Connect with us

kerala

പലസ്തീന്‍ എംബസി സന്ദര്‍ശനം: മുസ്ലിം ലീഗിന് നന്ദിയറിയിച്ച് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്

ഡല്‍ഹിയിലെ പലസ്തീന്‍ എംബസി സന്ദര്‍ശിച്ച മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കിടെയാണ് പ്രസിഡന്റിന്റെ സന്ദേശം കൈമാറിയത്.

Published

on

ഡല്‍ഹി: മുസ്ലിം ലീഗ് ഫലസ്തീന്‍ ജനതയോടു പുലര്‍ത്തിവരുന്ന നിരുപാധിക ഐക്യദാര്‍ഢ്യത്തിന് നന്ദിയറിയിച്ച് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഡല്‍ഹിയിലെ പലസ്തീന്‍ എംബസി സന്ദര്‍ശിച്ച മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കിടെയാണ് പ്രസിഡന്റിന്റെ സന്ദേശം കൈമാറിയത്.

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിക്കലി ശിഹാബ് തങ്ങള്‍, പി.കെ. ബഷീര്‍ എംഎല്‍എ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എംബസിയിലെത്തിയത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുസ്ലിം ലീഗ് പാര്‍ട്ടി ഫലസ്തീന്‍ ജനതയോട് കാണിക്കുന്ന നിരുപാധിക പിന്തുണക്ക്, പാര്‍ട്ടി അധ്യക്ഷന്‍ ആദരണീയരായ തങ്ങളോട് പലസ്തീന്‍ പ്രസിഡന്റ്മഹമൂദ് അബ്ബാസ് ഔദ്യോഗികമായി നന്ദി അറിയിച്ചു. യാസര്‍ അറഫാത്തിന്റെ കാലം മുതല്‍ മുസ്ലിം ലീഗ് തുടരുന്ന ഫലസ്തീന്‍ അനുകൂല നിലപാടിനുള്ള അംഗീകാരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

എംബസിയിലെത്തിയ തങ്ങളുമായി ഫലസ്തീന്‍ അംബാസിഡര്‍ അബ്ദുള്ള എം.അബു ഷാവേസ് ദീര്‍ഘനേരം സംസാരിച്ചു. യുദ്ധത്തിന്റെ രൂക്ഷമായ പ്രതിസന്ധികള്‍ അവസാനമില്ലാതെ തുടരുമ്പോള്‍ മനുഷ്യ മനസാക്ഷിയെ ഫലസ്തീന്‍ ജനതയോട് ചേര്‍ത്ത് നിര്‍ത്തുന്നതിനായി നടത്തിയ പരിശ്രമങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും എല്ലാ കാലത്തും തന്റെ രാജ്യത്തോട് ഐക്യദാര്‍ഡ്യപ്പെടുന്ന മുസ്ലിം ലീഗ് പ്രസ്ഥാനത്തോടുള്ള കടപ്പാട് വളരെ വലുതാണെന്ന് അദ്ദേഹം കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടു.

പ്രിയ തങ്ങള്‍ക്കും പി കെ ബഷീര്‍ എംഎല്‍എക്കും പുറമെ, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിമാരായ ഖുറം അനീസ് ഉമര്‍,സി. കെ സുബൈര്‍, മുസ്ലിം ലീഗ് ദേശീയ അസി.സെക്രട്ടറി ആസിഫ് അന്‍സാരി,ഡല്‍ഹി കെ.എം.സി.സി ഭാരവാഹികളായ കെ.കെ മുഹമ്മദ് ഹലീം,അഡ്വ. മര്‍സൂഖ് ബാഫഖി, അഡ്വ.അബ്ദുള്ള നസീഹ്,അഡ്വ. അഫ്സല്‍ യൂസഫ്,മുത്തു കൊഴിച്ചെന, അതീബ് ഖാന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

kerala

ശബരിമല സ്വർണക്കൊള്ള സ്ഥിരീകരിച്ചു; വി.എസ്.എസ്.സി ഫോറൻസിക് പരിശോധന ഫലം പുറത്ത്

റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതിയിലെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഈ പരിശോധനാ ഫലം തിങ്കളാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും.

