Connect with us

News

രണ്ടാം ടി20: ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 7 വിക്കറ്റിന്റെ തകർപ്പൻ ജയം; 209 റൺസ് ലക്ഷ്യം 28 പന്ത് ശേഷിക്കെ നേടി

കിവീസ് ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം 28 പന്തുകൾ ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്.

Published

on

റായ്പുർ: ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. കിവീസ് ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം 28 പന്തുകൾ ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. അർധസെഞ്ച്വറികളുമായി തിളങ്ങിയ ഇഷാൻ കിഷൻ (76) ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (82) എന്നിവരാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് നിർണായക സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യക്കായി ഒരുക്കിയത്.

ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ റൺ ചേസാണിത്. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2–0ന് മുന്നിലെത്തി.
സ്കോർ: ന്യൂസിലൻഡ് – 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208, ഇന്ത്യ – 15.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 209.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തകർച്ച നേരിട്ടു. സിക്സറോടെ ഇന്ത്യൻ സ്കോർബോർഡ് തുറന്ന ഓപ്പണർ സഞ്ജു സാംസൺ പിന്നീട് ഒറ്റ റൺ പോലും നേടാനാകാതെ പുറത്തായി. കഴിഞ്ഞ മത്സരത്തേതുപോലെ ആദ്യ ഓവറിൽ തന്നെ കിവീസ് ഫീൽഡറുടെ കൈകളിലേക്ക് അനായാസ ക്യാച്ച് സമ്മാനിച്ചാണ് സഞ്ജു മടങ്ങിയത്. കഴിഞ്ഞ കളിയിലെ വിജയശില്പിയായ അഭിഷേക് ശർമ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. ജേക്കബ് ഡഫിയാണ് അഭിഷേകിനെ ഗോൾഡൻ ഡക്കാക്കി മടക്കിയത്. ഇതോടെ ഇന്ത്യ 2 ഓവറിൽ 6 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ എത്തി.

ഇതിനുശേഷം ക്രീസിലെത്തിയ ഇഷാൻ കിഷനും ക്യാപ്റ്റൻ സൂര്യകുമാർ യാദവുമാണ് ഇന്ത്യൻ ചേസിനെ പൂർണമായും നിയന്ത്രിച്ചത്. കിവീസ് ബൗളർമാരെ ഇഷാൻ നിർദയം ശിക്ഷിച്ചതോടെ ഇന്ത്യ 4.5 ഓവറിൽ 50 റൺസും 7.5 ഓവറിൽ 100 റൺസും കടന്നു. മൂന്നാം വിക്കറ്റിൽ 122 റൺസിന്റെ കൂട്ടുകെട്ട് ഇരുവരും ചേർന്ന് ഒരുക്കി.

ഇഷ് സോധിയുടെ പന്തിൽ മാറ്റ് ഹെൻറി പിടിച്ച് പുറത്താകുമ്പോഴേക്കും ഇഷാൻ കിഷൻ 11 ഫോറും നാല് സിക്സും ഉൾപ്പെടെ 76 റൺസ് സ്വന്തമാക്കിയിരുന്നു. പിന്നീട് സൂര്യകുമാർ യാദവ് മുന്നിൽ നിന്ന് നയിച്ച് ഇന്ത്യയെ വിജയം വരെ എത്തിച്ചു.

kerala

ഭൂമിവില സർട്ടിഫിക്കറ്റിന് കൈക്കൂലി ആരോപണം: ആലപ്പുഴ റവന്യൂ ഉദ്യോഗസ്ഥർക്കെതിരായ വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കി

കുട്ടനാട് തഹസിൽദാറായിരുന്ന പി.ഡി. സുധിയുടെയും ആലപ്പുഴ കലക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് എസ്. സുഭാഷിന്റെയും പേരിൽ ആലപ്പുഴ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികളാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കിയത്.

Published

on

കൊച്ചി: ഭൂമിയുടെ മൂല്യം നിർണയിച്ച് സർട്ടിഫിക്കറ്റ് അനുവദിക്കാൻ കോഴ ആവശ്യപ്പെട്ടെന്ന പരാതിയിൽ ആലപ്പുഴയിലെ രണ്ട് റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കുട്ടനാട് തഹസിൽദാറായിരുന്ന പി.ഡി. സുധിയുടെയും ആലപ്പുഴ കലക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് എസ്. സുഭാഷിന്റെയും പേരിൽ ആലപ്പുഴ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികളാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കിയത്.

കേസ് കെട്ടിച്ചമച്ചതാണെന്നടക്കമുള്ള വാദങ്ങൾ ഉന്നയിച്ച് ഇരുവരും സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. കുട്ടനാട് നീരേറ്റുപുറത്ത് 12 സെന്റ് പുറമ്പോക്ക് പതിച്ച് ലഭിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടെന്നാരോപിച്ച് തലവടി സ്വദേശിയായ അപേക്ഷകൻ നൽകിയ പരാതിയിലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.

ഹരജിക്കാരെ കൈയോടെ പിടികൂടാനുള്ള വിജിലൻസിന്റെ ശ്രമം പരാജയപ്പെട്ടിട്ടും കേസ് മുന്നോട്ട് കൊണ്ടുപോയതായി കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കൈക്കൂലി ആരോപണം ഉയരുന്നതിന് മുമ്പേ തന്നെ ഭൂമിവില നിർണയ സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നതായും കോടതി വിലയിരുത്തി. ആരോപണവിധേയരെ തെളിവുകളോടെ പിടികൂടുന്നതിൽ വിജിലൻസ് പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.

