local
‘നമ്മുടെ റയാന്‍ സുഖമായി വീട്ടിലെത്തി’; അഖിലിന്റെ സന്മനസ്സിന് അഭിനന്ദനങ്ങളുമായി ബ്ലോക്ക് മെമ്പര്‍
ഒരു കുട്ടിയുടെ സുരക്ഷിത തിരിച്ചുവരവോടെ അവസാനിച്ച ഈ സംഭവം മനുഷ്യത്തിൻ്റെ നന്മയും ഉത്തരവാദിത്തബോധവും ഇന്നും സമൂഹത്തിൽ ജീവിച്ചിരിക്കുന്നുവെന്നതിന് തെളിവായി മാറുന്നു.
കോഴിക്കോട്: കോഴിക്കോട്ടെ ഓട്ടോഡ്രൈവറായ കക്കോടി സ്വദേശി അഖിലിന്റ സന്‍മനസ്സിനെ അഭിനന്ദിച്ച് ബ്ലോക്ക് മെമ്പറുടെ കുറിപ്പ് വൈറലാകുന്നു
കടലൂരിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി റയാനെ ഇന്നലെ വൈകിട്ടാണ് കാണാതായത്. ഒട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന അഖില്‍ എന്ന ചെറുപ്പക്കാരന്‍ 11 മണിക്കാണ് റയാനെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കണ്ടത്.
ഉടനെ കുട്ടിയുടെ വിവരങ്ങള്‍ ചോദിച്ചറിയുകയും തുടര്‍ന്ന് 12:30നോടെ അഖില്‍ കുട്ടിയെ വീട്ടിലെത്തിക്കുകയും ചെയ്തു. അഖിലിന്റെ ഈ നന്മ നിറഞ്ഞ ഇടപെടലിനെ അഭിനന്ദിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കടലൂര്‍ ഡിവിഷന്‍ മെമ്പര്‍ പി.കെ. മുഹമ്മദലി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.
local
കോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
കുളിക്കാനും വസ്ത്രമലക്കാനുമായി കുളത്തിലിറങ്ങിയപ്പോഴാണ് മൂവരും അപകടത്തില്‍പ്പെട്ടത്.
മലപ്പുറം: വീണാലുക്കല്‍ താഴേക്കാട്ട്പടിയിലെ വയലിനോടു ചേര്‍ന്ന കുളത്തില്‍ ഉമ്മയും രണ്ടു മക്കളും മുങ്ങിമരിച്ചു. നാട്ടുകാരുടെ സ്‌നേഹവും കരുതലും ചേര്‍ത്ത് നിര്‍മിച്ച വീട്ടില്‍ ഇനി പത്തൊമ്പതുകാരനായ മുഹമ്മദ് ഫാസില്‍ മാത്രം.
പരേതനായ കുമ്മൂറ്റിക്കല്‍ മൊയ്തീന്റെ ഭാര്യ സൈനബ (56), മക്കളായ ആഷിഖ് (20), ഫാത്തിമ ഫാസിമ (18) എന്നിവരാണ് മരിച്ചത്. കുളിക്കാനും വസ്ത്രമലക്കാനുമായി കുളത്തിലിറങ്ങിയപ്പോഴാണ് മൂവരും അപകടത്തില്‍പ്പെട്ടത്. ഇവര്‍ക്കു നീന്തല്‍ വശമില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇന്നലെ വൈകിട്ട് നാലരയോടെ കുളത്തിനു സമീപത്തുകൂടി പോയ ഒരു അതിഥിത്തൊഴിലാളിയാണ് ആദ്യം ഫാത്തിമ ഫാസിമയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പരിസരവാസികളാണ് പിന്നീട് സൈനബയുടെയും ആഷിഖിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ്മോര്‍ട്ടവും പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് കബറടക്കം നടക്കും.
