News
ഇറാനിലെ ആഭ്യന്തര സംഘര്‍ഷം; ഇന്ത്യന്‍ പൗരന്മാര് ഇന്ന് അര്‍ദ്ധരാത്രിയോടെ നാട്ടില്‍ തിരിച്ചെത്തും
മടങ്ങിയെത്തുന്നവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണെന്നാണ് ലഭിക്കുന്ന വിവരം.
ഡല്‍ഹി: ആഭ്യന്തര സംഘര്‍ഷം തുടരുന്ന ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാര് ഇന്ന് അര്‍ദ്ധരാത്രിയോടെ ഇന്ത്യയിലെത്തും. മടങ്ങിയെത്തുന്നവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണെന്നാണ് ലഭിക്കുന്ന വിവരം. സ്വന്തം ചെലവിലാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങുന്നത്. പതിവ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ള വിമാന സര്‍വീസുകളിലൂടെയാണ് ഇന്ത്യയിലേക്കുള്ള യാത്ര.
ഇറാനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരോട് രാജ്യത്ത് നിന്ന് ഒഴിയണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിരുന്നു. എംബസിയുമായി നിരന്തരം ബന്ധം പുലര്‍ത്തണമെന്നും, ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശത്തിലുണ്ട്. സംഘര്‍ഷം നടക്കുന്ന മേഖലകള്‍ ഒഴിവാക്കി മാത്രമേ യാത്ര ചെയ്യാവൂ എന്നും എംബസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇറാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള യാത്രാ–ഇമിഗ്രേഷന്‍ രേഖകള്‍ കൈവശം വയ്ക്കണമെന്ന് എംബസി ആവശ്യപ്പെട്ടു. എന്തെങ്കിലും അടിയന്തര സഹായം ആവശ്യമുണ്ടായാല്‍ ഇന്ത്യന്‍ എംബസിയെ ഉടന്‍ സമീപിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന പ്രദേശങ്ങള്‍ ഒഴിവാക്കണമെന്നും, സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കണമെന്നും, സംഭവവികാസങ്ങള്‍ക്കായി ഇന്ത്യന്‍ എംബസിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണമെന്നും എംബസി ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു.
india
ബി.ജെ.പി നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലങ്ങളില്‍ മുസ്ലിം വോട്ടര്‍മാരെ നീക്കാന്‍ സമ്മര്‍ദം; രാജസ്ഥാനില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ ആത്മഹത്യാ ഭീഷണി മുഴക്കി
ജയ്പൂരിലെ ഹവാ മഹല്‍ നിയമസഭാ മണ്ഡലത്തിലെ ബി.എല്‍.ഒ ആയ കീര്‍ത്തി കുമാറാണ് ബി.ജെ.പി കൗണ്‍സിലര്‍ സുരേഷ് സൈനിയെ ഫോണില്‍ വിളിച്ചാണ് ഭീഷണി മുഴക്കിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലങ്ങളിലെ മുസ്ലിം വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കാന്‍ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് രാജസ്ഥാനിലെ ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി.എല്‍.ഒ) ആത്മഹത്യാ ഭീഷണി മുഴക്കി. ജയ്പൂരിലെ ഹവാ മഹല്‍ നിയമസഭാ മണ്ഡലത്തിലെ ബി.എല്‍.ഒ ആയ കീര്‍ത്തി കുമാറാണ് ബി.ജെ.പി കൗണ്‍സിലര്‍ സുരേഷ് സൈനിയെ ഫോണില്‍ വിളിച്ചാണ് ഭീഷണി മുഴക്കിയത്. ഫോണ്‍ സംഭാഷണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
എസ്.ഐ.ആറിന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് തന്റെ ബൂത്തിലെ ഏകദേശം 40 ശതമാനം വരുന്ന 470 വോട്ടര്‍മാരെ നീക്കം ചെയ്യണമെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചുവെന്നാണ് കീര്‍ത്തി കുമാര്‍ ആരോപിക്കുന്നത്. നീക്കം ചെയ്യാന്‍ ലക്ഷ്യമിട്ടത് മുസ്ലിം വോട്ടര്‍മാരെയാണെന്നും, ഇതിനകം വോട്ടര്‍ പരിശോധന പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഇത് തന്റെ കഴിവിനപ്പുറമുള്ള കാര്യമാണെന്നും ബി.എല്‍.ഒ വ്യക്തമാക്കുന്നു.
