News
കേച്ചേരി ബൈപാസില്‍ ബസും പിക്കപ്പ്വാനും കൂട്ടിയിടിച്ചു;17 അയ്യപ്പഭക്തര്‍ക്ക് പരിക്ക്
ബൈപാസിലൂടെ എത്തിയ ബസും വടക്കാഞ്ചേരി-ചാവക്കാട് സംസ്ഥാന പാതയിലൂടെ വരികയായിരുന്ന പിക്കപ്പ് വാനുമാണ് പന്നിത്തടം കവലയില്‍ കൂട്ടിയിടിച്ചത്.
തൃശ്ശൂര്‍: കേച്ചേരി-അക്കിക്കാവ് ബൈപാസിലെ പന്നിത്തടം കവലയില്‍ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 17 അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റു. മലയാളികളായ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടിയിടിയോടെ ഇരുവാഹനങ്ങളും മറിഞ്ഞു.
ബസ്സിലുണ്ടായിരുന്നവര്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എല്ലാവരെയും കുന്നംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വെള്ളിയാഴ്ച പുലര്‍ച്ചെ 5.10ഓടെയാണ് അപകടം നടന്നത്.
ബൈപാസിലൂടെ എത്തിയ ബസും വടക്കാഞ്ചേരി-ചാവക്കാട് സംസ്ഥാന പാതയിലൂടെ വരികയായിരുന്ന പിക്കപ്പ് വാനുമാണ് പന്നിത്തടം കവലയില്‍ കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് ഗതാഗത തടസ്സം നേരിട്ടു.
എരുമപ്പെട്ടി പോലീസും കുന്നംകുളം അഗ്നിരക്ഷാ സേനയും ചേര്‍ന്ന് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റി. റോഡില്‍ ഒഴുകിയ ഓയില്‍ കഴുകി വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ബൈപാസ് നവീകരണത്തിന് ശേഷം സിഗ്നല്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ദിവസേന ഇവിടെ അപകടങ്ങള്‍ സംഭവിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
kerala
ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പന ക്രമക്കേട്: വിജിലന്‍സ് കേസെടുത്തു
നെയ്യ് വില്‍പ്പനയുടെ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരും ശാന്തിക്കാരും ഉള്‍പ്പെടെ 33 പേര് പ്രതികളായ കേസാണ് എസ്.പി മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുന്നത്.
പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പനയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. നെയ്യ് വില്‍പ്പനയുടെ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരും ശാന്തിക്കാരും ഉള്‍പ്പെടെ 33 പേര് പ്രതികളായ കേസാണ് എസ്.പി മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുന്നത്.
13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള പണം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതുവഴി ഏകദേശം 13 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കണ്ടെത്തല്‍.
ആടിയ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് സുനില്‍കുമാര്‍ പോറ്റിയെ ദേവസ്വം ബോര്‍ഡ് നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
film
ഏപ്രിൽ രണ്ടിന് ‘വാഴ II ; ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ തിയേറ്ററുകളിൽ
നവാഗതനായ സവിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും വിപിൻ ദാസ് ആണ് രചിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ‘വാഴ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘വാഴ II – ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ ഏപ്രിൽ രണ്ടിന് പ്രദർശനത്തിനെത്തുന്നു. നവാഗതനായ സവിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും വിപിൻ ദാസ് ആണ് രചിച്ചിരിക്കുന്നത്.
പുതുമുഖങ്ങൾക്കു മുൻഗണന നൽകുന്ന ചിത്രത്തിൽ ഹാഷിർ, അമീൻ തുടങ്ങിയ യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുണ്‍, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിൽ വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖിൽ ലൈലാസുരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
ചിത്രത്തിന്റെ എഡിറ്റർ കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കനിഷ്ക ഗോപി ഷെട്ടി, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, കലാസംവിധാനം ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ എന്നിവരാണ്.
സൗണ്ട് ഡിസൈൻ അരുൺ എസ് മണി, വിഷ്ണു സുജാതൻ, ആക്ഷൻ കലൈ കിംഗ്സൺ, വികി നന്ദഗോപാൽ, ഡി.ഐ ജോയ്നർ തോമസ്, ടൈറ്റിൽ ഡിസൈൻ സാർക്കാസനം നിർവ്വഹിക്കുന്നു.
