Connect with us

Cricket

പാകിസ്ഥാന്‍ ലോകകപ്പ് ബഹിഷ്‌കരിച്ചാല്‍ ബംഗ്ലാദേശിനെ തിരിച്ച് വിളിക്കാന്‍ ഐസിസി; ക്രിക്കറ്റ് ലോകം ആകാംക്ഷയില്‍

സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ ഐസിസി ടൂര്‍ണമെന്റില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

Published

on

2026 ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പില്‍ നാടകീയമായ നീക്കങ്ങളാണ് നടക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ ഐസിസി ടൂര്‍ണമെന്റില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. പകരം സ്‌കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഈ വിഷയത്തില്‍ ബംഗ്ലാദേശിന് പിന്തുണയുമായി പാകിസ്ഥാന്‍ രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.

ഇന്ത്യയില്‍ കളിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ (BCB) ആവശ്യം ഐസിസി തള്ളിയിരുന്നു. തുടര്‍ന്നാണ് അവരെ ഒഴിവാക്കി സ്‌കോട്ട്ലന്‍ഡിനെ ഗ്രൂപ്പ് സി-യില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം ബംഗ്ലാദേശിനോടുള്ള ഐസിസിയുടെ നടപടി അനീതിയതാണെന്ന് പിസിബി (PCB) ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി ആരോപിച്ചു. ബംഗ്ലാദേശ് ഇല്ലെങ്കില്‍ തങ്ങളും ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന സൂചനയാണ് പാകിസ്ഥാന്‍ നല്‍കുന്നത്.

പാകിസ്ഥാന്‍ പിന്മാറുകയാണെങ്കില്‍, അവര്‍ കളിക്കേണ്ടിയിരുന്ന ഗ്രൂപ്പിലെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടക്കുന്നത്. ബംഗ്ലാദേശ് നേരത്തെ ആവശ്യപ്പെട്ടതും ശ്രീലങ്കയില്‍ കളിക്കാനായിരുന്നു. അതിനാല്‍ പാകിസ്ഥാന് പകരം ബംഗ്ലാദേശിനെ ടൂര്‍ണമെന്റിലേക്ക് തിരിച്ചുവിളിക്കാനുള്ള സാധ്യതയെക്കുറിച്ച് ഐസിസി ചര്‍ച്ച ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ലോകകപ്പില്‍ നിന്ന് പിന്മാറിയാല്‍ പാകിസ്ഥാന് കടുത്ത വിലക്കുകള്‍ നേരിടേണ്ടി വരുമെന്ന് ഐസിസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബിസിനസ് പരമ്പരകള്‍ക്കും പിഎസ്എല്ലിനും (PSL) ഇത് തിരിച്ചടിയായേക്കാം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ലോകകപ്പില്‍ ബംഗ്ലാദേശ് കളിക്കാതിരുന്നാല്‍ നഷ്ടം ഐസിസിക്ക്; പിന്മാറിയതിന് പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

സുരക്ഷാപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കാനാകില്ലെന്ന് പ്രഖ്യാപിച്ചത്.

Published

on

അടുത്ത മാസം തുടങ്ങാനിരിക്കുന്ന ടി20 ലോകകപ്പില്‍ നിന്ന് പിന്മാറി ബംഗ്ലാദേശ്. സുരക്ഷാപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കാനാകില്ലെന്ന് പ്രഖ്യാപിച്ചത്. അതേസമയം വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഐസിസി തള്ളിയതിന് പിന്നാലെയാണ് ബംഗ്ലാദേശ് ലോകകപ്പ് ബഹിഷ്‌കരിച്ചത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം 24 മണിക്കൂറിനുള്ളില്‍ ഐസിസിയെ അറിയിക്കണമെന്നിരിക്കെയാണ് കഴിഞ്ഞ ദിവസം ലോകകപ്പ് ബഹിഷ്‌കരിക്കുകയാണെന്നും ഇന്ത്യയിലേക്കില്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ അറിയിച്ചത്.