വൈറലായ വീഡിയോ ക്ലിപ്പില്‍, ”ഞാന്‍ കലക്ടറുടെ ഓഫിസിലെത്തും, അവിടെ വെച്ച് ആത്മഹത്യ ചെയ്യും” എന്ന് കീര്‍ത്തി കുമാര്‍ ഫോണ്‍ വഴി പറയുന്നത് കേള്‍ക്കാം. ”ഞാന്‍ മുഴുവന്‍ വോട്ടര്‍മാരെയും നീക്കം ചെയ്യാം. അത് മഹാരാജിനെ തെരഞ്ഞെടുപ്പില്‍ സുഖകരമായി വിജയിപ്പിക്കാന്‍ സഹായിക്കും” എന്നും അദ്ദേഹം ബി.ജെ.പി കൗണ്‍സിലര്‍ സുരേഷ് സൈനിയോട് പറയുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.
ഇവിടെ ‘മഹാരാജ്’ എന്ന് പരാമര്‍ശിക്കുന്നത് 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ഭൂരിപക്ഷമുള്ള ഹവാ മഹല്‍ മണ്ഡലത്തില്‍ നിന്ന് വെറും 974 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ബി.ജെ.പി എം.എല്‍.എ ബാല്‍മുകുന്ദ് ആചാര്യയെയാണെന്ന് വ്യക്തമാകുന്നു. ജയ്പൂരിലെ ദക്ഷിണമുഖിജി ബാലാജി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ ആചാര്യ, മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളുടെയും നടപടികളുടെയും പേരില്‍ നേരത്തെയും വിവാദങ്ങളില്‍പ്പെട്ടിട്ടുണ്ട്.
ജോലി സമ്മര്‍ദവും എസ്.ഐ.ആര് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവം. ആപ്പ് തകരാറുകള്‍, അപര്യാപ്തമായ പരിശീലനം തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ക്കിടയില്‍ രാജസ്ഥാനില്‍ കുറഞ്ഞത് മൂന്ന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മരിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
kerala
ശബരിമല വാജിവാഹനം കൈമാറ്റം ചട്ടലംഘനം
2012ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍ പുറത്തിറക്കിയ ഉത്തരവാണ് ഇതോടെ ലംഘിക്കപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം.
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര്‍ക്കു വാജിവാഹനം കൈമാറിയത് ദേവസ്വം ബോര്‍ഡ് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് റിപ്പോര്‍ട്ട്. 2012ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍ പുറത്തിറക്കിയ ഉത്തരവാണ് ഇതോടെ ലംഘിക്കപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം.
പുതിയ വസ്തുക്കള്‍ സ്ഥാപിക്കുമ്പോള്‍ പഴയവ പൊതു സ്വത്തായി സൂക്ഷിക്കണമെന്നും, ക്ഷേത്രങ്ങളില്‍ നിന്നുള്ള വസ്തുക്കള്‍ സ്വകാര്യമായി കൈവശപ്പെടുത്താന്‍ ആരും അവകാശവാനല്ലെന്നും 2012ലെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവ് നിലനില്‍ക്കെയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡ് 2017ല്‍ വാജിവാഹനം തന്ത്രിക്ക് കൈമാറിയത്. ഇതോടെ അന്നത്തെ ഭരണസമിതിയും അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നാണ് സൂചന.
