Film
‘ഈ ഭൂമീന്റെ പേരാണ് നാടകം’; നാടക കലാകാരന് വിജേഷ് കെ വി അന്തരിച്ചു
എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നാടക പരിശീലനത്തിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.
കോഴിക്കോട്: നാടകപ്രവര്‍ത്തകനും അഭിനയപരിശീലകനും ചലച്ചിത്ര ഗാനരചയിതാവുമായ വിജേഷ് കെവി അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നാടക പരിശീലനത്തിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നാടക രചയിതാവ്, സംവിധായകന്, അഭിനയ പരിശീലകന്, ഗാനരചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു
തകരച്ചെണ്ടയിലെ ‘കുഞ്ഞു കുഞ്ഞു പക്ഷി’, ‘നിങ്ങള്‍ നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ.. , പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്’ തുടങ്ങി മലയാളികള്‍ക്കെപ്പോഴും സുപരിചിതമായ ഏറ്റുപാടിയ നിരവധി നാടക ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. തകരച്ചെണ്ട എന്ന ചിത്രത്തില്‍ പാട്ടെഴുതിയാണ് വിജേഷ് ആദ്യമായി സിനിമ രംഗത്തേക്കെത്തുന്നത്.
കോഴിക്കോട് സ്വദേശിയായ വിജേഷ് കെവി സ്കൂള്‍ ഓഫ് ഡ്രാമയിലെ പഠനശേഷമാണ് നാടക മേഖലയില്‍ സജീവമാകുന്നത്. വിവാഹ ശേഷം ഭാര്യയും നാടകപ്രവര്‍ത്തകയുമായ കബനിയുമായി ചേര്‍ന്ന് രൂപം നല്കിയ ‘തിയ്യറ്റര്‍ ബീറ്റ്സ്’ എന്ന ഗ്രൂപ്പിലൂടെ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് നാടക പരിശീലനവുമായി രംഗപ്രവേശം ചെയ്യുകയായിരുന്നു. നിരവധി സിനിമകള്‍ക്ക് വേണ്ടിയുള്ള അഭിനയ പരിശീലന കളരികളുടെ നേതൃത്വവും അദ്ദേഹം വഹിച്ചു. മങ്കിപ്പെന്‍, മാല്‍ഗുഡി ഡെയ്സ്, മൈ ഗോഡ്, മൈഗ്രേറ്റ് ഫാദര്‍, ഗോള്‍ഡ് കോയിന്, മഞ്ചാടിക്കുരു പുള്ളിമാന്‍ ആമി, ക്ലിന്റ് തുടങ്ങിയ അനേകം ചിത്രങ്ങളുമായി ചേര്‍ന്ന് അദ്ദേഹം പ്രവര്‍ത്തിച്ചു. സൈറയാണ് ഏകമകള്‍.
Film
‘സര്‍വ്വം മായ’ ഒടിടിയിലേക്ക്; റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു
ഒടിടി റിലീസ് ഡേറ്റ് സംബന്ധിച്ച് നേരത്തെ എത്തിയിരുന്ന അനൗദ്യോഗിക ഡേറ്റുകളേക്കാള്‍ മുന്‍പേ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
നിവിന്‍ പോളി നായകനായ ‘സര്‍വ്വം മായ’ ഒടിടിയിലേക്ക്. ഇടവേളയ്ക്ക് ശേഷം തിയറ്ററുകളില്‍ വലിയ വിജയമായിരുന്ന ഒരു നിവിന്‍ പോളി ചിത്രം കൂടിയാണിത്. അഖില്‍ സത്യന് സംവിധാനം ചെയ്ത ചിത്രം ക്രിസ്മസ് റിലീസ് ആയാണ് തിയറ്ററുകളില്‍ എത്തിയത്. ഹൊറര്‍ കോമഡി ഗണത്തില്‍ പെട്ട ചിത്രമായിരുന്നെങ്കിലും ഹൊററിനേക്കാള്‍ കോമഡിക്കും ഫാമിലി സെന്റിമെന്റ്സിലും പ്രാധാന്യമുള്ള ചിത്രമായിരുന്നു ഇത്. അതേസമയം ആദ്യ ദിനം മുതല്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ നേടിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പും നടത്തി. ഇപ്പോഴിതാ തിയറ്ററുകളില്‍ ഒരു മാസം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപനവും എത്തിയിരിക്കുകയാണ്.
ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. എന്നാല്‍ ഒടിടി റിലീസ് ഡേറ്റ് സംബന്ധിച്ച് നേരത്തെ എത്തിയിരുന്ന അനൗദ്യോഗിക ഡേറ്റുകളേക്കാള്‍ മുന്‍പേ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ചിത്രം ഫെബ്രുവരി ആദ്യ വാരമോ രണ്ടാം വാരമോ എത്തുമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജിയോ ഹോട്ട്സ്റ്റാറിന്റെ ഇപ്പോള്‍ വന്നിരിക്കുന്ന പ്രഖ്യാപനം അനുസരിച്ച് ചിത്രം ഈ മാസം 30 ന് സ്ട്രീമിംഗ് ആരംഭിക്കും. നിവിന്‍ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമാണിത്. അദ്ദേഹത്തിന്റെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രവും.
തമാശകളുടെ മറ്റൊരു ലോകം പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നു കാണിച്ച നിവിന്‍ പോളിയും അജു വര്‍ഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സര്‍വ്വം മായ’യ്ക്ക് ഉണ്ട്. നിവിന്‍ പോളി, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാര്ദ്ദനന്, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍താഫ് സലിം, പ്രീതി മുകുന്ദന് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
Culture
ഇതിഹാസങ്ങള്‍ വീണ്ടും ഒന്നിക്കുന്നു; ‘പദയാത്ര’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
മൂന്ന് പതിറ്റാണ്ടിനു ശേഷം അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒരുമിക്കുന്ന വാര്‍ത്ത സിനിമാ ആസ്വാദകരെ ഏറെ ആവേശത്തിലാക്കിയിരിക്കുകയാണ്.
മൂന്ന് പതിറ്റാണ്ടിനു ശേഷം അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒരുമിക്കുന്ന വാര്‍ത്ത സിനിമാ ആസ്വാദകരെ ഏറെ ആവേശത്തിലാക്കിയിരിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. ‘പദയാത്ര’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ പൂജയും ഇന്ന് നടന്നു. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന എട്ടാമത്തെ ചിത്രം കൂടിയാണ് പദയാത്ര. ഇന്ദ്രന്‍സ്, ഗ്രേസ് ആന്റണി, ശ്രീഷ്മ ചന്ദ്രന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നതും അടൂര്‍ ഗോപാലകൃഷ്ണനും കെ വി മോഹന്‍കുമാറും ചേര്‍ന്നാണ്. ഷെഹനാദ് ജലാല്‍ ആണ് ഛായാഗ്രഹണം. പ്രവീണ്‍ പ്രഭാകര്‍ ആണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. മുജീബ് മജീദ് ആണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കുന്നത്. 1993 ല്‍ പുറത്തിറങ്ങിയ ‘വിധേയന്’ ആയിരുന്നു മമ്മൂട്ടി- അടൂര്‍ കൂട്ടുകെട്ടില്‍ പുറത്തറിങ്ങിയ അവസാന ചിത്രം.
മമ്മൂട്ടിയും അടൂരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് പദയാത്ര. അനന്തരം (1987), മതിലുകള്‍ (1990), വിധേയന് (1993) എന്നിവയാണ് ഇതിനോടകം ചെയ്ത മൂന്ന് ചിത്രങ്ങള്‍. 1994 ല്‍ പുറത്തിറങ്ങിയ ‘വിധേയന്’ ശേഷം 31 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മമ്മൂട്ടിയും അടൂര്‍ ഗോപാലകൃഷ്ണനും ഒരുമിച്ച് സിനിമ ചെയ്യുന്നത്. വിധേയനിലെ ‘ഭാസ്കര പട്ടേലരി’ന് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. തകഴി ശിവശങ്കരപ്പിള്ളയുടെ ‘രണ്ടിടങ്ങഴി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് പദയാത്ര ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുട്ടനാടന്‍ പശ്ചാത്തലത്തിലുള്ള തകഴിയുടെ നോവലാണ് ‘രണ്ടിടങ്ങഴി’.
Culture
ഏറ്റവും അധികം വിഭാഗങ്ങളില്‍ ഓസ്കര് നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രമായി ‘സിന്നേഴ്സ്’
നേടിയത് 16 നോമിനേഷനുകള്‍
സിനിമാ ചരിത്രത്തില്‍ ഏറ്റവും അധികം വിഭാഗങ്ങളില്‍ ഓസ്കര് നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രമായി ‘സിന്നേഴ്സ്’. 16 നോമിനേഷനുകളാണ് ചിത്രം നേടിയത്. മൈക്കല്‍ ബി ജോര്‍ദാന്‍ ഇരട്ട വേഷത്തില്‍ അഭിനം കാഴ്ചവെച്ച വാംബയര്‍ സിനിമ കാണികള്‍ ഏറ്റെടുത്തുകഴിഞ്ഞതാണ്. ലോകത്താകെ 368 മില്യണ്‍ ഡോളറാണ് സിനിമ നേടിയത്. കറുത്ത വര്‍ഗക്കാര്‍ നേരിടുന്ന പ്രശ്നങ്ങളും വാംബയര്‍ ഫാന്റസിയുമാണ് ചിത്രം അവതരിപ്പിക്കുന്നത്. 1930കളിലെ മിസിസിപ്പിയില്‍ നടക്കുന്ന സംഭവങ്ങളായാണ് അവതരിപ്പിച്ചിരിക്കുന്നത്.
14 ഓസ്കറുകള് വീതം നേടിയ ഓള് എബൗട്ട് ഈവ്(1950), ടൈറ്റാനിക്(1997), ലാ ലാ ലാന്‍ഡ്(2016) എന്നിവയാണ് മുന്‍ കാലങ്ങളില്‍ കൂടുതല്‍ നോമിനേഷനുകള്‍ നേടിയത്. കൗണ്ടര്‍ കള്‍ചറല്‍ കോമഡി സിനിമയായ വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറും ഇക്കുറി 13 നോമിനേഷനുകള്‍ നേടിയിട്ടുണ്ട്.
സിന്നേഴ്സ് നോമിനേഷനുകള്‍ നേടിയ വിഭാഗങ്ങള്‍
ബെസ്റ്റ് പിക്ചര്‍, ബെസ്റ്റ് ഡയറക്ടര്‍, ആക്ടര്‍ ഇന്‍ എ ലീഡിങ് റോള്‍, സിനിമറ്റോഗ്രഫി, വിഷ്വല്‍ ഇഫക്ട്സ്, സൗണ്ട്, എഡിറ്റിങ്, പ്രൊഡ്ക്ഷന്‍ ഡിസൈന്‍, ഒറിജിനല്‍ സോങ്, കോസ്റ്റ്യൂം ഡിസൈന്‍, കാസ്റ്റിങ്, ആക്ടര്‍ ഇന്‍ എ സപ്പോര്‍ട്ടിങ് റോള്‍, ഒറിജിനല്‍ സ്?ക്രീന് പ്ലേ, മേക്കപ്പ്, ആക്ടറസ് ഇന്‍ എ സപ്പോര്‍ട്ടിങ് റോള്‍.
ഫോര്‍മുല വണ്‍ റേസിങ് ഡ്രൈവറായി പ്രാഡ് പിറ്റ് തകര്‍ത്തഭിനയിച്ച എഫ്. 1 ദ മൂവി മികച്ച ചിത്രത്തിനുള്ള നോമിഷേന് നേടി. ട്രെയിന്‍ ഡ്രീംസ്, സിന്നേഴ്സ്, സെന്റിമെന്റല്‍ വാല്യൂ, ദി സീക്രട്ട് ഏജന്റ്, വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍, മാര്‍ട്ടി സുപ്രീം, ഹാംനറ്റ്, ഫ്രാങ്കന്‍സ്റ്റീന്‍, എഫ്1 ദ മൂവി, ബ്യൂഗോണിയ എന്നീ സിനിമകളാണ് മികച്ച ചിത്രത്തിനുള്ള നോമിനേഷനുകള്‍ കരസ്ഥമാക്കിയത്. അതേസമയം ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്ന നീരജ് ഗായ്വാന്റെ ഹോംബൗണ്ട് മികച്ച ചിത്രത്തിനുള്ള മത്സരത്തില്‍നിന്ന് പുറത്താവുകയും ചെയ്തു.
ബെസ്റ്റ് ആക്ടര്‍ പുരസ്കാരത്തിന് വാഗ്നര്‍ മൗറ( ദി സീക്രട്ട് ഏജന്റ്), മൈക്കല്‍ ബി ജോര്‍ദാന്‍(സിന്നേഴ്സ്), ഈഥന് ഹോക്ക്(ബ്ലൂ മൂണ്‍), ലിയനാര്‍ഡോ ഡി കാപ്രിയോ(വണ്‍ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍), തിമോത്തി ഷാലമെ (മാര്‍ട്ടി സുപ്രീം) എന്നിവരാണ് നോമിനേഷന് നേടിയത്.
-
News3 days agoഗസ്സയുടെ ‘സമാധാന സമിതി’യില്‍ ചേര്‍ന്ന് യുദ്ധക്കുറ്റവാളി നെതന്യാഹു
-
india3 days agoഎസ്ഐആര്‍; ‘വോട്ടര്‍ പട്ടിക പരിഷ്കരണം നടത്തുന്ന രീതി സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്ക് അനുസൃതമായിരിക്കണം’
-
kerala3 days agoമുരാരി ബാബുവിനെതിരെ അന്വേഷണം ശക്തമാക്കി വിജിലന്‍സ്; ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു
-
kerala3 days agoദീപകിന്റെ ആത്മഹത്യ കേസ്; വീഡിയോ പ്രചരിപ്പിച്ച ഷിംജിത പിടിയില്‍
-
india3 days agoകര്‍ണാടകയില്‍ ദര്‍ഗയ്ക്ക് നേരെ അമ്പെയ്യുന്നതായി ആംഗ്യം; ഹിന്ദുത്വ നേതാവിനെതിരെ കേസ്
-
Cricket2 days agoടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ല; നിലപാടില്‍ ഉറച്ച് ബംഗ്ലാദേശ്
-
kerala2 days ago‘രണ്ട് മുതലാളിമാര്‍ ഒന്നിക്കുമ്പോള്‍ ലാഭവിഹിതമായിരിക്കും ചിന്ത’; സന്ദീപ് വാര്യര്‍
-
News2 days agoട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് അംഗങ്ങളായി സൗദിയടക്കമുള്ള രാജ്യങ്ങള്‍; ഒന്നും മിണ്ടാതെ ഇന്ത്യ
