Connect with us

kerala

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; പൊതു സ്ഥലങ്ങളില്‍ അനുമതിയില്ലാതെ ബോര്‍ഡുകള്‍ സ്ഥാപിച്ചു, BJP ജില്ലാകമ്മിറ്റിക്ക് കോര്‍പ്പറേഷന്റെ നോട്ടീസ്

ജില്ലാ കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി ജില്ലാ കമ്മിറ്റിക്ക് നോട്ടീസ് അയച്ചത്.

Published

on

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകളും ബാനറുകളും അനുമതിയില്ലാതെ സ്ഥാപിച്ചതില്‍ ബിജെപി ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടി തിരുവനന്തപുരം കോര്‍പ്പറേഷന്റെ നോട്ടീസ്. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും മറ്റും നീക്കണമെന്നാവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനാലാണ് സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനോട് കോര്‍പ്പറേഷന്‍ സെക്രട്ടറി വിശദീകരണം ചോദിച്ചത്. ജില്ലാ കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി ജില്ലാ കമ്മിറ്റിക്ക് നോട്ടീസ് അയച്ചത്.

ബുധന്‍, വ്യാഴം ദിവസങ്ങളിലായാണ് പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ബോര്‍ഡുകളും ബാനറുകളും നഗരത്തിലുടനീളം സ്ഥാപിച്ചത്. നടപ്പാതകളിലും ഡിവൈഡറുകളിലും അപകടകരമായ രീതിയില്‍ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ വെച്ചിരുന്നു. പിന്നാലെ വ്യാപകമായ പരാതികളും ഉയര്‍ന്നു. രണ്ട് മണിക്കൂറിനുള്ളില്‍ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോര്‍പറേഷന്‍ കത്ത് നല്‍കിയത്.

പ്രധാനമന്ത്രി മടങ്ങിയിട്ടും നിരവധി സ്ഥലങ്ങളില്‍ നിന്ന് ഇപ്പോഴും ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തിട്ടില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുഖം അനാവശ്യമായി പ്രചരിപ്പിച്ചു; ഷിംജിത മുസ്തഫയ്‌ക്കെതിരെ പരാതിയുമായി ബസിലുണ്ടായിരുന്ന പെണ്‍കുട്ടി

ദീപക്കിന്റെ ഭാഗത്തുനിന്ന് ശല്യപ്പെടുത്തലുകളോ മോശം പെരുമാറ്റമോ ഉണ്ടായിട്ടില്ലെന്ന് ബസ് ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ട്.

Published

on

By

കണ്ണൂര്‍: തന്റെ മുഖം അനാവശ്യമായി പ്രചരിപ്പിച്ചു എന്നു പറഞ്ഞ് ഷിംജിത മുസ്തഫയ്‌ക്കെതിരെ ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ പരാതി. കണ്ണൂര്‍ പൊലീസിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ദീപകിന്റെ കുടുംബമാണ് ഇങ്ങനെയൊരു പരാതി ഉള്ളതായി പറഞ്ഞത്.

ഈ പരാതിയുടെ വിശദാംശം ആവശ്യപ്പെട്ട് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് വിവരാവകാശ അപേക്ഷ നല്‍കിയെന്നും ദീപകിന്റെ ബന്ധു സനീഷ് പറഞ്ഞു. ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 17 നാണ് പരാതി നല്‍കിയത്.

അതേസമയം, കേസില്‍ പ്രതിയായ ഷിംജിതയുടെ റിമാന്റ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ബസ്സില്‍ അസ്വാഭാവികമായ യാതൊരു സംഭവങ്ങളും നടന്നിട്ടില്ലെന്നും ഇരുവരും സാധാരണ നിലയില്‍ ബസ്സില്‍ നിന്നും ഇറങ്ങിപ്പോയതായും റിമാന്റ് റിപ്പോര്‍ട്ട്.