എന്നാല്‍ ടി20 ലോകകപ്പില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെതിരെ (ഐസിസി) രൂക്ഷവിമര്‍ശനമുന്നയിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അമീനുള്‍ ഇസ്ലാം. ഐസിസി ഇത്തരം നിലപാട് സ്വീകരിക്കുമെന്ന് കരുതിയില്ലെന്നും ലോകകപ്പില്‍ ബംഗ്ലാദേശ് കളിക്കാതിരുന്നാല്‍ നഷ്ടം ഐസിസിക്ക് തന്നെയാണെന്നും അമീനുള്‍ ഇസ്ലാം ചൂണ്ടിക്കാട്ടി.

‘ടി20 ലോകകപ്പിലെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ കളിക്കണമെന്ന ആവശ്യവുമായി ഐസിസിയെ സമീപിച്ചപ്പോള്‍ അവര്‍ ഞങ്ങള്‍ക്ക് 24 മണിക്കൂര്‍ അന്ത്യശാസനം നല്‍കുകയാണ് ചെയ്തത്. എന്നാല്‍ ഒരു ആഗോള സംഘടനയ്ക്ക് ഒരിക്കലും അങ്ങനെ ചെയ്യാന്‍ കഴിയില്ല. 200 മില്യണ്‍ ജനങ്ങള്‍ ഇനി ആ ലോകകപ്പ് കാണില്ല. ആ നഷ്ടം അവരുടേത് മാത്രമായിരിക്കും. ഐസിസി ശ്രീലങ്കയെ ‘കോ-ഹോസ്റ്റ്’ (സഹ ആതിഥേയര്‍) എന്നാണ് വിളിക്കുന്നത്. എന്നാല്‍ അവര്‍ സഹ ആതിഥേയരല്ല. ഇതൊരു ‘ഹൈബ്രിഡ് മോഡല്‍’ മാത്രമാണ്. ഐസിസി കൂടിക്കാഴ്ചയില്‍ ഞാന്‍ കേട്ട ചില കാര്യങ്ങള്‍ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു’, അമീനുള്‍ ഇസ്ലാം പറഞ്ഞു.

 

 

Continue Reading

Cricket

രഞ്ജി ട്രോഫി: 139ന് പുറത്തായി കേരളം; ചണ്ഡിഗഢ് ഒരു വിക്കറ്റിന് 142 റണ്‍സെന്ന നിലയില്‍

രഞ്ജി ട്രോഫിയില്‍ ചണ്ഡീഗഢിനെതിരെ കേരളത്തിനു ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് തകര്‍ച്ച.

Published

on

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ചണ്ഡീഗഢിനെതിരെ കേരളത്തിനു ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത കേരളം 139 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡിഗഢ് ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് എന്ന നിലയിലാണ്.

സ്വന്തം മണ്ണില്‍ കേരളത്തിനു കാലിടറി. 49 റണ്‍സെടുത്ത ബാബ അപരാജിതും 41 റണ്‍സെടുത്ത സച്ചിന്‍ ബേബിയും മാത്രമാണ് ക്രീസില്‍ നിന്നു പൊരുതിയത്. ഇരുവരും പുറത്തായതോടെ വിക്കറ്റുകള്‍ തകിടംമറിയുകയായിരുന്നു. അവസാന 6 വിക്കറ്റുകള്‍ വെറും 22 റണ്‍സില്‍ നിലംപൊത്തി

കേരളത്തിന് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ അഭിഷേക് ജെ. നായരെ (1) നഷ്ടമായി. 14 റണ്‍സെടുത്ത എ.കെ. ആകര്‍ഷിനെ രോഹിത് ധന്ദ ക്ലീന്‍ ബൗള്‍ഡാക്കി.
അര്‍ധസെഞ്ചുറിക്ക് തൊട്ടരികെ ബാബ അപരാജിത്തും (49) മടങ്ങി. വെറും എട്ട് പന്തുകള്‍ക്കിടെ മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ കേരളത്തിന്റെ തകര്‍ച്ച പൂര്‍ണ്ണമായി. ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (4), അങ്കിത് ശര്‍മ്മ (1), ശ്രീഹരി എസ്. നായര്‍ (0) എന്നിവരാണ് തുടരെയുള്ള ഓവറുകളില്‍ മടങ്ങിയത്. ഒരു റണ്ണുമായി നിധീഷ് എം ഡിയും അക്കൗണ്ട് തുറക്കാതെ ഏദന്‍ ആപ്പിള്‍ ടോമും കൂടി മടങ്ങിയതോടെ കേരളത്തിന്റെ ഇന്നിങ്‌സ് 139ല്‍ അവസാനിച്ചു. സല്‍മാന്‍ നിസാര്‍ 13 റണ്‍സുമായി പുറത്താകാതെ നിന്നു. ചണ്ഡിഗഢിനായി നിഷുങ്ക് ബിര്‍ള നാലും രോഹിത് ധന്ദ മൂന്നും ജഗജിത് സിങ് സന്ധു രണ്ടും വിക്കറ്റുകള്‍ നേടി.

