Connect with us

kerala

വീണ്ടും വിദ്വേഷ പരാമര്‍ശവുമായി വെള്ളാപ്പള്ളി : വി.ഡി. സതീശന്‍ ഈഴവ വിരോധി

വര്‍ഗീയവാദികള്‍ക്ക് കുടപിടിച്ച് അവരുടെ തണലില്‍ നില്‍ക്കുന്നയാളാണ് സതീശനെന്നും, മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ടുള്ള അടവുനയമാണ് അദ്ദേഹത്തിന്റേതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

Published

on

എറണാകുളം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഈഴവ വിരോധിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വര്‍ഗീയവാദികള്‍ക്ക് കുടപിടിച്ച് അവരുടെ തണലില്‍ നില്‍ക്കുന്നയാളാണ് സതീശനെന്നും, മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ടുള്ള അടവുനയമാണ് അദ്ദേഹത്തിന്റേതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മുഖ്യമന്ത്രിയുടെ വാഹനത്തില്‍ താന്‍ കയറിയതിനെ വിമര്‍ശിച്ചതിലൂടെ തന്നെ സതീശന്റെ ഈഴവ വിരോധം വ്യക്തമായതായി വെള്ളാപ്പള്ളി പറഞ്ഞു. സതീശന്‍ ഈഴവ വിരോധിയാണെന്ന് മനസിലാക്കാം’-വെള്ളാപ്പള്ളി പറഞ്ഞു. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ മുസ്ലിം ലീഗായിരിക്കും ഭരണം നടത്തുകയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ The Rebellion’ ഒരു സമ്പൂര്‍ണ സ്‌കൂള്‍ സ്‌കിറ്റ്

മലപ്പുറം ജില്ലയിലെ പി.പി.എം.എച്ച്.എസ്.എസ് കൊട്ടുക്കര സ്‌കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക ശ്രീജ നാരായണന്‍ രചനയും ബയോളജി അധ്യാപകന്‍ പി കെ റിയാസ് സംവിധാനവും നിര്‍വ്വഹിച്ച് സ്‌കൂളിലെ കുട്ടികള്‍ മനോഹരമാക്കിയ സമ്പൂര്‍ണ്ണ സ്‌കൂള്‍ സ്‌കിറ്റ്.

Published

on

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പ്രമേയം കൊണ്ടും അവതരണം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ‘ The Rebellion’ ഇംഗ്ലീഷ് സ്‌കിറ്റ്. മലപ്പുറം ജില്ലയിലെ പി.പി.എം.എച്ച്.എസ്.എസ് കൊട്ടുക്കര സ്‌കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക ശ്രീജ നാരായണന്‍ രചനയും ബയോളജി അധ്യാപകന്‍ പി കെ റിയാസ് സംവിധാനവും നിര്‍വ്വഹിച്ച് സ്‌കൂളിലെ കുട്ടികള്‍ മനോഹരമാക്കിയ സമ്പൂര്‍ണ്ണ സ്‌കൂള്‍ സ്‌കിറ്റ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇത് തുടര്‍ച്ചയായി നാലാം തവണയാണ് സ്‌കൂള്‍ എ ഗ്രേഡുമായി മടങ്ങുന്നത്.

പൂര്‍വ്വവിദ്യാര്‍ത്ഥികളായ നിരഞ്ജന്‍, അമന്‍ എന്നിവര്‍ സംവിധാനസഹായവുമായി കൂടെയുണ്ടായിരുന്നു . സമകാലിക രാഷ്ട്രീയ അധാര്‍മികതകളേയും ജെന്‍സി റെവലൂഷനേയും കാടിന്റെയും കാട്ടുമൃഗങ്ങളുടെയും പശ്ചാത്തലത്തിലാണ് കുട്ടികള്‍ വേദിയിലവതരിപ്പിച്ച് കയ്യടി വാങ്ങിയത്. ദേശീയ, അന്തര്‍ദേശീയ സമകാലിക രാഷ്ട്രീയം. ജനാധിപത്യം നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ , പുതിയകാല അന്തര്‍ദേശീയ രാഷ്ട്രീയ നയങ്ങള്‍, പുതുതലമുറയുടെ രാഷ്ട്രീയ ബോധവും ആക്ഷേപഹാസ്യ രൂപത്തില്‍ വേദിയിലെത്തി. സുഹാന ഹലീം കെ , ഇശ ഇസ്മിന്‍ പി, മിന്‍ഹ മുഹമ്മദ് ഇസ്മയില്‍, ഫാത്തിമ റിംസി വിടി, ഫാത്തിമ സിയ ടി , അഷാല്‍ ഫാത്തിമ കെ, അമാല്‍ ഫാത്തിമ കെ, ആസിം അഹമ്മദ് എം എഎന്നീ വിദ്യാര്‍ത്ഥികളാണ് വിവിധ വേഷങ്ങളില്‍ വേദിയിലെത്തിയത് .

Continue Reading

kerala

തനി നാടന്‍

തുടര്‍ച്ചയായ ആറാം തവണയും എ ഗ്രേഡ് നേടി മലപ്പുറത്തെ പി പി എം എച് എസ് എസ് കൊട്ടുക്കര.

