Cricket
അഞ്ച് ടി20 മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിലേക്ക്
ഏപ്രില്‍ 17, 19 തീയതികളില്‍ ഡര്‍ബനില്‍ രണ്ട് മത്സരങ്ങളോടെ അഞ്ച് മത്സര ടി20 ഐ പരമ്പര ആരംഭിക്കും.
ഏപ്രിലില്‍ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുമെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ചൊവ്വാഴ്ച സ്ഥിരീകരിച്ചു. ജൂണ്‍ 12-ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പായി ഈ പരമ്പര പ്രവര്‍ത്തിക്കും.
ഏപ്രില്‍ 17, 19 തീയതികളില്‍ ഡര്‍ബനില്‍ രണ്ട് മത്സരങ്ങളോടെ അഞ്ച് മത്സര ടി20 ഐ പരമ്പര ആരംഭിക്കും. തുടര്‍ന്ന് ഏപ്രില്‍ 22, 25 തീയതികളില്‍ ബാക്ക്-ടു-ബാക്ക് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ജോഹന്നാസ്ബര്‍ഗിലേക്ക് ആക്ഷന്‍ മാറും.
2025 ലെ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ ഏറ്റുമുട്ടിയ ഇരു ടീമുകളും 50 ഓവര്‍ ഫോര്‍മാറ്റില്‍ ലോക ചാമ്പ്യന്മാരായ പ്രോട്ടീസുകളെ മികച്ച രീതിയില്‍ ഇന്ത്യ സ്വന്തമാക്കിയതിന് ശേഷം ആദ്യമായി ഏറ്റുമുട്ടും.
‘ലോകകപ്പിന് തൊട്ടുമുമ്പ് ഇന്ത്യയെ പോലുള്ള ശക്തമായ ടീമിനെ നേരിടുന്നത് ടീമിന് വലിയ പ്രയോജനം ചെയ്യും. സ്വന്തം കഴിവുകള്‍ പരീക്ഷിക്കാനും ടീമിന്റെ കോമ്പിനേഷനുകള്‍ മെച്ചപ്പെടുത്താനും സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കാനും ഈ പരമ്പര സഹായിക്കും” ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഡയറക്ടര്‍ ഇനോക് എന്‍ക്വെ പറഞ്ഞു.
ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന മാര്‍ക്വീ ടൂര്‍ണമെന്റിന് മുന്നോടിയായി ഇരു ടീമുകള്‍ക്കുമുള്ള മികച്ച തയ്യാറെടുപ്പായാണ് പരമ്പരയെ കാണുന്നത്. ടി20 ലോകകപ്പില്‍ ഓസ്ട്രേലിയ, പാകിസ്ഥാന്, യോഗ്യതാ റൗണ്ടില്‍ നിന്നുള്ള രണ്ട് ടീമുകള്‍ എന്നിവയ്ക്കൊപ്പം ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒരേ ഗ്രൂപ്പില്‍ സമനില നേടിയിട്ടുണ്ട്.
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം മത്സരങ്ങള്‍:
ഒന്നാം ടി20 – ഏപ്രില്‍ 17, ഡര്ബന്
രണ്ടാം ടി20 – ഏപ്രില്‍ 19, ഡര്ബന്
മൂന്നാം ടി20 – ഏപ്രില്‍ 22, ജോഹന്നാസ്ബര്‍ഗ്
നാലാം ടി20 – ഏപ്രില്‍ 25, ജോഹന്നാസ്ബര്‍ഗ്
അഞ്ചാം ടി20- ഏപ്രില്‍ 27, ബെനോനി
Cricket
ഏകദിന പരമ്പരക്ക് ഇന്ന് വഡോദരയില്‍ തുടക്കം
മിച്ചല്‍ ബ്രേസ് വെല്‍ നയിക്കുന്ന ഏകദിന സംഘത്തിലെ പകുതിയിലധികം കളിക്കാരും ആദ്യമായി ഇന്ത്യയില്‍ കളിക്കുന്നവരാണ്.
