Sports
സന്തോഷ് ട്രോഫി; ആദ്യമത്സരത്തിന് കേരളം ഇന്നിറങ്ങും
കിരിട പ്രതീക്ഷയുമായി ആസാമിലെത്തിയ സഞ്ജുവും സംഘവും നേരിടുന്നത് പഞ്ചാബിനെ.
ഗോഹട്ടി: കേരളത്തിന് സന്തോഷ് ട്രോഫിയില്‍ ഇന്ന് ആരംഭദിനം. കിരിട പ്രതീക്ഷയുമായി ആസാമിലെത്തിയ സഞ്ജുവും സംഘവും നേരിടുന്നത് പഞ്ചാബിനെ. ശക്തരാണ് പഞ്ചാബികള്‍ എന്നത് തന്നെ കേരളത്തിനുള്ള ഊര്‍ജ്ജം. ശക്തരായ പ്രതിയോഗികള്‍ക്കെതിരെ കളിച്ച് തുടങ്ങുന്നത് തന്നെയാണ് നല്ലതെന്നാണ് ടീമിന്റെ നിലപാടും. പോയ സീസണില്‍ കപ്പിന് അരികില്‍ കിരീടം നഷ്ടമായ കേരളത്തിന് ഇത്തവണ ശക്തരായ പ്രതിയോഗികളാണ് ഗ്രൂപ്പ് ഘട്ടത്തില്‍. അതിനാല്‍ തന്നെ ഓരോ മത്സരവും നിര്‍ണായകം. കാലാവസ്ഥ വലിയ വെല്ലുവിളിയാവില്ലെന്നാണ് കരുതപ്പെടുന്നത്. രാവിലെ ഒമ്പതിനാണ് മല്‍സരം നടക്കുന്നത്. പൊതുവേ തണുപ്പേറിയ കാലാവസ്ഥയാണ് മല്‍സരം നടക്കുന്ന ദുബ്രിഘട്ടില്‍. ഉന്നത നിലവാരമുളള മൈതാനവുമല്ല. പക്ഷേ സുപ്പര്‍ ലീഗ് കേരളയില്‍ കളിച്ച് കരുത്ത് തെളിയിച്ചവരാണ് സഞ്ജു നയിക്കുന്ന സംഘത്തിലെ പോരാളികള്‍.
Sports
സന്തോഷ് ട്രോഫിയ്ക്ക് ഇന്ന് കിക്കോഫ്
നിലവിലെ റണ്ണറപ്പായ കേരളം വ്യാഴാഴ്ച പഞ്ചാബിനെതിരെ ആദ്യ പോരിനിറങ്ങും.
ഗുവാഹതി: ദേശീയ ഫുട്ബാള്‍ ടൂര്‍ണമെന്റായ സന്തോഷ് ട്രോഫിയുടെ 79ാം പതിപ്പിന്റെ അന്തിമ റൗണ്ട് മത്സരങ്ങള്‍ ബുധനാഴ്ച തുടങ്ങും. അസമിലെ ധാകുവാഖാന, സിലാപതാര്‍ സ്റ്റേഡിയങ്ങളിലാണ് കളി. ഉദ്ഘാടന ദിനത്തില്‍ ഉത്തരാഖണ്ഡ്-രാജസ്ഥാന്‍, ബംഗാള്‍-നാഗാലാന്‍ഡ്, തമിഴ്‌നാട്-അസം മത്സരങ്ങള്‍ നടക്കും. നിലവിലെ റണ്ണറപ്പായ കേരളം വ്യാഴാഴ്ച പഞ്ചാബിനെതിരെ ആദ്യ പോരിനിറങ്ങും.
12 ടീമുകളാണ് അന്തിമ റൗണ്ടിലുള്ളത്. ഗ്രൂപ് എ-യില്‍ ആതിഥേയരായ അസം, നിലവിലെ ചാമ്പ്യന്മാരായ ബംഗാള്‍, തമിഴ്നാട്, ഉത്തരാഖണ്ഡ്, നാഗാലാന്‍ഡ്, രാജസ്ഥാന്‍, ബി-യില്‍ കേരളം, സര്‍വിസസ്, പഞ്ചാബ്, ഒഡിഷ, റെയില്‍വേസ്, മേഘാലയ ടീമുകളാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളെന്ന നിലയില്‍ ബംഗാളും കേരളവും ആതിഥേയരായി അസമും അന്തിമ റൗണ്ടിന് നേരിട്ട് യോഗ്യത നേടി. യോഗ്യത മത്സരങ്ങള്‍ കളിച്ചാണ് ബാക്കി ഒമ്പത് ടീമുകളെത്തിയത്. ഓരോ ഗ്രൂപ്പില്‍നിന്നും നാല് വീതം ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കും. ഫെബ്രുവരി രണ്ടിനും മൂന്നിനും ക്വാര്‍ട്ടറും അഞ്ചിന് സെമി ഫൈനലും എട്ടിന് ഫൈനലും അരങ്ങേറും.
Football
മാര്‍ച്ചിലും മെസിയും അര്‍ജന്റീന ടീമും കേരളത്തിലേക്കില്ല
മാര്‍ച്ച് 27നും 31നുമായി ഖത്തറില്‍ രണ്ട് മല്‍സരങ്ങള്‍ അര്‍ജന്റീന കളിക്കും.
മാര്‍ച്ചിലും ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തിലേക്കില്ലെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 27നും 31നുമായി ഖത്തറില്‍ രണ്ട് മല്‍സരങ്ങള്‍ അര്‍ജന്റീന കളിക്കും. 27ന് ഫൈനലിസിമയില്‍ സ്‌പെയിനുമായും 31ന് ഖത്തറുമായി സൗഹൃദമല്‍സരത്തിലും അര്‍ജന്റീന കളിക്കും. അതേസമയം മാര്‍ച്ചില്‍ അര്‍ജന്റീന ടീം കേരളത്തില്‍ എത്തുമെന്നായിരുന്നു സ്‌പോണ്‍സര്‍ അവകാശപ്പെട്ടിരുന്നത്.
എന്നാല്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തില്‍ കളിപ്പിക്കാനായി നടന്ന തീരുമാനങ്ങള്‍ തങ്ങള്‍ക്കറിയില്ലെന്ന് സംസ്ഥാന കായിക വകുപ്പ് പറഞ്ഞിരുന്നു. മെസിയെയും ടീമിനെയും കേരളത്തില്‍ എത്തിക്കാന്‍ സ്വകാര്യ ടിവി ചാനല്‍ കമ്പനിയെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ് ഏല്‍പ്പിച്ചെങ്കിലും അതിനായി ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്നും വകുപ്പ് പറഞ്ഞിരുന്നു. കൂടാതെ അര്‍ജന്റീന കേരളത്തില്‍ കളിക്കാനെത്തുന്നതായി സര്‍ക്കാരിന് ഔദ്യോഗികമായി വിവരം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവരാവകാശ ചോദ്യങ്ങള്‍ക്കും മറുപടിയില്ല.
എന്നാല്‍ ടീമിനെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വകുപ്പിന്റെ 13 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചകള്‍ക്കായി കായികമന്ത്രി വി.അബ്ദുറഹിമാനും 2 ഉന്നത ഉദ്യോഗസ്ഥരും സ്‌പെയിനില്‍ പോയ വകയിലായിരുന്നു ഈ ചെലവ്. കരാറിലെ വ്യവസ്ഥകളില്‍ സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടിങ് ബ്രോഡ്കാസ്റ്റിങ് കമ്പനി വീഴ്ച വരുത്തിയതിനാല്‍ കഴിഞ്ഞ ഏപ്രിലില്‍ 2 തവണ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയെന്നാണ് വകുപ്പിലെ ഉന്നതര്‍ അന്ന് അറിയിച്ചിരുന്നത്. എന്നാല്‍ സ്‌പോണ്‍സര്‍ഷിപ് കരാര്‍ ഇല്ലെന്നാണ് ഇപ്പോള്‍ വകുപ്പിന്റെ വിചിത്ര മറുപടി.
കൊച്ചിയിലെ സ്റ്റേഡിയത്തിന് നിലവാരമില്ല എന്നു ചൂണ്ടിക്കാട്ടി നവംബറില്‍ മെസിയും സംഘവും കേരളത്തിലെത്തില്ലെന്നും പകരം മാര്‍ച്ച് വിന്‍ഡോയില്‍ എത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാനും സ്പോണ്‍സര്‍ ആന്റോ അഗസ്റ്റിനും വ്യക്തമാക്കിയിരുന്നു. എന്നാല്‍, നടപടിക്രമങ്ങളൊന്നും പൂര്‍ത്തിയാക്കാതെയും ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പോലും വ്യക്തത വരുത്താതെയുമുള്ള സാഹചര്യത്തിലായിരുന്നു മെസി കഴിഞ്ഞ നവംബറില്‍ വരുമെന്ന പ്രഖ്യാപനവുമായി മന്ത്രിയും സ്പോണ്‍സറും രംഗത്തെത്തിയത്. പിന്നീടാണ് മാര്‍ച്ചില്‍ എത്തുമെന്നാണ് മന്ത്രി അറിയിച്ചത്.
News
ചാമ്പ്യൻസ് ലീഗിൽ ആഴ്‌സണലിന് ജയം; സാൻ സിറോയിൽ ഇന്ററിനെ തകർത്ത് ഗണ്ണേഴ്‌സ്
സാൻ സിറോയിൽ നടന്ന പോരാട്ടത്തിൽ ഇന്റർ മിലാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പ്രീമിയർ ലീഗ് ടോപ്പർമാരായ ആഴ്‌സണൽ പരാജയപ്പെടുത്തിയത്.
മിലാൻ: ചാമ്പ്യൻസ് ലീഗിൽ അപരാജിത കുതിപ്പ് തുടരുന്ന ആഴ്‌സണൽ തുടർച്ചയായ ഏഴാം ലീഗ് മത്സരത്തിലും ജയം സ്വന്തമാക്കി. സാൻ സിറോയിൽ നടന്ന പോരാട്ടത്തിൽ ഇന്റർ മിലാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പ്രീമിയർ ലീഗ് ടോപ്പർമാരായ ആഴ്‌സണൽ പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ 10-ാം മിനിറ്റിൽ തന്നെ ആഴ്‌സണൽ ലീഡ് നേടി. ടിംബർ നൽകിയ പാസിൽ നിന്ന് ഗബ്രിയേൽ ജീസസ് ആണ് ആദ്യ ഗോൾ കണ്ടെത്തിയത്. എന്നാൽ 18-ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ പീറ്റർ സുചിച് നേടിയ മനോഹര ഗോളോടെ ഇന്റർ സമനില നേടി.
31-ാം മിനിറ്റിൽ സെറ്റ് പീസിലൂടെ ആഴ്‌സണൽ വീണ്ടും മുൻതൂക്കം പിടിച്ചു. സാകയുടെ കോർണറിൽ നിന്ന് ട്രൊസാർഡിന്റെ ഹെഡർ ബാറിൽ തട്ടി തിരികെ വന്നപ്പോൾ അനായാസം ഹെഡ് ചെയ്ത് ജീസസ് പന്ത് വലയിലാക്കി. മത്സരത്തിന്റെ 84-ാം മിനിറ്റിൽ ഗ്യോകെറസ് കൂടി ഗോൾ നേടിയതോടെ ഗണ്ണേഴ്‌സിന്റെ ജയം പൂർണമായി.
ഈ ജയത്തോടെ ഏഴ് മത്സരങ്ങളിൽ നിന്ന് ഏഴ് ജയവും 21 പോയിന്റുമായി ആഴ്‌സണൽ വമ്പൻ ലീഡോടെ പട്ടികയുടെ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള ഇന്റർ മിലാൻ ഒമ്പതാം സ്ഥാനത്താണ്.
-
News3 days agoകരൂര്‍ ദുരന്തം; വിജയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ
-
News3 days agoഊളംപാറയിലോ കുതിരവട്ടത്തോകൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാന്‍ ഇടയില്ലാത്ത വര്‍ഗീയ ഭ്രാന്ത്, ഈ മുതലിനെ ക്വാറന്റൈന് ചെയ്യണം-ഡോ. ജിന്റോ ജോണ്‍
-
News3 days ago‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ
-
kerala3 days agoവി.ഡി. സതീശനെതിരായ വിമര്‍ശനം; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; സണ്ണി ജോസഫ്
-
News3 days agoഈ ലക്ഷണങ്ങള്‍ വന്നാല്‍ ഗൂഗിളല്ല, ഡോക്ടറെയാണ് ആദ്യം കാണേണ്ടത്; സമയം വൈകിയാല്‍ ജീവന് പോലും നഷ്ടമാകാം
-
News3 days ago‘നിശബ്ദമായൊരു പോരാട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്’; ഒന്നര മാസം ഒരു ബബിളിനുള്ളിലായിരുന്നു – ഭാവന
-
kerala3 days agoശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാരിന് തിരിച്ചടി, ഹര്‍ജി തള്ളി പാലാ കോടതി
-
local3 days agoകോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
