kerala
വി.ഡി. സതീശനെതിരായ വിമര്‍ശനം; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; സണ്ണി ജോസഫ്
വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും, സമുദായ നേതാക്കളുമായി നല്ല സൗഹൃദത്തില്‍ മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും, സമുദായ നേതാക്കളുമായി നല്ല സൗഹൃദത്തില്‍ മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമുദായ നേതാക്കളുമായി തര്‍ക്കത്തിനില്ലെന്നും, എല്ലാവരുമായി നല്ല സൗഹൃദം നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായാല്‍ അത് ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സിപിഐഎം വര്‍ഗീയ രാഷ്ട്രീയത്തിന് ശ്രമിക്കുകയാണെന്ന് സണ്ണി ജോസഫ് കുറ്റപ്പെടുത്തി. മന്ത്രി സജി ചെറിയാനും എ.കെ. ബാലനും നടത്തിയ പ്രസ്താവനകള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും, ഇത് തരംതാണ വര്‍ഗീയ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയെ തന്നെ ആക്ഷേപിച്ച വ്യക്തിയാണ് സജി ചെറിയാനെന്നും, വാക്കിനും നാക്കിനും യാതൊരു നിയന്ത്രണവുമില്ലെന്നും വിമര്‍ശിച്ച സണ്ണി ജോസഫ്, സജി ചെറിയാന് പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടാണോ എന്ന് പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
വി.ഡി. സതീശനെതിരായ ആക്രമണങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും ശക്തമായി എതിര്‍ക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും പ്രതികരിച്ചു. സതീശനെ മാത്രമല്ല, ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ വിമര്‍ശിച്ചാലും കോണ്‍ഗ്രസ് ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. സതീശനെ മാറ്റിയാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു ജി. സുകുമാരന്‍ നായരുടെ പ്രതികരണം. ‘ഇന്നലെ പൂത്ത തകര’ എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ ആക്ഷേപം. ഇതിന് മറുപടിയായി, താന്‍ എതിര്‍ത്തത് വര്‍ഗീയതയെയാണെന്നും സമുദായ സംഘടനകള്‍ക്കെതിരെയല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വ്യക്തമാക്കി.
kerala
ശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാരിന് തിരിച്ചടി, ഹര്‍ജി തള്ളി പാലാ കോടതി
സര്‍ക്കാര്‍ ഹര്‍ജി തള്ളിയതോടെ ശബരിമല വിമാനത്താവള പദ്ധതിയുടെ ഭാവിയും അനിശ്ചിതത്വത്തിലായി.
കോട്ടയം: ചെറുവള്ളി എസ്റ്റേറ്റ് കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. ശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലില്‍ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സര്‍ക്കാര്‍ നല്കിയ ഹര്‍ജി പാലാ കോടതി തള്ളി. അവകാശം ഉന്നയിച്ച 2263 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയല്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്. സര്‍ക്കാര്‍ ഹര്‍ജി തള്ളിയതോടെ ശബരിമല വിമാനത്താവള പദ്ധതിയുടെ ഭാവിയും അനിശ്ചിതത്വത്തിലായി. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാരിന് തിരിച്ചടിയാണ് കോടതി വിധി. എസ്റ്റേറ്റ് ഭൂമിയുമായി ബന്ധപ്പെട്ട് അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചു.
സര്‍ക്കാര്‍ ഭൂമിയല്ലെന്ന വാദം കോടതി അംഗീകരിച്ചു. നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന് സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിയിലാണ് അവകാശ തര്‍ക്കമുണ്ടായിരുന്നത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2263 ഏക്കര്‍ ഭൂമിയിലാണ് സര്‍ക്കാര്‍ അവകാശം ഉന്നയിച്ചത്. ബിലിവേഴ്സ് സഭയുടെ അയന ചാരിറ്റബിള്‍ ട്രസ്റ്റ്, ഹാരിസണ്‍ മലയാളം എന്നിരാണ് കേസിലെ എതിര് കക്ഷികള്‍. 2019 ല്‍ തുടങ്ങിയ നിയമ വ്യവഹാരത്തിനൊടുവിലാണിപ്പോള്‍ സര്‍ക്കാര്‍ ഹര്‍ജി കോടതി തള്ളിയത്
kerala
വൈറലാകാന്‍ വേണ്ടി എന്ത് നെറികേടും കാണിക്കുന്നു; യുവാവിന്റെ മരണത്തില്‍ പ്രതികരണവുമായി ഭാഗ്യലക്ഷ്മി
വൈറലാകാന്‍ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തില്‍ ചില സമൂഹമാധ്യമങ്ങളും ഉള്‍പ്പെടുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു.
