kerala
ദീപക്-ആത്മഹത്യ കേസ്; ഷിംജിത മുസ്തഫ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു
കോഴിക്കോട് ജില്ലാ കോടതി അപേക്ഷ നാളെ പരിഗണിക്കും.
ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ പകര്‍ത്തി പങ്കുവെച്ച ഷിംജിത മുസ്തഫ മുസ്തഫ. കോഴിക്കോട് ജില്ലാ കോടതി അപേക്ഷ നാളെ പരിഗണിക്കും. വടകര സ്വദേശി ഷിംജിത നിലവില്‍ ഒളിവില്‍ തുടരുകയാണ്. ഇവര്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഷിംജിതയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കയാണ് പൊലീസ്.
kerala
ദീപക്-ആത്മഹത്യ കേസ്; ഷിംജിതക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി
വടകര സ്വദേശി ഷിംജിത നിലവില്‍ ഒളിവില്‍ തുടരുകയാണ്.
കോഴിക്കോട്: ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ പകര്‍ത്തി പങ്കുവെച്ച ഷിംജിത മുസ്തഫക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. വടകര സ്വദേശി ഷിംജിത നിലവില്‍ ഒളിവില്‍ തുടരുകയാണ്. ഇവര്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഷിംജിതയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കയാണ് പൊലീസ്.
സംഭവത്തില്‍ ഷിംജിതയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ ചെയ്ത ദീപക്കിന്റെ അമ്മ നല്കിയ പരാതിയിലാണ് കേസെടുത്തത്. മെഡിക്കല്‍ കോളേജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന് സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 19ന് തന്നെ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ യുവതി ഒളിവില്‍ പോയി. അതേസമയം യുവതി മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ശ്രമിക്കുന്നതായാണ് വിവരം. ഇതിനിടെ ഷിംജിത സംസ്ഥാനം വിട്ട് മംഗളൂരുവിലേക്ക് എത്തിയെന്ന സൂചനയും ലഭിച്ചിരുന്നു. കേസില്‍ സുപ്രധാന തെളിവായ ദീപക്കിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണും പൊലീസിന് കണ്ടെടുക്കേണ്ടതുണ്ട്.
അതിക്രമം നടന്നുവെന്ന് ആരോപിക്കപ്പെട്ട ബസിലെ ജീവനക്കാരുടെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബസിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. സംഭവ ദിവസം ആരും പരാതി പറഞ്ഞിട്ടില്ലെന്നായിരുന്നു ബസിലെ ജീവനക്കാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. പരാതി പറഞ്ഞിരുന്നുവെങ്കില്‍ പൊലീസില്‍ അറിയിക്കുമായിരുന്നുവെന്നും ബസ് ജീവനക്കാര്‍ വ്യക്തമാക്കിയിരുന്നു.
കണ്ണൂരിലേക്കുള്ള യാത്രയില്‍ ബസില്‍വെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തില്‍ ആരോപണം ഉന്നയിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദീപക് മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. ഞായറാഴ്ചയായിരുന്നു ദീപക്കിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
kerala
തിരുനാവായ കുംഭമേള; വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്കിയ പാലത്തില്‍ പൊലീസ് പരിശോധന
ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടത്തുന്നത്.
തിരുനാവായ: തിരുനാവായയില്‍ കുംഭമേളക്ക് ആയി നിര്‍മിച്ച പാലത്തില്‍ പൊലീസ് പരിശോധന. വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്കിയ പാലത്തിലാണ് പൊലീസ് പരിശോധന നടത്തുന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് പരിശോധന. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടത്തുന്നത്. പാലത്തിന് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് നമ്പര്‍ നല്‍കിയതോടെ സംഘാടകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ജനുവരി 18 മുതല്‍ ഫെബ്രുവരി മൂന്നുവരെ നടക്കുന്ന കുംഭമേളയുടെ ഭാഗമായി ഭാരതപ്പുഴയില്‍ മണല്‍ നീക്കി താത്കാലികമായി പാലം നിര്‍മിക്കുന്നത് റവന്യൂ വകുപ്പ് അധികൃതര്‍ തടഞ്ഞിരുന്നു. പുഴ കൈയേറി പാലം നിര്‍മിക്കുന്നതും മണ്ണുമാന്തിയന്ത്രം പുഴയിലേക്കിറക്കി നിരപ്പാക്കിയതും കേരള നദീതീര സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നു കാണിച്ചാണ് തിരുനാവായ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ്മെമ്മോ നല്‍കിയത്.
