Connect with us

kerala

സജി ചെറിയാന്റെ പരാമര്‍ശം ഒറ്റപ്പെട്ടതല്ല തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായപ്പോള്‍ ലെവല്‍ തെറ്റിയത് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം

പരാമര്‍ശം ഒറ്റപ്പെട്ട സംഭവമല്ലെന്നും, തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിട്ടപ്പോള്‍ സജി ചെറിയാന്റെ നിലപാട് ‘ലെവല്‍ തെറ്റിയതാണെന്നും’ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

Published

on

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ് രംഗത്ത്. പരാമര്‍ശം ഒറ്റപ്പെട്ട സംഭവമല്ലെന്നും, തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിട്ടപ്പോള്‍ സജി ചെറിയാന്റെ നിലപാട് ‘ലെവല്‍ തെറ്റിയതാണെന്നും’ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

പേര് നോക്കി കാര്യങ്ങള്‍ നിശ്ചയിക്കണമെന്നാണ് സജി ചെറിയാന്‍ പറയുന്നതെന്നും, മുസ്ലിം ലീഗിന് തീവ്രത പോരെന്ന് ആരോപിച്ച് രൂപീകരിച്ച തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും പി.എം.എ സലാം വിമര്‍ശിച്ചു.

സജി ചെറിയാന്റെ പരാമര്‍ശം ഒറ്റപ്പെട്ടതല്ലെന്നും, എ.കെ. ബാലന്‍ മുതല്‍ സജി ചെറിയാന്‍ വരെ എത്തിയപ്പോള്‍ പാര്‍ട്ടി അധഃപതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലീഗിനെ പ്രകോപിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും, എന്നാല്‍ അതിന് മുസ്ലിം ലീഗ് വഴങ്ങില്ലെന്നും സലാം വ്യക്തമാക്കി. വര്‍ഗീയതയെ തടഞ്ഞു നിര്‍ത്തുന്ന ശക്തി മുസ്ലിം ലീഗാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയെ തരാതരം പോലെ പ്രീണിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും പി.എം.എ സലാം കുറ്റപ്പെടുത്തി. പി.ഡി.പി.ഐയെ കേരളത്തില്‍ വളര്‍ത്തിയത് ആരാണെന്നും, എസ്.ഡി.പി.ഐയെയും പി.ഡി.പി.ഐയെയും സംസ്ഥാനത്ത് വളര്‍ത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നായാടി മുതല്‍ നസ്രാണി വരെയല്ല, മനുഷ്യരാണ് ഒരുമിക്കേണ്ടത്, മതനിരപേക്ഷത കോണ്‍ഗ്രസിന്റെ ജീവവായു; ടി.എന്‍. പ്രതാപന്‍

എന്‍.എസ്.എസ്എസ്.എന്‍.ഡി.പി സാമുദായിക സംഘടനകള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ നിലപാട് കടുപ്പിച്ച പശ്ചാത്തലത്തിലാണ് പ്രതാപന്റെ പ്രതികരണം.

Published

on

തൃശൂര്‍: മതനിരപേക്ഷതയുമായി ബന്ധപ്പെട്ട നിലപാട് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അതിന്റെ ജീവവായുവാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍. എന്‍.എസ്.എസ്എസ്.എന്‍.ഡി.പി സാമുദായിക സംഘടനകള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ നിലപാട് കടുപ്പിച്ച പശ്ചാത്തലത്തിലാണ് പ്രതാപന്റെ പ്രതികരണം.

മതേതരത്വം ഒരുവശത്ത് പ്രസംഗിച്ചുകൊണ്ട് മറ്റുവശത്ത് വിദ്വേഷപ്രസംഗം നടത്തുന്നവരെ പൊന്നാടയിട്ട് സ്വീകരിക്കരുതെന്നും, അത്തരക്കാരെ കാറില്‍ കയറ്റുമ്പോള്‍ പോലും സൂക്ഷിക്കണമെന്നും സതീശന്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. സതീശന്റെ നിലപാടിനെ പൂര്‍ണമായി പിന്തുണയ്ക്കുന്ന തരത്തിലാണ് ടി.എന്‍. പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.