Published

on

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്ററി വിഭാഗം നാടന്‍പാട്ടില്‍ തുടര്‍ച്ചയായ ആറാം തവണയും എ ഗ്രേഡ് നേടി മലപ്പുറത്തെ പി പി എം എച് എസ് എസ് കൊട്ടുക്കര. വിളനാട്ടി പാട്ട് പാടിയാണ് കുട്ടികള്‍ സദസ്സിനെ കയ്യിലെടുത്തത്. വടക്കന്‍ കേരളത്തില്‍ പുലയ സമുദായക്കാര്‍ കൃഷിക്കായി നിലം ഒരുക്കുന്ന സമയത്ത് പാടിക്കൊണ്ടിരുന്ന പാട്ടുകള്‍ ആണിത്. മജീഷ് കാരയാടിന്റെ ശിക്ഷണത്തിലാണ് കുട്ടികളുടെ നേട്ടം. പി.പി.എം.എച്ച്.എസ്.എസ് കൊട്ടുക്കരയിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം കുട്ടികള്‍ ഈ പാട്ട് അവതരിപ്പിച്ചത്.സ്‌കൂള്‍ സംഗീത അദ്ധ്യാപിക ദീപ എം ആണ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് റാനിയ.ഡി.ടി, ദുര്‍ഗ.പി, നവനി. കെ, നന്ദന. കെ, സുഹിഷ്ണ. സി, അനന്യ രാജ്. പി, അശ്വതി. പി എന്നിവരാണ് ടീമംഗങ്ങള്‍.

Continue Reading

kerala

മഞ്ചേരി മെഡിക്കൽ കോളജിൽ രോഗിയുടെ അക്രമം; കത്തിയുമായി രോഗികളെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമം

പൊലീസ് എത്തി പിടികൂടിയ ഇയാളെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

Published

on

മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ അക്രമം. മദ്യാസക്തി കുറയ്ക്കുന്നതിനുള്ള ചികിത്സക്കായി ആശുപത്രിയിലെത്തിയ 35കാരൻ കത്തിയെടുത്ത് രോഗികളെയും ആശുപത്രി ജീവനക്കാരെയും ആക്രമിക്കാൻ ശ്രമിച്ചു. പൊലീസ് എത്തി പിടികൂടിയ ഇയാളെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

വെള്ളിയാഴ്ച രാവിലെ മാതാവിനൊപ്പം ആശുപത്രിയിലെത്തിയ ഇയാളെ പരിശോധനയിൽ മദ്യത്തിന്റെ അംശം കരളിനെ ബാധിച്ചതായി കണ്ടെത്തി. തുടർന്ന് മെഡിസിൻ വാർഡിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടയിൽ രാത്രി 12ഓടെ മദ്യം ലഭിക്കാതായതോടെ രോഗി അക്രമാസക്തനായി. ഇൻജക്ഷനും മരുന്നുകളും നൽകിയെങ്കിലും ഫലമുണ്ടായില്ല. മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയിലേക്കും രോഗി നീങ്ങിയതായി ഡോക്ടർമാർ വ്യക്തമാക്കി.

ഇതിനിടെയാണ് പെട്ടെന്ന് വാർഡിലെ നഴ്സിങ് റൂമിലെത്തിയ രോഗി അവിടെ നിന്നുള്ള കത്തി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൈക്കലാക്കി മറ്റ് രോഗികളെ ആക്രമിക്കാൻ ശ്രമിച്ചത്. ഡോക്ടർമാരും മറ്റ് രോഗികളും പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അക്രമം നിയന്ത്രിക്കാനായില്ല. സംഭവസമയത്ത് പ്രായമായവർ ഉൾപ്പെടെ 40ഓളം രോഗികളാണ് വാർഡിൽ ഉണ്ടായിരുന്നത്.

പുലർച്ചെ മൂന്നോടെ അക്രമം കൂടുതൽ രൂക്ഷമായതോടെ പൊലീസിനെ വിളിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കട്ടിലിൽ ബന്ധിപ്പിച്ച് നിയന്ത്രണവിധേയനാക്കി.

ഇത്തരം അക്രമാസക്തരായ രോഗികളെ ചികിത്സിക്കാൻ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രത്യേക മുറികൾ ഇല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ജയിലിൽ നിന്നുള്ള പ്രതികളെ പാർപ്പിക്കുന്ന പ്രത്യേക വാർഡ് ഉണ്ടെങ്കിലും അവിടെ മറ്റ് രോഗികളെ കിടത്താൻ പാടില്ല. മാനസികാരോഗ്യ വാർഡിലും മതിയായ സുരക്ഷാസൗകര്യങ്ങൾ ഇല്ല; വാതിലുകളും ജനലുകളും സുരക്ഷിതമല്ലെന്ന പരാതിയും ഉയർന്നു.

കോഴിക്കോട് മെഡിക്കൽ കോളജിൽ അക്രമാസക്തരാകുന്ന രോഗികളെ ചികിത്സിക്കാൻ ഇരുമ്പ് വാതിലുകൾ ഉൾപ്പെടെയുള്ള പ്രത്യേക മുറികൾ സജ്ജമാണെന്നും ഇത്തരത്തിലുള്ള സൗകര്യം മഞ്ചേരിയിലും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ആവശ്യമായ സൗകര്യം ഒരുക്കുന്നതുവരെ ഇത്തരം രോഗികളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് ആശുപത്രി ഭരണകൂടത്തിന്റെ ആവശ്യം.

Continue Reading

Trending