News
ഇന്‍ഡോര്‍ കുടിവെള്ള ദുരന്തം; മരണങ്ങള്‍ക്ക് കാരണം മലിനജലമാണെന്ന് സ്ഥിരീകരിച്ച് സര്‍ക്കാര്‍
മധ്യപ്രദേശ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയത്.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഉണ്ടായ കുടിവെള്ള മലിനീകരണമാണ് കൂട്ടമരണങ്ങള്‍ക്ക് കാരണമെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. മധ്യപ്രദേശ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയത്. സംഭവത്തില്‍ ഇതുവരെ 23 പേര് മരണപ്പെട്ടതായും, 1400ലധികം പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷന് രൂപീകരിച്ചിട്ടുണ്ട്.
കമ്മീഷന് നാലാഴ്ചയ്ക്കുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അറിയിപ്പ്. നഗരത്തിലെ പ്രധാന ജലവിതരണ പൈപ്പില്‍ ഉണ്ടായ ചോര്‍ച്ചയിലൂടെ മലിനജലം കുടിവെള്ളത്തിലേക്ക് കലര്‍ന്നതാണ് ദുരന്തത്തിന് കാരണമായതെന്ന് കണ്ടെത്തി. പരിശോധനയില്‍ ശുചിമുറിയിലെ മാലിന്യം ജലവിതരണ പൈപ്പിന് മുകളിലുള്ള കുഴിയിലേക്ക് വഴിതിരിച്ചുവിട്ടതായും കണ്ടെത്തിയിട്ടുണ്ട്. ലാബ് പരിശോധനയില്‍ കുടിവെള്ളം മലിനമായിരുന്നുവെന്നതും സ്ഥിരീകരിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷനും (NHRC) വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഉത്തരവാദിത്തക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
india
‘വോട്ട് ചെയ്യേണ്ടത് ബംഗ്ലാദേശില്‍, ഇന്ത്യയിലല്ല’: അസമിലെ ബംഗാളി മുസ്ലിംങ്ങളെ ലക്ഷ്യമിട്ട് ഹിമന്ത ബിശ്വ ശര്‍മ്മ
മിയാ മുസ്ലീങ്ങള്‍ ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ പാടില്ലെന്നും അവര്‍ ബംഗ്ലാദേശില്‍ പോയി വോട്ട് ചെയ്യണമെന്നുമാണ് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞത്.
അസമിലെ ബംഗാളി സംസാരിക്കുന്ന മുസ്ലിം സമുദായത്തെ (മിയാ മുസ്ലീങ്ങള്‍) ലക്ഷ്യമിട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മിയാ മുസ്ലീങ്ങള്‍ ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ പാടില്ലെന്നും അവര്‍ ബംഗ്ലാദേശില്‍ പോയി വോട്ട് ചെയ്യണമെന്നുമാണ് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞത്.
നിലവില്‍ അസമില്‍ നടക്കുന്ന വോട്ടര്‍ പട്ടിക പുതുക്കലിലൂടെ ലക്ഷക്കണക്കിന് മിയാ മുസ്ലിംങ്ങളുടെ പേരുകള്‍ നീക്കം ചെയ്യപ്പെടുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. വോട്ടര്‍ പട്ടികയില്‍ നിന്നും 4 മുതല്‍ 5 ലക്ഷം വരെ പേരുകള്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ വിഭാഗത്തെ സമ്മര്‍ദ്ദത്തിലാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഹിമന്ത തുറന്നടിച്ചു.
ഹിന്ദുക്കള്‍ക്കോ അസമിലെ തദ്ദേശീയ മുസ്ലീങ്ങള്‍ക്കോ നിലവിലെ വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും, മിയാ മുസ്ലീങ്ങളെ മാത്രമേ ലക്ഷ്യം വെക്കുന്നുള്ളൂവെന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ നടപടിക്കെതിരെ ശക്തമായി രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്നും യഥാര്‍ത്ഥ പൗരന്മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും ഗൗരവ് ഗോഗോയ് എംപി ആരോപിച്ചു.