കേരളം ബഹുസ്വരതയും മതനിരപേക്ഷതയും ആധാരമായ നാടാണെന്നും ഇത് മതരാഷ്ട്രമല്ലെന്നും പ്രതാപന്‍ വ്യക്തമാക്കി. ഒന്നല്ല, ആയിരം തിരഞ്ഞെടുപ്പുകളില്‍ തോറ്റാലും കോണ്‍ഗ്രസിന്റെ നിലപാട് അതേപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അധികാരം നിലനിര്‍ത്താന്‍ അപരവത്കരണത്തിന് വേദി ഒരുക്കുകയാണ് ഇപ്പോള്‍ കേരളത്തിലെ സി.പി.എം ചെയ്യുന്നതെന്നും, ഒരു മതവിഭാഗത്തിനെതിരെ നിരന്തരം ആക്ഷേപകരവും വിദ്വേഷപരവുമായ പ്രസ്താവനകള്‍ നടത്തുന്നവരെ തോളിലേറ്റി നടക്കുന്നത് ഇടതുപക്ഷത്തിന്റെ തന്നെ പാരമ്പര്യത്തിന് വിരുദ്ധമാണെന്നും പ്രതാപന്‍ വിമര്‍ശിച്ചു.

കേരളത്തില്‍ നായാടി മുതല്‍ നസ്രാണി വരെ മാത്രമല്ല, മനുഷ്യന്‍ മുതല്‍ മനുഷ്യന്‍ വരെ എല്ലാവരും ഒന്നിക്കേണ്ട സാഹചര്യമാണെന്നും, ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും മതമില്ലാത്തവരും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഒരുപോലെ ഇടമുള്ള നാടാണ് കേരളമെന്നും ടി.എന്‍. പ്രതാപന്‍ ഓര്‍മിപ്പിച്ചു.

ടി.എന്‍.പ്രതാപന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘മതനിരപേക്ഷതയുമായി ബന്ധപ്പെട്ട നിലപാട് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അതിന്റെ ജീവവായുവാണ്. മതത്തിന്റെ പേരില്‍ ഈ നാട് വെട്ടിമുറിക്കപ്പെടുമ്പോള്‍ ഇന്ത്യ എന്ന രാജ്യം ഒരു മതരാഷ്ട്രമാകില്ലെന്ന് തീര്‍ത്തുപറഞ്ഞവരാണ് കോണ്‍ഗ്രസുകാര്‍. ഗാന്ധിയും നെഹ്റുവും ആസാദും പട്ടേലും കൊളുത്തിയ ദീപശിഖയുടെ ഇന്ധനം തന്നെ ഈ തിരിച്ചറിവാണ്. ‘ഈ നാട് ബഹുസ്വരമായ, മതനിരപേക്ഷതയുടെ നാടാണ്. അല്ലാതെ ഇതൊരു മതരാഷ്ട്രമല്ല.’ ഒന്നല്ല ഒരായിരം തെരെഞ്ഞെടുപ്പില്‍ തോറ്റാലും നിലപാട് അതുതന്നെയാണ്.

അധികാരത്തിന് വേണ്ടി അപരവത്കരണത്തിന് വേദി കൊടുക്കുകയാണ് ഇപ്പോള്‍ കേരളത്തിലെ സിപിഐഎം ചെയ്യുന്നത്. ഒരു പ്രത്യേക മതവിഭാഗത്തിനു നേരെ നിരന്തരം ആക്ഷേപകരവും വിധ്വേഷപരവുമായ പ്രസ്താവനകള്‍ ഇറക്കുന്നവരെ തോളിലേറ്റി നടക്കുന്നത് ഇടതുപക്ഷത്തിന്റെ തന്നെ പാരമ്പര്യത്തിന് എതിരാണെന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കേണ്ടതുണ്ടോ? ഭരണത്തുടര്‍ച്ച എങ്ങനെ അധികാര ദുഷ്പ്രഭുത്വത്തിലേക്ക് പാര്‍ട്ടിയെ തള്ളി വിട്ടു എന്നും അത് എങ്ങനെ കേരളത്തിന്റെ ബഹുസ്വര-മതനിരപേക്ഷ നിലപാടിനെ തുരങ്കം വെക്കുന്നു എന്നും കേരള ജനത മനസിലാക്കിയതിന്റെ പ്രതിഫലനമാണ് തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം.