ദീപക്കിന്റെ ഭാഗത്തുനിന്ന് ശല്യപ്പെടുത്തലുകളോ മോശം പെരുമാറ്റമോ ഉണ്ടായിട്ടില്ലെന്ന് ബസ് ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ട്. മരിച്ച ദീപക്കിനെ ഉള്‍പ്പെടുത്തി ഏഴോളം വീഡിയോകള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതായും ശേഷം ആയവ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.

 

Continue Reading

kerala

ഫണ്ട് തിരിമറി; ‘തിരുത്തിയില്ലെങ്കില്‍ ബംഗാളിന്റെ അവസ്ഥ പാര്‍ട്ടിക്ക് കേരളത്തിലുമുണ്ടാകും’: വി കുഞ്ഞികൃഷ്ണന്‍

തെറ്റ് സംഭവിക്കുമ്പോള്‍ വിമര്‍ശനത്തിലൂടെ അത് തിരുത്തിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണന്‍.

Published

on

തെറ്റ് സംഭവിക്കുമ്പോള്‍ വിമര്‍ശനത്തിലൂടെ അത് തിരുത്തിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണന്‍. കണ്ണൂര്‍ സിപിഎമ്മില്‍ ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച് വി കുഞ്ഞികൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയെ തിരുത്താനായാണ് താന്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞതെന്ന് വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. തിരുത്തിയില്ലെങ്കില്‍ ബംഗാളിന്റെ അവസ്ഥ പാര്‍ട്ടിക്ക് കേരളത്തിലുമുണ്ടാകും. തനിക്കെതിരെ ശക്തമായ സൈബര്‍ ആക്രമണം നടക്കുന്നതായും കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കണക്ക് അവതരിപ്പിക്കാന്‍ വൈകിയ പ്രശ്നമേ ഉണ്ടായിട്ടുള്ളൂ എന്നും അതിന് കാരണക്കാരായവര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നുമായിരുന്നു വിഷയത്തില്‍ സിപിഎമ്മിന്റെ വിശദീകരണം. എന്നാല്‍ ആരോപണത്തോട് കൂടുതല്‍ പ്രതികരിക്കാന്‍ പയ്യന്നൂര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറായിട്ടില്ല. അതിനിടെ ആരോപണമുന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഒറ്റുകാരനെ തിരിച്ചറിയും എന്ന തലക്കെട്ടോടെയാണ് പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്.

ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്ന് പയ്യന്നൂര്‍ എം എല്‍ എ ടി ഐ മധുസൂദനന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു ആരോപണം. തെളിവ് ഉള്‍പ്പെടെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടും ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടി പയ്യന്നൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയായിരിക്കെ നടത്തിയ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചതിനു ശേഷം ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

 

Continue Reading

kerala

കാസ്‌ട്രോയും ചെഗുവും സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു

Published

on

കോട്ടയം: കോട്ടയത്തെ കാസ്ട്രോയും ചെഗുവും ഇനി ബിജെപിയിൽ. സിപിഐ മുൻ ലോക്കൽ സെക്രട്ടറി പി.എക്സ് ബാബുവും മക്കളായ കാസ്ട്രോം ചെഗുവുമാണ് ബിജെപിയിൽ ചേർന്നത്. ബിജെപി നേതാക്കൾ ഷാൾ അണിയിച്ചു ഇവരെ സ്വീകരിച്ചു.

സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം, എഐഎസ്എഫ് മുൻ സ്റ്റേറ്റ് സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുള്ളയാളാണ് പി.എക്സ് ബാബു. കമ്യൂണിസ്റ്റ് നേതാക്കളോടുള്ള ആരാധന മൂലമാണ് ഇദ്ദേഹം മക്കൾക്ക് കാസ്ട്രോ എന്നും ചെഗു എന്നി പേരുകൾ ഇട്ടത്. ക്ലിൻ്റൺ എന്നാണ് മറ്റൊരു മകൻ്റെ പേര്.

Continue Reading

Trending