വഡോദര ടി-20 ലോകകപ്പ് സമാഗതമാകവെ അതിനൊരുങ്ങുന്ന ടീമുകള്‍ തമ്മില്‍ ഇന്ന് മുതലൊരു ഏകദിന പരമ്പര ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മൂന്ന് മല്‍സര ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാവുമ്പോള്‍ പതിവ് ആവേശമില്ല. ലോകകപ്പ് സംഘത്തില്‍ ഇടം ലഭിക്കാതിരുന്ന ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ സംഘം 22 ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് വരുമ്പോള്‍ കിവി സംഘത്തിലും പുതുമുഖങ്ങളാണ്. മിച്ചല്‍ ബ്രേസ് വെല്‍ നയിക്കുന്ന ഏകദിന സംഘത്തിലെ പകുതിയിലധികം കളിക്കാരും ആദ്യമായി ഇന്ത്യയില്‍ കളിക്കുന്നവരാണ്. ഉച്ചതിരിഞ്ഞ് 1-30ന് ആരംഭിക്കുന്ന അങ്കത്തില്‍ ടോസ് നിര്‍ണായകമാവും. രാത്രി ബാറ്റിംഗ് ദുഷ്ക്കരമാവുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ആദ്യം ബാറ്റ് ചെയത് വലിയ സ്കോര്‍ നേടുകയാണ് പ്രധാനം. സീനിയേഴ്സായ വിരാത് കോലിയും രോഹിത് ശര്‍മയും കളിക്കുമ്പോള്‍ ഗ്യാലറി നിറയും. പരുക്കില്‍ നിന്ന് മുക്തരായി ഗില്ലും ശ്രേയസ് അയ്യരുമെത്തും. ബാറ്റിംഗില്‍ ഇന്ത്യക്ക് പ്രശ്നങ്ങളില്ല. ബൗളിംഗില്‍ മുഹമ്മദ് സിറാജ് തിരികെ വരുമ്പോള്‍ പേസ് വകുപ്പില്‍ അര്ഷദിപ് സിംഗും ഹര്‍ഷിത് റാണയുമുണ്ട്. സ്പിന്‍ വക്താക്കളായി വാഷിംഗ്ടണ്‍ സുന്ദര്‍, രവിന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരും. കിവി സംഘത്തില്‍ ഡിവോണ്‍ കോണ്‍വേ, ഡാരില്‍ മിച്ചല്‍, കൈല്‍ ജാമിസണ് തുടങ്ങിയവര്‍ മാത്രമാണ് ഇന്ത്യയില്‍ പരിചയമുള്ളവര്‍. മൈക്കല്‍ ബ്രോവെല്‍ നയിക്കുന്ന ടീമില്‍ നിക് കെല്ലി, വില്‍ യംഗ്, ഹെന്‍ട്രി നിക്കോളാസ് തുടങ്ങിയവര്‍ക്കും അവസരങ്ങളുണ്ടാവും.
Cricket
ഇന്ത്യ-ശ്രീലങ്ക അഞ്ചാം വനിത ട്വൻ്റി20 ഇന്ന് കാര്യവട്ടത്ത്
ഇരു ടീമുകളും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാന പോരാട്ടമായിരിക്കും ഇന്ന്.
തിരുവനന്തപുരം: ഇന്ത്യന്‍ – ശ്രീലങ്കന്‍ വനിതകളുടെ പോരാട്ടം ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍. ഇരു ടീമുകളും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാന പോരാട്ടമായിരിക്കും ഇന്ന്. തുടരെ നാല് മത്സരങ്ങളും ജയിച്ച് പരമ്പര ഉറപ്പിച്ച ഇന്ത്യയ്ക്ക് ഈ മത്സരവും അനായാസം ജയിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലായിരിക്കും കളത്തിലേക്ക് ഇറങ്ങുക. വൈകീട്ട് ഏഴ് മുതലാണ് മത്സരം.
അതേസമയം പരമ്പര ഉറപ്പിച്ചതിനാല്‍ ഇന്ത്യ ഒരുപക്ഷേ ബഞ്ച് കരുത്ത് പരീക്ഷിച്ചേക്കും. ജി കമാലിനി ഇന്ത്യയ്ക്കായി അരങ്ങേറാന്‍ സാധ്യതയുണ്ട്. ഹര്‍ലീന്‍ ഡിയോള്‍, റിച്ച ഘോഷ് എന്നിവരില്‍ ഒരാള്‍ക്ക് വിശ്രമം അനുവദിച്ച് കമാലിനിയെ കളിപ്പിക്കാനായിരിക്കും നീക്കം.
പരമ്പരയില്‍ തുടരെ മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടി ഓപ്പണര്‍ ഷെഫാലി വര്‍മ കത്തും ഫോമിലാണ്. സൂപ്പര്‍ ബാറ്റര്‍ സ്മൃതി മന്ധാന കഴിഞ്ഞ കളിയില്‍ മികവിലേക്ക് തിരിച്ചെത്തിയതും ഇന്ത്യയുടെ കരുത്തു കൂട്ടുന്നു. മധ്യനിരയില്‍ വെടിക്കെട്ടുമായി കളം വാഴുന്ന റിച്ച ഘോഷിന്റെ മികവും ശ്രീലങ്കയ്ക്ക് കടുത്ത ഭീഷണിയുയര്‍ത്തുന്നു. ബൗളിങില്‍ രേണുക സിങ്, ദീപ്തി ശര്‍മ അടക്കമുള്ളവരും ഫോമിലാണ്.
