Connect with us

More

ആയത്തുല്ല അലി ഖാംനഇക്കെതിരായ ഏതൊരു ആക്രമണവും യുദ്ധപ്രഖ്യാപനമെന്ന് ഇറാൻ

Published

on

തെഹ്‌റാൻ: പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇക്കെതിരായ ഏതൊരു ആക്രമണവും യുദ്ധപ്രഖ്യാപനമായിരിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി. ഖാംനഇയെ വധിക്കാനോ സ്ഥാനത്തുനിന്ന് നീക്കാനോ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ശ്രമിക്കുന്നതായ റിപ്പോർട്ടുകള്‍ക്ക് പിന്നാലെയാണ്​ ഇറാൻ പ്രസിഡന്റി​ന്റെ പ്രതികരണം.

ഇറാൻ ജനത ജീവിതത്തിൽ വല്ല ബുദ്ധിമുട്ടുകളും പരിമിതികളും നേരിടുന്നുണ്ടെങ്കിൽ അതിനു വഴിയൊരുക്കിയത് ​പടിഞ്ഞാറൻ രാജ്യങ്ങൾ​ അടിച്ചേൽപിച്ച മനുഷ്യത്വരഹിതമായ ഉപരോധങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഖാംനഈയുടെ അടുത്ത അനുയായിയും ദേശീയ സുരക്ഷ കൗൺസിൽ തലവനുമായ അലി ലാരിജാനി ഉൾപ്പെടെ ഇറാന്റെ ഉന്നതതല നേതാക്കൾക്കെതിരെ യുഎസ് ട്രഷറി വകുപ്പ്​ കഴിഞ്ഞ ദിവസം ഉപരോധം പ്രഖ്യാപിച്ചിരുന്നു.

അതിനിടെ, പ്രക്ഷോഭത്തിൽ അണിചേർന്നവരെ കണ്ടെത്താനും ശിക്ഷിക്കാനും ഇറാൻ സർക്കാർ ശ്രമം തുടരുകയാണ്​. കുറ്റസമ്മതം നടത്തി രംഗത്തു വരാൻ തയാറാകുന്ന പ്രക്ഷോഭകാരികൾക്ക്​ നേരിയ ശിക്ഷ മാത്രമാകും നൽകുകയെന്ന്​ നാഷനൽ പൊലിസ്​ മേധാവി പറഞ്ഞു.

kerala

ജമാഅത്തെ വേദിയിൽ സിപിഐഎം എംഎൽഎ ദലീമ ജോജോ

Published

on

ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ പങ്കെടുത്ത് സിപിഐഎം എംഎൽഎ ദലീമ ജോജോ. ആലപ്പുഴയിൽ ഈ മാസം 11 ന് നടന്ന പരിപാടിയിലാണ് സിപിഐ എം എംഎൽഎ പങ്കെടുത്തത്. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള ചാരിറ്റി സംഘടനയുടെ പരിപാടിയാണ് പങ്കെടുത്തത്.

ജമാഅത്തെ ഇസ്ലാമിക്കെതിരെ സിപിഐഎം വിമർശനം കടുപ്പിക്കുമ്പോഴാണ് എംഎൽഎയുടെ വേദി പങ്കിടൽ. അതേസമയം, ഇന്നലെ മലപ്പുറത്തെ ജമാ അത്തെ ഇസ്ലാമി വേദിയിലെത്തി മന്ത്രി വി. അബ്ദുറഹിമാൻ. ജമാ അത്തെ ഇസ്ലാമി-ബന്ധത്തിന്റെ പേരിൽ എൽഡിഎഫ് യുഡിഎഫിനെ കടന്നാക്രമിക്കുന്നതിനിടയിലാണ് ആണ് മന്ത്രി ബൈത്തു സക്കാത്ത് ക്യാമ്പയിൻ പരിപാടിയുടെ ഉദ്ഘാടകനായി പങ്കെടുത്തത്.

Continue Reading

kerala

‘വിഡിയോ ചിത്രീകരിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം’; ആഹ്വാനവുമായി BJP സ്ഥാനാർത്ഥിയായിരുന്ന അജയ് ഉണ്ണി

Published

on

കോഴിക്കോട് ബസിലെ ലൈംഗിക അതിക്രമ ആരോണപത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ, ബലാത്സംഗത്തിനുള്ള ആഹ്വാനവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. വിഡിയോ ചിത്രീകരിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്നാണ് തൊടുപുഴ സ്വദേശി അജയ് ഉണ്ണിയുടെ സമൂഹമാധ്യമ പോസ്റ്റ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്നു ഇയാൾ.

