kerala
64 -മത് സംസ്ഥാന സ്കൂള്‍ കലോത്സവം; സ്വര്‍ണക്കപ്പ് തൂക്കി കണ്ണൂര്‍
മുന്‍ ചാമ്പ്യന്മാരായ തൃശൂരിനാണ് രണ്ടാം സ്ഥാനം.
തൃശൂര്‍: 64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം സ്വര്‍ണക്കപ്പ് കിരീടം സ്വന്തമാക്കി കണ്ണൂര്‍. 1028 പോയിന്റോടെയാണ് കണ്ണൂര്‍ കിരീടമുറപ്പിച്ചത്. മുന്‍ ചാമ്പ്യന്മാരായ തൃശൂരിനാണ് രണ്ടാം സ്ഥാനം. ഏറ്റവും അവസാനമായി പുറത്തുവന്ന വഞ്ചിപ്പാട്ടിന്റെ ഫലവും അപ്പീലുകളുടെ ഫലവും പുറത്തുവന്നതോടെയാണ് കണ്ണൂര്‍ ജേതാക്കളായിരിക്കുന്നത്.
1023 പോയിന്റോടെയാണ് തൃശൂര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. കോഴിക്കോടുമായി ഒപ്പത്തിനൊപ്പം അവസാനദിവസം വരെ പോരാടിയെങ്കിലും അവസാനലാപ്പില്‍ തൃശൂര്‍ രണ്ടാം സ്ഥാനം അരക്കെട്ടുറപ്പിക്കുകയായിരുന്നു. 1017 പോയിന്റുകളാണ് കോഴിക്കോടിന് ലഭിച്ചത്. സ്കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസിനാണ് കിരീടം. തുടര്‍ച്ചയായി 13ാം തവണയാണ് ഗുരുകുലം എച്ച്എസ്എസ് നേട്ടം കരസ്ഥമാക്കുന്നത്.
kerala
നാല് വയസുകാരന് മര്‍ദനം; അങ്കണവാടി അധ്യാപികയ്ക്കെതിരെ പരാതിയുമായി രക്ഷിതാക്കള്‍
കോഴിക്കോട് മാറാട് കൈതവളപ്പ് ഭാവന അങ്കണവാടി അധ്യാപികക്കെതിരെയാണ് രക്ഷിതാക്കളുടെ പരാതി.
കോഴിക്കോട്: അങ്കണവാടി അധ്യാപിക നാല് വയസുകാരനെ മര്‍ദിച്ചതായി പരാതി. കോഴിക്കോട് മാറാട് കൈതവളപ്പ് ഭാവന അങ്കണവാടി അധ്യാപികക്കെതിരെയാണ് രക്ഷിതാക്കളുടെ പരാതി. ഷനൂബ്- ശില്പ ദമ്പതികളുടെ മകനെ അധ്യാപികയായ ശ്രീകല സ്റ്റീല്‍ സ്കെയില്‍ കൊണ്ട് മര്‍ദിച്ചെന്നാണ് പരാതി. രക്ഷിതാക്കള്‍ മാറാട് പൊലീസിലും ഐസിഡിഎസിലും പരാതി നല്കി. അതേസമയം, കുട്ടിയെ മര്‍ദിച്ചിട്ടില്ലെന്നാണ് അധ്യാപികയുടെ വിശദീകരണം. ഈ അധ്യാപകക്കെതിരെ മറ്റു രക്ഷിതാക്കളും പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.
kerala
‘തൃശൂര്‍ പിടിച്ചതുപോലെ എന്‍എസ്എസ് പിടിക്കാന്‍ വരേണ്ട’; രൂക്ഷ വിമര്‍ശനവുമായി സുകുമാരന്‍ നായര്‍
സുരേഷ് ഗോപി ജനിച്ചതിന് ശേഷം എന്‍എസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ലെന്നും ഒരിക്കല്‍ വന്നത് രാഷ്ട്രീയ ലക്ഷ്യവുമായാണെന്ന് സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.
തിരുവനന്തപുരം: ‘തൃശൂര്‍ പിടിച്ചതുപോലെ എന്‍എസ്എസ് പിടിക്കാന്‍ വരേണ്ട’; രൂക്ഷ വിമര്‍ശനവുമായി സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുരേഷ് ഗോപി ജനിച്ചതിന് ശേഷം എന്‍എസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ലെന്നും ഒരിക്കല്‍ വന്നത് രാഷ്ട്രീയ ലക്ഷ്യവുമായാണെന്ന് സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. ബജറ്റ് ദിവസമായിരുന്നു സുരേഷ് ഗോപിയുടെ വരവ്. എന്‍എസ്എസ് പരമാധികാര സഭയില്‍ വന്നത് ആരോടും ചോദിക്കാതെയാണ്. അയാള്‍ തൃശ്ശൂര്‍ പിടിച്ച പോലെ എന്‍എസ്എസ് പിടിക്കാന്‍ വരണ്ട എന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
kerala
തെക്കന്‍ ജില്ലകളിലെ മുസ്ലിം ലീഗ് ജനപ്രതിനിധി സംഗമം നാളെ
കോഴിക്കോട്: എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകലെ മുസ്ലിം ലീഗ് ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവരുടെ സംഗമം നാളെ കൊല്ലം ആശ്രാമത്തിലെ ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തില്‍ നടക്കും. രാവിലെ 11 മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്യും. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാവും. സംസ്ഥാന നേതാക്കള്‍, ജില്ലാ പ്രസിഡന്റ് – സെക്രട്ടറിമാര്‍, യു.ഡി.എഫ് നേതാക്കള്‍ സംബന്ധിക്കും.