ഫെബ്രുവരി 10-ഓടെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനിരിക്കെയാണ് ഈ വിവാദങ്ങള്‍.
kerala
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്; പവന് 2,360 രൂപ കൂടി
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില യൂടേണടിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. പവന് 2,360 രൂപ കൂടി 1,21,120 രൂപയിലെത്തി. ഗ്രാമിന് 295 രൂപ ഉയര്‍ന്ന് 15,140 രൂപയായി. ഈ മാസം ഇതുവരെ ഒരു പവന് കൂടിയത് 22,080 രൂപയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിലയില്‍ വലിയ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില യൂടേണടിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.
റെക്കോര്‍ഡുകള്‍ ഭേദിച്ച് ആണ് ഓരോ ദിവസവും സ്വര്‍ണവില മുന്നേറുന്നത്. ഇടയ്ക്കിടെ നേരിയ ഇടിവുകള്‍ രേഖപ്പെടുത്തുന്നുണ്ടെങ്കിലും അടുത്ത ദിവസം വില ഉയരുന്നതാണ് കാണുന്നത്.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയര്‍ന്നു.
india
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു
മരണം ലാന്‍ഡിംഗിനിടെയുണ്ടായ തകരാറിനെത്തുടര്‍ന്ന്
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ബാരാമതിയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് അപകടം. അപകടത്തില്‍ അജിത് പവാര്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന ആറ് പേരും മരണപ്പെട്ടതായി ഡിജിസിഎ സ്ഥിരീകരിച്ചു.
ഇന്ന് രാവിലെ 8.45-ഓടെയാണ് അപകടം സംഭവിച്ചത്. ബാരാമതിയില്‍ നടക്കാനിരുന്ന റാലിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. സംഭവസ്ഥലത്ത് എത്തുന്നതിന് 25 മിനിറ്റ് മുന്‍പ് വിമാനം സാങ്കേതിക തകരാറിലാവുകയായിരുന്നു. പൈലറ്റ് ക്രാഷ് ലാന്‍ഡിംഗിന് ശ്രമിച്ചെങ്കിലും വിമാനം നിയന്ത്രണം വിട്ട് സമീപത്തെ വയലിലേക്ക് ഇടിച്ചിറങ്ങി കത്തിനശിക്കുകയായിരുന്നു.
അപകടം നടന്ന ഉടനെ പോലീസും ജില്ലാ ഭരണകൂടവും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഗുരുതരമായി പരിക്കേറ്റ പവാറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വിമാനം പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
-
Culture15 hours agoപത്മഭൂഷൺ മമ്മൂട്ടിക്ക് ആദരവുമായി “പദയാത്ര” ടീമിനൊപ്പം അടൂർ ഗോപാലകൃഷ്ണൻ
-
News3 days agoടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്
-
kerala15 hours agoകൊറിയന്‍ സുഹൃത്തിന്റെ മരണം: എറണാകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
-
film15 hours agoആഗോള ഗ്രോസ്സ് 25 കോടിയും കടന്ന് 2026ലെ ആദ്യ സൂപ്പര്‍ഹിറ്റായി ‘ചത്താ പച്ച – റിങ് ഓഫ് റൗഡീസ്’
-
kerala15 hours agoകഴക്കൂട്ടത്ത് സ്റ്റേഷന് മുന്നിലിരുന്ന് മദ്യപിച്ച പോലീസുകാര്‍ക്ക് സസ്പെന്ഷന്; ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
-
kerala14 hours agoകോഴിക്കോട് ഇടതുമുന്നണിയില്‍ വിള്ളല്‍; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി, മുന്നണി വിടാന്‍ തീരുമാനം!
-
kerala3 days agoശമ്പളപരിഷ്കരണ കുടിശികയില്‍ പ്രതിഷേധം; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
kerala3 days agoറാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