അതേസമയം, ലൈംഗികാരോപണം നേരിട്ടതിന് പിന്നാലെ ജീവനൊടുക്കിയ സംഭവത്തിൽ
ദീപക് സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കാൻ പൊലീസ്. സ്വകാര്യ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ദീപകും ഷിംജിത മുസ്തഫയും ബസില്‍ കയറിയത് മുതലുള്ള ദൃശ്യങ്ങളാണ് പോലീസ് പരിശോധിക്കുക. ബസ് ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദൃശ്യത്തിന്‍റെ മുഴുവന്‍ ഭാഗങ്ങളും വീണ്ടെടുക്കാനാൻ പൊലീസ് ശ്രമം തുടങ്ങി. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് നീക്കം.

യുവതി വിദേശത്തേക്ക് കടന്നതായാണ് സൂചന. ഇന്നലെ കേസെടുത്തതിന് പിന്നാലെ യുവതി കടന്നുകളഞ്ഞതായി വിവരം.നേരത്തെ ദുബൈയിലായിരുന്ന യുവതി അവിടേക്ക് മാറിയതായാണ് സംശയം. അറസ്റ്റ് ഭയന്നാണ് യുവതിയുടെ നീക്കം.

Continue Reading

News

ചാറ്റ് ജി.പി.ടിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്തും; സൗജന്യ ഉപയോക്താക്കൾക്ക് മാത്രം, പ്രീമിയം പ്ലാനുകൾക്ക് ഒഴിവ്

കമ്പനിയുടെ സി.ഇ.ഒ സാം ആൾട്ട്മാൻ ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

Published

on

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കൾ ആശ്രയിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് പ്ലാറ്റ്ഫോമായ ചാറ്റ് ജി.പി.ടിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്താൻ ഓപ്പൺ എ.ഐ തീരുമാനം. കമ്പനിയുടെ സി.ഇ.ഒ സാം ആൾട്ട്മാൻ ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

വരുമാന മാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും എ.ഐ സേവനങ്ങളുടെ ഉയർന്ന പ്രവർത്തനച്ചെലവ് നിയന്ത്രിക്കുന്നതിന്റെയും ഭാഗമായാണ് ഈ നീക്കം. ആദ്യഘട്ടത്തിൽ സൗജന്യ ഉപയോക്താക്കൾക്കും കുറഞ്ഞ നിരക്കിലുള്ള ‘ചാറ്റ് ജി.പി.ടി ഗോ’ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ ഉപയോഗിക്കുന്നവർക്കുമാണ് പരസ്യങ്ങൾ കാണിക്കുക. അതേസമയം, പ്ലസ്, പ്രോ, എന്റർപ്രൈസ് എന്നീ പ്രീമിയം പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് പരസ്യങ്ങൾ ഉണ്ടാകില്ലെന്ന് ഓപ്പൺ എ.ഐ വ്യക്തമാക്കി.

ചാറ്റ് ജി.പി.ടിയുടെ മറുപടികളുടെ അവസാന ഭാഗത്ത് ‘സ്പോൺസേഡ്’ എന്ന വ്യക്തമായ അടയാളത്തോടെയാണ് പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക. പരസ്യങ്ങൾ ചാറ്റ് ജി.പി.ടിയുടെ യഥാർത്ഥ മറുപടികളെ സ്വാധീനിക്കില്ലെന്നും ഉപയോക്താക്കളുമായുള്ള സംഭാഷണങ്ങൾ പരസ്യദാതാക്കളുമായി പങ്കുവെയ്ക്കില്ലെന്നും സാം ആൾട്ട്മാൻ ഉറപ്പുനൽകി.

ഇൻസ്റ്റാഗ്രാമിലെ പരസ്യ സംവിധാനം ഉദാഹരണമായി ചൂണ്ടിക്കാട്ടിയ ആൾട്ട്മാൻ, ഉപയോക്താക്കളെ അലട്ടാത്തതും പ്രയോജനകരവുമായ പരസ്യങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. സ്വകാര്യതക്കും സുരക്ഷയ്ക്കും പരമാവധി മുൻഗണന നൽകുമെന്നും കമ്പനി അറിയിച്ചു.

18 വയസ്സിന് താഴെയുള്ളവർക്ക് പരസ്യങ്ങൾ കാണിക്കില്ല. ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, മാനസികാരോഗ്യം, രാഷ്ട്രീയം തുടങ്ങിയ സെൻസിറ്റീവ് മേഖലകളിൽ പരസ്യങ്ങൾ അനുവദിക്കുകയുമില്ല. ചാറ്റ് ജി.പി.ടി പോലുള്ള വൻ എ.ഐ മോഡലുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ വലിയ ചെലവുകൾ കണക്കിലെടുത്താണ് പരസ്യ വരുമാനം പുതിയ മാർഗമായി ഓപ്പൺ എ.ഐ സ്വീകരിക്കുന്നതെന്നാണ് വിലയിരുത്തൽ.

Continue Reading

Trending