Connect with us

Sports

ഐ.എസ്.എല്‍; കരട് ഫിക്‌സ്ചറായി

നിലവിലെ ചാമ്പ്യന്‍മാരായ മോഹന്‍ ബഗാന്‍ കേരള ബ്ലാസ്റ്റേഴ്‌സുമായി കൊല്‍ക്കത്ത സാള്‍ട്ട് ലേക്‌സ് സ്റ്റേഡിയത്തില്‍ ഫെബ്രുവരി 14ന് ഏഴുമണിക്ക് ഏറ്റുമുട്ടും.

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ലീഗ് 2025-26 സീസണിനായുള്ള സ്‌പോണ്‍സര്‍മാരായില്ലെങ്കിലും താല്‍ക്കാലിക ഷെഡ്യൂള്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേ ഷന്‍ പുറത്തിറക്കി. 91 മത്സരങ്ങളും കരട് പട്ടികയിലുണ്ട്. നിലവിലെ ചാമ്പ്യന്‍മാരായ മോഹന്‍ ബഗാന്‍ കേരള ബ്ലാസ്റ്റേഴ്‌സുമായി കൊല്‍ക്കത്ത സാള്‍ട്ട് ലേക്‌സ് സ്റ്റേഡിയത്തില്‍ ഫെബ്രുവരി 14ന് ഏഴുമണിക്ക് ഏറ്റുമുട്ടും.

മെയ് 17ന് ചെന്നയിന്‍ എഫ്.സി-ബെംഗളൂരു എഫ്.സി മത്സരമാണ് അവസാന മത്സരം. സിംഗിള്‍ ലഗ് ഹോം-എവേ ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് ന
ടക്കുക. അതേ സമയം മത്സര ഷെഡ്യൂള്‍ അന്തിമമായില്ലെന്നാണ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പറയുന്നത്. ക്ലബ്ബുകളുടേയും മറ്റു ബന്ധപ്പെട്ടവരുടേയും സൗകര്യം കൂടി പരിഗണിച്ച് ഇതില്‍ മാറ്റം വരുത്തുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി. ഇത്തവണ സാമ്പത്തിക സ്ഥിതി പരിഗണിച്ച് ടീമുകളുടെ ഹോം ഗ്രൗണ്ടുകളില്‍ കാര്യമായ മാറ്റം വരുത്തും. നിലവില്‍ എ.ഐ.എഫ്.എഫ് തയാറാക്കിയിട്ടുള്ള കരട് പട്ടിക പ്രകാരം മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങിന്റെ ഹോം ഗ്രൗണ്ട് ജംഷഡ്പൂരിലെ ജെ.ആര്‍.ഡി ടാറ്റ സ്‌പോര്‍ട്സ് കോംപ്ലക്സ് ആണ്.

കഴിഞ്ഞ സീസണില്‍ ഐ ലീഗില്‍ പശ്ചിമബംഗാളിലെ കല്യാണി ഹോം ഗ്രൗണ്ടായി ഉപയോഗിച്ചിരുന്ന ഇന്റര്‍കാശിക്ക് ഒഡീഷ എഫ്.സിയുടെ ഹോം ഗ്രൗണ്ടായ കലിംഗ സ്റ്റേഡിയം തന്നെയാണ് ഹോംഗ്രൗണ്ടായി അനുവദിച്ചിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കഴിഞ്ഞ സീസണില്‍ ഗുവാഹത്തിയും ഷില്ലോങും ഹോം ഗ്രൗണ്ടായി ഉപയോഗിച്ചിരുന്നുവെങ്കില്‍ ഇത്തവണ സരുസാജായി ഇന്ദിരാഗാന്ധി സ്റ്റേഡിയമാണ് ഹോം ഗ്രൗണ്ടാവുക. കേരള ബ്ലാസ്റ്റേഴ്‌സിന് കോഴിക്കോട് ഇ.എം.എസ് കോര്‍പറേഷന്‍ സ്റ്റേഡിയമാണ് ഇത്തവണ ഹോം ഗ്രൗണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Sports

‘ആവശ്യമില്ലാത്ത പരീക്ഷണങ്ങള്‍ ടീമിനെ ബാധിക്കും,അതിലെ ഏറ്റവും വലിയ ഇര സഞ്ജു സാംസണ്‍’ – വിമര്‍ശനവുമായി രഹാനെ

ഓരോ മത്സരത്തിലും പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ടീമിന്റെ സ്ഥിരതയെയും ആത്മവിശ്വാസത്തെയും ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Published

on

By

ടി20 ലോകകപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യന്‍ ടീമില്‍ തുടരുന്ന അമിത പരീക്ഷണങ്ങള്‍ക്കെതിരെ വെറ്ററന്‍ താരം അജിന്‍ക്യ രഹാനെ വിമര്‍ശനവുമായി രംഗത്തെത്തി. ഓരോ മത്സരത്തിലും പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ടീമിന്റെ സ്ഥിരതയെയും ആത്മവിശ്വാസത്തെയും ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ഇന്ത്യ മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. തിലക് വര്‍മ്മയ്ക്ക് പകരം ഇഷാന്‍ കിഷന്‍ പരിക്കിനെ തുടര്‍ന്നാണ് ടീമിലെത്തിയത്.അതേസമയം ജസ്പ്രിത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം നല്‍കിയത് വ്യാപക ചര്‍ച്ചയായി.