മധുര സ്വദേശിയായിരുന്ന പെയിന്റിങ് തൊഴിലാളി മൊയ്തീന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. കണ്ണൂര്‍ സ്വദേശിനിയായ സൈനബയും കുടുംബവും പെയിന്റിങ് ജോലിക്കായി പറപ്പൂരിലെത്തിയതായിരുന്നു. തുടക്കത്തില്‍ വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. മൊയ്തീന്റെ മരണത്തോടെ കുടുംബം നിരാലംബാവസ്ഥയിലായതിനെ തുടര്‍ന്ന്, ഇവരുടെ അവസ്ഥ മനസ്സിലാക്കിയ വീണാലുക്കല്‍ പൗരസമിതി അഞ്ചു വര്‍ഷം മുന്‍പ് സൗജന്യമായി വീടുവച്ചു നല്‍കി.
ആഷിഖും മുഹമ്മദ് ഫാസിലും ചില്ലറ ജോലികള്‍ ചെയ്തിരുന്നുവെങ്കിലും, വീടുകളില്‍ സഹായത്തിനുപോയ സൈനബയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. പറപ്പൂര്‍ ഐയു ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു ഫാത്തിമ ഫാസിമ. ഉറ്റവരുടെ മരണത്തോടെ കുടുംബത്തില്‍ ഇനി മുഹമ്മദ് ഫാസില്‍ മാത്രമാണ് ശേഷിക്കുന്നത്. സിമന്റിനും കല്ലിനുമൊപ്പം സ്‌നേഹവും കരുതലും ചേര്‍ത്ത് പണിത വീട്ടില്‍, ഇനി അവശേഷിക്കുന്നത് വലിയൊരു ശൂന്യത മാത്രമാണ്.
local
അസ്‌ലം കോളക്കോടന്റെ പുസ്തകങ്ങളുടെ പ്രകാശനം വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗം സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു.
ദമ്മാം: ദമ്മാം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അസ്‌ലം കോളക്കോടൻ പുസ്തക പ്രകാശനത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗം സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു.
ഡെസ്റ്റിനി ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന, അസ്‌ലം കോളക്കോടന്റെ the river of thoughts എന്ന കവിതാ സമാഹാരത്തിന്റെയും മരീചികയോ ഈ മരുപ്പച്ച എന്ന ഓർമ്മപുസ്തകത്തിന്റെയും പ്രകാശനം ജനുവരി 29 വ്യാഴം വൈകിട്ട് എട്ട് മണിക്ക് ദമ്മാം ഫൈസലിയ ഹയാത്ത് ഓഡിറ്റോറിയത്തിൽ വെച്ച് സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ചലച്ചിത്ര. താരവും എഴുത്തുക്കാരനുമായ ജോയ് മാത്യു, ശിഹാബുദീൻ പൊയ്ത്തും കടവ്, അമ്മാർ കീഴപ്പറമ്പ് എന്നിവർ നിർവ്വഹിക്കും.
ആലിക്കുട്ടി ഒളവട്ടൂർ ചെയർമാനും മാലിക് മഖ്ബൂൽ ആലുങ്ങൽ ജനറൽ കൺവീനറും, സാജിദ് ആറാട്ടുപുഴ ട്രഷററും, റഹ്‌മാൻ കാരയാട് ചീഫ് കോഡിനേറ്ററുമായി വിപുലമായ സ്വാഗതസംഘമാണ് രൂപീകരിച്ചത്.വലിയാപ്പുക്ക, മുഹമ്മദ് കുട്ടി കോഡൂർ, കാദർ ചെങ്കള, ബിജു കല്ലുമല, രഞ്ജിത്ത് വടകര, കെ.എം. ബഷീർ, ജമാൽ വില്ല്യാപള്ളി കബീർ കുണ്ടോട്ടി. എന്നിവരാണ് രക്ഷാധികാരികൾ
വൈസ് ചെയർമാൻമാരായി സിദ്ദിഖ് പണ്ടികശാല, ഷബീർ ചാത്തമംഗലം, സിന്ധു ബിനു, ഷിഹാബ് കൊയിലാണ്ടി, സൈനുൽ ആബിദീൻ, ജൗഹർ കുനിയിൽ, കാദർ മാസ്റ്റർ, മജീദ് ചുങ്കത്തറ. എന്നിവരും ജോയിന്റ് കൺവീനർമാരായി ലിയാഖത്ത് കാരാങ്ങടൻ, മാത്തുക്കുട്ടി പള്ളിപ്പാട്, മുജീബ് കൊളത്തൂർ, ഇഖ്ബാൽ ആനമങ്ങാട്, ഷമീം കുനിയിൽ, ഷംസ്പ്പീർ എം.കെ, കാദർ അണങ്കൂർ. തുടങ്ങിയവരെയും തിരഞ്ഞെടുത്തു.
