Connect with us

News

CPIM മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍ ; അംഗത്വം സ്വീകരിച്ചു

Published

on

സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക്.  ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനില്‍ നിന്ന് അംഗത്വം സ്വീകരിച്ചു.  2006 ,2011,2016 എന്നീ കാലയലളവില്‍ സിപിഎം എംഎല്‍എ ആയിരുന്നു. ഈ മാസം ആദ്യം രാജീവ് ചന്ദ്രശേഖറുമായി രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരുമാസത്തിനകം തീരുമാനമെന്നാണ് അന്ന് അറിയിച്ചിരുന്നത്. മൂന്നു വര്‍ഷമായി എസ് രാജേന്ദ്രന്‍ ബിജെപി യില്‍ ചേരും എന്ന് പ്രചരണം ഉണ്ടായിരുന്നു. വ്യക്തിപരമായ ആവശ്യങ്ങള്‍ ഒന്നും ഉന്നയിച്ചില്ലെന്നും ബിജെപിയില്‍ ചേരുന്നതിന് മറ്റു പ്രത്യേക നിബന്ധനകളും വച്ചിട്ടില്ലെന്നാണ് കൂടിക്കാഴ്ചയെക്കുറിച്ച് രാജേന്ദ്രന്‍ പ്രതികരിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

‘ബാബറിന്റെ സ്ഥാനത്ത് കോലിയായിരുന്നെങ്കില്‍ സിംഗിള്‍ ഓടാതെ വയ്യ’; ബാബര്‍സ്മിത്ത് സംഭവത്തില്‍ ബാസിത് അലി

Published

on

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സും സിഡ്‌നി തണ്ടറും തമ്മിലുള്ള മത്സരത്തിനിടെ ബാബര്‍ അസമിന് ഉറപ്പായ സിംഗിള്‍ നിഷേധിക്കപ്പെട്ട സംഭവത്തില്‍ മുന്‍ പാക് താരം ബാസിത് അലി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ബാബറിന്റെ സ്ഥാനത്ത് ഇന്ത്യയുടെ വിരാട് കോഹ്‌ലി ആയിരുന്നെങ്കില്‍, സ്മിത്തല്ല സ്മിത്തിന്റെ അച്ഛനായിരുന്നാലും സിംഗിള്‍ ഓടാതെ വഴിയുണ്ടാകില്ലായിരുന്നുവെന്ന് ബാസിത് അലി യുട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു.

കോഹ്‌ലിയോടൊപ്പം ബാറ്റ് ചെയ്തിരുന്നുവെങ്കില്‍ സ്റ്റീവ് സ്മിത്ത് ഒരിക്കലും ആ സിംഗിള്‍ നിഷേധിക്കില്ലായിരുന്നുവെന്നും, കോലിയുടെ ആക്രമണോത്സുകതയും ആധിപത്യവും സ്മിത്ത് പൂര്‍ണ ബഹുമാനത്തോടെ സ്വീകരിക്കുമായിരുന്നുവെന്നും ബാസിത് പറഞ്ഞു. സിംഗിള്‍ എടുക്കാന്‍ കോഹ്‌ലി ‘യെസ്’ കേള്‍ക്കാന്‍ പോലും കാത്തുനില്‍ക്കില്ലായിരുന്നുവെന്നും, അതിവേഗം റണ്ണെടുക്കുന്ന കോലിയുടെ പ്രതിബദ്ധത സ്മിത്തിന് മറുവഴിയില്ലാതെ ഓടേണ്ട സാഹചര്യമുണ്ടാക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്മിത്തിന് ‘നോ’ പറയാന്‍ അവസരമൊരുക്കിയത് ബാബര്‍ തന്നെയാണെന്നും, അതുവഴി ബാബര്‍ സ്മിത്തിന് മുന്നില്‍ ചെറുതായിപ്പോയെന്നും ബാസിത് കുറ്റപ്പെടുത്തി.

അതേസമയം സംഭവത്തില്‍ വേറൊരു നിലപാടുമായി മുന്‍ പാക് താരം കമ്രാന്‍ അക്മല്‍ രംഗത്തെത്തി. ആ പന്ത് നേരിടുന്നതിന് മുമ്പ് തന്നെ സിംഗിളിനായി ശ്രമിക്കരുതെന്ന് സ്മിത്ത് ബാബറിനോട് വ്യക്തമാക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അത്തരമൊരു സംഭവം ഒരിക്കലും സംഭവിക്കരുതായിരുന്നുവെന്നും, സിഡ്‌നി സിക്‌സേഴ്‌സിന് ബാബറിന്റെ പ്രകടനത്തില്‍ തൃപ്തിയില്ലെങ്കില്‍ താരത്തെ ഒഴിവാക്കുന്നതാണ് ശരിയായ നടപടി, അപമാനിക്കുന്നത് അല്ലെന്നും കമ്രാന്‍ അക്മല്‍ വ്യക്തമാക്കി.