മൂന്ന് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചതെങ്കിലും, പരാതിക്കാരന്റെ ഭാര്യ മന്ത്രിക്ക് അയച്ച കത്തിൽ ആറു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു ആരോപണം. ഇത്തരം ഗൗരവമുള്ള പൊരുത്തക്കേടുകൾ നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേസ് റദ്ദാക്കുകയായിരുന്നു.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: കെ.പി. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി

ദേഹാസ്വാസ്ഥ്യം മൂലം ചികിത്സയില്‍ കഴിഞ്ഞിരുന്ന ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് നടപടി.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി കെ.പി. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യം മൂലം ചികിത്സയില്‍ കഴിഞ്ഞിരുന്ന ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് നടപടി. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശങ്കരദാസിനെ ജയിലിലെ ആശുപത്രി സെല്ലില്‍ പ്രവേശിപ്പിച്ചു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത് മുതല്‍ ശങ്കരദാസ് ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ശങ്കരദാസിന്റെ ആരോഗ്യനില സംബന്ധിച്ച് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. അറസ്റ്റ് വൈകിപ്പിക്കുന്നതില്‍ പ്രത്യേക അന്വേഷണസംഘത്തെ ഹൈക്കോടതി ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ അന്വേഷണസംഘം ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് കോടതി റിമാന്‍ഡ് ചെയ്തതോടെ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ജയിലിലേക്ക് മാറ്റാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ കുറിച്ച് പരിഗണിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നായിരുന്നു മെഡിക്കല്‍ കോളജിലേക്കുള്ള മാറ്റം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിലവില്‍ ശങ്കരദാസിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ജയിലിലേക്ക് മാറ്റാവുന്നതാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ഇയാളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.

Continue Reading

News

ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് തകര്‍ച്ച തുടക്കം; ആദ്യ ഓവറുകളില്‍ രണ്ട് വിക്കറ്റ് നഷ്ടം

209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് ആദ്യ രണ്ട് ഓവറുകള്‍ക്കുള്ളില്‍ തന്നെ രണ്ട് ഓപ്പണര്‍മാരെ നഷ്ടമായി

Published

on

ഇന്‍ഡോര്‍: ന്യുസിലാന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി. 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് ആദ്യ രണ്ട് ഓവറുകള്‍ക്കുള്ളില്‍ തന്നെ രണ്ട് ഓപ്പണര്‍മാരെ നഷ്ടമായി. മലയാളി താരം സഞ്ജു സാംസണ്‍ വെറും ആറു റണ്‍സിന് പുറത്തായി. തുടര്‍ന്നുള്ള ഓവറില്‍ അഭിഷേക് ശര്‍മയും മടങ്ങി.

മാറ്റ് ഹെന്‍റിയുടെ ആദ്യ ഓവറിലാണ് സഞ്ജു പുറത്തായത്. ആദ്യ പന്തില്‍ റണ്‍സ് നേടാനാകാതിരുന്ന സഞ്ജു, രണ്ടാം പന്ത് സ്ക്വയര്‍ ലെഗിലേക്ക് ഉയർത്തിയടിച്ചു. ഡെവോൺ കോൺവെയുടെ കൈവശം എത്തേണ്ടിയിരുന്ന പന്ത് ബൗണ്ടറി കടന്നതോടെ സിക്സായി. പിന്നാലെ രണ്ട് പന്തുകളില്‍ റണ്‍സ് നേടാനായില്ല. എന്നാല്‍ ഓവറിലെ അഞ്ചാം പന്തില്‍ മിഡ് ഓണിലേക്ക് ഉയര്‍ത്തിയടിച്ച പന്ത് നേരെ രചിന്ത രവീന്ദ്രയുടെ കൈകളിലേക്കെത്തുകയായിരുന്നു.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ പത്ത് റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. തുടര്‍ച്ചയായ പരാജയകരമായ പ്രകടനമാണ് മലയാളി താരത്തില്‍ നിന്ന് വീണ്ടും കണ്ടത്.

രണ്ടാം ഓവറില്‍ ജേക്കബ് മര്‍ഫിയാണ് ന്യുസിലാന്‍ഡിനായി ബൗള്‍ ചെയ്തത്. ഓവറിലെ ആദ്യ പന്ത് നേരിട്ട അഭിഷേക് ശര്‍മ ദീപ് സ്ക്വയര്‍ ലെഗില്‍ ഡെവോൺ കോൺവെയ്ക്ക് ക്യാച്ച് നല്‍കി പുറത്തായി.

നിലവില്‍ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവുമാണ് ക്രീസില്‍. ഇഷാന്‍ കിഷന്‍ 23 പന്തില്‍ 56 റണ്‍സും സൂര്യകുമാര്‍ യാദവ് എട്ട് പന്തില്‍ എട്ട് റണ്‍സുമാണ് നേടിയത്. ആറു ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സാണ് ഇന്ത്യയുടെ സ്‌കോര്‍.

Continue Reading

Trending