മഹാനായ ശ്രീനാരായണ ഗുരുവും സഹോദരന്‍ അയ്യപ്പനും വാഗ്ഭടാനന്ദ ഗുരുവും ചട്ടമ്പി സ്വാമികളും മന്നത് പത്മനാഭനും വിശുദ്ധ ചാവറയച്ഛനും മഹാത്മാ അയ്യങ്കാളിയും മമ്പുറം തങ്ങളും സൈനുദ്ധീന്‍ മഖ്ദൂമും പണ്ഡിറ്റ് കറുപ്പനും തുടങ്ങി നമ്മുടെ നാടിന്റെ നവോത്ഥാന സങ്കല്‍പ്പങ്ങള്‍ക്ക് ഊടും പാവും നല്‍കിയ മഹാരഥന്മാരുടെ വഴികളില്‍ തന്നെയാണ് നമ്മള്‍ നീങ്ങേണ്ടത്. അവിടെ ഉള്‍ക്കൊള്ളലിന്റെ വെളിച്ചമേ കാണൂ. ഒറ്റപ്പെടുത്തലിന്റെ, അപരവതകരണത്തിന്റെ, വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെ ഇരുട്ട് ഈ മഹാ മനീഷികളുടെ വഴിയല്ല. അത് എല്ലാവര്‍ക്കും ഓര്‍മ്മ വേണം. സാമുദായിക സംഘടനകള്‍ ആകെ മനുഷ്യര്‍ക്കും ഉപകാരപ്പെടാനും അവരവരുടെ സമുദായങ്ങളിലെ പിന്നാക്ക ജനവിഭാഗത്തെ കൈപിടിച്ചുയര്‍ത്താനും വേണ്ടിയാണ്. ആ നേരത്ത് അപരനെ നോവിക്കാനും ഇല്ലാത്ത ശത്രുവിനെ കാട്ടി മനുഷ്യ മനസ്സുകളില്‍ ഭീതിയും വെറുപ്പുമുണ്ടാക്കിയാല്‍ അവരെ കേരള ജനത തിരുത്തും. അത് നേരത്തേ പറഞ്ഞ മഹാരഥന്മാരോടുള്ള ആദരവ് കൂടിയാണ്.

കേരളത്തില്‍ നായാടി മുതല്‍ നസ്രാണി വരെ മാത്രമല്ല, മനുഷ്യന്‍ മുതല്‍ മനുഷ്യന്‍ വരെ എല്ലാവരും ഒന്നിക്കണം. അതില്‍ ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും മതമില്ലാത്തവരും ഒക്കെയുണ്ടാവും. അങ്ങനെ സമുദായങ്ങള്‍ ഒന്നിക്കണം. മനുഷ്യര്‍ ഒരുമിക്കണം. അതുതന്നെയാണ് എല്ലാവരും പറയുന്നത്. ബിജെപിയും സംഘപരിവാരവും തോറ്റ ഇടങ്ങളാണ് കേരളത്തിന്റെ സാമൂഹിക പരിസരങ്ങള്‍. ശക്തമായ മതനിരപേക്ഷ നിലപാടുകളാണ് അതിന് സഹായകമായത്. യുഡിഎഫ് മാത്രമല്ല എല്‍ഡിഎഫും അങ്ങനെ തന്നെയാണ് വര്‍ത്തിച്ചുപോന്നത്. എന്നാല്‍ സിപിഐഎമ്മിന് ഇപ്പോഴുണ്ടായിട്ടുള്ള ഈ അപചയം തിരുത്തിയേ മതിയാവൂ.

