായത്ത് സീറ്റുകളും കൊച്ചി, കൊല്ലം, തിരുവനന്തപുരം കോര്‍പ്പറേഷനുകളില്‍ മുസ്ലീം ലീഗിന് അംഗങ്ങളുണ്ട്. തിരുവനന്തപുരം മുനിസിപ്പാലിറ്റി, തൃക്കാക്കര, കളമശ്ശേരി, മുവ്വാറ്റു പുഴ മുനിസിപ്പാലിറ്റികളിലെ വിജയം ശ്രദ്ധേയമായിരുന്നു. കൊച്ചി, കൊല്ലം കോര്‍പറേഷനുകളില്‍ പാര്‍ട്ടിക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴസണ്‍മാരുണ്ട്. കൊച്ചി, തൊടുപുഴ, ഈരാറ്റുപേട്ട, കായംകുളം, തിരുവല്ല, തൃക്കാക്കര, കളമശ്ശേരി, മുവാറ്റുപുഴ, പെരുമ്പാവൂര്‍, പത്തനംതിട്ട മുനിസിപ്പാലിറ്റികളിലും വാഴക്കുളം, മുഖത്തല ബ്ലോക്ക് പഞ്ചായത്തുകളിലും പല്ലാരിമംഗലം, പായിപ്ര, കുന്നത്ത് നാട്, വെങ്ങോല, എളമാട്, ഇടവെട്ടി, കുമാരമംഗലം, തൃക്കുന്നപ്പുഴ, നെല്ലിക്കുഴി, കോട്ടപ്പടി, കോതമംഗലം, എടത്തല, മയ്യനാട്, ശൂരനാട്, ഉടുമ്പന്നൂര്‍, എരുമേലി, ചെമ്പ്, പെരിങ്ങമ്മല, അടിമാലി, വെള്ളത്തൂവല്‍, ചേരാനല്ലൂര്‍, ആയവന, ആവോലി, വണ്ണപ്പുറം, കുമളി, കുടയത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലും പ്രധാന സ്ഥാനങ്ങളില്‍ മുസ്‌ലിം ലീഗ് അംഗങ്ങളുണ്ട്.

എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നീ ഏഴ് ജില്ലകളില്‍ നിന്നുള്ള മുഴുവന്‍ ജനപ്രതിനിധികളും കൃത്യ സമയത്ത് സംഗമത്തിന് എത്തിച്ചേരണമെന്നും പ്രതി നിധികളെ സംഗമത്തില്‍ എത്തിക്കുന്നതിന് ജില്ല, മണ്ഡലം നേതാക്കള്‍ പ്രത്യേകം ശ്രദ്ധചെലുണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം അറിയിച്ചു.

Continue Reading

kerala

സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക്; ഇന്ന് അംഗത്വം സ്വീകരിക്കും

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനില്‍ നിന്ന് അംഗത്വം സ്വീകരിക്കും.

Published

on

സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക്. ഇന്ന് ബിജെപി ആസ്ഥാനത്തെത്തി അംഗത്വമെടുക്കും.  ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനില്‍ നിന്ന് അംഗത്വം സ്വീകരിക്കും. 11 മണിക്ക് മാരാര്‍ജി ഭവനില്‍ വാര്‍ത്താസമ്മേളനം നടത്തും. 2006 ,2011,2016 എന്നീ കാലയലളവില്‍ സിപിഎം എംഎല്‍എ ആയിരുന്നു. ഈ മാസം ആദ്യം രാജീവ് ചന്ദ്രശേഖറുമായി രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരുമാസത്തിനകം തീരുമാനമെന്നാണ് അന്ന് അറിയിച്ചിരുന്നത്. മൂന്നു വര്‍ഷമായി എസ് രാജേന്ദ്രന്‍ ബിജെപി യില്‍ ചേരും എന്ന് പ്രചരണം ഉണ്ടായിരുന്നു. വ്യക്തിപരമായ ആവശ്യങ്ങള്‍ ഒന്നും ഉന്നയിച്ചില്ലെന്നും ബിജെപിയില്‍ ചേരുന്നതിന് മറ്റു പ്രത്യേക നിബന്ധനകളും വച്ചിട്ടില്ലെന്നാണ് കൂടിക്കാഴ്ചയെക്കുറിച്ച് രാജേന്ദ്രന്‍ പ്രതികരിച്ചത്.