കോ-ഓർഡിനേറ്റർമാരായി മഹ്മൂദ് പൂക്കാട്, ഫൈസൽ ഇരിക്കൂർ, ഷമീർ അരീക്കോട്, ഷാനി സി.കെ, ഷിറാഫ് മൂലാട്, ഫെബിൻ കുനിയിൽ.
പ്രോഗ്രാം കൺവീനർമാർ: ഹബീബ് ഒ.പി, മജീദ് സിജി, ഫൈസൽ കുടുമ, സമദ് വേങ്ങര, ആസിഫ് താനൂർ, ഷംസു പള്ളിയാളി, ടി.ടി. കരീം. എന്നിവരേ ചുമതലപെടുത്തി സബ് കമ്മിറ്റികൾ ധനകാര്യം ചെയർമാൻ: ഹുസൈൻ വേങ്ങര വൈസ് ചെയർമാൻമാർ: ഉമ്മർ ഓമശ്ശേരി, നൗഷാദ് ടി.വി.എം, അനസ് കാരണത്തു കൺവീനർമാർ: നജീം ബഷീർ, മുഷാൽ, ബഷീർ ആലുങ്ങൽ, സമീർ കുനിയിൽ മീഡിയ ചെയർമാൻ: പി.ടി. അലവി വൈസ് ചെയർമാൻമാർ: അഷ്റഫ് ആളത്ത്, മുജീബ് കള ത്തിൽ, കൺവീനർമാർ: സുബൈർ ഉദിനൂർ, നൗഷാദ് ഇരിക്കൂർ, പ്രവീൺ, ഷനീബ് അബൂബക്കർ, പബ്ലിസിറ്റി ചെയർമാൻ: നജ്മുസ്സമാൻ വൈസ് ചെയർമാൻമാർ: നിതിൻ കണ്ടമ്പത്ത്, അനസ് മുക്കം, കൺവീനർമാർ: അനസ് പട്ടാമ്പി, റൗഫ് ചാവക്കാട്, ഷബീർ തേഞ്ഞിപ്പാലം സ്വീകരണം ചെയർപേഴ്സൺ: ഷബ്‌ന നജീബ് വൈസ് ചെയർപേഴ്സൺസ്: ഹുസ്ന ആസിഫ്, സുലൈഖ ഹുസൈൻ, സോഫിയ ഷാജഹാൻ കൺവീനർമാർ: ആയിഷ ഫൈസൽ, ഫസീല ഷാനി, ഫായിസ ഷമീർ, ജുമാന അസ്ലം സെയിൽസ് & മാർക്കറ്റിംഗ് ചെയർപേഴ്സൺ: റുഖിയ റഹ്മാൻ
വൈസ് ചെയർപേഴ്സൺസ്: സുമയ്യ ഹുസൈൻ, സാഫ്രോൺ മുജീബ്, ഹാജറ സലിം കൺവീനർമാർ: മന്ന അജ്മൽ, സർഹ കമറു, അമ്ന ഹിഷാം
ഗസ്റ്റ് മാനേജ്‌മെന്റ് ചെയർമാൻ: ബിനു പുരുഷോത്തമൻ വൈസ് ചെയർപേഴ്സൺസ്: സാജിദ നഹാ, ബാസിഹാൻ ഷിഹാബ്, നാജി സൈൻ കൺവീനർമാർ: ഫസ്ന മഹ്മൂദ്, സഹീറ ഷിറാഫ്, ഷിഫ ഫെബിൻ ഭക്ഷണം ചെയർമാൻ: നജീബ് ചീക്കിലോട് വൈസ് ചെയർമാൻമാർ: അലിഭായ് ഊരകം, ബഷീർ ബേപ്പൂക്കാരൻ, മുജീബ് കോഡൂർ കൺവീനർമാർ: ജുനൈദ് തൃക്കളയൂർ, ഷമീം സി.കെ, താമസം & ഗതാഗതം ചെയർമാൻ: വാഹിദ് റഹ്മാൻ, വൈസ് ചെയർമാൻമാർ മൊയ്തീൻക്ക ദല്ല, സലാഹുദ്ദീൻ വേങ്ങര, ആസിഫ് കൊണ്ടോട്ടി, കൺവീനർമാർ: ഫൈസൽ കരുവന്തിരുത്തി, അഫ്സൽ വടക്കേകാട്, ഷൗക്കത്ത് അടിവാരം
സ്റ്റേജ് & സൗണ്ട്, ചെയർമാൻ: അറഫാത്ത് ഷംനാദ്, വൈസ് ചെയർമാൻമാർ: കരീം പി.സി, സലാം മുയ്യം, റസാഖ് ബാവു, ബർഹക്ക്, കൺവീനർമാർ: ഷബീർ ചോട്ട, ഷരീഫ് പാറപ്പുറം, റൗഫ് കോളക്കോടൻ, പ്രോഗ്രാം ഫെസിലിറ്റേറ്റേഴ്സ്, ക്യാപ്റ്റൻ: അജ്മൽ കൊളക്കോടൻ (ടീം: കെപ് വ എഫ്‌സി),റഹ്‌മാൻ കാരയാട് പ്രോഗ്രാം വിശദീകരണം നിർവ്വഹിച്ചു. മാലിക് മഖ്ബൂൽ ആലുങ്ങൽ സ്വാഗതവും സമീർ അരീക്കോട് നന്ദിയും പറഞ്ഞു
local
ചന്ദ്രികയെ നെഞ്ചോട് ചേര്‍ത്ത ഇയ്യാച്ച വിടവാങ്ങി
ഒരു ദിവസം ചന്ദ്രിക കിട്ടിയിട്ടില്ലെങ്കില്‍ അന്ന് വിട്ടുകാരോടും വീട്ടിലെത്തുന്നവരോടു മുഴുവനും അരിശം കൊള്ളാന്‍ ഇനി ഇയ്യാച്ചയില്ല.
കരുവാരകുണ്ട്: ഒരു ദിവസം ചന്ദ്രിക കിട്ടിയിട്ടില്ലെങ്കില്‍ അന്ന് വിട്ടുകാരോടും വീട്ടിലെത്തുന്നവരോടു മുഴുവനും അരിശം കൊള്ളാന്‍ ഇനി ഇയ്യാച്ചയില്ല. തരിശ് ചക്കാലകുന്നിലെ കീടത്ത് ആയിശ എന്ന് ഇയ്യാച്ചയ്ക്ക് സുബഹി നമസ്‌കാരം കഴിഞ്ഞയുടന്‍ ചന്ദ്രിക പത്രം കയ്യില്‍ കിട്ടണം. പത്രം കിട്ടിയാല്‍ പത്രം മുഴുവനായും ഉറക്കെ വായനയാണ് ഇയ്യാച്ചുട്ടിയുടെ പതിവ്. വീട്ടിലുള്ള മുഴുവന്‍ പേര്‍ക്കും അന്ന് പിന്നീട് പത്രം വായിക്കേണ്ടി വരില്ല. വീട്ടിലുള്ളവര്‍ ക്കെല്ലാം വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ ഉമ്മയുടെ വായന മാത്രം മതി. പച്ച തുണിയും പച്ച കുപ്പായവും പച്ച തട്ടവും മാത്രം ധരിക്കുന്ന രീതിയായിരുന്നു ഇയ്യാച്ചുവിന്. മുസ്ലിം ലീഗിന്റെ കൊടിയുടെ നിറമായ പച്ച തന്നെ വേണമായിരുന്നു. മറ്റു നിറങ്ങളിലുള്ള വസ്ത്രങ്ങളൊന്നും ധരിക്കാറില്ലായിരുന്നു.
ചന്ദ്രിക വായിച്ച വിവരങ്ങള്‍ മനസ്സിലാക്കി മുസ്ലിംലീഗ് പാര്‍ട്ടിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ദിവസം പത്രം ലഭിച്ചില്ലെങ്കില്‍ അന്ന് ദിനചര്യകള്‍ പോലും മുടങ്ങിയിരുന്നത്രെ. പത്രം വിതരണം ചെയ്യുന്നവര്‍ പത്രം മാറിയിട്ടാല്‍ അവരെ കണ്ടുപിടിച്ച് ശകാരിച്ച് അന്നത്തെ പത്രം വീട്ടിലെത്തിച്ച ശേഷം വായിച്ചുതീര്‍ത്തു കഴിഞ്ഞാലേ ചായ കുടിക്കാന്‍ പോലും ഉമ്മ എത്താറുള്ളു വെന്നും മക്കള്‍ പറയുന്നു.
വാര്‍ത്തകള്‍ക്കു പുറമേ എഡിറ്റോറിയലും ലേഖനങ്ങളും മറ്റു വിശേഷങ്ങളും എല്ലാം ഇയ്യാച്ച വായിച്ചിരുന്നു. മുസ്ലിം ലീഗിന്റെ ചരിത്ര പഠനത്തില്‍ ഏറെ താല്പര്യമുള്ള ഇയ്യാച്ച മറ്റു പുസ്തകങ്ങളും വായിച്ചിരുന്നു. ഖുര്‍ആന്‍ പാരായണവും മുടക്കമില്ലാതെ നടത്താറുണ്ടായിരുന്നു.ഉറക്കെ പത്രം വായിച്ച് വാര്‍ത്തകളും വിശേഷങ്ങളും പറയാന്‍ ഇനി ഉമ്മയില്ല എന്നത് മക്കള്‍ക്കും പേരമകള്‍ക്കും നോവായി മാറി.
-
News3 days agoകരൂര്‍ ദുരന്തം; വിജയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ
-
News3 days agoഊളംപാറയിലോ കുതിരവട്ടത്തോകൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാന്‍ ഇടയില്ലാത്ത വര്‍ഗീയ ഭ്രാന്ത്, ഈ മുതലിനെ ക്വാറന്റൈന് ചെയ്യണം-ഡോ. ജിന്റോ ജോണ്‍
-
News3 days ago‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ
-
kerala3 days agoവി.ഡി. സതീശനെതിരായ വിമര്‍ശനം; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; സണ്ണി ജോസഫ്
-
News3 days agoഈ ലക്ഷണങ്ങള്‍ വന്നാല്‍ ഗൂഗിളല്ല, ഡോക്ടറെയാണ് ആദ്യം കാണേണ്ടത്; സമയം വൈകിയാല്‍ ജീവന് പോലും നഷ്ടമാകാം
-
News3 days ago‘നിശബ്ദമായൊരു പോരാട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്’; ഒന്നര മാസം ഒരു ബബിളിനുള്ളിലായിരുന്നു – ഭാവന
-
kerala3 days agoശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാരിന് തിരിച്ചടി, ഹര്‍ജി തള്ളി പാലാ കോടതി
-
local3 days agoകോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