നാലാം മത്സരത്തിലും പരീക്ഷണങ്ങള്‍ തുടരുമെന്ന സൂചനകളാണ്. അക്‌സര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ട്. അഞ്ചു മത്സരങ്ങളുള്ള ഒരു പരമ്പര അവസാനിക്കുമ്പോഴേക്കും ലോകകപ്പ് ഇലവന്‍ തയ്യാറായിരിക്കണമെന്ന് രഹാനെ പറഞ്ഞു. വരുണ്‍ ചക്രവര്‍ത്തിയെപ്പോലുള്ള പ്രധാന ബൗളറെ പുറത്തിരുത്തുന്നത് ശരിയല്ല എന്നും ലോകകപ്പിന് തൊട്ടുമുമ്പ് പ്രധാന താരങ്ങള്‍ക്ക് താളം നഷ്ടപ്പെടുന്നത് ഗുണകരമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം ടീമില്‍ വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്നും മുമ്പുണ്ടായിരുന്ന കൃത്യമായ ബാറ്റിംഗ് ശൈലി നഷ്ടപ്പെട്ടെന്നും രഹാനെ വിമര്‍ശിച്ചു. ഇടക്കാലത്തെ പരീക്ഷണങ്ങള്‍ ചില താരങ്ങളുടെ ആത്മവിശ്വാസത്തെ ബാധിച്ചതായും, അതിലെ ഏറ്റവും വലിയ ഇര സഞ്ജു സാംസണ്‍ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരിക്കല്‍ ഓപ്പണറായി തിളങ്ങിയ സഞ്ജുവിനെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ പരീക്ഷിക്കുകയും, പിന്നീട് ടീമില്‍ നിന്ന് ഒഴിവാക്കി ജിതേഷ് ശര്‍മയെ കൊണ്ടുവന്നതുമെല്ലാം ടീം കെമിസ്ട്രിയെ ബാധിച്ചെന്ന് വിലയിരുത്തല്‍.

സഞ്ജു തിരിച്ചെത്തിയെങ്കിലും ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത് ഈ അസ്ഥിരതയുടെ ഫലമാണെന്നാണ് നിരീക്ഷണം. അവസാനം, ആവശ്യമില്ലാത്ത പരീക്ഷണങ്ങള്‍ ടീമില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും, ഫോമിലുള്ള അഭിഷേക് ശര്‍മയെ മാറ്റി ശ്രേയസ് അയ്യരെ പരീക്ഷിക്കുന്നത് അപകടകരമാകുമെന്നും ലോകകപ്പിന് മുന്നോടിയായി പ്രധാന താരങ്ങള്‍ കളിക്കളത്തില്‍ സ്ഥിരമായി ഉണ്ടാകണമെന്ന് രഹാനെ ആവശ്യപ്പെട്ടു.

 

Continue Reading

Sports

ഫോര്‍മുല വണ്‍ ഇതിഹാസം; മൈക്കല്‍ ഷൂമാക്കറുടെ ആരോഗ്യനിലയില്‍ നിര്‍ണ്ണായകമായ പുരോഗതി

