News
മാഞ്ചസ്റ്റർ ഡർബിയിൽ യുണൈറ്റഡിന് തകർപ്പൻ ജയം; സിറ്റിയെ വീഴ്ത്തി രണ്ട് ഗോൾ വിജയം
ബ്രയാൻ ബാവുമയും പാട്രിക് ഡോർഗുവും നേടിയ ഗോളുകളാണ് യുണൈറ്റഡിന് ജയമൊരുക്കിയത്.
ലണ്ടൻ: ഓൾഡ് ട്രാഫോർഡിൽ നടന്ന മാഞ്ചസ്റ്റർ ഡർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് രണ്ട് ഗോൾ വിജയം. ബ്രയാൻ ബാവുമയും പാട്രിക് ഡോർഗുവും നേടിയ ഗോളുകളാണ് യുണൈറ്റഡിന് ജയമൊരുക്കിയത്. മത്സരത്തിൽ യുണൈറ്റഡ് മൂന്ന് തവണ വലകുലുക്കിയെങ്കിലും ഓഫ്സൈഡ് കെണിയിൽപെട്ടതിനെ തുടർന്ന് അവ നിഷേധിക്കപ്പെട്ടു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ പന്തടക്കത്തിൽ യുണൈറ്റഡ് മേൽക്കൈ നേടി. എന്നാൽ ഗോൾ കണ്ടെത്തുന്നതിൽ ടീം പരാജയപ്പെട്ടു. ആദ്യ പകുതിയിൽ ലഭിച്ച രണ്ട് സുവർണാവസരങ്ങളും യുണൈറ്റഡിന് ഉപയോഗിക്കാനായില്ല. ഹാരി മഗ്വയറിന്റെ ഹെഡർ ക്രോസ്ബാറിൽ തട്ടി തെറിച്ചപ്പോൾ, ബ്രൂണോ ഫെർണാണ്ടസിന്റെ ഷോട്ട് ഓഫ്സൈഡായി കണക്കാക്കി.
രണ്ടാം പകുതിയിൽ 65-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. ആഫ്രിക്കൻ നേഷൻസ് കപ്പിൽ നിന്ന് മടങ്ങിയെത്തിയ ബ്രയാൻ ബാവുമയുടെ ശക്തമായ ഷോട്ട് സിറ്റി ഗോൾകീപ്പറെ മറികടന്ന് വലയിൽ കയറുകയായിരുന്നു. 76-ാം മിനിറ്റിൽ പാട്രിക് ഡോർഗു സിറ്റി പ്രതിരോധത്തെ കബളിപ്പിച്ച് നേടിയ ഗോളിലൂടെ യുണൈറ്റഡ് ജയം ഉറപ്പിച്ചു.
പരാജയപ്പെട്ടിട്ടും പോയിന്റ് പട്ടികയിൽ മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഇന്ന് നടക്കുന്ന മത്സരത്തിൽ ആഴ്സണൽ വിജയിച്ചാൽ ഒന്നാം സ്ഥാനത്തുള്ള ഗണ്ണേഴ്സുമായുള്ള സിറ്റിയുടെ പോയിന്റ് വ്യത്യാസം ഒമ്പതായി ഉയരും. 21 മത്സരങ്ങളിൽ നിന്ന് 49 പോയിന്റുള്ള ആഴ്സണലാണ് പട്ടികയിൽ ഒന്നാമത്. 22 മത്സരങ്ങളിൽ 43 പോയിന്റുള്ള സിറ്റിയാണ് രണ്ടാമത്. 21 മത്സരങ്ങളിൽ 43 പോയിന്റുമായി ആസ്റ്റൺ വില്ല മൂന്നാമതും, 22 മത്സരങ്ങളിൽ 35 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാം സ്ഥാനത്തുമാണ്.
kerala
‘ The Rebellion’ ഒരു സമ്പൂര്‍ണ സ്കൂള്‍ സ്കിറ്റ്
മലപ്പുറം ജില്ലയിലെ പി.പി.എം.എച്ച്.എസ്.എസ് കൊട്ടുക്കര സ്കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക ശ്രീജ നാരായണന് രചനയും ബയോളജി അധ്യാപകന് പി കെ റിയാസ് സംവിധാനവും നിര്‍വ്വഹിച്ച് സ്കൂളിലെ കുട്ടികള്‍ മനോഹരമാക്കിയ സമ്പൂര്‍ണ്ണ സ്കൂള്‍ സ്കിറ്റ്.
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പ്രമേയം കൊണ്ടും അവതരണം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ‘ The Rebellion’ ഇംഗ്ലീഷ് സ്കിറ്റ്. മലപ്പുറം ജില്ലയിലെ പി.പി.എം.എച്ച്.എസ്.എസ് കൊട്ടുക്കര സ്കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക ശ്രീജ നാരായണന് രചനയും ബയോളജി അധ്യാപകന് പി കെ റിയാസ് സംവിധാനവും നിര്‍വ്വഹിച്ച് സ്കൂളിലെ കുട്ടികള്‍ മനോഹരമാക്കിയ സമ്പൂര്‍ണ്ണ സ്കൂള്‍ സ്കിറ്റ്. ഹൈസ്കൂള്‍ വിഭാഗത്തില്‍ ഇത് തുടര്‍ച്ചയായി നാലാം തവണയാണ് സ്കൂള്‍ എ ഗ്രേഡുമായി മടങ്ങുന്നത്.
പൂര്‍വ്വവിദ്യാര്‍ത്ഥികളായ നിരഞ്ജന്, അമന് എന്നിവര്‍ സംവിധാനസഹായവുമായി കൂടെയുണ്ടായിരുന്നു . സമകാലിക രാഷ്ട്രീയ അധാര്‍മികതകളേയും ജെന്‍സി റെവലൂഷനേയും കാടിന്റെയും കാട്ടുമൃഗങ്ങളുടെയും പശ്ചാത്തലത്തിലാണ് കുട്ടികള്‍ വേദിയിലവതരിപ്പിച്ച് കയ്യടി വാങ്ങിയത്. ദേശീയ, അന്തര്‍ദേശീയ സമകാലിക രാഷ്ട്രീയം. ജനാധിപത്യം നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ , പുതിയകാല അന്തര്‍ദേശീയ രാഷ്ട്രീയ നയങ്ങള്‍, പുതുതലമുറയുടെ രാഷ്ട്രീയ ബോധവും ആക്ഷേപഹാസ്യ രൂപത്തില്‍ വേദിയിലെത്തി. സുഹാന ഹലീം കെ , ഇശ ഇസ്മിന് പി, മിന്‍ഹ മുഹമ്മദ് ഇസ്മയില്‍, ഫാത്തിമ റിംസി വിടി, ഫാത്തിമ സിയ ടി , അഷാല്‍ ഫാത്തിമ കെ, അമാല്‍ ഫാത്തിമ കെ, ആസിം അഹമ്മദ് എം എഎന്നീ വിദ്യാര്‍ത്ഥികളാണ് വിവിധ വേഷങ്ങളില്‍ വേദിയിലെത്തിയത് .
kerala
തനി നാടന്‍
തുടര്‍ച്ചയായ ആറാം തവണയും എ ഗ്രേഡ് നേടി മലപ്പുറത്തെ പി പി എം എച് എസ് എസ് കൊട്ടുക്കര.
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്ററി വിഭാഗം നാടന്‍പാട്ടില്‍ തുടര്‍ച്ചയായ ആറാം തവണയും എ ഗ്രേഡ് നേടി മലപ്പുറത്തെ പി പി എം എച് എസ് എസ് കൊട്ടുക്കര. വിളനാട്ടി പാട്ട് പാടിയാണ് കുട്ടികള്‍ സദസ്സിനെ കയ്യിലെടുത്തത്. വടക്കന്‍ കേരളത്തില്‍ പുലയ സമുദായക്കാര്‍ കൃഷിക്കായി നിലം ഒരുക്കുന്ന സമയത്ത് പാടിക്കൊണ്ടിരുന്ന പാട്ടുകള്‍ ആണിത്. മജീഷ് കാരയാടിന്റെ ശിക്ഷണത്തിലാണ് കുട്ടികളുടെ നേട്ടം. പി.പി.എം.എച്ച്.എസ്.എസ് കൊട്ടുക്കരയിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം കുട്ടികള്‍ ഈ പാട്ട് അവതരിപ്പിച്ചത്.സ്കൂള്‍ സംഗീത അദ്ധ്യാപിക ദീപ എം ആണ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് റാനിയ.ഡി.ടി, ദുര്‍ഗ.പി, നവനി. കെ, നന്ദന. കെ, സുഹിഷ്ണ. സി, അനന്യ രാജ്. പി, അശ്വതി. പി എന്നിവരാണ് ടീമംഗങ്ങള്‍.
kerala
മഞ്ചേരി മെഡിക്കൽ കോളജിൽ രോഗിയുടെ അക്രമം; കത്തിയുമായി രോഗികളെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമം
പൊലീസ് എത്തി പിടികൂടിയ ഇയാളെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ അക്രമം. മദ്യാസക്തി കുറയ്ക്കുന്നതിനുള്ള ചികിത്സക്കായി ആശുപത്രിയിലെത്തിയ 35കാരൻ കത്തിയെടുത്ത് രോഗികളെയും ആശുപത്രി ജീവനക്കാരെയും ആക്രമിക്കാൻ ശ്രമിച്ചു. പൊലീസ് എത്തി പിടികൂടിയ ഇയാളെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാവിലെ മാതാവിനൊപ്പം ആശുപത്രിയിലെത്തിയ ഇയാളെ പരിശോധനയിൽ മദ്യത്തിന്റെ അംശം കരളിനെ ബാധിച്ചതായി കണ്ടെത്തി. തുടർന്ന് മെഡിസിൻ വാർഡിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടയിൽ രാത്രി 12ഓടെ മദ്യം ലഭിക്കാതായതോടെ രോഗി അക്രമാസക്തനായി. ഇൻജക്ഷനും മരുന്നുകളും നൽകിയെങ്കിലും ഫലമുണ്ടായില്ല. മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയിലേക്കും രോഗി നീങ്ങിയതായി ഡോക്ടർമാർ വ്യക്തമാക്കി.
ഇതിനിടെയാണ് പെട്ടെന്ന് വാർഡിലെ നഴ്സിങ് റൂമിലെത്തിയ രോഗി അവിടെ നിന്നുള്ള കത്തി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൈക്കലാക്കി മറ്റ് രോഗികളെ ആക്രമിക്കാൻ ശ്രമിച്ചത്. ഡോക്ടർമാരും മറ്റ് രോഗികളും പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അക്രമം നിയന്ത്രിക്കാനായില്ല. സംഭവസമയത്ത് പ്രായമായവർ ഉൾപ്പെടെ 40ഓളം രോഗികളാണ് വാർഡിൽ ഉണ്ടായിരുന്നത്.
പുലർച്ചെ മൂന്നോടെ അക്രമം കൂടുതൽ രൂക്ഷമായതോടെ പൊലീസിനെ വിളിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കട്ടിലിൽ ബന്ധിപ്പിച്ച് നിയന്ത്രണവിധേയനാക്കി.
ഇത്തരം അക്രമാസക്തരായ രോഗികളെ ചികിത്സിക്കാൻ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രത്യേക മുറികൾ ഇല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ജയിലിൽ നിന്നുള്ള പ്രതികളെ പാർപ്പിക്കുന്ന പ്രത്യേക വാർഡ് ഉണ്ടെങ്കിലും അവിടെ മറ്റ് രോഗികളെ കിടത്താൻ പാടില്ല. മാനസികാരോഗ്യ വാർഡിലും മതിയായ സുരക്ഷാസൗകര്യങ്ങൾ ഇല്ല; വാതിലുകളും ജനലുകളും സുരക്ഷിതമല്ലെന്ന പരാതിയും ഉയർന്നു.
കോഴിക്കോട് മെഡിക്കൽ കോളജിൽ അക്രമാസക്തരാകുന്ന രോഗികളെ ചികിത്സിക്കാൻ ഇരുമ്പ് വാതിലുകൾ ഉൾപ്പെടെയുള്ള പ്രത്യേക മുറികൾ സജ്ജമാണെന്നും ഇത്തരത്തിലുള്ള സൗകര്യം മഞ്ചേരിയിലും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ആവശ്യമായ സൗകര്യം ഒരുക്കുന്നതുവരെ ഇത്തരം രോഗികളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് ആശുപത്രി ഭരണകൂടത്തിന്റെ ആവശ്യം.
-
kerala2 days agoവീണയിൽ എ ഗ്രേഡ് നേടി അരുന്ധതി എസ്
-
kerala2 days agoഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടി വൈശാഖി അശോക്
-
kerala2 days agoശബരിമല സ്വർണക്കൊള്ള: രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി
-
kerala2 days agoവയനാടിനെ എഴുതി അച്ഛൻ, മകൻ പാടി: കണ്ണീരണിഞ്ഞ് സദസ്സ്
-
film2 days agoഏപ്രിൽ രണ്ടിന് ‘വാഴ II ; ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ തിയേറ്ററുകളിൽ
-
kerala2 days agoഉംറ തീർഥാടകരുടെ യാത്ര മുടങ്ങി; 46 പേർ വിമാനത്താവളത്തിൽ കുടുങ്ങി
-
kerala2 days agoബിഗ് സ്ക്രീനിലെ കുഞ്ഞ് താരം മീതിക വെനേഷ് കലോത്സവ വേദിയിലും തിളങ്ങി
-
Video Stories21 hours agoനാഗ്പൂർ കോർപറേഷനിൽ മുസ്ലിം ലീഗിന് നാല് സീറ്റ്
