Connect with us

News

ഒന്ന് മുതല്‍ 50 വരെ എഴുതിയില്ല; നാല് വയസുകാരിയെ അടിച്ചുകൊന്ന് പിതാവ്

കളിക്കുന്നതിനിടെ കുട്ടി പടിക്കെട്ടില്‍ നിന്ന് വീണെന്നായിരുന്നു ഭാര്യയോട് ഇയാള്‍ പറഞ്ഞത്.

Published

on

ഛണ്ഡീഗഢ്: ഒന്ന് മുതല്‍ 50 വരെ അക്കങ്ങള്‍ എഴുതാത്തതിന് മകളെ അടിച്ചുകൊന്ന് പിതാവ്. ഹരിയാനയിലെ ഫരീബാദിലെ ഖെരാതിയ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. കൃഷ്ണ ജെയ്‌സ്വാള്‍ (31) എന്ന യുവാവാണ് നാല് വയസുകാരിയായ വന്‍ഷികയെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഫരീദാബാദില്‍ വാടകയ്ക്ക് താമസിക്കുകയാണ് യുപി സോന്‍ഭദ്ര സ്വദേശിയായ കൃഷ്ണ ജയ്‌സ്വാളും കുടുംബവും. സ്വകാര്യ കമ്പനികളിലാണ് ഇയാളും ഭാര്യയും ജോലി ചെയ്യുന്നത്. ഭാര്യ ജോലിക്ക് പോവുമ്പോള്‍ ഇയാള്‍ വീട്ടിലെത്തുകയും കുഞ്ഞിനെ നോക്കുകയുമാണ് രീതി. നാല് വയസുകാരിയെ ഇവര്‍ സ്‌കൂളില്‍ ചേര്‍ത്തിരുന്നില്ല. പിതാവ് തന്നെയാണ് മകളെ വീട്ടിലിരുത്തി പഠിപ്പിച്ചിരുന്നത്.

ഈ മാസം 21ന്, ഇത്തരത്തില്‍ പഠിപ്പിക്കുന്നതിനിടെ ഒന്ന് മുതല്‍ 50 വരെ തെറ്റാതെ എഴുതാന്‍ ഇയാള്‍ കുഞ്ഞിനോട് ആവശ്യപ്പെട്ടു. നാല് വയസ് മാത്രം പ്രായമായ കുഞ്ഞിന് അത് സാധിക്കാതെ വന്നതോടെ ഇയാള്‍ക്ക് ദേഷ്യം വരികയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് തത്ക്ഷണം മരിച്ചു.

വൈകീട്ട് അമ്മ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കട്ടിലില്‍ ജീവനറ്റ് കിടക്കുകയായിരുന്നു കുട്ടി. കളിക്കുന്നതിനിടെ കുട്ടി പടിക്കെട്ടില്‍ നിന്ന് വീണെന്നായിരുന്നു ഭാര്യയോട് ഇയാള്‍ പറഞ്ഞത്. എന്നാല്‍ സംഭവസമയം വീട്ടിലുണ്ടായിരുന്ന ഇവരുടെ ഏഴു വയസുള്ള മകന്‍, തന്റെ സഹോദരിയെ പിതാവ് മര്‍ദിക്കുന്നത് കണ്ടതായി അമ്മയോട് പറഞ്ഞു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ കൂടി കണ്ടതോടെ യുവതി പൊലീസിനെ വിവരമറിയിച്ചു. എന്നാല്‍ പിന്നീട് പൊലീസിനോടും ഇയാള്‍ ഇതേ വാദം ആവര്‍ത്തിച്ചു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

 

kerala

കാസ്‌ട്രോയും ചെഗുവും സിപിഎം വിട്ട് ബിജെപി ചേര്‍ന്നു

Published

on

കോട്ടയം: കോട്ടയത്തെ കാസ്ട്രോയും ചെഗുവും ഇനി ബിജെപിയിൽ. സിപിഐ മുൻ ലോക്കൽ സെക്രട്ടറി പി.എക്സ് ബാബുവും മക്കളായ കാസ്ട്രോം ചെഗുവുമാണ് ബിജെപിയിൽ ചേർന്നത്. ബിജെപി നേതാക്കൾ ഷാൾ അണിയിച്ചു ഇവരെ സ്വീകരിച്ചു.

സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം, എഐഎസ്എഫ് മുൻ സ്റ്റേറ്റ് സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുള്ളയാളാണ് പി.എക്സ് ബാബു. കമ്യൂണിസ്റ്റ് നേതാക്കളോടുള്ള ആരാധന മൂലമാണ് ഇദ്ദേഹം മക്കൾക്ക് കാസ്ട്രോ എന്നും ചെഗു എന്നി പേരുകൾ ഇട്ടത്. ക്ലിൻ്റൺ എന്നാണ് മറ്റൊരു മകൻ്റെ പേര്.

