Connect with us

News

‘വിവാഹം ജീവിതത്തിന്റെ അവസാന വാക്കല്ല; സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം അനിവാര്യം”- മഞ്ജു വാര്യര്‍

വിവാഹം ജീവിതത്തിന്റെ അവസാന വാക്കല്ലെന്നും, ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം അത്യാവശ്യമാണെന്നും മഞ്ജു വാര്യര്‍.

Published

on

വിവാഹം ജീവിതത്തിന്റെ അവസാന വാക്കല്ലെന്നും, സ്ത്രീകള്‍ക്ക് സ്വന്തം ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ സാമ്പത്തിക സ്വാതന്ത്ര്യം അത്യാവശ്യമാണെന്നും നടി മഞ്ജു വാര്യര്‍ അഭിപ്രായപ്പെട്ടു. കേരള വനിതാ കമ്മീഷന്റെ ‘പറന്നുയരാം കരുത്തോടെ’ എന്ന ക്യാംപെയ്നിന്റെ ബ്രാന്‍ഡ് അംബാസിഡറായി സംസാരിക്കവെയാണ് മഞ്ജു വാര്യര്‍ പറഞ്ഞത്. വിവാഹം കഴിക്കണോ വേണ്ടയോ എന്നത് സ്ത്രീകളുടെ സ്വന്തം തീരുമാനമായിരിക്കണമെന്ന് ഇന്നത്തെ പെണ്‍കുട്ടികള്‍ ഉറച്ചുവിശ്വസിക്കുന്നുണ്ടെന്ന് മഞ്ജു പറഞ്ഞു. അതിലുപരി, മക്കളുടെ ഇത്തരം തീരുമാനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി കൂടെ നില്‍ക്കുന്ന മാതാപിതാക്കളെ കാണുന്നതാണ് സമൂഹത്തില്‍ ഉണ്ടായ ഏറ്റവും വലിയ മാറ്റമായി താന്‍ കാണുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

”വിവാഹം ഒന്നിന്റെയും അവസാന വാക്കല്ലെന്ന് പ്രഖ്യാപിക്കാന്‍ ധൈര്യം കാണിക്കുന്ന കുട്ടികള്‍ ഇന്നുണ്ട്. വിവാഹം കഴിക്കണമോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമായിരിക്കണം എന്ന് പെണ്‍കുട്ടികള്‍ ഉറച്ചുവിശ്വസിക്കുന്നു. അതിനൊപ്പം, മക്കളുടെ തീരുമാനങ്ങള്‍ക്ക് പിന്തുണ നല്‍കി കൂടെ നില്‍ക്കുന്ന മാതാപിതാക്കളെ കാണുന്നത് സമൂഹം പോസിറ്റീവ് ദിശയിലേക്ക് മാറുന്നതിന്റെ തെളിവാണ്” എന്നും മഞ്ജു വാര്യര്‍ പറഞ്ഞു. സിനിമാരംഗത്ത് സജീവമായ മഞ്ജു വാര്യരുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘എമ്പുരാന്‍’ ആയിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘ആരോ’യിലും പ്രധാന വേഷത്തിലെത്തി.

മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും സജീവമായ മഞ്ജു വാര്യര്‍ വെട്രിമാരന്‍ സംവിധാനം ചെയ്ത ‘വിടുതലൈ’, ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ‘വേട്ടയ്യന്‍’ എന്നിവയിലും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. അതേസമയം, ബോളിവുഡിലേക്കുള്ള അരങ്ങേറ്റത്തിനും മഞ്ജു വാര്യര്‍ ഒരുങ്ങുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാപട്യം വെളിപ്പെടുന്നു; ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന പരിപാടി ഉദ്ഘാടനം ചെയ്ത് മന്ത്രി വി. അബ്ദുറഹ്‌മാന്‍

സി.പി.എമ്മിന്റെ ജമാഅത്ത് വിരുദ്ധതയിലെ കാപട്യം അടയാളപ്പെടുത്തുന്ന പരിപാടിയായിരുന്നു ഇത്

Published

on

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന സംഘടിത സക്കാത്ത് ക്യാമ്പയിന്‍ താനൂരില്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി വി. അബ്ദുറഹ്‌മാന്‍. കുറെ നാളുകളായി യു.ഡി.എഫിനെ ജമാഅത്ത് ബന്ധം ആരോപിച്ച് കടന്നാക്രമിക്കുന്നതിനിടയിലാണ് സര്‍ക്കാറിന്റെ ഭാഗമായ മന്ത്രി തന്നെ ജമാഅത്തെ ഇ
സ്‌ലാമിയുടെ സംസ്ഥാന പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. സി.പി.എമ്മിന്റെ ജമാഅത്ത് വിരുദ്ധതയിലെ കാപട്യം അടയാളപ്പെടുത്തുന്ന പരിപാടിയായിരുന്നു ഇത്.

