Connect with us

Video Stories

ഇന്ത്യയില്‍ കളിക്കാതിരിക്കാനുള്ള ബംഗ്ലാദേശിന്റെ അവസാന ശ്രമവും പാളി, ഗ്രൂപ്പ് മാറ്റണമെന്ന ആവശ്യം അയര്‍ലന്‍ഡ് തള്ളി

പ്രതികാര നടപടിയെന്നോണം ഐപിഎല്‍ സംപ്രേക്ഷണം രാജ്യത്ത് ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു.

Published

on

ഡബ്ലിന്‍: ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാതിരിക്കാനുള്ള ബംഗ്ലാദേശിന്റെ അവസാന ശ്രമവും പാളി. ഗ്രൂപ്പ് മാറ്റണമെന്ന ആവശ്യം അയര്‍ലന്‍ഡ് തള്ളി. സുരക്ഷാപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാനാകാവില്ലെന്നും അതിനാല്‍ തങ്ങളെ ഗ്രൂപ്പ് ബിയിലേക്ക് മാറ്റി അയര്‍ലന്‍ഡിനെ ഗ്രൂപ്പ് സിയിലേക്ക് മാറ്റണമെന്ന നിര്‍ദേശമാണ് ബംഗ്ലാദേശ് മുന്നോട്ടുവെച്ചത്. ഗ്രൂപ്പ് ബിയിലുള്ള അയര്‍ലന്‍ഡിന്റെ മുഴുവന്‍ ഗ്രൂപ്പ് മത്സരങ്ങള്‍ക്കും വേദിയാവുന്നത് ശ്രീലങ്കയാണ്.

ഗ്രൂപ്പിലോ മത്സരക്രമത്തിലോ മാറ്റമുണ്ടാകില്ലെന്ന് ഐസിസി ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് അയര്‍ലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധി വ്യക്തമാക്കി. നിലവില്‍ ഗ്രൂപ്പ് ബിയിലുള്ള അയര്‍ലന്‍ഡിനൊപ്പം സിംബാബ്വെ, ശ്രീലങ്ക, ഓസ്‌ട്രേലിയ, ഒമാന്‍ ടീമുകളാണുള്ളത്. ഗ്രൂപ്പ് സിയിലുള്ള ബംഗ്ലാദേശിനൊപ്പം നേപ്പാള്‍, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ഇറ്റലി ടീമുകളുമാണുള്ളത്. കൊല്‍ക്കത്തയിലും മുംബൈയിലുമാണ് ബംഗ്ലാദേശിന് ഗ്രൂപ്പ് മത്സരങ്ങള്‍ കളിക്കേണ്ടത്. ഇന്ത്യയില്‍ കളിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അനുനയപ്പിക്കാനായി ഐസിസി പ്രതിനിധികളായ ഗൗരവ് സക്‌സേനയും ആന്‍ഡ്ര്യു എഫ്ഗ്രേവും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായി നടത്തിയ അനുനയ ചര്‍ച്ചയിലായിരുന്നു ഗ്രൂപ്പ് മാറ്റമെന്ന നിര്‍ദേശം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ടുവെച്ചത്. ഈ നിര്‍ദേശവും ഐസിസിയും അയര്‌ലന്‍ഡും തള്ളിയതോടെ ബംഗ്ലാദേശ് എന്ത് നിലപാടെടുക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

ബംഗ്ലാദേശ് പേസറായ മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കിയ ബിസിസിഐ നടപടിയെ തുടര്‍ന്ന് ഇന്ത്യ-ബംഗ്ലദേശ് ക്രിക്കറ്റ് ബന്ധം വഷളായിരുന്നു. പ്രതികാര നടപടിയെന്നോണം ഐപിഎല്‍ സംപ്രേക്ഷണം രാജ്യത്ത് ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു. പിന്നാലെ അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പില്‍ സുരക്ഷാപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാനാകില്ലെന്നും വേദി മാറ്റണമെന്നും ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ സമീപിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

നെയ്യാറ്റിന്‍കരയിലെ നീന്തല്‍ പരിശീലന കുളത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാരക്കോണത്ത് ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം ഉണ്ടായത്.

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ നീന്തല്‍ കുളത്തില്‍ മുങ്ങി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കാരക്കോണത്ത് ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം ഉണ്ടായത്.

മലയിന്‍കാവ് സ്വദേശി ഷാജിയുടെ മകന്‍ നിയാസാണ് മരണപ്പെട്ടത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ നിയാസ്, ഇന്ന് രാവിലെ അനുജനും സുഹൃത്തിനുമൊപ്പം നീന്താനായി കുളത്തിലേക്ക് പോയതായിരുന്നു.

കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള നീന്തല്‍ പരിശീലന കുളത്തിലാണ് അപകടം നടന്നത്. മൂന്ന് മാസം മുന്‍പാണ് ഈ കുളം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ കുളത്തില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Continue Reading

Video Stories

നാഗ്പൂർ കോർപറേഷനിൽ മുസ്ലിം ലീഗിന് നാല് സീറ്റ്

മുസ്ലിം ലീഗ് മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് അസ്‌ലം ഖാൻ മുല്ല, മുജ്തബ അൻസാരി, രേഖ വിശ്വസ്‌ പാട്ടിൽ, സായ്മ നാസ് ഖുറൈഷി എന്നിവരാണ് ഉജ്ജ്വല വിജയം നേടിയത്.