സ്‌കീയിംഗ് അപകടത്തിന് ശേഷം ദീര്‍ഘകാലമായി കോമയിലായി കിടപ്പിലായിരുന്നു താരം

Published

on

By

ജനീവ: ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കറുടെ ആരോഗ്യനിലയില്‍ നിര്‍ണ്ണായകമായ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. 2013-ല്‍ ഫ്രഞ്ച് ആല്‍പ്സില്‍ വെച്ചുണ്ടായ സ്‌കീയിംഗ് അപകടത്തിന് ശേഷം ദീര്‍ഘകാലമായി കോമയിലായി കിടപ്പിലായിരുന്നു താരം. ഇപ്പോള്‍ വീല്‍ചെയറില്‍ ഇരിക്കാന്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ 12 വര്‍ഷമായി ഒരു മുറിക്കുള്ളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഷൂമാക്കര്‍ ഇപ്പോള്‍ കിടപ്പിലല്ലെന്നും, വീല്‍ചെയറിന്റെ സഹായത്തോടെ സ്വിറ്റ്സര്‍ലന്‍ഡിലെയും മയ്യോര്‍ക്കയിലെയും തന്റെ വസതികളില്‍ ചുറ്റിക്കറങ്ങാന്‍ സാധിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. നേരത്തെ അദ്ദേഹം കണ്ണ് ചിമ്മിക്കൊണ്ടാണ് ആശയവിനിമയം നടത്തുന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും, പുതിയ വിവരങ്ങള്‍ ആരാധകര്‍ക്ക് ചെറിയ തോതിലെങ്കിലും പ്രതീക്ഷ നല്‍കുന്നതാണ്. 1995-ല്‍ വിവാഹിതരായ ഭാര്യ കൊറീനയാണ് ഷൂമാക്കറുടെ ചികിത്സക്കും പരിചരണത്തിനും നേതൃത്വം നല്‍കുന്നത്.

2012-ല്‍ വിരമിക്കുന്നതിന് മുമ്പ് ഏഴ് തവണ ലോക കിരീടം ചൂടിയ ഷൂമാക്കര്‍, 91 റേസുകളില്‍ വിജയിച്ച് ഫോര്‍മുല വണ്ണിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായാണ് അറിയപ്പെടുന്നത്.2000 മുതല്‍ 2004 വരെ തുടര്‍ച്ചയായി 5 തവണ ലോക കിരീടം നേടി. ഈ റെക്കോര്‍ഡ് ഇന്നും തകര്‍ക്കപ്പെടാതെ നില്‍ക്കുന്നു. 2013-ല്‍ ഫ്രഞ്ച് ആല്‍പ്സില്‍ സ്‌കീയിംഗ് നടത്തുന്നതിനിടെ ഒരു പാറയില്‍ തലയിടിച്ചാണ് ഷൂമാക്കര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. അന്ന് ഹെല്‍മറ്റ് ധരിച്ചിരുന്നതുകൊണ്ട് മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. 250 ദിവസത്തോളം കോമയില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിവന്നത്.

 

Continue Reading

Cricket

പാകിസ്ഥാന്‍ ലോകകപ്പ് ബഹിഷ്‌കരിച്ചാല്‍ ബംഗ്ലാദേശിനെ തിരിച്ച് വിളിക്കാന്‍ ഐസിസി; ക്രിക്കറ്റ് ലോകം ആകാംക്ഷയില്‍

സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ ഐസിസി ടൂര്‍ണമെന്റില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

Published

on

2026 ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പില്‍ നാടകീയമായ നീക്കങ്ങളാണ് നടക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ ഐസിസി ടൂര്‍ണമെന്റില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. പകരം സ്‌കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഈ വിഷയത്തില്‍ ബംഗ്ലാദേശിന് പിന്തുണയുമായി പാകിസ്ഥാന്‍ രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.

ഇന്ത്യയില്‍ കളിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ (BCB) ആവശ്യം ഐസിസി തള്ളിയിരുന്നു. തുടര്‍ന്നാണ് അവരെ ഒഴിവാക്കി സ്‌കോട്ട്ലന്‍ഡിനെ ഗ്രൂപ്പ് സി-യില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം ബംഗ്ലാദേശിനോടുള്ള ഐസിസിയുടെ നടപടി അനീതിയതാണെന്ന് പിസിബി (PCB) ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി ആരോപിച്ചു. ബംഗ്ലാദേശ് ഇല്ലെങ്കില്‍ തങ്ങളും ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന സൂചനയാണ് പാകിസ്ഥാന്‍ നല്‍കുന്നത്.

പാകിസ്ഥാന്‍ പിന്മാറുകയാണെങ്കില്‍, അവര്‍ കളിക്കേണ്ടിയിരുന്ന ഗ്രൂപ്പിലെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടക്കുന്നത്. ബംഗ്ലാദേശ് നേരത്തെ ആവശ്യപ്പെട്ടതും ശ്രീലങ്കയില്‍ കളിക്കാനായിരുന്നു. അതിനാല്‍ പാകിസ്ഥാന് പകരം ബംഗ്ലാദേശിനെ ടൂര്‍ണമെന്റിലേക്ക് തിരിച്ചുവിളിക്കാനുള്ള സാധ്യതയെക്കുറിച്ച് ഐസിസി ചര്‍ച്ച ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ലോകകപ്പില്‍ നിന്ന് പിന്മാറിയാല്‍ പാകിസ്ഥാന് കടുത്ത വിലക്കുകള്‍ നേരിടേണ്ടി വരുമെന്ന് ഐസിസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബിസിനസ് പരമ്പരകള്‍ക്കും പിഎസ്എല്ലിനും (PSL) ഇത് തിരിച്ചടിയായേക്കാം.

 

Continue Reading

Trending