Connect with us

india

പ്രാദേശിക ഭാഷകളെ ഹിന്ദി വിഴുങ്ങും; കേന്ദ്രത്തിനെതിരെ ഉദയനിധി സ്റ്റാലിന്‍

ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍.

Published

on

ചെന്നൈ: ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് രാജ്യത്തെ വിവിധ പ്രാദേശിക മാതൃഭാഷകളെ ഇല്ലാതാക്കുമെന്നും സാംസ്‌കാരിക പൈതൃകത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ നടന്ന ഭാഷാ രക്തസാക്ഷി ദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദിയുടെ ആധിപത്യം കാരണം വടക്കേ ഇന്ത്യയിലെ പല പ്രാദേശിക ഭാഷകളും ഇതിനകം അപ്രത്യക്ഷമായതായി ഉദയനിധി ചൂണ്ടിക്കാട്ടി. ഹരിയാന്‍വി, ഭോജ്പുരി, ബിഹാറി, ഛത്തീസ്ഗഢി തുടങ്ങിയ ഭാഷകള്‍ ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം നടപ്പിലാക്കുന്ന ‘ത്രിഭാഷാ നയം’ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ഒരു തന്ത്രമാണെന്നും, ഇത് സംസ്ഥാനങ്ങളുടെ സാംസ്‌കാരിക സ്വത്വത്തെ നശിപ്പിക്കുമെന്നും അദ്ദേഹം ആരോപിച്ചു. തമിഴ്നാട്ടില്‍ ഹിന്ദിക്ക് സ്ഥാനമില്ലെന്നും ദ്വിഭാഷാ നയത്തില്‍ (തമിഴ്, ഇംഗ്ലീഷ്) മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍കാലങ്ങളിലോ ഇപ്പോഴോ ഇനി വരാനിരിക്കുന്ന കാലത്തോ തമിഴ്നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും വ്യക്തമാക്കിയിട്ടുണ്ട്. ഭാഷാ സമരത്തിന്റെ പേരില്‍ ഇനിയൊരു ജീവന്‍ പോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വിവരങ്ങള്‍ രേഖകളില്‍ വെളിപ്പെടുത്തരുത്: പോലീസിനോട് ഡല്‍ഹി ഹൈക്കോടതി

ഒരു പോക്‌സോ (POCSO) കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

Published

on

ന്യൂഡല്‍ഹി: ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ചവരുടെ പേര്, മാതാപിതാക്കളുടെ വിവരങ്ങള്‍, മേല്‍വിലാസം എന്നിവ കോടതികളില്‍ സമര്‍പ്പിക്കുന്ന ഒരു രേഖയിലോ റിപ്പോര്‍ട്ടിലോ വെളിപ്പെടുത്താന്‍ പാടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി നഗര പോലീസിന് നിര്‍ദ്ദേശം നല്‍കി. അതിജീവിച്ചവരുടെ സ്വകാര്യത സംരക്ഷിക്കുന്ന നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എല്ലാ എസ്.എച്ച്.ഒമാര്‍ക്കും (SHO) അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ജസ്റ്റിസ് സ്വര്‍ണ്ണ കാന്ത ശര്‍മ്മ ഡല്‍ഹി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടു.

ഒരു പോക്‌സോ (POCSO) കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ അതിജീവിതയുടെ പേര് പരാമര്‍ശിച്ചത് കോടതി ഗൗരവത്തോടെ നിരീക്ഷിച്ചു.

‘തന്റെ പരിധിയിലുള്ള എല്ലാ എസ്.എച്ച്.ഒമാരെയും ബോധവല്‍ക്കരിക്കാന്‍ ബന്ധപ്പെട്ട ഏരിയയിലെ ഡി.സി.പിക്ക് നിര്‍ദ്ദേശം നല്‍കുന്നു. ലൈംഗിക അതിക്രമത്തിന് ഇരയായ വ്യക്തിയുടെ പേരോ മേല്‍വിലാസമോ കോടതിയില്‍ ഫയല്‍ ചെയ്യുന്ന ഒരു രേഖയിലും വെളിപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം ഉറപ്പാക്കണം,’ ജനുവരി 14-ലെ ഉത്തരവില്‍ കോടതി വ്യക്തമാക്കി.

