Connect with us

india

മഹാത്മാഗാന്ധിയുടെ പേരിൽ തന്നെ തൊഴിലുറപ്പ് പദ്ധതി തുടരണമെന്ന് പ്രമേയം; തമിഴ്നാട് നിയമസഭ ഐകകണ്ഠ്യേന പാസാക്കി

വെള്ളിയാഴ്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത്.

Published

on

ചെന്നൈ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മഹാത്മാഗാന്ധിയുടെ പേരിൽ തന്നെ തുടരണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം തമിഴ്നാട് നിയമസഭ ഐകകണ്ഠ്യേന ശബ്ദവോട്ടോടെ പാസാക്കി. വെള്ളിയാഴ്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതി വി.ബി–ജി റാംജി എന്ന പേരിൽ പുനർനാമകരണം ചെയ്തതിനു പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് സ്റ്റാലിൻ ആരോപിച്ചു.

പരിഷ്കരിച്ച പുതിയ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക വിഹിതം 40 ശതമാനമായി ഉയർത്തിയതിലൂടെ സംസ്ഥാന സർക്കാരിന്റെ സാമ്പത്തികഭാരം ഗണ്യമായി വർധിക്കുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. ജനവികാരം മാനിക്കാതെയാണ് കേന്ദ്ര സർക്കാർ നിയമഭേദഗതി നടത്തിയതെന്നും സർക്കാർ വിമർശിച്ചു.

മഹാത്മാഗാന്ധി മുന്നോട്ടുവെച്ച നയങ്ങളും അദ്ദേഹം കാണിച്ച പാതയും മറക്കാനാവില്ലെന്നും തൊഴിലുറപ്പ് പദ്ധതി അദ്ദേഹത്തിന്റെ പേരിൽ തന്നെ തുടരണം എന്നതിൽ വിട്ടുവീഴ്ചയില്ലെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഐ.എ.എൻ.എസിനെ പൂർണമായും ഏറ്റെടുത്ത് അദാനി

Published

on

​ന്യൂഡൽഹി: വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിനെ പൂർണമായും ഏ​റ്റെടുത്ത് വ്യവസായ ഭീമൻ ഗൗതം അദാനി. വാർത്ത ഏജസിയുടെ 24 ശതമാനം ഓഹരി കൂടി ഏറ്റെടുത്തതോടെയാണ് ഐ.എ.എൻ.എസ് അദാനിക്ക് സ്വന്തമാകുന്നത്.

അദാനിയുടെ ഉടമസ്ഥതയിലുള്ള എ.എം.ജ മീഡിയ നെറ്റ്‍വർക്കാണ് ഐ.എ.എൻ.സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുത്ത്. എക്സ്ചേഞ്ച് ഫയലിങ്ങിലാണ് അദാനി ഇക്കാര്യം അറിയിച്ചത്. എന്നാൽ, എത്ര രൂപക്കാണ് ഇടപാട് നടത്തിയതെന്ന് അദാനി വ്യക്തമാക്കിയിട്ടില്ല.

2023 ഡിസംബറിൽ ഐ.എ.എൻ.എസിലെ 50.50 ശതമാനം ഓഹരിയും അദാനി ഏറ്റെടുത്തിരുന്നു. ഇതോടെ അദാനിയുടെ ഐ.എ.എൻ.എസിലെ ഓഹരി വിഹിതം 76 ശതമാനമായി ഉയർന്നിരുന്നു. നിലവിൽ 24 ശതമാനം ഓഹരി കൂടി ഏറ്റെടുത്തതോടെ വാർത്താ ഏജൻസിയിൽ അദാനിക്ക് സമ്പൂർണ്ണ മേധാവിത്വമായി.

Continue Reading

india

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 സൈനികര്‍ മരിച്ചു

വാഹനം റോഡില്‍ നിന്ന് തെന്നി കൊക്കയിലേക്ക് മറിഞ്ഞതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ പറയുന്നു.

Published

on

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ 10 സൈനികര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. വാഹനം റോഡില്‍ നിന്ന് തെന്നി കൊക്കയിലേക്ക് മറിഞ്ഞതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. ഭാദേര്‍വ-ചമ്പ അന്തര്‍സംസ്ഥാന റോഡിലെ ഖന്നി ടോപ്പിലാണ് അപകടം നടന്നത്.

17 സൈനികരെ വഹിച്ചുകൊണ്ടുള്ള ബുള്ളറ്റ് പ്രൂഫ് ആര്‍മി വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്.

 

Continue Reading

india

കര്‍ണാടകയില്‍ ദര്‍ഗയ്ക്ക് നേരെ അമ്പെയ്യുന്നതായി ആംഗ്യം; ഹിന്ദുത്വ നേതാവിനെതിരെ കേസ്

ഞായറാഴ്ച ബെലഗാവിയിലെ മച്ചെ ഗ്രാമത്തില്‍ നടന്ന അഖണ്ഡ ഹിന്ദു സമ്മേളന ഘോഷയാത്രക്കിടെയായിരുന്നു സംഭവം.

Published

on

കര്‍ണാടകയില്‍ ദര്‍ഗയ്ക്ക് നേരെ അമ്പെയ്യുന്നതായി ആംഗ്യം കാണിച്ച വനിതാ ഹിന്ദുത്വ നേതാവിനെതിരെ കേസ്. ഞായറാഴ്ച ബെലഗാവിയിലെ മച്ചെ ഗ്രാമത്തില്‍ നടന്ന അഖണ്ഡ ഹിന്ദു സമ്മേളന ഘോഷയാത്രക്കിടെയായിരുന്നു സംഭവം. മഹാരാഷ്ട്രയിലെ ഹിന്ദുത്വ നേതാവ് ഹര്‍ഷിത താക്കൂര്‍ ആണ് സെയ്ദ് അന്‍സാരി ദര്‍ഗയ്ക്ക് നേരെ വിദ്വേഷ രീതിയില്‍ പെരുമാറിയത്.

സമ്മേളനത്തിന് മുമ്പായി ഘോഷയാത്രയില്‍ തുറന്ന വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഹര്‍ഷിത സംഭവസ്ഥലത്തെത്തിയപ്പോള്‍ ദര്‍ഗയ്ക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിക്കുകയായിരുന്നു. ഇത് കണ്ടതോടെ അണികള്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ ഹര്‍ഷിത താക്കൂര്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു.

സംഭവത്തില്‍, ഹര്‍ഷിതയ്ക്കും പരിപാടിയുടെ സംഘാടകര്‍ അടക്കം മറ്റ് ആറു പേര്‍ക്കുമെതിരെ അബ്ദുല്‍ ഖാദര്‍ മുജാവര്‍ എന്നയാള്‍ പൊലീസില്‍ പരാതി നല്‍കി. മതവികാരം വ്രണപ്പെടുത്തുകയും സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പിന്നാലെ ഹര്‍ഷിതയുള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

2024ല്‍ ഹൈദരാബാദില്‍ ബിജെപി വനിതാ നേതാവ് മാധവി ലത മുസ്ലിം പള്ളിക്കുനേരെ പ്രതീകാത്മകമായി അമ്പെയ്ത് വിവാദം സൃഷ്ടിച്ചിരുന്നു. രാമനവമി ഘോഷയാത്രയ്ക്കിടെയായിരുന്നു ഇത്. സംഭവത്തില്‍, ബിജെപി സ്ഥാനാര്‍ഥി കൂടിയായിരുന്ന മാധവി ലതയ്‌ക്കെതിരെ ബീഗം ബസാര്‍ പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Trending