Published

on

തിരുവന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ ഫലം പുറത്ത്. ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരിച്ചെത്തിച്ച കട്ടിളപ്പാളി, ദ്വാരപാലക ശിൽപങ്ങൾ എന്നിവയിൽ സ്വർണം കുറവായതായി വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ (വി.എസ്.എസ്.സി) ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതിയിലെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഈ പരിശോധനാ ഫലം തിങ്കളാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും.

പാളികളുടെ ഭാരത്തിൽ വ്യത്യാസമുണ്ടായതായി റിപ്പോർട്ടിൽ വ്യക്തമാണ്. 1998ൽ സ്വർണം പൂശിയ മറ്റ് പാളികളുമായി നടത്തിയ ശാസ്ത്രീയ താരതമ്യത്തിലൂടെയാണ് ഈ വ്യത്യാസം കണ്ടെത്തിയത്. കട്ടിളപ്പാളിയിലും ദ്വാരപാലക ശിൽപങ്ങളിലും നിന്ന് നിശ്ചിത അളവിൽ ഭാഗങ്ങൾ മുറിച്ചെടുത്താണ് പരിശോധന നടത്തിയത്. ആകെ 15 സാമ്പിളുകളാണ് പരിശോധനയ്ക്കെടുത്തത്.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഈ ഫലം നിർണായകമാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. വെള്ളിയാഴ്ചയാണ് വി.എസ്.എസ്.സി പരിശോധന റിപ്പോർട്ട് സമർപ്പിച്ചത്. നിലവിലുള്ള സ്വർണത്തിന്റെ പഴക്കം, ശുദ്ധി തുടങ്ങിയ വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോൾ അവിടെയുള്ളത് യഥാർത്ഥ പഴയ സ്വർണമാണോ, അത് എവിടേക്ക് പോയി, പകരം വെച്ചിരിക്കുന്നത് പുതിയ സ്വർണമാണോ തുടങ്ങിയ ചോദ്യങ്ങളാണ് ഇനി അന്വേഷണ സംഘം പ്രധാനമായി പരിശോധിക്കുക. ഇതിന് അന്താരാഷ്ട്ര തലത്തിലുള്ള പുരാവസ്തു മാഫിയയുമായി ബന്ധമുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്.

സാധാരണ സ്വർണത്തേക്കാൾ, അയ്യപ്പന്റെ സന്നിധിയിൽ ഉണ്ടായിരുന്ന ഈ സ്വർണത്തിന് അതിന്റെ പഴക്കം മൂലം വലിയ മൂല്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാണാതായ യഥാർത്ഥ സ്വർണം കണ്ടെത്താൻ കഴിയാത്തത് അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയായി തുടരുകയാണ്.

Continue Reading

kerala

വാളയാറിൽ കാറിൽ കടത്തിയ ₹1.18 കോടി പിടികൂടി; തെലുങ്കാന സ്വദേശി അറസ്റ്റിൽ

ഡാൻസാഫ് സംഘമാണ് പരിശോധനയ്ക്കിടെ പണം കണ്ടെത്തിയത്.

Published

on

പാലക്കാട് വാളയാറിൽ കാറിൽ കടത്തുകയായിരുന്ന ഒരു കോടി 18 ലക്ഷം രൂപ പൊലീസ് പിടികൂടി. ഡാൻസാഫ് സംഘമാണ് പരിശോധനയ്ക്കിടെ പണം കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് തെലുങ്കാന സ്വദേശിയായ ചവാൻ രൂപേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. താൻ ഒരു യൂട്യൂബറാണെന്നും യൂട്യൂബിൽ നിന്നുള്ള വരുമാനമാണ് പിടികൂടിയതെന്നും ഇയാൾ പൊലീസിനോട് വിശദീകരിച്ചു.