2021-ല്‍ 12-13 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കബളിപ്പിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് കേസ്. പെണ്‍കുട്ടിയെ ഒരു മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചുവെന്നും പിന്നീട് വീട്ടുകാര്‍ കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തിയെന്നുമാണ് പരാതി. എന്നാല്‍ കുട്ടിയുടെ അമ്മയുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും, ഇതിലുള്ള വിരോധം കാരണം കുട്ടിയെക്കൊണ്ട് കള്ളക്കേസ് കൊടുപ്പിച്ചതാണെന്നുമാണ് പ്രതി വാദിച്ചത്. കൂടാതെ കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന കാലമായതിനാല്‍ കുറ്റകൃത്യം നടക്കാന്‍ സാധ്യതയില്ലെന്നും പ്രതിഭാഗം അവകാശപ്പെട്ടു.

എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളി. പാന്‍ഡെമിക് കാലമായതുകൊണ്ട് മാത്രം കുറ്റകൃത്യം നടക്കില്ലെന്ന് പറയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടി തന്റെ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെന്നും അതിന് അര്‍ഹമായ പ്രാധാന്യം നല്‍കണമെന്നും കോടതി പറഞ്ഞു.

‘താന്‍ വിശ്വസിക്കുകയും ‘ചാച്ച’ (അങ്കിള്‍) എന്ന് വിളിക്കുകയും ചെയ്ത, പിതൃതുല്യനായ ഒരാളാണ് തന്നെ പീഡിപ്പിച്ചത് എന്ന് പെണ്‍കുട്ടി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അമ്മയുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റങ്ങള്‍ ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴിയെ സംശയിക്കാന്‍ കാരണമാകുന്നില്ല. ഒരു കുട്ടി നേരിട്ട അതിക്രമത്തിന്റെ ഗൗരവം മൂന്നാമതൊരാളുടെ പെരുമാറ്റം വെച്ച് വിലയിരുത്താനാകില്ല,’ കോടതി നിരീക്ഷിച്ചു.

ഈ കാരണങ്ങളാല്‍ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.

 

Continue Reading

india

ഇനി മുതല്‍ പ്രവേശനം ഹിന്ദുക്കള്‍ക്ക് മാത്രം; ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങളില്‍ ഇതരമതസ്ഥര്‍ക്ക് വിലക്ക്

Published

on

ന്യൂഡല്‍ഹി: ഹിമാലയ സാനുക്കളില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഹിന്ദുക്കള്‍ക്ക് മാത്രമായി പരിമിതിപ്പെടുത്തി. ചതുര്‍ധാം യാത്രയുടെ ഭാഗമായ ഈ രണ്ടുക്ഷേത്രങ്ങളിലും ഹിന്ദു ഇതര മതസ്ഥര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.

ബദരീനാഥ്-കേദാര്‍നാഥ് ധാം ഉള്‍പ്പെടെ ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി നിയന്ത്രിക്കുന്ന എല്ലാ ക്ഷേത്രങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. ക്ഷേത്ര സമിതിയുടെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനം നിരോധിക്കുമെന്ന് ബികെടിസി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി പറഞ്ഞു.

ഇതുസംബന്ധിച്ച നിര്‍ദ്ദേശം വരാനിരിക്കുന്ന ക്ഷേത്ര കമ്മിറ്റി ബോര്‍ഡ് യോഗത്തില്‍ പാസാക്കും. ആറ് മാസത്തെ ശീതകാല അവധിക്ക് ശേഷം ഏപ്രില്‍ 23-ന് ബദരീനാഥ് ക്ഷേത്രത്തിന്റെ നട തുറക്കും. കേദാര്‍നാഥ് ക്ഷേത്രത്തിന്റെ നട തുറക്കുന്ന തീയതി ശിവരാത്രി ദിനത്തില്‍ പ്രഖ്യാപിക്കും.

