News
ഇറാനെതിരെ യു.എസ് ഉപരോധം കടുപ്പിച്ചു
ജനകീയ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തിയെന്നാരോപിച്ച് ഇറാനിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ യു.എസ്. ട്രഷറി വകുപ്പ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു.
വാഷിങ്ടൺ: സൈനിക നടപടിയിൽ നിന്ന് താൽക്കാലികമായി പിന്മാറിയതിന് പിന്നാലെ ഇറാനെതിരെ സാമ്പത്തിക സമ്മർദം ശക്തമാക്കി അമേരിക്ക. ജനകീയ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തിയെന്നാരോപിച്ച് ഇറാനിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ യു.എസ്. ട്രഷറി വകുപ്പ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു.
ദേശീയ സുരക്ഷ കൗൺസിൽ തലവനും പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനയിയുടെ അടുത്ത അനുയായിയുമായ അലി ലാരിജാനി ഉൾപ്പെടെയുള്ള നേതാക്കളാണ് ഉപരോധ പട്ടികയിൽ. പ്രക്ഷോഭങ്ങൾക്കെതിരായ നടപടികൾ ഏകോപിപ്പിച്ചത് ലാരിജാനിയാണെന്ന് യു.എസ്. ആരോപിച്ചു.
ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡിന്റെ കമാൻഡർമാരും നിരവധി ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉപരോധത്തിനിരയായി. ഉപരോധത്തിൽ ഉൾപ്പെട്ടവർക്ക് യു.എസുമായി സാമ്പത്തിക ഇടപാടുകൾ നടത്താൻ വിലക്കുണ്ട്. ഇറാൻ എണ്ണ വിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്ന യു.എ.ഇയിലെ ചില സ്ഥാപനങ്ങൾക്കും ഉപരോധം ഏർപ്പെടുത്തി. യു.എസിന്റെ സുരക്ഷാ പങ്കാളിയായ യു.എ.ഇയുടെ സഹായത്തോടെ ഇറാൻ ഉപരോധങ്ങൾ മറികടന്നിരുന്നുവെന്നാണ് ട്രഷറി വകുപ്പിന്റെ ആരോപണം.
പ്രതിഷേധകരെതിരേ അക്രമം തുടരുകയാണെങ്കിൽ ഇറാനെ ആക്രമിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ മേഖലയിൽ ആവശ്യമായ സൈനിക ശക്തിയില്ലെന്ന വിദഗ്ധോപദേശത്തെ തുടർന്ന് ആക്രമണത്തിൽ നിന്ന് ട്രംപ് താൽക്കാലികമായി പിന്മാറിയതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഇറാനെ ആക്രമിച്ചാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന ആശങ്ക ഗൾഫ് രാജ്യങ്ങൾ പങ്കുവെച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ ഭാവിയിൽ യു.എസ്. സൈനിക സാന്നിധ്യം വർധിച്ചാൽ ആക്രമണ സാധ്യത നിലനിൽക്കുന്നതായും ഗൾഫ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥർ സൂചന നൽകുന്നു.
സാമ്പത്തിക പ്രതിസന്ധിയും ഭരണകൂടത്തോടുള്ള അസന്തോഷവും മൂലം കഴിഞ്ഞ മാസം ആരംഭിച്ച പ്രതിഷേധങ്ങൾ തലസ്ഥാനമായ തെഹ്റാനും കടന്ന് രാജ്യവ്യാപകമായി പടരുകയാണ്. പ്രക്ഷോഭങ്ങളിൽ ഇതുവരെ 2,600-ലധികം പേർ കൊല്ലപ്പെട്ടതായും 19,000-ത്തിലധികം പേർ അറസ്റ്റിലായതായും ഇറാനിലെ യു.എസ്. ആസ്ഥാനമായ മനുഷ്യാവകാശ പ്രവർത്തകർ അറിയിച്ചു.
News
ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗവില്‍ അടിയന്തിര ലാന്‍ഡിങ്
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.
ദില്ലിയില്‍ നിന്ന് ബഗ്‌ദോഗ്രയിലേക്ക് പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനം ലഖ്നൗ വിമാനത്താവളത്തില്‍ അടിയന്തിരമായി തിരിച്ചിറക്കി.ഇന്‍ഡിഗോയുടെ 6E 6650 നമ്പര്‍ വിമാനത്തിന്റെ ശുചിമുറിക്കുള്ളില്‍ നിന്ന് കണ്ടെത്തിയ ടിഷ്യു പേപ്പറിലാണ് ബോംബ് ഭീഷണി കുറിപ്പ് ഉണ്ടായിരുന്നത്. ‘BOMB’ എന്ന വാക്ക് ടിഷ്യു പേപ്പറില്‍ എഴുതിയിരുന്നതെന്നാണ് വിവരം.