അതേസമയം ശ്രീലങ്കന്‍ വനിതകള്‍ ആശ്വാസം ജയത്തിനായിരിക്കും രംഗത്തേക്ക് ഇറങ്ങുക. ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടു മാത്രമാണ് ബാറ്റിങില്‍ പിടിച്ചു നില്‍ക്കുന്നത്.
Cricket
വിജയപ്രതീക്ഷയില്‍ ഇന്ത്യ; ശ്രീലങ്കയ്ക്കെതിരായ നാലാം ടി20 ഇന്ന്
തിരുവന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ച് രാത്രി ഏഴ് മണി മുതല്‍ ആരംഭിക്കും.
ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരം ഇന്ന്. തിരുവന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ച് രാത്രി ഏഴ് മണി മുതല്‍ ആരംഭിക്കും.
ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. വിജയം തുടര്‍ച്ച പ്രതീക്ഷിച്ചാണ് നാലാം മത്സരത്തിലും ഹര്‍മന്‍പ്രീത് കൗറും സംഘവും ഇറങ്ങുക. എന്നാല്‍ പരമ്പര നഷ്ടമായെങ്കിലും ബാക്കിയുള്ള മത്സരങ്ങളില്‍ ആശ്വാസ ജയം പ്രതീക്ഷിച്ചാണ് ശ്രീലങ്ക എത്തുന്നത്.
ദീപ്തി ശര്‍മയുടെയും രേണുക സിംഗ് താക്കൂറിന്റെയും ബൗളിംഗ് പ്രകടനമാണ് ഗ്രീന്‍ഫീല്‍ഡ് ഇന്ത്യക്ക് വിജയം ഉറപ്പിച്ചത്. ഓപ്പണര്‍ ഷഫാലി വര്‍മ്മയുടെ തകര്‍പ്പന്‍ ഫോമാണ് ബാറ്റിംഗില്‍ ഇന്ത്യയുടെ ആശ്വാസം.
അതേസമയം ശ്രീലങ്കയെ വലയ്ക്കുന്നത് ബാറ്റിംഗ് നിരയുടെ പരാജയമാണ്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മത്സരം ഡിസംബര്‍ 30-ന് കാര്യവട്ടത്ത് തന്നെ നടക്കും.
അന്താരാഷ്ട്ര ട്വന്റി ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്ത വനിതാ താരമെന്ന റെക്കോര്‍ഡിന് അരികയാണ് ദീപ്തി ശര്‍മ. 151 വിക്കറ്റുമായി നിലവില്‍ ഓസ്ട്രേലിയന്‍ താരം മേഘന് ഷൂട്ടുമായി റെക്കോര്‍ഡ് പങ്കിടുക്കുകയാണ് ഇന്ത്യന്‍ ഓള് റൗണ്ടര്‍. പരമ്പര പിടിച്ചതോടെ ടീമില്‍ പരീക്ഷണങ്ങള്‍ക്കും ഇന്ത്യ മുതിര്‍ന്നേക്കും. ജി കമാലിനിക്ക് അരങ്ങേറ്റത്തിന് അവസരം കൊടുക്കുന്നതിനൊപ്പം ഹര്‍ലീന്‍ ഡിയോളും പ്ലെയിങ് ഇലവനില്‍ എത്തിയേക്കും.
-
News1 day agoകരൂര്‍ ദുരന്തം; വിജയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ
-
News1 day ago‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ
-
News1 day agoഊളംപാറയിലോ കുതിരവട്ടത്തോകൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാന്‍ ഇടയില്ലാത്ത വര്‍ഗീയ ഭ്രാന്ത്, ഈ മുതലിനെ ക്വാറന്റൈന് ചെയ്യണം-ഡോ. ജിന്റോ ജോണ്‍
-
kerala1 day agoവി.ഡി. സതീശനെതിരായ വിമര്‍ശനം; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; സണ്ണി ജോസഫ്
-
News1 day agoഈ ലക്ഷണങ്ങള്‍ വന്നാല്‍ ഗൂഗിളല്ല, ഡോക്ടറെയാണ് ആദ്യം കാണേണ്ടത്; സമയം വൈകിയാല്‍ ജീവന് പോലും നഷ്ടമാകാം
-
News1 day ago‘നിശബ്ദമായൊരു പോരാട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്’; ഒന്നര മാസം ഒരു ബബിളിനുള്ളിലായിരുന്നു – ഭാവന
-
kerala1 day agoശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാരിന് തിരിച്ചടി, ഹര്‍ജി തള്ളി പാലാ കോടതി
-
local1 day agoകോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