 

Continue Reading

News

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് കുറിച്ചു; പവന് 760 രൂപ ഉയര്‍ന്നു

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡ് കുറിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 760 രൂപ ഉയര്‍ന്ന് 1,08,000 രൂപയായി. ഇതോടെ ഈ മാസം 14ന് രേഖപ്പെടുത്തിയ 1,05,600 രൂപ എന്ന മുന്‍ റെക്കോര്‍ഡ് തിരുത്തപ്പെട്ടു. ഒരു ഗ്രാമിന് ഇന്ന് 95 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഗ്രാമിന് 13,500 രൂപ എന്ന നിലയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്.

ഡിസംബര്‍ 23നാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. തുടര്‍ന്ന് ദിവസങ്ങളോളം വിലയില്‍ തുടര്‍ച്ചയായ കുതിപ്പാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ ചെറിയ ഇടിവും സ്ഥിരതയും അനുഭവപ്പെട്ടിരുന്നു. എന്നാല്‍ അതിനു ശേഷമാണ് ഇന്ന് വീണ്ടും ശക്തമായ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നു. അതിനാല്‍ ആഗോള വിപണിയില്‍ ഉണ്ടാകുന്ന ചെറിയ ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണവിലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാറുണ്ട്.

Continue Reading

News

65 ദിവസത്തെ മണ്ഡലമകരവിളക്ക് തീര്‍ഥാടനം സമാപിച്ചു; ശബരിമല നട അടച്ചു, തിരുവാഭരണവുമായി പന്തളത്തേക്ക് മടക്കം

ശബരിമല തീര്‍ഥാടനത്തിനു സമാപനം കുറിച്ച് തിരുവാഭരണത്തിന്റെ മടക്ക ഘോഷയാത സന്നിധാനത്തു നിന്നു പുറപ്പെട്ടു.

Published

on

ശബരിമലയില്‍ 65 ദിവസം നീണ്ടുനിന്ന മണ്ഡലമകരവിളക്ക് തീര്‍ഥാടനത്തിന് ഔദ്യോഗികമായി സമാപനം കുറിച്ചു. ഇതോടെ അയ്യപ്പക്ഷേത്ര നട അടയ്ക്കുകയും തിരുവാഭരണവുമായി പന്തളത്തേക്കുള്ള മടക്കഘോഷയാത്ര ആരംഭിക്കുകയും ചെയ്തു. തീര്‍ഥാടന സമാപനദിനമായ ഇന്ന് രാവിലെ അഞ്ചിന് നട തുറന്നു. തുടര്‍ന്ന് കിഴക്കേ മണ്ഡപത്തില്‍ തന്ത്രി കണ്ഠര്‍ മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ ഗണപതിഹോമം നടന്നു. രാവിലെ 6.45 നാണ് ശബരിമല നട അടച്ചത്. സമാപന ചടങ്ങുകളുടെ ഭാഗമായി പന്തളം രാജപ്രതിനിധി പുണര്‍തംനാള്‍ നാരായണ വര്‍മ്മ രാവിലെ ദര്‍ശനം നടത്തി.

നട അടച്ചതിന് പിന്നാലെ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി അയ്യപ്പ വിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി. തുടര്‍ന്ന് കഴുത്തില്‍ രുദ്രാക്ഷമാലയും കൈയില്‍ യോഗദണ്ഡും അണിയിച്ചു. ഹരിവരാസനം ചൊല്ലി വിളക്കണച്ച ശേഷം ശ്രീകോവിലിനു പുറത്തിറങ്ങി നട അടച്ചു. ക്ഷേത്രത്തിന്റെ താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് കൈമാറി. പിന്നീട് പതിനെട്ടാംപടി ഇറങ്ങി ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ.ജി. ബിജുവിന്റെയും മേല്‍ശാന്തിയുടെയും സാന്നിധ്യത്തില്‍ ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീനിവാസന്‍ താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് കൈമാറി. മാസപൂജ ചെലവുകള്‍ക്കുള്ള പണക്കിഴിയും രാജപ്രതിനിധിക്ക് നല്‍കി.

ഇതോടെ തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് തിരിച്ചു. ഗുരുസ്വാമി മരുതുവന ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ 30 അംഗ സംഘം വനപാതയിലൂടെ തിരുവാഭരണ പേടകവുമായി പതിനെട്ടാംപടി ഇറങ്ങി പന്തളത്തേക്ക് ഘോഷയാത്രയായി നീങ്ങി. തിരുവാഭരണ ഘോഷയാത്ര 23ന് പന്തളത്ത് എത്തിച്ചേരും. രാജപ്രതിനിധി പന്തളം കൊട്ടാരത്തിലേക്ക് യാത്രയായതോടെ മറ്റൊരു തീര്‍ഥാടന കാലത്തിനാണ് ശബരിമലയില്‍ സമാപനം കുറിക്കപ്പെട്ടത്.

Continue Reading

Trending