More
ഭക്ഷണ വംശീയത തുറന്നുകാട്ടിയ ‘പാലക് പനീര്‍’ നിയമപോരാട്ടം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 200,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കി യുഎസ് സര്‍വകലാശാല
ന്യൂയോര്‍ക്ക്: മൈക്രോവെയ്വ് ഓവനില്‍ ഭക്ഷണം ചൂടാക്കിയപ്പോള്‍ ഉയര്‍ന്ന ഗന്ധത്തിന്റെ പേരില്‍ വംശീയ അധിക്ഷേം നേരിട്ടെന്ന പരാതിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരം. ഇന്ത്യന്‍ വിദ്യാര്‍ഥികളായ ആദിത്യ പ്രകാശ് (34), പങ്കാളി ഉര്‍മി ഭട്ടാചാര്യ (35) എന്നിവര്‍ക്കാണ് ബൗള്‍ഡറിലെ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ 200,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കിയത്. ഭക്ഷണത്തിന് എതിരായ പ്രതിഷേധം വംശീയ വിദ്വേഷമാണെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
2023 സെപ്റ്റംബര്‍ 5നായി സംഭവങ്ങളുടെ തുടക്കം. ആദിത്യ പ്രകാശ് മൈക്രോവെയ്വില്‍ പാലക് പനീര്‍ ചൂടാക്കിയപ്പോള്‍ ഉണ്ടായ ഗന്ധത്തിനെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഒരു സ്റ്റാഫ് അംഗമാണ് ആദ്യം എതിര്‍പ്പുയര്‍ത്തിയത്. മൈക്രോവെയ്വ് ഉപയോഗിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പരാതി ഉയര്‍ത്തിയത്. സംഭവത്തിന് പിന്നാലെ തങ്ങള്‍ക്കെതിരെ വിദ്വേഷ, പ്രതികാര നടപടികളും ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാലയ്ക്കെതിരെ ഇവര്‍ കേസ് ഫയല്‍ ചെയ്തത്. തങ്ങള്‍ക്ക് ഇരുവര്‍ക്കും മാസ്റ്റേഴ്സ് ഡിഗ്രികള്‍ നല്‍കാന്‍ ആന്ത്രപ്പോളജി വകുപ്പ് വിസമ്മതിച്ചെന്നും പ്രകാശ് പ്രതികരിച്ചു. ഈ പരാതിയാണ് സര്‍വകലാശാലയില്‍ നിന്ന് 200,000 ഡോളര്‍ നഷ്ടപരിഹാരം ലഭിച്ചതോടെ അവസാനിച്ചത്.
ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും സമാനമായ അനുഭവങ്ങള്‍ പങ്കുവച്ചതോടെ ഇരുവരുടെയും നിയമ പോരാട്ടം ‘ഭക്ഷ്യ വംശീയത’യെക്കുറിച്ച് വ്യാപകമായ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. പരമ്പരാഗത ഭക്ഷണരീതിയുടെ പേരില്‍ നേരിടുന്ന വിവേചനത്തെക്കുറിച്ച് ആഗോളതലത്തില്‍ ചര്‍ച്ചയ്ക്കും സംഭവം തുടക്കമിട്ടു, ആയിരക്കണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയത്.
നഷ്ടപരിഹാരം അനുവദിച്ചപ്പോഴും വിദ്യാര്‍ഥികള്‍ക്ക് എതിരെ ഉണ്ടായ പ്രതിഷേധത്തില്‍ ഉള്‍പ്പെടെ തങ്ങള്‍ക്ക് പങ്കില്ലെന്ന് യൂണിവേഴ്‌സിറ്റിയുടെ വിശദീകരണം. എന്നാല്‍ ഇരുവര്‍ക്കും ഇനി യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നല്‍കില്ലെന്ന വ്യവസ്ഥയോടെയാണ് നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്. നിയമപോരാട്ടത്തില്‍ വിജയിച്ചെങ്കിലും ദമ്പതികളുടെ ഗവേഷണ ഫണ്ടിംഗ്, അധ്യാപന അവസരങ്ങള്‍, പിഎച്ച്ഡി ഗൈഡുകള്‍ എന്നിവയും നഷ്ടപ്പെട്ടു.
kerala
‘സിപിഎമ്മും സിപിഐയും NDAയിൽ ചേരണം’, പിണറായിയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി
More
ഗസ്സയിൽ രണ്ട് കുഞ്ഞുങ്ങളും മൂന്ന് മാധ്യമപ്രവർത്തകരുമുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു
ഗസ്സ: ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ രണ്ടു കുട്ടികളും മൂന്ന് മാധ്യമപ്രവർത്തകരുമുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ നടത്തിയ വിവിധ ആക്രമണങ്ങളിലാണ് സംഭവമെന്നും ആറുപേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. അനസ് ഗുനൈം, അബ്ദുൽ റൗഫ്, ഷാത് മുഹമ്മദ് ഖെഷ്ദ എന്നീ മൂന്ന് ഫോട്ടോ ജേർണലിസ്റ്റുകളാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.
ഈജിപ്യഷൻ കമ്മിറ്റിയുടെ റിലീഫ് പ്രവർത്തനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനിടയിലാണ് മൂന്ന് ഫോട്ടോ ജേർണലിസ്റ്റുകൾ കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ച വാഹനത്തിൽ സ്ഫോടക വസ്തു പതിക്കുകയായിരുന്നു. നെറ്റ്സറിം കോറിഡോറിനോട് ചേർന്നായിരുന്നു സംഭവം. പുതിയതായി സ്ഥാപിച്ച ഡിസ്‍പ്ലേസ്മെന്റ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ പകർത്തുന്നതിന് എത്തിയതായിരുന്നു മാധ്യമപ്രവർത്തകരെന്ന് ഈജിപ്ഷ്യൻ റിലീഫ് കമ്മറ്റിയുമായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി.
ഇതിനിടയിലാണ് ശക്തമായ സ്ഫോടനത്തിൽ ഇവരുടെ വാഹനം തകർന്നത്. ഈ സ്ഫോടനത്തിൽ മാധ്യമ പ്രവർത്തനകല്ലാത്ത ഒരാളും കൊല്ലപ്പെട്ടിട്ടുണ്ട്. സ്ഫോടനത്തിൽ തകർന്ന വാഹനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. വാഹനത്തിൽ ഉണ്ടായിരുന്നവർ ഡ്രോൺ ഉപയോഗിച്ച് തങ്ങളുടെ സൈനിക വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചുവെന്നും അതിനാലാണ് വാഹനത്തെ ഇസ്രായേൽ എയർഫോഴ്സ് ലക്ഷ്യംവെച്ചതെന്നും ആർമി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രായേലി ആർമി റേഡിയോ പറഞ്ഞു.
കൊല്ലപ്പെട്ട മറ്റുള്ളവരിൽ ഒരേ കുടുംബത്തിൽപെട്ട മൂന്നുപേരുമുണ്ട്. ഇസ്റ്റേൺ ദേർ എൽ ബലാഹിൽനിന്നുള്ള കുടുംബത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്. പിതാവും മകനും മറ്റൊരു ബന്ധുവുമാണ് കൊല്ലപ്പെട്ടത്.
kerala
കാലിക്കറ്റ് സർവകലാശാല വി.സിയായി ഡോ. പി രവീന്ദ്രനെ നിയമിച്ചു
തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലറായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു. കഴിഞ്ഞ ഒന്നര വർഷമായി കാലിക്കറ്റ് സർവകലാശാല താത്കാലിക വി.സിയാണ് പി. രവീന്ദ്രൻ. നാല് വർഷത്തേക്കാണ് നിയമനം. ഇതോടെ സംസ്ഥാനത്തെ നാല് സർവകലാശാലകൾക്ക് സ്ഥിര വൈസ് ചാൻസലർമാരായി.
-
News2 days agoകരൂര്‍ ദുരന്തം; വിജയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ
-
News2 days agoഊളംപാറയിലോ കുതിരവട്ടത്തോകൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാന്‍ ഇടയില്ലാത്ത വര്‍ഗീയ ഭ്രാന്ത്, ഈ മുതലിനെ ക്വാറന്റൈന് ചെയ്യണം-ഡോ. ജിന്റോ ജോണ്‍
-
News2 days ago‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ
-
kerala2 days agoവി.ഡി. സതീശനെതിരായ വിമര്‍ശനം; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; സണ്ണി ജോസഫ്
-
News2 days agoഈ ലക്ഷണങ്ങള്‍ വന്നാല്‍ ഗൂഗിളല്ല, ഡോക്ടറെയാണ് ആദ്യം കാണേണ്ടത്; സമയം വൈകിയാല്‍ ജീവന് പോലും നഷ്ടമാകാം
-
News2 days ago‘നിശബ്ദമായൊരു പോരാട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്’; ഒന്നര മാസം ഒരു ബബിളിനുള്ളിലായിരുന്നു – ഭാവന
-
kerala2 days agoശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാരിന് തിരിച്ചടി, ഹര്‍ജി തള്ളി പാലാ കോടതി
-
local2 days agoകോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
