Connect with us

kerala

‘വിഡിയോ ചിത്രീകരിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം’; ആഹ്വാനവുമായി BJP സ്ഥാനാർത്ഥിയായിരുന്ന അജയ് ഉണ്ണി

Published

on

കോഴിക്കോട് ബസിലെ ലൈംഗിക അതിക്രമ ആരോണപത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ, ബലാത്സംഗത്തിനുള്ള ആഹ്വാനവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. വിഡിയോ ചിത്രീകരിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്നാണ് തൊടുപുഴ സ്വദേശി അജയ് ഉണ്ണിയുടെ സമൂഹമാധ്യമ പോസ്റ്റ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്നു ഇയാൾ.

അതേസമയം, ലൈംഗികാരോപണം നേരിട്ടതിന് പിന്നാലെ ജീവനൊടുക്കിയ സംഭവത്തിൽ
ദീപക് സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കാൻ പൊലീസ്. സ്വകാര്യ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ദീപകും ഷിംജിത മുസ്തഫയും ബസില്‍ കയറിയത് മുതലുള്ള ദൃശ്യങ്ങളാണ് പോലീസ് പരിശോധിക്കുക. ബസ് ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദൃശ്യത്തിന്‍റെ മുഴുവന്‍ ഭാഗങ്ങളും വീണ്ടെടുക്കാനാൻ പൊലീസ് ശ്രമം തുടങ്ങി. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് നീക്കം.

യുവതി വിദേശത്തേക്ക് കടന്നതായാണ് സൂചന. ഇന്നലെ കേസെടുത്തതിന് പിന്നാലെ യുവതി കടന്നുകളഞ്ഞതായി വിവരം.നേരത്തെ ദുബൈയിലായിരുന്ന യുവതി അവിടേക്ക് മാറിയതായാണ് സംശയം. അറസ്റ്റ് ഭയന്നാണ് യുവതിയുടെ നീക്കം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാപട്യം വെളിപ്പെടുന്നു; ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന പരിപാടി ഉദ്ഘാടനം ചെയ്ത് മന്ത്രി വി. അബ്ദുറഹ്‌മാന്‍

സി.പി.എമ്മിന്റെ ജമാഅത്ത് വിരുദ്ധതയിലെ കാപട്യം അടയാളപ്പെടുത്തുന്ന പരിപാടിയായിരുന്നു ഇത്

Published

on

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന സംഘടിത സക്കാത്ത് ക്യാമ്പയിന്‍ താനൂരില്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി വി. അബ്ദുറഹ്‌മാന്‍. കുറെ നാളുകളായി യു.ഡി.എഫിനെ ജമാഅത്ത് ബന്ധം ആരോപിച്ച് കടന്നാക്രമിക്കുന്നതിനിടയിലാണ് സര്‍ക്കാറിന്റെ ഭാഗമായ മന്ത്രി തന്നെ ജമാഅത്തെ ഇ
സ്‌ലാമിയുടെ സംസ്ഥാന പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. സി.പി.എമ്മിന്റെ ജമാഅത്ത് വിരുദ്ധതയിലെ കാപട്യം അടയാളപ്പെടുത്തുന്ന പരിപാടിയായിരുന്നു ഇത്.

 

Continue Reading

kerala

വി.ഡി. സതീശനെതിരായ വിമര്‍ശനം; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; സണ്ണി ജോസഫ്

വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും, സമുദായ നേതാക്കളുമായി നല്ല സൗഹൃദത്തില്‍ മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും, സമുദായ നേതാക്കളുമായി നല്ല സൗഹൃദത്തില്‍ മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമുദായ നേതാക്കളുമായി തര്‍ക്കത്തിനില്ലെന്നും, എല്ലാവരുമായി നല്ല സൗഹൃദം നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായാല്‍ അത് ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സിപിഐഎം വര്‍ഗീയ രാഷ്ട്രീയത്തിന് ശ്രമിക്കുകയാണെന്ന് സണ്ണി ജോസഫ് കുറ്റപ്പെടുത്തി. മന്ത്രി സജി ചെറിയാനും എ.കെ. ബാലനും നടത്തിയ പ്രസ്താവനകള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും, ഇത് തരംതാണ വര്‍ഗീയ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയെ തന്നെ ആക്ഷേപിച്ച വ്യക്തിയാണ് സജി ചെറിയാനെന്നും, വാക്കിനും നാക്കിനും യാതൊരു നിയന്ത്രണവുമില്ലെന്നും വിമര്‍ശിച്ച സണ്ണി ജോസഫ്, സജി ചെറിയാന്‍ പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടാണോ എന്ന് പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

വി.ഡി. സതീശനെതിരായ ആക്രമണങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും ശക്തമായി എതിര്‍ക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും പ്രതികരിച്ചു. സതീശനെ മാത്രമല്ല, ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ വിമര്‍ശിച്ചാലും കോണ്‍ഗ്രസ് ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. സതീശനെ മാറ്റിയാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു ജി. സുകുമാരന്‍ നായരുടെ പ്രതികരണം. ‘ഇന്നലെ പൂത്ത തകര’ എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ ആക്ഷേപം. ഇതിന് മറുപടിയായി, താന്‍ എതിര്‍ത്തത് വര്‍ഗീയതയെയാണെന്നും സമുദായ സംഘടനകള്‍ക്കെതിരെയല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി.

Continue Reading

kerala

ശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാരിന് തിരിച്ചടി, ഹര്‍ജി തള്ളി പാലാ കോടതി

സര്‍ക്കാര്‍ ഹര്‍ജി തള്ളിയതോടെ ശബരിമല വിമാനത്താവള പദ്ധതിയുടെ ഭാവിയും അനിശ്ചിതത്വത്തിലായി.

Published

on

കോട്ടയം: ചെറുവള്ളി എസ്റ്റേറ്റ് കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. ശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലില്‍ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പാലാ കോടതി തള്ളി. അവകാശം ഉന്നയിച്ച 2263 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയല്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്. സര്‍ക്കാര്‍ ഹര്‍ജി തള്ളിയതോടെ ശബരിമല വിമാനത്താവള പദ്ധതിയുടെ ഭാവിയും അനിശ്ചിതത്വത്തിലായി. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാരിന് തിരിച്ചടിയാണ് കോടതി വിധി. എസ്റ്റേറ്റ് ഭൂമിയുമായി ബന്ധപ്പെട്ട് അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചു.

സര്‍ക്കാര്‍ ഭൂമിയല്ലെന്ന വാദം കോടതി അംഗീകരിച്ചു. നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന് സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിയിലാണ് അവകാശ തര്‍ക്കമുണ്ടായിരുന്നത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2263 ഏക്കര്‍ ഭൂമിയിലാണ് സര്‍ക്കാര്‍ അവകാശം ഉന്നയിച്ചത്. ബിലിവേഴ്‌സ് സഭയുടെ അയന ചാരിറ്റബിള്‍ ട്രസ്റ്റ്, ഹാരിസണ്‍ മലയാളം എന്നിരാണ് കേസിലെ എതിര്‍ കക്ഷികള്‍. 2019 ല്‍ തുടങ്ങിയ നിയമ വ്യവഹാരത്തിനൊടുവിലാണിപ്പോള്‍ സര്‍ക്കാര്‍ ഹര്‍ജി കോടതി തള്ളിയത്

 

Continue Reading

Trending