kerala
ശബരിമല സ്വർണക്കൊള്ള കേസ്; ഇഡി പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്തു
ശബരിമലയിലെ സംഭാവനകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായും, നെയ് വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടും ഇഡി പരിശോധന നടത്തിയതായാണ് വിവരം.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ വ്യാപക പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്തതായി ഇഡി വൃത്തങ്ങൾ. ‘ഓപ്പറേഷൻ ഗോൾഡൻ ഷാഡോ’ എന്ന പേരിലാണ് പരിശോധന നടത്തിയത്. ശബരിമലയിലെ സംഭാവനകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായും, നെയ് വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടും ഇഡി പരിശോധന നടത്തിയതായാണ് വിവരം. പത്ത് മണിക്കൂറിലധികം നീണ്ട പരിശോധന തുടരുകയാണ്. തന്ത്രിയുടെ വസതിയൊഴികെ എല്ലാ പ്രതികളുടെ വീടുകളിലും റെയ്ഡ് തുടരുന്നു.
അതേസമയം, കേസിൽ കൂടുതൽ ഉന്നതർ കുടുങ്ങുമെന്ന സൂചനയും പുറത്തുവരുന്നു. ദ്വാരപാലക ശിൽപത്തിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നുമുള്ള സ്വർണം തട്ടിയെടുത്ത സംഭവത്തിൽ അഞ്ച് പേർക്കെതിരെ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
2025-ൽ ദ്വാരപാലക ശിൽപവും കട്ടിളപ്പാളിയും മാറ്റി സ്ഥാപിച്ച സമയത്ത് പി.എസ്. പ്രശാന്ത് ആയിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ്. പ്രശാന്തിനെ നേരത്തെ ഒരിക്കൽ ചോദ്യം ചെയ്തിരുന്നു. വീണ്ടും ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ ദേവസ്വം ബോർഡിലെ മറ്റ് അംഗങ്ങളെയും ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന.
കൊടിമര നിർമാണം, വാജിവാഹനം തന്ത്രിക്ക് കൈമാറിയത് തുടങ്ങിയ കാര്യങ്ങളിൽ അജയ് തറയിൽ ഉൾപ്പെടെയുള്ളവരുടെ പങ്കിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ശബരിമലയിലെ പഴയ വാതിലുകളിലും പ്രഭാമണ്ഡലത്തിലുമുള്ള സ്വർണത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പരിശോധന നടത്തുന്നത്.
ഇതിനിടെ, അറസ്റ്റിലായി 90 ദിവസം പൂർത്തിയായ സാഹചര്യത്തിൽ ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി കോടതിയെ സമീപിച്ചിട്ടുണ്ട്. പോറ്റിയുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും.
സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനെ കൊല്ലം വിജിലൻസ് കോടതി ഒരു ദിവസത്തേക്ക് എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
kerala
ശബരിമല സ്വർണക്കൊള്ള; ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ
കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ദ്വാരപാലക കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക. അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതി ഹർജി നൽകിയത്.
ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തില്ല. എന്നാൽ, പ്രതിക്കെതിരെ ശക്തമായ ജാമ്യവ്യവസ്ഥകൾ ചുമത്തണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. കട്ടിളപ്പാളി കേസിൽ റിമാൻഡിൽ തുടരുന്നതിനാൽ, ദ്വാരപാലക കേസിൽ ജാമ്യം ലഭിച്ചാലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ സ്വർണപ്പാളികളുടെ അളവ്, തൂക്കം തുടങ്ങിയ കാര്യങ്ങളിൽ വീണ്ടും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊടിമരം മാറ്റി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളും സമഗ്രമായി പരിശോധിക്കും. സന്നിധാനത്ത് രണ്ട് ദിവസം തങ്ങി വിശദമായ വിവരങ്ങൾ ശേഖരിക്കാനാണ് എസ്ഐടിയുടെ തീരുമാനം.