 

Continue Reading

kerala

ശബ്ദം ഇടറി; പക്ഷെ നിലച്ചില്ല തക്കീയുദ്ധീനും കോട്ടൂരിനും കൈയടിക്കാം

എ.കെ.എം.എച്ച്.എസ്.എസിന്റെ പ്രധാന പാട്ടുകാരനായ തക്കിയുദ്ധീന്‍, ശ്വാസം മുട്ടലും ഛര്‍ദിയും അനുഭവിച്ചിട്ടും മത്സരം പൂര്‍ത്തിയാക്കി ടീമിന് എ ഗ്രേഡ് നേടിക്കൊടുത്തു.

Published

on

തൃശൂര്‍: ശാരീരിക പ്രയാസങ്ങള്‍ മറികടന്ന് നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തില്‍ മുന്നേറിയ തക്കിയുദ്ധീന്‍ കോല്‍ക്കളി മത്സരത്തില്‍ ശ്രദ്ധേയനായി. ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളി മത്സരത്തില്‍ എ.കെ.എം.എച്ച്.എസ്.എസിന്റെ പ്രധാന പാട്ടുകാരനായ തക്കിയുദ്ധീന്‍, ശ്വാസം മുട്ടലും ഛര്‍ദിയും അനുഭവിച്ചിട്ടും മത്സരം പൂര്‍ത്തിയാക്കി ടീമിന് എ ഗ്രേഡ് നേടിക്കൊടുത്തു.

ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം കോല്‍ക്കളി നിര്‍ത്തണമെന്ന് പലരും ഉപദേശിച്ചിരുന്നുവെങ്കിലും, താന്‍ മാറിയാല്‍ ടീമിന്റെ നിലനില്‍പ് തന്നെ ബാധിക്കുമെന്ന് അറിഞ്ഞ തക്കിയുദ്ധീന്‍ പിന്മാറാന്‍ തയ്യാറായില്ല. സബ്ജില്ല മത്സരങ്ങളിലടക്കം പരിശീലന സമയങ്ങളില്‍ പലപ്പോഴായി തളര്‍ന്നു വീണെങ്കിലും, മത്സര വേദിയില്‍ തന്റെ പ്രയാസങ്ങള്‍ എല്ലാം മറന്ന് അദ്ദേഹം മുന്നേറി.

”ഇടയ്ക്കിടെ കൈവിട്ടുപോകുന്ന അവസ്ഥ ഉണ്ടായി. എങ്ങനെയും മത്സരം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പിച്ചിരുന്നു. എന്റെ കാരണം കൊണ്ട് ടീം തോല്‍ക്കരുതെന്ന് തീരുമാനിച്ചിരുന്നു,” മത്സരത്തിന് ശേഷം തക്കിയുദ്ധീന്‍ പറഞ്ഞു.

ദര്‍സ് വിദ്യാര്‍ത്ഥിയായിരുന്ന തക്കിയുദ്ധീന്‍ ഈ അധ്യായന വര്‍ഷമാണ് സ്‌കൂളിലെത്തിയത്. മികച്ച പാട്ടുകാരനായതിനാലാണ് അദ്ദേഹത്തെ കോല്‍ക്കളി ടീമില്‍ ഉള്‍പ്പെടുത്തിയത്. ആ തീരുമാനം പൂര്‍ണമായി ശരിയാണെന്ന് മത്സരം തെളിയിച്ചു.

2009 മുതല്‍ സംസ്ഥാന തല മത്സരങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുന്ന കോട്ടൂര്‍ ടീമാണ് എ.കെ.എം.എച്ച്.എസ്.എസ്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ടീം സംസ്ഥാന തലത്തില്‍ എ ഗ്രേഡ് നേടുന്നത്. മഹ്റൂഫ് കോട്ടക്കലാണ് ടീമിന്റെ പരിശീലകന്‍.

Continue Reading

Trending