ഇരട്ടിയിലധികം സീറ്റുകള്‍ നേടിയാണ് ഇത്തവണ തെക്കന്‍ ജില്ലകളില്‍ മുസ്ലിം ലീഗ് കരുത്ത് തെളിയിച്ചത്. മൂന്ന് ജില്ലാ പഞ്ചായത്ത് സീറ്റുകളും കൊച്ചി, കൊല്ലം, തിരുവനന്തപുരം കോര്‍പ്പറേഷനുകളില്‍ മുസ്ലീം ലീഗിന് അംഗങ്ങളുണ്ട്. തിരുവനന്തപുരം മുനിസിപ്പാലിറ്റി, തൃക്കാക്കര, കളമശ്ശേരി, മുവ്വാറ്റു പുഴ മുനിസിപ്പാലിറ്റികളിലെ വിജയം ശ്രദ്ധേയമായിരുന്നു. കൊച്ചി, കൊല്ലം കോര്‍പറേഷനുകളില്‍ പാര്‍ട്ടിക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴസണ്‍മാരുണ്ട്. കൊച്ചി, തൊടുപുഴ, ഈരാറ്റുപേട്ട, കായംകുളം, തിരുവല്ല, തൃക്കാക്കര, കളമശ്ശേരി, മുവാറ്റുപുഴ, പെരുമ്പാവൂര്‍, പത്തനംതിട്ട മുനിസിപ്പാലിറ്റികളിലും വാഴക്കുളം, മുഖത്തല ബ്ലോക്ക് പഞ്ചായത്തുകളിലും പല്ലാരിമംഗലം, പായിപ്ര, കുന്നത്ത് നാട്, വെങ്ങോല, എളമാട്, ഇടവെട്ടി, കുമാരമംഗലം, തൃക്കുന്നപ്പുഴ, നെല്ലിക്കുഴി, കോട്ടപ്പടി, കോതമംഗലം, എടത്തല, മയ്യനാട്, ശൂരനാട്, ഉടുമ്പന്നൂര്‍, എരുമേലി, ചെമ്പ്, പെരിങ്ങമ്മല, അടിമാലി, വെള്ളത്തൂവല്‍, ചേരാനല്ലൂര്‍, ആയവന, ആവോലി, വണ്ണപ്പുറം, കുമളി, കുടയത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലും പ്രധാന സ്ഥാനങ്ങളില്‍ മുസ്ലിം ലീഗ് അംഗങ്ങളുണ്ട്.
എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നീ ഏഴ് ജില്ലകളില്‍ നിന്നുള്ള മുഴുവന്‍ ജനപ്രതിനിധികളും കൃത്യ സമയത്ത് സംഗമത്തിന് എത്തിച്ചേരണമെന്നും പ്രതി നിധികളെ സംഗമത്തില്‍ എത്തിക്കുന്നതിന് ജില്ല, മണ്ഡലം നേതാക്കള്‍ പ്രത്യേകം ശ്രദ്ധചെലുണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം അറിയിച്ചു.
-
News18 hours agoമാഞ്ചസ്റ്റർ ഡർബിയിൽ യുണൈറ്റഡിന് തകർപ്പൻ ജയം; സിറ്റിയെ വീഴ്ത്തി രണ്ട് ഗോൾ വിജയം
-
kerala19 hours ago‘ The Rebellion’ ഒരു സമ്പൂര്‍ണ സ്കൂള്‍ സ്കിറ്റ്
-
india17 hours agoവിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി: ഇൻഡിഗോക്ക് ഡിജിസിഎ 22.2 കോടി രൂപ പിഴ
-
kerala19 hours agoമഞ്ചേരി മെഡിക്കൽ കോളജിൽ രോഗിയുടെ അക്രമം; കത്തിയുമായി രോഗികളെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമം
-
kerala19 hours agoതനി നാടന്‍
-
kerala18 hours agoവീണ്ടും വിദ്വേഷ പരാമര്‍ശവുമായി വെള്ളാപ്പള്ളി : വി.ഡി. സതീശന് ഈഴവ വിരോധി
-
News19 hours agoഫലസ്തീന് തടവുകാരെ മോചിപ്പിക്കണം: ലണ്ടനില്‍ ‘റെഡ് റിബണ്‍സ്’ ആഗോള കാമ്പെയ്ന് ആരംഭിച്ചു
-
kerala3 days agoവീണയിൽ എ ഗ്രേഡ് നേടി അരുന്ധതി എസ്