എസ്ഐടി തലവൻ എസ്പി ശശിധരൻ അടക്കമുള്ള ഉദ്യോഗസ്ഥർ ശബരിമലയിൽ എത്തിയാണ് അന്വേഷണം നടത്തുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനെ ഇന്നും കസ്റ്റഡിയിൽ വാങ്ങി എസ്ഐടി ചോദ്യം ചെയ്തു.
kerala
പൊലീസ് സൊസൈറ്റി ലോൺ തട്ടിപ്പ് പരാതി: കഴമ്പില്ലെന്ന് വിജിലൻസ്
പൊലീസ് സൊസൈറ്റിയിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി ഒന്നും കണ്ടെത്താനായില്ലെന്നും കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് ലോൺ അനുവദിച്ചതെന്നും വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കോഴിക്കോട്: കോഴിക്കോട് പൊലീസ് സൊസൈറ്റിയിൽ വ്യാജ രേഖകൾ ഉപയോഗിച്ച് വൻതുക ലോണായി തട്ടിയെന്ന പരാതിയിൽ കഴമ്പില്ലെന്ന് വിജിലൻസ്. പൊലീസ് സൊസൈറ്റിയിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി ഒന്നും കണ്ടെത്താനായില്ലെന്നും കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് ലോൺ അനുവദിച്ചതെന്നും വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കമ്മീഷണർ ഓഫീസിലെ ജീവനക്കാരാണ് പരാതിക്കാരായി രംഗത്തെത്തിയത്. മറ്റൊരു പൊലീസുകാരന് ലോൺ എടുക്കാൻ ജാമ്യം നിന്ന വ്യക്തി, വ്യാജ രേഖകൾ ചമച്ച് പറഞ്ഞതിലധികം തുക ലോണായി കൈപ്പറ്റിയെന്നായിരുന്നു ആരോപണം. രണ്ടര ലക്ഷം രൂപയ്ക്ക് ജാമ്യം നിന്നുവെങ്കിലും 25 ലക്ഷം രൂപ ലോണായി എടുത്തുവെന്നുമായിരുന്നു പരാതി.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഇന്ന് പരിശോധന നടത്തിയത്. എന്നാൽ, ആദ്യം 20 ലക്ഷം രൂപ ലോണായി അനുവദിച്ചുവെന്നും പിന്നീട് നിയമാനുസൃതമായി ലോൺ പുതുക്കി 25 ലക്ഷം രൂപയായി ഉയർത്തുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
kerala
തലസ്ഥാനത്ത് പൊലീസുകാരുടെ ലഹരി കച്ചവടം രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്
നാര്‍ക്കോട്ടിക് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
തിരുവനന്തപുരം; ലഹരി കച്ചവടത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. തിരുവനന്തപുരം റൂറല്‍ കണ്ട്രോള് റൂമിലെ സിപിഒമാരായ അഭിന്‍ജിത്ത്, രാഹുല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. നാര്‍ക്കോട്ടിക് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
നാര്‍ക്കോട്ടിക് സെല്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും ലഹരിക്കച്ചവടം നടത്തുവെന്ന് കണ്ടെത്തിയത്. പൊലീസുകാര്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയ്യുന്നു.
-
News1 day agoകരൂര്‍ ദുരന്തം; വിജയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ
-
News1 day agoഊളംപാറയിലോ കുതിരവട്ടത്തോകൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാന്‍ ഇടയില്ലാത്ത വര്‍ഗീയ ഭ്രാന്ത്, ഈ മുതലിനെ ക്വാറന്റൈന് ചെയ്യണം-ഡോ. ജിന്റോ ജോണ്‍
-
News1 day ago‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ
-
kerala1 day agoവി.ഡി. സതീശനെതിരായ വിമര്‍ശനം; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; സണ്ണി ജോസഫ്
-
News1 day agoഈ ലക്ഷണങ്ങള്‍ വന്നാല്‍ ഗൂഗിളല്ല, ഡോക്ടറെയാണ് ആദ്യം കാണേണ്ടത്; സമയം വൈകിയാല്‍ ജീവന് പോലും നഷ്ടമാകാം
-
News1 day ago‘നിശബ്ദമായൊരു പോരാട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്’; ഒന്നര മാസം ഒരു ബബിളിനുള്ളിലായിരുന്നു – ഭാവന
-
kerala1 day agoശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാരിന് തിരിച്ചടി, ഹര്‍ജി തള്ളി പാലാ കോടതി
-
local1 day agoകോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