കോഴിക്കോട്: ബസില്‍നിന്നുള്ള ദൃശ്യം യുവതി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി പ്രതികരിച്ചു. അയാള്‍ മോശമായി പെരുമാറിയെന്ന കാര്യത്തില്‍ പെണ്‍കുട്ടിക്ക് ഉറപ്പുണ്ടായിരുന്നെങ്കില്‍ വീഡിയോ എടുക്കാന്‍ കാണിച്ച ധൈര്യം, അയാള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും കാണിക്കേണ്ടതായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി സമൂഹമാധ്യമത്തില്‍ കുറിച്ചു.
വൈറലാകാന്‍ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തില്‍ ചില സമൂഹമാധ്യമങ്ങളും ഉള്‍പ്പെടുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു. വ്യക്തമായ ചോദ്യങ്ങളോ വിശദീകരണം തേടലോ ഇല്ലാതെ, അയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പോലും അവസരം നല്‍കാതെയാണ് ഒരു ജീവന് നിശബ്ദമായി നഷ്ടമായതെന്നും അവര്‍ കുറിപ്പില്‍ പറഞ്ഞു.
സംഭവം സമൂഹമാധ്യമങ്ങളുടെ ഉത്തരവാദിത്വത്തെയും വ്യക്തികളുടെ സ്വകാര്യതയെയും കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.
ഭാഗ്യലക്ഷ്മി സമൂഹമാധ്യമത്തില്‍ കുറിച്ചത്
”ബസ്സില്‍ യാത്ര ചെയ്യുന്ന മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു സങ്കടമാണ് തോണ്ടലും മുട്ടലും. പലരും ഉറക്കെ പ്രതികരിക്കാറുണ്ട്, കയ്യേറ്റം പോലും ചെയ്യാറുണ്ട്. ചിലര്‍ ഭയന്ന് അവിടെനിന്നും മാറി പോകാറുണ്ട്. ഇവിടെയും അയാള്‍ മോശമായി പെരുമാറിയെന്ന് ഈ പെണ്‍കുട്ടിക്ക് ഉറപ്പുണ്ടെങ്കില്‍ ഈ വീഡിയോ എടുക്കാന്‍ കാണിച്ച ധൈര്യം അയാള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും കൂടി കാണിക്കണമായിരുന്നു. ഒരാള്‍ നമുക്കിഷ്ടമല്ലാത്ത രീതിയില്‍ പെരുമാറുമ്പോള്‍, ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ നമ്മുടെ ഭാവത്തില്‍ പെരുമാറ്റത്തില്‍ അത് പ്രകടമാകും. പക്ഷെ ഈ വിഡിയോയില്‍ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വീഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത്?”
”ഒരാളുടെ നിരപരാധിത്തം തെളിയിക്കാന്‍ / വിശ്വസിപ്പിക്കാന്‍ ആ വ്യക്തിക്ക് സ്വന്തം ജീവന് നല്‍കേണ്ടിവരുന്നു. അയാള്‍ മരിച്ചില്ലായിരുന്നു എങ്കില്‍ സോഷ്യല്‍ മീഡിയയിലെ ജഡ്ജിമാര്‍ രണ്ട് വിഭാഗമായേനെ. വീഡിയോ വന്ന ഉടനെ അയാള്‍ക്കെതിരെ നടന്ന വ്യാപകമായ ആക്രമണം താങ്ങാനാവാതെയാണല്ലോ അയാള്‍ ജീവനൊടുക്കിയത്. അപ്പോള്‍ ആ പെണ്ണിനും അവരുടെ വീഡിയോ കണ്ട ഉടനെ താഴെ വന്ന് അയാളെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണ്.