 

Continue Reading

Cricket

ടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ല; നിലപാടില്‍ ഉറച്ച് ബംഗ്ലാദേശ്

പകരക്കാരായി എത്തുക സ്‌കോട്ലന്‍ഡ്

Published

on

ടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ലെന്ന നിലപാടില്‍ ഉറച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ബംഗ്ലാദേശിന്റെ ഗ്രൂപ്പ് മാറ്റി ശ്രീലങ്കയില്‍ കളിക്കാനുള്ള അവസരം ഒരുക്കണമെന്ന ബിസിബിയുടെ ആവശ്യവും തള്ളിയ ഐസിസി ഇന്ന് അന്തിമതീരുമാനം അറിയിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്‌റുല്‍ ടീമിലെ എല്ലാ കളിക്കാരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം തീരുമാനം അറിയിച്ചു.

ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ട്വന്റി20 ലോകകപ്പില്‍ സുരക്ഷാ കാരണങ്ങളാല്‍ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍നിന്ന് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ബി.സി.ബി) ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശ് തങ്ങളുടെ തീരുമാനം അറിയിച്ചത്.

ബംഗ്ലാദേശിനോട് ഐ.സി.സി നീതി കാണിച്ചില്ലെന്നും ക്രിക്കറ്റിനേക്കാള്‍ ഉപരി കളിക്കാരുടെ സുരക്ഷക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും ആസിഫ് പറഞ്ഞു. അതേസമയം ഇന്ത്യയില്‍ കളിക്കുന്ന കാര്യത്തില്‍ നിലപാട് മാറ്റാന്‍ ഐ.സി.സി ഒരു ദിവസത്തെ സമയം ബി.സി.ബിക്ക് കൂടി അനുവദിച്ചിരുന്നു. എന്നാല്‍ ബംഗ്ലാദേശ് തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനിന്നു.

ബംഗ്ലാദേശ് താരങ്ങള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ ആരാധകര്‍ക്കോ ലോകകപ്പ് വേദികളില്‍ യാതൊരുവിധ സുരക്ഷാ ഭീഷണിയുമില്ലെന്ന് ബുധനാഴ്ച ചേര്‍ന്ന ഐ.സി.സി ബോര്‍ഡ് മീറ്റിങ്ങില്‍ വിലയിരുത്തിയിരുന്നു. നിലവിലെ ഷെഡ്യൂള്‍ പ്രകാരം തന്നെ മത്സരങ്ങള്‍ നടക്കുമെന്നും, മത്സരങ്ങള്‍ മാറ്റുന്നത് ടൂര്‍ണമെന്റിന്റെ നടത്തിപ്പിനെയാകെ ബാധിക്കുമെന്നും ഐ.സി.സി പ്രസ്താവനയില്‍ പറഞ്ഞു.

ഇറ്റലി, ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, നേപ്പാള്‍ എന്നിവരോടൊപ്പം ഗ്രൂപ്പ് സിയിലാണ് ബംഗ്ലാദേശ് ഉള്‍പ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 7 ന് കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ബംഗ്ലാദേശിന്റെ ഉദ്ഘാടന മത്സരം. മത്സരക്രമം അനുസരിച്ച് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശ് രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കൂടി കളിക്കണം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് അവസാന ഗ്രൂപ്പ് ഘട്ട മത്സരം.

 

Continue Reading

Trending