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; കുറ്റപത്രം വേഗത്തില്‍ നല്‍കാന്‍ എസ്‌ഐടി

പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു തുടങ്ങിയതോടെയാണ് നീക്കം

Published

on

ശബരിമല സ്വര്‍ണക്കൊള്ളയുമായ ബന്ധപ്പെട്ട കേസില്‍ വേഗത്തില്‍ കുറ്റപത്രം നല്‍കാന്‍ പ്രത്യേക അന്വേഷണ സംഘം. അന്വേഷണം തുടങ്ങി മൂന്നുമാസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്തതോടെ പ്രതികള്‍ക്ക് ജാമ്യം കിട്ടി തുടങ്ങിയതോടെയാണ് ഈ നീക്കം. മുരാരി ബാബു ഇന്നലെ ജയില്‍ മോചിതനായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ഒരു കേസില്‍ ജാമ്യം ലഭിച്ചു.

മറ്റുള്ളവരും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് എസ്‌ഐടി നടപടി വേഗത്തിലാക്കുന്നത്. ഇതോടെ അടുത്തമാസം പതിനഞ്ചാം തീയതിക്കകം കുറ്റപത്രം നല്‍കാനാണ് ആലോചന. അതിനിടെ, കേസില്‍ അറസ്റ്റിലായ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെ.പി.ശങ്കരദാസിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

ദ്വാരപാലക ശില്‍പ പാളികളിലെ സ്വര്‍ണ്ണ മോഷണക്കേസില്‍ ആവും ആദ്യം കുറ്റപത്രം നല്‍കുക. ഇതുവരെയുള്ള കണ്ടെത്തലുകള്‍ ചേര്‍ത്ത് ആദ്യഘട്ട കുറ്റപത്രം നല്‍കാനാണ് ആലോചിക്കുന്നത്.

Continue Reading

world

ഇറാനില്‍ വെടിയേറ്റ് കുട്ടികള്‍ മരിച്ച സംഭവം; കൊല്ലപ്പെട്ട കുട്ടികളുടെ ശരീരത്തില്‍ ഇസ്രായേല്‍ ബുള്ളറ്റുകള്‍ കണ്ടെത്തി

കുട്ടിയുടെ വയറ്റിലും താടിയിലും തലയുടെ പിന്‍ഭാഗത്തുമാണ് വെടിയേറ്റതെന്നും, പരിശോധനയില്‍ ഇസ്രായേല്‍ സൈനിക ഗ്രേഡ് ബുള്ളറ്റുകളാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

By

തെഹ്റാന്‍: ഇസ്ഫഹാനില്‍ വാടകക്കൊലയാളികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട എട്ടു വയസ്സുകാരിയുടെ ശരീരത്തില്‍ ഇസ്രായേല്‍ ബുള്ളറ്റുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കുടുംബത്തോടൊപ്പം സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോഴാണ് സായുധരായ വാടകക്കൊലയാളികളുടെ വെടിയേറ്റ് മരിച്ചത്. കുട്ടിയുടെ വയറ്റിലും താടിയിലും തലയുടെ പിന്‍ഭാഗത്തുമാണ് വെടിയേറ്റതെന്നും, പരിശോധനയില്‍ ഇസ്രായേല്‍ സൈനിക ഗ്രേഡ് ബുള്ളറ്റുകളാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനുവരി ഏഴിന് കെര്‍മാന്‍ഷായില്‍ വെച്ച് മറ്റൊരു പെണ്‍കുട്ടി കൂടി കൊല്ലപ്പെട്ടിരുന്നു. മെലീന അസാദി എന്ന മൂന്ന് വയസ്സുകാരി പിതാവിനോടൊപ്പം മരുന്ന് വാങ്ങാന്‍ ഫാര്‍മസിയില്‍ പോയി മടങ്ങുന്നതിനിടെ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. പടിഞ്ഞാറന്‍ ഉപരോധങ്ങള്‍ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞ മാസം അവസാനം ഇറാന്‍ തലസ്ഥാനമായ തെഹ്റാനിലും മറ്റ് നഗരങ്ങളിലും വ്യാപാരികളുടെ നേതൃത്വത്തില്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ ആരംഭിച്ചിരുന്നു.

പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് അധികൃതര്‍ സമ്മതിച്ചെങ്കിലും, അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയുള്ള കലാപകാരികള്‍ ഈ പ്രതിഷേധങ്ങളെ ഹൈജാക്ക് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പൊതുമുതല്‍ നശിപ്പിക്കാനും അക്രമം അഴിച്ചുവിടാനും സുരക്ഷാ സേനയെയും സാധാരണക്കാരെയും കൊലപ്പെടുത്താനുമായി അമേരിക്കന്‍-ഇസ്രായേല്‍ ചാരസംഘടനകള്‍ വാടകക്കൊലയാളികളെ പരിശീലിപ്പിക്കുകയും നിയമിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇറാനിലെ ഫൗണ്ടേഷന്‍ ഓഫ് മാര്‍ട്ടിയേഴ്സ് ആന്‍ഡ് വെറ്ററന്‍സ് അഫയേഴ്സ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവന പ്രകാരം കലാപങ്ങളില്‍ ആകെ 3,117 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 2,427 പേര്‍ നിരപരാധികളായ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. സംഘടിത തീവ്രവാദ സംഘങ്ങള്‍ നടത്തിയ വെടിവെപ്പിലാണ് വഴിയാത്രക്കാരും പ്രതിഷേധക്കാരും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

 

 

Continue Reading

Trending