ഭഗവത് ഗീതയും ഖുര്‍ആനും ബൈബിളും ഗുരു ഗ്രന്ഥ സാഹിബും തുടങ്ങി ഓരോ വിശ്വാസിയുടെയും വിശുദ്ധ ഗ്രന്ഥങ്ങള്‍ കഴിഞ്ഞാല്‍ അവരുടെ ഏറ്റവും പവിത്രമായ ഗ്രന്ഥം ഇന്ത്യന്‍ ഭരണഘടനയാണ്. അത് മുറുകെ പിടിച്ചുകൊണ്ടാണ് ഓരോ കോണ്‍ഗ്രസുകാരനും പറയുന്നത്, വര്‍ഗ്ഗീയതയെ എന്തുവില കൊടുത്തും എതിര്‍ക്കും. അത് ഭൂരിപക്ഷ വര്‍ഗ്ഗീയതയായലും ശരി ന്യൂനപക്ഷ വര്‍ഗ്ഗീയതയായാലും ശരി.’

Continue Reading

kerala

രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയില്‍; വിജയോത്സവം ഉദ്ഘാടനം ചെയ്യും

മഹാപഞ്ചായത്ത് എന്ന പേരില്‍ മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പരിപാടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.

Published

on

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ച മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തി കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവം ഇന്ന് കൊച്ചിയില്‍ നടക്കും. മഹാപഞ്ചായത്ത് എന്ന പേരില്‍ മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പരിപാടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് നടക്കുന്ന പരിപാടിയില്‍ പതിനയ്യായിരം പേര്‍ പങ്കെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരുക്കുന്നതിന്റെ ഭാഗമായാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചിട്ടുള്ളത്.

 

Continue Reading

kerala

ലൈംഗിക അതിക്രമ ആരോപണം: കോഴിക്കോട് യുവാവിന്റെ ആത്മഹത്യ; യുവതിക്കെതിരെ പരാതി നല്‍കാനൊരുങ്ങി കുടുംബം

ഗോവിന്ദപുരം സ്വദേശി ദീപക്കിനെ ഇന്നലെ രാവിലെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Published

on

കോഴിക്കോട്: ബസ്സില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരെ ഇന്ന് കുടുംബം പരാതി നല്‍കിയേക്കും. ഗോവിന്ദപുരം സ്വദേശി ദീപക്കിനെ ഇന്നലെ രാവിലെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ബസില്‍ വച്ച് ദീപക് ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാരോപിച്ച് ഒരു ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലൂവന്‍സര്‍ വീഡിയോ പങ്കുവെച്ചിരുന്നു. ഈ ആരോപണത്തിന് പിന്നാലെ ദീപക്കിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനവും സൈബര്‍ ആക്രമണവും ശക്തമായി. ദീപക്കിന്റെ മരണത്തിന് ശേഷം യുവതിക്കെതിരെയും സൈബര്‍ ആക്രമണം വര്‍ധിച്ചിട്ടുണ്ട്.

സംഭവത്തില്‍ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ബസില്‍ വച്ച് അതിക്രമം നേരിട്ടുവെന്ന് വ്യക്തമാക്കുന്ന വീഡിയോ ആദ്യം യുവതി പങ്കുവെച്ചിരുന്നെങ്കിലും പിന്നീട് അത് ഡിലീറ്റ് ചെയ്ത് മറ്റൊരു വിശദീകരണ വീഡിയോ കൂടി പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ ദിവസം പുറത്തുവന്ന വിശദീകരണ വീഡിയോ കണ്ടതിന് ശേഷമാണ് ദീപക് കൂടുതല്‍ മാനസിക വിഷമത്തിലായത് എന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിന് പിന്നാലെ ഇന്നലെ പുലര്‍ച്ചെ ഗോവിന്ദപുരത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം മാങ്കാവ് ശ്മശാനത്തില്‍ സംസ്‌കരിച്ചു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending