kerala
ഹൃദയമാറ്റ ശസ്ത്രക്രിയക്ക് പിന്നാലെ മരണം; ദുര്‍ഗയുടെ സംസ്കാരം ഇന്ന്
ഇന്നലെ രാത്രി പത്തുമണിയോടെയാണ് 22കാരിയായ ദുര്‍ഗ കാമി മരിച്ചത്.
കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ശേഷം തുടര്‍ചികിത്സക്കിടെ മരിച്ച നേപ്പാള്‍ സ്വദേശി ദുര്‍ഗ കാമിയുടെ സംസ്കാരം ഇന്ന് കൊച്ചിയില്‍. ഇന്നലെ രാത്രി പത്തുമണിയോടെയാണ് 22കാരിയായ ദുര്‍ഗ കാമി മരിച്ചത്. 12 മണിക്ക് കളമശേരി സഭ സെമിത്തേരിയില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.
കഴിഞ്ഞമാസം 22നാണ് നേപ്പാള്‍ സ്വദേശിയായ ദുര്‍ഗയ്ക്ക് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. രാജ്യത്ത് ആദ്യമായാണ് സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റി ശസ്ത്രക്രിയ നടന്നത്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ശാസ്ത്രക്രിയയ്ക്ക് ശേഷവും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം വൈകിട്ടോടുകൂടി ദുര്‍ഗകാമിയുടെ ആരോഗ്യനില മോശമാവുകയായിരുന്നു.
മരിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് ദുര്‍ഗാമിക്ക് മാറ്റിവെച്ചിരുന്നത്. ഒരു വര്‍ഷത്തോളം ജനറല്‍ ആശുപത്രിയില്‍ ആയിരുന്നു ദുര്‍ഗകാമിയുടെ ചികിത്സ. തുടര്‍ന്നായിരുന്നു ശസ്ത്രക്രിയയും. എന്നാല്‍ ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സകള്‍ നടത്തിവരുകയായിരുന്നു.
kerala
നോവായി ദുര്‍ഗ; ഹൃദയം മാറ്റിവെച്ച നേപ്പാള്‍ സ്വദേശിനി മരിച്ചു
ഡാനണ്‍ എന്ന അപൂര്‍വ ജനിതരോഗം ബാധിച്ച് ഹൃദയം തകരാറിലായ ദുര്‍ഗയ്ക്ക് ഡിസംബര്‍ 22 നാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നത്.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവെച്ച നേപ്പാള്‍ സ്വദേശിനി മരിച്ചു. ദുര്‍ഗ കാമി (21)യാണ് മരിച്ചത്. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഡാനണ്‍ എന്ന അപൂര്‍വ ജനിതരോഗം ബാധിച്ച് ഹൃദയം തകരാറിലായ ദുര്‍ഗയ്ക്ക് ഡിസംബര്‍ 22 നാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നത്. ആരോഗ്യം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ജീവന്‍രക്ഷ മെഷീനുകളുടെ പിന്തുണയോടെ കഴിഞ്ഞ ദിവസം മാറ്റുകയും സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു. തുര്‍ന്ന് ഫിസിയോതെറാപ്പിയും ആരംഭിച്ചിരുന്നു.
ഇന്ന് വൈകീട്ട് മൂന്ന് മണിയോടുകൂടി ദുര്‍ഗയുടെ ആരോഗ്യനില വഷളാവുകയും ഹൃദയസ്തംഭനം ഉണ്ടാകുകയുമായിരുന്നു.
മസ്തിഷ്കമരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് ദുര്‍ഗയ്ക്ക് മാറ്റിവെച്ചിരുന്നത്. ഹൃദയഭിത്തികള്‍ക്ക് കനംകൂടുന്ന ഹൈപ്പര്‍ ഹെര്‍ഡിക്ടറി കാര്‍ഡിയോമയോപ്പതിയായിരുന്നു ദുര്‍ഗയ്ക്ക് ബാധിച്ചിരുന്നത്. നേപ്പാള്‍ ഗഞ്ചില്‍ മലയാളി നടത്തുന്ന അനാഥാലയത്തിലാണ് ദുര്‍ഗ വളര്‍ന്നത്. ബിരുദ വിദ്യാര്‍ഥിനിയാണ്.
kerala
ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്ന കേസ്; കെ സുരേന്ദ്രന് കുറ്റവിമുക്തന്‍
2018ല്‍ ഡിവൈഎസ്പിയായിരുന്ന സദാനന്ദനെ ഭീഷണിപ്പെടുത്തി എന്ന കേസിലാണ് കെ സുരേന്ദ്രനെ കുറ്റവിമുക്തമാക്കിയത്.
ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കെ സുരേന്ദ്രന് കുറ്റവിമുക്തന്‍. 2018ല്‍ ഡിവൈഎസ്പിയായിരുന്ന സദാനന്ദനെ ഭീഷണിപ്പെടുത്തി എന്ന കേസിലാണ് കെ സുരേന്ദ്രനെ കുറ്റവിമുക്തമാക്കിയത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.2018ലെ കേസിലാണ് വിധി.
ഫസല്‍ വധക്കേസില്‍ ആര് എസ് എസ് – ബി ജെപി പ്രവര്‍ത്തകരെ പ്രതികളാക്കാന്‍ പൊലീസ് നീക്കം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള സുരേന്ദ്രന്റെ ഭീഷണി. ഫസല്‍ വധകേസുമായി ബന്ധപ്പെട്ട് പ്രസംഗവും ഫേസ്ബുക്ക് പോസ്റ്റുമായിരുന്നു കേസിന് കാരണം.
kerala
കിളിമാനൂരില്‍ ദമ്പതികളുടെ അപകട മരണം; കേസില്‍ ആദ്യ അറസ്റ്റ്
തിരുവനന്തപുരം കിളിമാനൂരില്‍ രജിത് -അംബിക ദമ്പതികള്‍ അപകടത്തില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി.
തിരുവനന്തപുരം കിളിമാനൂരില്‍ രജിത് -അംബിക ദമ്പതികള്‍ അപകടത്തില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. നെയ്യാറ്റിന്‍കര സ്വദേശി ആദര്‍ശാണ് അറസ്റ്റിലായത്. അപകടത്തിനു കാരണമായ വാഹനം ഓടിച്ചയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച ആളാണ് ആദര്‍ശ്. കേസിലെ രണ്ടാം പ്രതിയാക്കിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം അപകടം ഉണ്ടാക്കിയ പ്രതികളെ ഇതുവരെ പൊലീസിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. പ്രതികള്‍ തമിഴ്നാട്ടില്‍ ഒളിവിലാണെന്നാണ് സൂചന. ഇവര്‍ക്കായി അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു.
ജനുവരി നാലിനാണ് പാപ്പാല ജംഗ്ഷനില്‍ മഹീന്ദ്ര ഥാര്‍ വാഹനം കുന്നുമ്മല്‍ സ്വദേശികളായ രഞ്ജിത്ത് അംബിക ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ച് അപകടം ഉണ്ടായത്. അംബിക അപകടത്തിന് മൂന്നു ദിവസത്തിനു ശേഷവും രജിത്ത് കഴിഞ്ഞ ദിവസവും മരിച്ചു. വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ക്കെതിരെ കേസെടുക്കാതെ പൊലീസ് ഒത്തു കളിക്കുന്നത് ആരോപിച്ച് രജിത്തിന്റെ മൃതദേഹവുമായി കിളിമാനൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ വലിയ പ്രതിഷേധം ബന്ധുക്കള്‍ സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്നാണ് വര്‍ക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസന്വേഷണം ആരംഭിച്ചത്.
-
india2 days agoഎസ്ഐആര്‍; ‘വോട്ടര്‍ പട്ടിക പരിഷ്കരണം നടത്തുന്ന രീതി സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്ക് അനുസൃതമായിരിക്കണം’
-
News2 days agoഗസ്സയുടെ ‘സമാധാന സമിതി’യില്‍ ചേര്‍ന്ന് യുദ്ധക്കുറ്റവാളി നെതന്യാഹു
-
kerala2 days agoമുരാരി ബാബുവിനെതിരെ അന്വേഷണം ശക്തമാക്കി വിജിലന്‍സ്; ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു
-
kerala2 days agoദീപകിന്റെ ആത്മഹത്യ കേസ്; വീഡിയോ പ്രചരിപ്പിച്ച ഷിംജിത പിടിയില്‍
-
india2 days agoകര്‍ണാടകയില്‍ ദര്‍ഗയ്ക്ക് നേരെ അമ്പെയ്യുന്നതായി ആംഗ്യം; ഹിന്ദുത്വ നേതാവിനെതിരെ കേസ്
-
More2 days agoഗസ്സയിൽ രണ്ട് കുഞ്ഞുങ്ങളും മൂന്ന് മാധ്യമപ്രവർത്തകരുമുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു
-
kerala16 hours ago‘രണ്ട് മുതലാളിമാര്‍ ഒന്നിക്കുമ്പോള്‍ ലാഭവിഹിതമായിരിക്കും ചിന്ത’; സന്ദീപ് വാര്യര്‍
-
kerala2 days agoകാലിക്കറ്റ് സർവകലാശാല വി.സിയായി ഡോ. പി രവീന്ദ്രനെ നിയമിച്ചു