പൂജയുടെ ഭാഗമായി ഏതെങ്കിലും സാധനങ്ങള്‍ മാറ്റേണ്ട സാഹചര്യം ഉണ്ടായാലും അവ ദേവസ്വത്തിന്റെ സ്വത്തായി തുടരണമെന്നതാണ് ഉത്തരവിലെ നിര്‍ദേശം. ഇത് ശബരിമലയ്ക്ക് മാത്രമല്ല, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമാണ്. 2012ല്‍ ഈ ഉത്തരവ് എല്ലാ ദേവസ്വം ഓഫിസുകളിലേക്കും സര്‍ക്കുലറായി അയച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ശബരിമലയിലെ വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന ദേവസ്വം ബോര്‍ഡ് നിലപാട് തന്ത്രി സമാജം തള്ളി. തന്ത്രി സമുച്ചയത്തിലെ വ്യവസ്ഥകള്‍ പ്രകാരം വാജിവാഹനം തന്ത്രിയുടെ അവകാശമാണെന്നും, തന്ത്രി കണ്ഠര് രാജീവര്‍ക്കു വാജിവാഹനം നല്‍കിയത് ദേവസ്വം ബോര്‍ഡാണെന്നും തന്ത്രി സമാജം വ്യക്തമാക്കി. മോഷണം പോയെന്ന പരാതിയില്ലെന്നും, ഇത് തന്ത്രി സമൂഹത്തെ അപമാനിക്കാനുള്ള ശ്രമമാണെന്നും യോഗക്ഷേമ സഭ പ്രസിഡന്റ് അഡ്വ. പി.എന്‍.ഡി. നമ്പൂതിരി ആരോപിച്ചു.
ദേവസ്വം ബോര്‍ഡിന് ആചാരപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്നും, തന്ത്രിമാരെ ശബരിമലയില്‍ നിന്ന് മാറ്റാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും തന്ത്രി സംഘടനകള്‍ ആരോപിക്കുന്നു.
News
‘സ്വര്‍ണക്കപ്പടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, കപ്പിലെ സ്വര്‍ണം നോക്കപ്പാ’; സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ സ്വര്‍ണക്കപ്പിനെക്കുറിച്ച് പരിഹാസവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്.
സ്വര്‍ണക്കപ്പിലെ സ്വര്‍ണം ഉറപ്പാക്കണമെന്ന സൂചനയുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിന്റെ പാരഡി കുറിപ്പ്.
മലപ്പുറം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണകപ്പ് അടിക്കുന്നവര്‍, കപ്പ് സ്വര്‍ണമാണെന്ന് ഉറപ്പു വരുത്തണമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്.സ്വര്‍ണക്കപ്പ് അടിക്കുന്നവര്‍ കപ്പ് യഥാര്‍ത്ഥത്തില്‍ സ്വര്‍ണമാണോയെന്ന് ഉറപ്പുവരുത്തണമെന്നും, കപ്പിലെ സ്വര്‍ണം ചെമ്പാക്കിയോ സ്വര്‍ണ്ണപ്പാളികള്‍ മാറ്റിയോ എന്ന് പരിശോധിക്കണമെന്നും അബ്ദുറബ്ബ് പരിഹാസത്തോടെ പറഞ്ഞു.
‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തിന്റെ ശൈലിയില്‍ വരികള്‍ ചേര്‍ത്താണ് അബ്ദുറബ്ബിന്റെ സോഷ്യല്‍ മീഡിയ കുറിപ്പ്.
”സ്വര്‍ണക്കപ്പടിക്കുന്നവരുടെ ശ്രദ്ധക്ക്…
സ്വര്‍ണം ചെമ്പാക്കിയോ, സ്വര്‍ണ്ണപ്പാളികള്‍ മാറ്റിയോ
കപ്പ് കൊണ്ടുപോകും മുന്‍പ് നന്നായി പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് നല്ലത്
സ്വര്‍ണം കട്ടവരാണപ്പാ, കപ്പിലെ സ്വര്‍ണം നോക്കപ്പാ” എന്നായിരുന്നു കുറിപ്പ്.
-
kerala20 hours agoശബരിമല സ്വർണക്കൊള്ള: രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി
-
kerala21 hours agoവീണയിൽ എ ഗ്രേഡ് നേടി അരുന്ധതി എസ്
-
kerala21 hours agoഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടി വൈശാഖി അശോക്
-
kerala20 hours agoഎറണാകുളം തെരുവുനായ ആക്രമണം; എട്ട് പേർക്ക് കടിയേറ്റു
-
Film2 days agoമോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
-
kerala19 hours agoവയനാടിനെ എഴുതി അച്ഛൻ, മകൻ പാടി: കണ്ണീരണിഞ്ഞ് സദസ്സ്
-
film19 hours agoഏപ്രിൽ രണ്ടിന് ‘വാഴ II ; ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ തിയേറ്ററുകളിൽ
-
kerala21 hours agoഉംറ തീർഥാടകരുടെ യാത്ര മുടങ്ങി; 46 പേർ വിമാനത്താവളത്തിൽ കുടുങ്ങി