kerala
രണ്ടാം തവണയും കത്തിക്കയറി സ്വര്‍ണവില; ഗ്രാമിന് 225 കൂടി
ഇന്ന് രാവിലെ പവന് 3,650 രൂപ വര്‍ധിച്ച് 1,13,520 രൂപയായിരുന്നു.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും കുത്തനെ ഉയര്‍ന്നു. ഗ്രാമിന് 225 കൂടി 14,415 രൂപയായി. പവന് 5480 കൂടി 1,15,320 രൂപയായി. ഇന്ന് രാവിലെ പവന് 3,650 രൂപ വര്‍ധിച്ച് 1,13,520 രൂപയായിരുന്നു. ഗ്രാമിന് 460 രൂപ ഉയര്‍ന്ന് 14,190 രൂപയിലേക്കാണ് വില എത്തിയത്. ഇന്നലെ ഒരു ദിവസത്തിനിടെ മൂന്ന് തവണ ഉയര്‍ന്ന സ്വര്‍ണവില വൈകിട്ട് ചെറിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും, ഇന്ന് രണ്ടാമതും ശക്തമായ കുതിപ്പാണ് ഉണ്ടായത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,800 ഡോളര്‍ കടന്നതാണ് വിലവര്‍ധനയ്ക്ക് പ്രധാന കാരണമായി വിലയിരുത്തുന്നത്.
ഗ്രീന്‍ലന്‍ഡ് കൈവശപ്പെടുത്തുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് ആഗോള വിപണിയില്‍ അനിശ്ചിതത്വം വര്‍ധിച്ചതും സ്വര്‍ണത്തിലേക്കുള്ള നിക്ഷേപം കൂടാന്‍ ഇടയാക്കി. ഡിസംബര്‍ 23-നാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. തുടര്‍ന്ന് ദിവസങ്ങളിലുടനീളം വില ഉയര്‍ച്ച തുടരുകയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെറിയ കുറവും വര്‍ധനയും ആവര്‍ത്തിച്ചുള്ള ‘യുടേണ്‍’ നിലയിലായിരിക്കുകയും ചെയ്തു. അതിന് ശേഷമാണ് ഇന്നത്തെ ശക്തമായ ഉയര്‍ച്ച. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നായ ഇന്ത്യ വര്‍ഷംതോറും ടണ്‍കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നു. അതിനാല്‍ തന്നെ അന്താരാഷ്ട്ര വിപണിയിലെ ചെറിയ മാറ്റങ്ങള്‍ പോലും കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തെ സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കുമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
-
News2 days agoകരൂര്‍ ദുരന്തം; വിജയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ
-
News2 days agoഊളംപാറയിലോ കുതിരവട്ടത്തോകൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാന്‍ ഇടയില്ലാത്ത വര്‍ഗീയ ഭ്രാന്ത്, ഈ മുതലിനെ ക്വാറന്റൈന് ചെയ്യണം-ഡോ. ജിന്റോ ജോണ്‍
-
News2 days ago‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ
-
kerala2 days agoവി.ഡി. സതീശനെതിരായ വിമര്‍ശനം; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; സണ്ണി ജോസഫ്
-
News2 days agoഈ ലക്ഷണങ്ങള്‍ വന്നാല്‍ ഗൂഗിളല്ല, ഡോക്ടറെയാണ് ആദ്യം കാണേണ്ടത്; സമയം വൈകിയാല്‍ ജീവന് പോലും നഷ്ടമാകാം
-
News2 days ago‘നിശബ്ദമായൊരു പോരാട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്’; ഒന്നര മാസം ഒരു ബബിളിനുള്ളിലായിരുന്നു – ഭാവന
-
kerala2 days agoശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാരിന് തിരിച്ചടി, ഹര്‍ജി തള്ളി പാലാ കോടതി
-
local2 days agoകോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