കേദാര്‍നാഥും ബദരീനാഥും കൂടാതെ ഗംഗോത്രി, യമുനോത്രി എന്നിവയാണ് ചാര്‍ ധാമിലെ മറ്റ് രണ്ട് ക്ഷേത്രങ്ങള്‍. ഇവയുടെ നടകള്‍ അക്ഷയതൃതീയ പ്രമാണിച്ച് ഏപ്രില്‍ 19-ന് തുറക്കും.

Continue Reading

india

ഗുജറാത്തിലെ എസ്ഐആറിൽ പത്മശ്രീ ജേതാവ് ഷഹാബുദ്ദീൻ റാത്തോഡിന്റെ പേര് വെട്ടി

Published

on

അഹമ്മദാബാദ്: ഗുജറാത്തിലെ എസ്ഐആറിൽ പത്മശ്രീ ജേതാവ് ഷഹാബുദ്ദീൻ റാത്തോഡിന്റെ പേര് വെട്ടി. ഫോം 7 ദുരുപയോഗം ചെയ്‌താണ് തന്റെ പേര് നീക്കം ചെയ്തതെന്ന് റാത്തോഡ് പറഞ്ഞു. വിഷയം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ഒരാളുടെ പേരില്‍ ആരെങ്കിലും ഫോം പൂരിപ്പിച്ചു നൽകിയാൽ പോലും, കൃത്യമായ പരിശോധന കൂടാതെ വോട്ടർ രജിസ്‌ട്രേഷൻ റദ്ദാക്കാൻ കഴിയില്ലെന്നാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.

ഫോമിലുള്ള മൊബൈൽ നമ്പർ ഉൾപ്പെടെ വ്യാജമാണ്. ഗുജറാത്തിലെ താനെയിലാണ് റാത്തോഡ് താമസിക്കുന്നത്. അതേസമയം, പട്ടികയിൽ നിന്ന് വോട്ടർമാരുടെ പേരുകൾ തിരഞ്ഞുപിടിച്ച് നീക്കം ചെയ്യുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. ബോധപൂർവവും എന്നാല്‍ അപകടകരവുമായ പ്രവണതയാണ് റാത്തോഡിന് സംഭവിച്ചതെന്ന് മുൻ കോൺഗ്രസ് എംഎൽഎ ഋത്വിക് മക്വാന പറഞ്ഞു. റാത്തോഡ് സംഭവം ഒരു മുന്നറിയിപ്പായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്നം ഒരു പ്രമുഖ വ്യക്തിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് കോൺഗ്രസ് പറയുന്നത്. ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങള്‍ സംസ്ഥാനത്തുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. വോട്ടര്‍മാരുടെ സമ്മതമില്ലാതെ ‘ഫോം നമ്പർ 7’ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. അതേസമയം ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് എസ്ഐആറെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്.

‘ഗുജറാത്തിൽ എസ്ഐആര്‍ എന്ന പേരിൽ നടക്കുന്നത് കേവലമൊരു ഭരണപരമായ നടപടിയല്ല, മറിച്ച് വോട്ടുകൾ മോഷ്ടിക്കുന്നതിനായി കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന തന്ത്രപരമായ നീക്കമാണ്. എവിടെയെല്ലാം എസ്ഐആര്‍ ഉണ്ടോ അവിടെയെല്ലാം വോട്ട് മോഷണവുമുണ്ട്”- രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി എവിടെയൊക്കെ പരാജയം ഭയപ്പെടുന്നുവോ, അവിടെയൊക്കെ വോട്ടർമാരെ നീക്കം ചെയ്യുകയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending