kerala
മുരാരി ബാബുവിനെതിരെ അന്വേഷണം ശക്തമാക്കി വിജിലന്‍സ്; ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു
ചങ്ങനാശ്ശേരി നഗരസഭയിലെത്തി മുരാരി ബാബുവിന്റെ വീടുമായി ബന്ധപ്പെട്ട നിര്‍മാണ രേഖകളും അനുമതി രേഖകളും വിജിലന്‍സ് സംഘം ശേഖരിച്ചു.
കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുരാരി ബാബുവിനെതിരെ അന്വേഷണം ശക്തമാക്കി വിജിലന്‍സ്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് സ്പെഷ്യല്‍ സംഘം ചങ്ങനാശ്ശേരിയില്‍ എത്തി. ചങ്ങനാശ്ശേരി നഗരസഭയിലെത്തി മുരാരി ബാബുവിന്റെ വീടുമായി ബന്ധപ്പെട്ട നിര്‍മാണ രേഖകളും അനുമതി രേഖകളും വിജിലന്‍സ് സംഘം ശേഖരിച്ചു.
ഇതിന് പുറമെ ചങ്ങനാശ്ശേരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് ഭൂമി വാങ്ങല്‍-വില്‍പ്പന സംബന്ധിച്ച വിശദമായ രേഖകളും സംഘം പരിശോധിച്ചു തുടങ്ങി. മുരാരി ബാബുവിന്റെ വീടില് റെയ്ഡ് നടത്താനാണ് വിജിലന്‍സിന്റെ തീരുമാനം. എന്നാല്‍, നിലവില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) പരിശോധന നടക്കുന്നതിനാല്‍ സംഘം വീട്ടില്‍ കയറാതിരിക്കുകയായിരുന്നു. ഇന്നലെ തന്നെ വിജിലന്‍സ് സംഘം ചങ്ങനാശ്ശേരിയില്‍ എത്തിയിരുന്നുവെന്നും, ഇഡി പരിശോധന പൂര്‍ത്തിയായതിന് ശേഷം വീട് കേന്ദ്രീകരിച്ച് വിശദമായ പരിശോധന നടത്തുമെന്നുമാണ് സൂചന. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് കൂടുതല്‍ നിര്‍ണായക തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് വിജിലന്‍സ്.
kerala
ദീപകിന്റെ ആത്മഹത്യ കേസ്; വീഡിയോ പ്രചരിപ്പിച്ച ഷിംജിത പിടിയില്‍
വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ് പിടികൂടിയത്.
കോഴിക്കോട്: ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ പകര്‍ത്തി പങ്കുവെച്ച ഷിംജിത മുസ്തഫ അറസ്റ്റില്‍. വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ് പിടികൂടിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സമൂഹ മാധ്യമങ്ങളിലെ ലൈംഗിക അധിക്ഷേപത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക്ക് അത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരുന്നു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്. അതേസമയം, പൊലീസിന്റെ അന്വേഷണത്തില്‍ ദീപക്കിന്റെ കുടുംബം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ആദ്യഘട്ടത്തില്‍ ഷിംജിതയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പിന്നീട് ഇവരെ നിരീക്ഷിച്ചില്ല എന്നാണ് ആരോപണം.
kerala
സായി ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ; മാനസിക സമ്മര്‍ദം നേരിട്ടിരുന്നുവെന്ന് കുടുംബം
സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ വാര്‍ഡനും, ഇന്‍ചാര്‍ജിനുമെതിരെയും ബന്ധുക്കള്‍ മൊഴി നല്‍കിയതായാണ് വിവരം.
കൊല്ലം: സായി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഹോസ്റ്റലില്‍ താമസിക്കുന്ന സമയത്ത് പെണ്‍കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ മൊഴി നല്കി. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ വാര്‍ഡനും, ഇന്‍ചാര്‍ജിനുമെതിരെയും ബന്ധുക്കള്‍ മൊഴി നല്‍കിയതായാണ് വിവരം. ഹോസ്റ്റലില്‍ നടന്ന പല സംഭവങ്ങളും ഇന്‍ചാര്‍ജ് ബന്ധപ്പെട്ട അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നതാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. ആത്മഹത്യ സംബന്ധിച്ച് സായിയും (Sports Authority of India) ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക സംഘം ഉടന്‍ കൊല്ലം സായി ഹോസ്റ്റലില്‍ എത്തി വിശദമായ അന്വേഷണം നടത്തും. ഇതോടൊപ്പം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കോഴിക്കോട് സ്വദേശിനിയായ സാന്ദ്രയെയും തിരുവനന്തപുരം സ്വദേശിനിയായ വൈഷ്ണവിയെയും സായി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവസേനയുള്ള പരിശീലന പരിപാടിയില്‍ ഇരുവരും പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
kerala
ദീപക്-ആത്മഹത്യ കേസ്; ഷിംജിത മുസ്തഫ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു
കോഴിക്കോട് ജില്ലാ കോടതി അപേക്ഷ നാളെ പരിഗണിക്കും.
ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ പകര്‍ത്തി പങ്കുവെച്ച ഷിംജിത മുസ്തഫ. കോഴിക്കോട് ജില്ലാ കോടതി അപേക്ഷ നാളെ പരിഗണിക്കും. വടകര സ്വദേശി ഷിംജിത നിലവില്‍ ഒളിവില്‍ തുടരുകയാണ്. ഇവര്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഷിംജിതയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കയാണ് പൊലീസ്.
-
News2 days agoകരൂര്‍ ദുരന്തം; വിജയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ
-
News2 days agoഊളംപാറയിലോ കുതിരവട്ടത്തോകൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാന്‍ ഇടയില്ലാത്ത വര്‍ഗീയ ഭ്രാന്ത്, ഈ മുതലിനെ ക്വാറന്റൈന് ചെയ്യണം-ഡോ. ജിന്റോ ജോണ്‍
-
News2 days ago‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ
-
kerala2 days agoവി.ഡി. സതീശനെതിരായ വിമര്‍ശനം; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; സണ്ണി ജോസഫ്
-
News2 days ago‘നിശബ്ദമായൊരു പോരാട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്’; ഒന്നര മാസം ഒരു ബബിളിനുള്ളിലായിരുന്നു – ഭാവന
-
kerala2 days agoശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാരിന് തിരിച്ചടി, ഹര്‍ജി തള്ളി പാലാ കോടതി
-
local2 days agoകോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
-
News2 days agoഈ ലക്ഷണങ്ങള്‍ വന്നാല്‍ ഗൂഗിളല്ല, ഡോക്ടറെയാണ് ആദ്യം കാണേണ്ടത്; സമയം വൈകിയാല്‍ ജീവന് പോലും നഷ്ടമാകാം