ചിത്രത്തിന്റെ വിതരണം ഐക്കൺ സിനിമാസ് നിർവ്വഹിക്കും. പി.ആർ.ഒ: എ.എസ്. ദിനേശ്.
kerala
വയനാടിനെ എഴുതി അച്ഛൻ, മകൻ പാടി: കണ്ണീരണിഞ്ഞ് സദസ്സ്
വയനാട് ദുരന്തം മനസ്സിൽ ഉണ്ടാക്കിയ ആഘാതത്തിൽനിന്ന് അച്ഛൻ വെണ്മണി പ്രകാശ് കുമാർ രചനയും സംഗീതവും നൽകി മകൻ പാടിയതോടെ സദസ്സ് ഒന്നടങ്കം കയ്യടിച്ചു.
ലുബ്ന ഷെറിൻ കെ പി
തൃശൂർ: 64ആമത് കേരള സ്കൂൾ കലോത്സവത്തിൽ ലളിതഗാനം ഹയർ സെക്കണ്ടറി സ്കൂൾ ആൺകുട്ടികളുടെ വിഭാഗത്തിൽ A ഗ്രേഡ് നേടി ആലപ്പുഴ MTHSS വെണ്മണി സ്കൂളിലെ വിദ്യാർത്ഥി അശ്വിൻ പ്രകാശ്. വയനാട് ദുരന്തം മനസ്സിൽ ഉണ്ടാക്കിയ ആഘാതത്തിൽനിന്ന് അച്ഛൻ വെണ്മണി പ്രകാശ് കുമാർ രചനയും സംഗീതവും നൽകി മകൻ പാടിയതോടെ സദസ്സ് ഒന്നടങ്കം കയ്യടിച്ചു. ആസ്വാദകരുടെ ഹൃദയം കീഴടക്കിയാണ് അശ്വിൻ വേദി വിട്ടത്.
2024ൽ കൊല്ലത്തുവെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലും ലളിതഗാനത്തിൽ A grade നേടാനായിട്ടുണ്ട്. അന്നും അച്ഛൻ എഴുതി സംഗീത സംവിധാനം നിർവഹിച്ച പാട്ട് തന്നെയാണ് അശ്വിൻ പാടിയത്. 2000ൽ നടന്ന കാലോത്സവത്തിൽ ലളിതഗാനത്തിനും ശാസ്ത്രീയ സംഗീതത്തിനും ഒന്നാം സ്ഥാനം നേടി സംസ്ഥാന പ്രതിഭയായ തന്റെ ആദ്യ ശിഷ്യൻ പി ബിബിൻ പിന്നീട് കാർ ആക്സിഡന്റിൽ മരിക്കുകയും അവനോടുള്ള സ്മരണാർത്ഥം ആ ഗാനം മകനെ കൊണ്ട് 2024ൽ പാടിക്കുകയുമായിരുന്നു ഈ പിതാവ്.
-
Film2 days agoമോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
-
kerala14 hours agoഉംറ തീർഥാടകരുടെ യാത്ര മുടങ്ങി; 46 പേർ വിമാനത്താവളത്തിൽ കുടുങ്ങി
-
kerala13 hours agoബിഗ് സ്ക്രീനിലെ കുഞ്ഞ് താരം മീതിക വെനേഷ് കലോത്സവ വേദിയിലും തിളങ്ങി
-
kerala13 hours agoവീണയിൽ എ ഗ്രേഡ് നേടി അരുന്ധതി എസ്
-
kerala2 days agoവീണവാദനത്തിൽ ശ്രദ്ധേയമായി ദേവ്ന; ‘കനുകൊണ്ടിനി ശ്രീ രാമുനി’ കൃതി വേദിയിൽ അവതരിപ്പിച്ചു
-
india13 hours agoഅറബിക്കടലിൽ പാകിസ്താൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തു; ഒമ്പത് പേർ കസ്റ്റഡിയിൽ
-
kerala13 hours agoഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടി വൈശാഖി അശോക്
-
kerala2 days agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം; മലപ്പുറം ജില്ലയിൽ നിന്നും പതിനായിരം വിദ്യാർത്ഥികൾ പങ്കെടുക്കും