Published

on

നാഗ്പൂർ കോർപറേഷനിൽ മുസ്ലിം ലീഗിന് നാല് സീറ്റ്.  മുസ്ലിം ലീഗ് മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് അസ്‌ലം ഖാൻ മുല്ല, മുജ്തബ അൻസാരി, രേഖ വിശ്വസ്‌ പാട്ടിൽ, സായ്മ നാസ് ഖുറൈഷി എന്നിവരാണ് ഉജ്ജ്വല വിജയം നേടിയത്. മുസ്ലിം, ദളിത്‌, സിഖ് സമൂഹങ്ങൾക്ക് നിർണായക സ്വാധീനമുള്ള പ്രഭാഗ് 6 ൽ നിന്ന് കോണി ചിഹ്‌നത്തിൽ മത്സരിച്ച നാലു സ്ഥാനാർഥികളും വിജയിച്ചു കയറിയത് ചരിത്ര നേട്ടമാണ്.

ബിജെപി, കോൺഗ്രസ്‌, ബി എസ് പി,NCP, MIM തുടങ്ങി പ്രധാന പാർട്ടികളോട് ശക്തമായ പോരാട്ടം നടത്തിയാണ് തനിച്ചു മത്സരിച്ച മുസ്ലിം ലീഗ് വിജയക്കൊടി പാറിച്ചത്.അറുപതിമുവ്വായിരം വോട്ടുകൾ ഉള്ള പ്രഭാഗ് 6 വാർഡിൽ നിന്നാണ് അസ്‌ലം ഖാൻ മുല്ല വിജയിച്ചത്

അമരവതി, മുമ്പ്ര, മുംബൈ എന്നിവിടങ്ങളിലും മികച്ച വോട്ട് നേടാൻ പാർട്ടി സ്ഥാനാർതികൾക്കു കഴിഞ്ഞു.

മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സികെ സുബൈർ, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി അഡ്വ.ഷിബു മീരാൻ, ദേശീയ സെക്രട്ടറി സികെ ശാക്കിർ,
മുസ്ലിം ലീഗ് മഹാരാഷ്ട്ര സംസ്ഥാന ജനറൽ സെക്രട്ടറി സി എച് അബ്ദുറഹ്മാൻ എന്നിവർ നാഗ്പൂരിൽ ക്യാമ്പ് ചെയ്തു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. മുസ്ലിം ലീഗ് ദേശീയ അസി:സെക്രട്ടറി അഡ്വ:വി കെ ഫൈസൽ ബാബു, എം എസ് എഫ് ദേശീയ പ്രസിഡന്റ്‌ പി വി അഹ്മദ് സാജു എന്നിവരും മഹാരാഷ്ട്രയിൽ പ്രചാരണത്തിനു എത്തിയിരുന്നു.

മുസ്ലിം ലീഗ് ദേശീയ സംസ്ഥാന നേതാക്കൾ വിജയികളെ അഭിനന്ദിച്ചു. മഹാരാഷ്ട്ര തെരെഞ്ഞെടുപ്പിലെ പ്രമുഖ പാർട്ടികളുടെ വെല്ലുവിളികൾ അതിജീവിച്ചു നാഗ്പൂരിൽ മുസ്ലിം ലീഗ് നേടിയ വിജയം ആവേശം നൽകുന്നതാണെന്നും, ഉത്തരേന്ത്യയിലെ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കുമെന്നും മുസ്ലിം ലീഗ് ദേശീയ പൊളിറ്റിക്കൽ അഫയേഴ്‌സ് കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ, ദേശീയ പ്രസിഡന്റ്‌ പ്രൊഫ:ഖാദർ മൊയ്‌ദീൻ, ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ പറഞ്ഞു.

Continue Reading

News

ശബരിമല നെയ്യ് വില്‍പ്പന ക്രമക്കേട്, വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു; എസ് പി മഹേഷ് കുമാറിന് അന്വേഷണ ചുമതല

എസ്പി മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

Published

on

തിരുവനന്തപുരം: ശബരിമലയില്‍ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പനയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. എസ്പി മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. പ്രാഥമിക പരിശോധനയില്‍ 36.24 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി വിജിലന്‍സ് അറിയിച്ചു. നെയ്യ് വില്‍പ്പന ചുമതലയിലുണ്ടായിരുന്ന ജീവനക്കാരും ശാന്തിക്കാരും ഉള്‍പ്പെടെ 33 പേരാണ് കേസിലെ പ്രതികള്‍.

13,679 പാക്കറ്റ് നെയ്യ് വിറ്റ വകയില്‍ ലഭിച്ച പണം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിലൂടെ ഏകദേശം 13 ലക്ഷം രൂപയുടെ നേരിട്ടുള്ള സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.
ഇത് ഒരാള്‍ മാത്രം നടത്തിയ തട്ടിപ്പല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. സംഭവത്തെ തുടര്‍ന്ന് ദേവസ്വം ജീവനക്കാര്‍ക്കെതിരെ കോടതി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.

ഭക്തരെ സേവിക്കാനല്ല, സ്വന്തം ലാഭത്തിനായാണ് ചില ജീവനക്കാര്‍ ശബരിമലയില്‍ പ്രവര്‍ത്തിക്കുന്നതെന്ന നിരീക്ഷണവും കോടതി നടത്തി.
ഇത്തരം ക്രമക്കേടുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്നതിനായി സമഗ്രവും സുതാര്യവുമായ സോഫ്റ്റ്വെയര്‍ സംവിധാനം ദേവസ്വം ബോര്‍ഡ് ഒരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. നടപടികള്‍ വൈകിയാല്‍ അത് ചിലരുടെ വ്യക്തിഗത താല്‍പര്യമായി കണക്കാക്കേണ്ടിവരുമെന്നും ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

 

Continue Reading

Trending