പണത്തിന്റെ ഉറവിടവും നികുതി രേഖകളും സംബന്ധിച്ച് വ്യക്തത തേടി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട മറ്റ് ഏജൻസികൾക്കും വിവരം കൈമാറിയതായി പൊലീസ് അറിയിച്ചു.

Continue Reading

kerala

കലോത്സവം കുട്ടികൾക്ക് കൂട്ടായ്മയുടെ സാമൂഹ്യപാഠം നൽകുന്നു: മോഹൻലാൽ

യുവപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലയുടെ ഏറ്റവും വലിയ ആഘോഷമാണ് കലോത്സവമെന്നും അദ്ദേഹം പറഞ്ഞു.

Published

on

കലോത്സവം കുട്ടികൾക്ക് അവസരങ്ങൾ മാത്രമല്ല, കൂട്ടായ്മയുടെയും പങ്കുവെക്കലിന്റെയും സാമൂഹ്യപാഠമാണ് സമ്മാനിക്കുന്നതെന്ന് നടൻ മോഹൻലാൽ പറഞ്ഞു. യുവപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലയുടെ ഏറ്റവും വലിയ ആഘോഷമാണ് കലോത്സവമെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമയ്ക്ക് ഒട്ടേറെ പ്രതിഭകളെ യുവജനോത്സവം സമ്മാനിച്ചിട്ടുണ്ടെന്നും, ഇന്നത്തെ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും മോഹൻലാൽ വ്യക്തമാക്കി. “ഇന്ന് ഇവിടെ എത്തിയില്ലായിരുന്നുവെങ്കിൽ വലിയ നഷ്ടമായേനെ. എല്ലാ ഭാഗ്യങ്ങളും ഒത്തുചേർന്നതുകൊണ്ടാണ് പങ്കെടുക്കാൻ കഴിഞ്ഞത്,” അദ്ദേഹം പറഞ്ഞു.

ഇന്നും നിരവധി സംവിധായകർ പുതിയ പ്രതിഭകളെ തേടി കലോത്സവ വേദികളിലെത്തുന്നുണ്ടെന്ന് മോഹൻലാൽ ചൂണ്ടിക്കാട്ടി. പാഠപുസ്തകങ്ങൾക്ക് പുറത്തായി ഇത്രയേറെ അനുഭവങ്ങൾ സമ്മാനിക്കുന്ന മറ്റൊരു വേദി ഇല്ലെന്നും, കലാകാരന്മാരെയും കലാകാരികളെയും ഈ വേദിയിലേക്ക് മാത്രമായി ചുരുക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പങ്കുവെക്കലിന്റെ സന്തോഷം കുട്ടികളെ ശീലിപ്പിക്കാനും, തോൽവിയാണ് വിജയത്തിന്റെ ചവിട്ടുപടിയെന്ന തിരിച്ചറിവ് നൽകാനും കലോത്സവങ്ങൾക്ക് കഴിയുന്നുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. കലയോടുള്ള ആത്മാർപ്പണം ആത്മാർത്ഥമാണെങ്കിൽ അവസരങ്ങൾ സ്വയം തേടിയെത്തുമെന്നും, ഇത് തന്റെ അനുഭവത്തിൽ നിന്നുള്ള തിരിച്ചറിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, കലോത്സവത്തിലെ കലാകിരീടം കണ്ണൂർ സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ തൃശൂർ രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. 1028 പോയിന്റുകളോടെയാണ് കണ്ണൂർ സ്വർണക്കപ്പ് നേടിയത്. തൃശൂർ 1023 പോയിന്റുകളോടെയും കോഴിക്കോട് 1017 പോയിന്റുകളോടെയും യഥാക്രമം രണ്ടാം, മൂന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി.

Continue Reading

Trending