രാവിലെ 8:46ന് ദില്ലിയില്‍ നിന്ന് പുറപ്പെട്ട വിമാനം 9:17ന് ലഖ്നൗവില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വിവരം ലഭിച്ചതിന് പിന്നാലെ ബോംബ് സ്‌ക്വാഡും സിഐഎസ്എഫ് സംഘവും ചേര്‍ന്ന് വിമാനം വിശദമായി പരിശോധിച്ചു. പരിശോധനയില്‍ വിസ്‌ഫോടക വസ്തുക്കള്‍ ഒന്നും കണ്ടെത്തിയില്ല.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്നതിനാലാണ് മുന്‍കരുതല്‍ നടപടിയായി വിമാനം തിരിച്ചിറക്കിയതെന്ന് ഇന്‍ഡിഗോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ കമ്പനി ഖേദം പ്രകടിപ്പിക്കുകയും മാറ്റിയാത്രാ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.
kerala
64 -മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം; സ്വര്‍ണക്കപ്പ് തൂക്കി കണ്ണൂര്‍
മുന്‍ ചാമ്പ്യന്‍മാരായ തൃശൂരിനാണ് രണ്ടാം സ്ഥാനം.
തൃശൂര്‍: 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം സ്വര്‍ണക്കപ്പ് കിരീടം സ്വന്തമാക്കി കണ്ണൂര്‍. 1028 പോയിന്റോടെയാണ് കണ്ണൂര്‍ കിരീടമുറപ്പിച്ചത്. മുന്‍ ചാമ്പ്യന്‍മാരായ തൃശൂരിനാണ് രണ്ടാം സ്ഥാനം. ഏറ്റവും അവസാനമായി പുറത്തുവന്ന വഞ്ചിപ്പാട്ടിന്റെ ഫലവും അപ്പീലുകളുടെ ഫലവും പുറത്തുവന്നതോടെയാണ് കണ്ണൂര്‍ ജേതാക്കളായിരിക്കുന്നത്.
1023 പോയിന്റോടെയാണ് തൃശൂര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. കോഴിക്കോടുമായി ഒപ്പത്തിനൊപ്പം അവസാനദിവസം വരെ പോരാടിയെങ്കിലും അവസാനലാപ്പില്‍ തൃശൂര്‍ രണ്ടാം സ്ഥാനം അരക്കെട്ടുറപ്പിക്കുകയായിരുന്നു. 1017 പോയിന്റുകളാണ് കോഴിക്കോടിന് ലഭിച്ചത്. സ്‌കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസിനാണ് കിരീടം. തുടര്‍ച്ചയായി 13ാം തവണയാണ് ഗുരുകുലം എച്ച്എസ്എസ് നേട്ടം കരസ്ഥമാക്കുന്നത്.
kerala
നാല് വയസുകാരന് മര്‍ദനം; അങ്കണവാടി അധ്യാപികയ്‌ക്കെതിരെ പരാതിയുമായി രക്ഷിതാക്കള്‍
കോഴിക്കോട് മാറാട് കൈതവളപ്പ് ഭാവന അങ്കണവാടി അധ്യാപികക്കെതിരെയാണ് രക്ഷിതാക്കളുടെ പരാതി.
കോഴിക്കോട്: അങ്കണവാടി അധ്യാപിക നാല് വയസുകാരനെ മര്‍ദിച്ചതായി പരാതി. കോഴിക്കോട് മാറാട് കൈതവളപ്പ് ഭാവന അങ്കണവാടി അധ്യാപികക്കെതിരെയാണ് രക്ഷിതാക്കളുടെ പരാതി. ഷനൂബ്- ശില്‍പ ദമ്പതികളുടെ മകനെ അധ്യാപികയായ ശ്രീകല സ്റ്റീല്‍ സ്‌കെയില്‍ കൊണ്ട് മര്‍ദിച്ചെന്നാണ് പരാതി. രക്ഷിതാക്കള്‍ മാറാട് പൊലീസിലും ഐസിഡിഎസിലും പരാതി നല്‍കി. അതേസമയം, കുട്ടിയെ മര്‍ദിച്ചിട്ടില്ലെന്നാണ് അധ്യാപികയുടെ വിശദീകരണം. ഈ അധ്യാപകക്കെതിരെ മറ്റു രക്ഷിതാക്കളും പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.
-
News20 hours agoമാഞ്ചസ്റ്റർ ഡർബിയിൽ യുണൈറ്റഡിന് തകർപ്പൻ ജയം; സിറ്റിയെ വീഴ്ത്തി രണ്ട് ഗോൾ വിജയം
-
kerala21 hours agoമഞ്ചേരി മെഡിക്കൽ കോളജിൽ രോഗിയുടെ അക്രമം; കത്തിയുമായി രോഗികളെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമം
-
kerala21 hours ago‘ The Rebellion’ ഒരു സമ്പൂര്‍ണ സ്‌കൂള്‍ സ്കിറ്റ്
-
india19 hours agoവിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി: ഇൻഡിഗോക്ക് ഡിജിസിഎ 22.2 കോടി രൂപ പിഴ
-
News21 hours agoഫലസ്തീന് തടവുകാരെ മോചിപ്പിക്കണം: ലണ്ടനില്‍ ‘റെഡ് റിബണ്‍സ്’ ആഗോള കാമ്പെയ്ന് ആരംഭിച്ചു
-
kerala21 hours agoതനി നാടന്‍
-
kerala20 hours agoവീണ്ടും വിദ്വേഷ പരാമര്‍ശവുമായി വെള്ളാപ്പള്ളി : വി.ഡി. സതീശന് ഈഴവ വിരോധി
-
kerala3 days agoവീണയിൽ എ ഗ്രേഡ് നേടി അരുന്ധതി എസ്