Continue Reading

kerala

തെക്കന്‍ ജില്ലകളിലെ മുസ്‌ലിം ലീഗ് ജനപ്രതിനിധി സംഗമം നാളെ

Published

on

കോഴിക്കോട്: എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകലെ മുസ്‌ലിം ലീഗ്  ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവരുടെ സംഗമം നാളെ കൊല്ലം ആശ്രാമത്തിലെ ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തില്‍ നടക്കും. രാവിലെ 11 മണിക്ക് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്യും. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാവും. സംസ്ഥാന നേതാക്കള്‍, ജില്ലാ പ്രസിഡന്റ് – സെക്രട്ടറിമാര്‍, യു.ഡി.എഫ് നേതാക്കള്‍ സംബന്ധിക്കും.

ഇരട്ടിയിലധികം സീറ്റുകള്‍ നേടിയാണ് ഇത്തവണ തെക്കന്‍ ജില്ലകളില്‍ മുസ്‌ലിം ലീഗ് കരുത്ത് തെളിയിച്ചത്. മൂന്ന് ജില്ലാ പഞ്ചായത്ത് സീറ്റുകളും കൊച്ചി, കൊല്ലം, തിരുവനന്തപുരം കോര്‍പ്പറേഷനുകളില്‍ മുസ്ലീം ലീഗിന് അംഗങ്ങളുണ്ട്. തിരുവനന്തപുരം മുനിസിപ്പാലിറ്റി, തൃക്കാക്കര, കളമശ്ശേരി, മുവ്വാറ്റു പുഴ മുനിസിപ്പാലിറ്റികളിലെ വിജയം ശ്രദ്ധേയമായിരുന്നു. കൊച്ചി, കൊല്ലം കോര്‍പറേഷനുകളില്‍ പാര്‍ട്ടിക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴസണ്‍മാരുണ്ട്. കൊച്ചി, തൊടുപുഴ, ഈരാറ്റുപേട്ട, കായംകുളം, തിരുവല്ല, തൃക്കാക്കര, കളമശ്ശേരി, മുവാറ്റുപുഴ, പെരുമ്പാവൂര്‍, പത്തനംതിട്ട മുനിസിപ്പാലിറ്റികളിലും വാഴക്കുളം, മുഖത്തല ബ്ലോക്ക് പഞ്ചായത്തുകളിലും പല്ലാരിമംഗലം, പായിപ്ര, കുന്നത്ത് നാട്, വെങ്ങോല, എളമാട്, ഇടവെട്ടി, കുമാരമംഗലം, തൃക്കുന്നപ്പുഴ, നെല്ലിക്കുഴി, കോട്ടപ്പടി, കോതമംഗലം, എടത്തല, മയ്യനാട്, ശൂരനാട്, ഉടുമ്പന്നൂര്‍, എരുമേലി, ചെമ്പ്, പെരിങ്ങമ്മല, അടിമാലി, വെള്ളത്തൂവല്‍, ചേരാനല്ലൂര്‍, ആയവന, ആവോലി, വണ്ണപ്പുറം, കുമളി, കുടയത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലും പ്രധാന സ്ഥാനങ്ങളില്‍ മുസ്‌ലിം ലീഗ് അംഗങ്ങളുണ്ട്.

എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നീ ഏഴ് ജില്ലകളില്‍ നിന്നുള്ള മുഴുവന്‍ ജനപ്രതിനിധികളും കൃത്യ സമയത്ത് സംഗമത്തിന് എത്തിച്ചേരണമെന്നും പ്രതി നിധികളെ സംഗമത്തില്‍ എത്തിക്കുന്നതിന് ജില്ല, മണ്ഡലം നേതാക്കള്‍ പ്രത്യേകം ശ്രദ്ധചെലുണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം അറിയിച്ചു.

Continue Reading

kerala

സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക്; ഇന്ന് അംഗത്വം സ്വീകരിക്കും

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനില്‍ നിന്ന് അംഗത്വം സ്വീകരിക്കും.

Published

on

സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക്. ഇന്ന് ബിജെപി ആസ്ഥാനത്തെത്തി അംഗത്വമെടുക്കും.  ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനില്‍ നിന്ന് അംഗത്വം സ്വീകരിക്കും. 11 മണിക്ക് മാരാര്‍ജി ഭവനില്‍ വാര്‍ത്താസമ്മേളനം നടത്തും. 2006 ,2011,2016 എന്നീ കാലയലളവില്‍ സിപിഎം എംഎല്‍എ ആയിരുന്നു. ഈ മാസം ആദ്യം രാജീവ് ചന്ദ്രശേഖറുമായി രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരുമാസത്തിനകം തീരുമാനമെന്നാണ് അന്ന് അറിയിച്ചിരുന്നത്. മൂന്നു വര്‍ഷമായി എസ് രാജേന്ദ്രന്‍ ബിജെപി യില്‍ ചേരും എന്ന് പ്രചരണം ഉണ്ടായിരുന്നു. വ്യക്തിപരമായ ആവശ്യങ്ങള്‍ ഒന്നും ഉന്നയിച്ചില്ലെന്നും ബിജെപിയില്‍ ചേരുന്നതിന് മറ്റു പ്രത്യേക നിബന്ധനകളും വച്ചിട്ടില്ലെന്നാണ് കൂടിക്കാഴ്ചയെക്കുറിച്ച് രാജേന്ദ്രന്‍ പ്രതികരിച്ചത്.

 

Continue Reading

Trending