കാള പെറ്റു എന്ന് കേള്‍ക്കും മുന്‍പ് കയറെടുക്കുന്നത് സമൂഹ മാധ്യമത്തില്‍ സ്ഥിരം കാണുന്ന കാഴ്ചയാണ്… വൈറല്‍ ആവാന്‍ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തില്‍ ചില സമൂഹ മാധ്യമങ്ങളും ഉണ്ട്. വ്യക്തമായ ചോദ്യമില്ലാതെ, അയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവസരം നല്‍കാതെ നിശബ്ദമായി ഒരു ജീവന് പോയി.”
kerala
സജി ചെറിയാന്റെ പരാമര്‍ശം ഒറ്റപ്പെട്ടതല്ല തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായപ്പോള്‍ ലെവല്‍ തെറ്റിയത്; പിഎംഎ സലാം
പരാമര്‍ശം ഒറ്റപ്പെട്ട സംഭവമല്ലെന്നും, തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിട്ടപ്പോള്‍ സജി ചെറിയാന്റെ നിലപാട് ‘ലെവല്‍ തെറ്റിയതാണെന്നും’ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ് രംഗത്ത്. പരാമര്‍ശം ഒറ്റപ്പെട്ട സംഭവമല്ലെന്നും, തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിട്ടപ്പോള്‍ സജി ചെറിയാന്റെ നിലപാട് ‘ലെവല്‍ തെറ്റിയതാണെന്നും’ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
പേര് നോക്കി കാര്യങ്ങള്‍ നിശ്ചയിക്കണമെന്നാണ് സജി ചെറിയാന് പറയുന്നതെന്നും, മുസ്ലിം ലീഗിന് തീവ്രത പോരെന്ന് ആരോപിച്ച് രൂപീകരിച്ച തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും പി.എം.എ സലാം വിമര്‍ശിച്ചു.
സജി ചെറിയാന്റെ പരാമര്‍ശം ഒറ്റപ്പെട്ടതല്ലെന്നും, എ.കെ. ബാലന് മുതല്‍ സജി ചെറിയാന് വരെ എത്തിയപ്പോള്‍ പാര്‍ട്ടി അധഃപതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലീഗിനെ പ്രകോപിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും, എന്നാല്‍ അതിന് മുസ്ലിം ലീഗ് വഴങ്ങില്ലെന്നും സലാം വ്യക്തമാക്കി. വര്‍ഗീയതയെ തടഞ്ഞു നിര്‍ത്തുന്ന ശക്തി മുസ്ലിം ലീഗാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയെ തരാതരം പോലെ പ്രീണിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും പി.എം.എ സലാം കുറ്റപ്പെടുത്തി. പി.ഡി.പി.ഐയെ കേരളത്തില്‍ വളര്‍ത്തിയത് ആരാണെന്നും, എസ്.ഡി.പി.ഐയെയും പി.ഡി.പി.ഐയെയും സംസ്ഥാനത്ത് വളര്‍ത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.
-
kerala20 hours agoകലോത്സവം കുട്ടികൾക്ക് കൂട്ടായ്മയുടെ സാമൂഹ്യപാഠം നൽകുന്നു: മോഹൻലാൽ
-
News2 days agoമാഞ്ചസ്റ്റർ ഡർബിയിൽ യുണൈറ്റഡിന് തകർപ്പൻ ജയം; സിറ്റിയെ വീഴ്ത്തി രണ്ട് ഗോൾ വിജയം
-
News19 hours agoമൂന്നാം ഏകദിനം: ഇന്ത്യക്ക് 338 റണ്‍സ് വിജയലക്ഷ്യം; ന്യൂസിലാന്‍ഡിന് സെഞ്ച്വറികള്‍
-
GULF18 hours agoലുലു ഗ്രൂപ്പ് ലോജിസ്റ്റിക്സ് മാനേജർ ദുബായിൽ നിര്യാതനായി
-
kerala2 days ago‘ The Rebellion’ ഒരു സമ്പൂര്‍ണ സ്കൂള്‍ സ്കിറ്റ്
-
News19 hours agoഗസ്സ സമാധാന ബോർഡ്: ട്രംപ് നിർദേശിച്ച പട്ടികയിൽ അതൃപ്തി അറിയിച്ച് ഇസ്രാഈല്‍
-
india2 days agoവിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി: ഇൻഡിഗോക്ക് ഡിജിസിഎ 22.2 കോടി രൂപ പിഴ
-
kerala2 days agoമഞ്ചേരി മെഡിക്കൽ കോളജിൽ രോഗിയുടെ അക്രമം; കത്തിയുമായി രോഗികളെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമം
