News

പാലക്കാട് ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം:ചികിത്സാ പിഴവ് സമ്മതിച്ച് ജില്ലാ ആശുപത്രി

By webdesk17

January 15, 2026

പാലക്കാട്: പാലക്കാട് പല്ലശ്ശനയില്‍ ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ജില്ലാ ആശുപത്രി അധികൃതര്‍ ചികിത്സാ പിഴവ് സമ്മതിച്ചു. കുട്ടിയുടെ കുടുംബത്തിന് നല്‍കിയ നോട്ടീസിലൂടെയാണ് ആശുപത്രി സമ്മതിച്ചതായി സ്ഥിരീകരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസംഘം നിര്‍വഹിക്കും. ഇന്ന് കുട്ടിയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തുകയും, സംഭവത്തില്‍ വിശദമായ പരിശോധന നടത്തുകയും ചെയ്യും.

കുടുംബം മുമ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ആവശ്യമായ നടപടി ഉണ്ടാകാതെയായിരുന്നുവെന്ന് ആരോപിച്ചിരുന്നു. ഈ സംഭവത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നും നടപടി വേണമെന്നും, സര്‍ക്കാര്‍ നിന്ന് നീതി കിട്ടിയില്ലെന്നും കുട്ടിയുടെ കുടുംബം വ്യക്തമാക്കി.

അനുകൂല നടപടികളുണ്ടാകുന്നവരെ അവര്‍ നിയമ പോരാട്ടം തുടരും എന്നും അറിയിച്ചിട്ടുണ്ട്.